Posts

Showing posts from February, 2007

എന്നുയിരേ....

പതിവില്ലാതെ പെയ്തുകൊണ്ടിരുന്ന ഒരു മഴക്കാലത്താണു ഞാന്‍ കോയമ്പത്തൂരിലെത്തുന്നത്‌. നാടും നാട്ടാരും എല്ലാം ഈറനണിഞ്ഞു നില്‍ക്കുന്ന കോവൈ നഗരം എന്റെ മനസ്സിന്റെ ഉള്ളിലേക്കും ഒരു നനഞ്ഞു ഒട്ടിയ ഓര്‍മയായ്‌ തീര്‍ന്നു. സുഹ്രുത്തു നല്‍കിയ മേല്‍ വിലാസത്തിലെ സ്ഥലം തിരഞ്ഞു ബസ്‌ സ്റ്റാന്റിലെ അന്വേഷണ വിഭാഗത്തിലെ തിരക്കുകളില്‍ പെട്ടു നില്‍ക്കുമ്പോള്‍ ക്യൂ വിലെ എന്റരികില്‍ നിന്ന പെണ്‍കുട്ടി " ഏനുങ്ങെ..ഊങ്കള്‍ക്ക്‌ തിരുപ്പൂര്‍ക്കു പോണമാ..? "ആമാ.." "മ്മ്..നാനും തിരുപ്പൂര്‍ക്കു....ഊങ്കളുടെ അഡ്രെസ്സില്‍ നംബര്‍ മട്ടും പോട്ടിരുക്ക്‌....ശരി...നീങ്കല്‍ മലയാളത്തുകാരാ..? "ആമാ..? "ശരി..എന്‍ പേര്‍ ചിത്രകല..എനക്കു തിരുപ്പൂരില്‍ ഒരു കംബനിയിലെ വേലയിരുക്കു.." "ഒാകെ.. എനക്കു തമിഴ്‌ തെരിയാത്‌...അതിനാലെ..." "മ്മ്..ഓകെ... ജീവിതത്തിലെ ചില അഴിയാത്ത കുരുക്കുകളില്‍ പലപ്പൊഴും ഒറ്റപെട്ടു നില്‍ക്കുമ്പോഴൊക്കെ ഇതുപോലെ എവിടെ നിന്നോ ആരെങ്കിലും ഒക്കെ എത്തിപെട്ട അനുഭവങ്ങള്‍ ഉള്ളതിന്റെ ഓര്‍മ്മകളില്‍ നില്‍ക്കുമ്പോള്‍ അവളുടെ തിരക്കുകളില്‍ നിന്നു ഒഴിവായ്‌ എന്നെ 10 ആം നംബര്‍ ബസ്സിനടുത്തെക്

ദര്‍ഭയും തെറ്റിപൂക്കളും

എന്റെ അവധിക്കാലങ്ങള്‍ അല്ലെങ്കിലും മഴയില്‍ കുതിര്‍ന്നതാണു. മഴയോട്‌ അത്രത്തോളം ഇഷ്ടമായത്‌ കൊണ്ട്‌ ദൈവം അറിഞ്ഞ്‌ തരുന്നതാണു എന്നു സമാധാനിക്കുകയാണു പതിവ്‌. ഇന്ന് യാത്രക്ക്‌ ഒരുങ്ങുമ്പോള്‍ അമ്മ പറഞ്ഞതുമാണു, കര്‍ക്കിടക മഴയാണു.. ഇത്തിരി വെയിലുകണ്ടിട്ട്‌ പോയാല്‍ പോരെ എന്ന്... പ്രവാസിയല്ലെ...നാട്ടില്‍ ചെലവഴിക്കുവാനുള്ളത്‌ ഒരിത്തിരി സമയം..! ഈ യാത്ര എനിക്ക്‌ ഒഴിവാക്കുവാന്‍ കഴിയുന്നതല്ല. ഇന്ന് അവനെ കാണുവാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ ചെലപ്പോള്‍ അടുത്ത അവധിക്കാലത്ത്‌ കണ്ടുവെങ്കില്‍ ആയ്‌..! മഴ ഒരു അസൗകര്യമായ്‌ തോന്നിയത്‌ പൊട്ടിയ ഷട്ടറിനിടയിലൂടെ മഴത്തുള്ളികള്‍ ഉള്ളിലേക്ക്‌ വീണുതുടങ്ങിയപ്പോഴാണു. മഴ നന്നായ്‌ പെയ്യുന്നുണ്ടെന്നു മുന്നിലെ ഗ്ലാസ്സിലൂടെ മഴതുള്ളികള്‍ ശക്തിയായ്‌ വീഴുന്നത്‌ കണ്ടപ്പോള്‍ മനസ്സിലായ്‌. ബസ്സ്‌ മാവേലിക്കരയോട്‌ അടുക്കുന്നു എന്ന് തോന്നി. ബസ്സ്‌ നിര്‍ത്തുമ്പോള്‍ മഴയെ അവഗണിച്ച്‌ ഷട്ടര്‍ ഒരല്‍പം പൊക്കി നോക്കി.. വിശാലമായ ബസ്‌ സ്റ്റാന്റ്‌..ഞാന്‍ ആദ്യമായാണു പുതിയ ബസ്‌ സ്റ്റാന്റ്‌ കാണുന്നത്‌. സ്റ്റാന്റിന്റെ വലതുകോണില്‍ ഒരു ജനകൂട്ടം കണ്ട്‌ വെറുതെ കണ്ണുകള്‍ അങ്ങോട്ട്‌ ചെന്നു. ഏതോ ഒരു പ്രായമുള