Posts

Showing posts from February, 2012

രക്തം നിറച്ച മഷിപേനകള്‍..!

ക്ഷമിക്കുക..! ഞാന്‍ മരിച്ചു..! നിങ്ങള്ക്ക് ഞാന്‍ എത്ര ശല്യമാണ്; ജീവിതത്തിലും മരണത്തിലും..! ജീവിതത്തില്‍ ഞാന്‍ പുഴു തുല്യം..! ഈ നാലാം നാളും അതുതന്നെ..! അങ്ങനെ ആവാതിരുന്നത്, എന്റെ അക്ഷരങ്ങള്‍ക്കും, എന്റെ കരളിനെ ചുംബിച്ചിരുന്ന മദ്യ ത്തുള്ളികള്‍ക്കും....മാത്രം..!! എന്റെ ഒപ്പം ഉറങ്ങുന്ന പ്രിയ ശവങ്ങളെ... എന്തേ നിങ്ങള്‍ ഒരു പേന കരുതിയില്ല..? എന്റെ പേനകള്‍ മരണതിരക്കില്‍, എങ്ങോ നഷ്ടമായി..! ചിത്തഭ്രമ ആശുപത്രിയിലെ ഓര്‍മ്മകള്‍ പോലെ, ഈ നാലുനാള്‍ ഓര്‍മ്മകള്‍ക്ക് എന്റെ പേനകള്‍ കൊതിയൂറിയേനെ..! നഷ്ടം നിങ്ങള്ക്ക്..! തിരക്കുകള്‍ ഒഴിഞ്ഞെന്കില്‍ തൈക്കാട്ട് ശ്മശാനത്ത് വീശുന്ന ചെറുകാറ്റ്നൊപ്പം ഞാന്‍ എന്റെ പേനകളെ തിരഞ്ഞു കൊള്ളട്ടെ..!! (കവി അയ്യപ്പന്‍ മരിച്ച രാത്രിയില്‍ കുറിച്ചു വെച്ചത്..ഒരു പഴയ ബുക്കില്‍ നിന്ന് കഴിഞ്ഞ ദിവസം ഇത് കിട്ടി.)

ഒരു ഗോതമ്പ് മണിയുടെ കഥ..!

അറിയുമോ..? ഞാന്‍ ഒരു ഗോതമ്പ് ചെടിയാണ്..! മുസൈബ്‌ ലെ പരന്നു കിടക്കുന്ന ഗോതമ്പ് പാടങ്ങളില്‍ നിന്നും എത്തിയ ഒരു ചെടി..! എനിക്ക് ഒരു കഥ പറയുവാന്‍ ഉണ്ട്.എന്റെ കഥ..! എന്റെ ഒരു നീണ്ട യാത്രയുടെ കഥ..! അറിയുമോ..അന്ന് ഞാന്‍ മൂന്നു വാരം മാത്രം പ്രായം ഉള്ള ഒരു സാധു ഗോതമ്പ് മണി ആയിരുന്നു..ഗോതമ്പ് പാല്‍മണം ഉള്ള ഒരു മണി..! എന്റെ അമ്മ ചെടി നില്‍ക്കുന്നിടത്ത് നിന്ന് നോക്കിയാല്‍ കണ്ണെത്താ ദൂരം സ്വര്‍ണ്ണ നിറത്തിലുള്ള ഗോതമ്പ് വിളഞ്ഞു കിടക്കുന്ന പാടങ്ങള്‍..!എന്നും ഞാന്‍ കൊതിയോടെ ആ കാറ്റില്‍ ഉലയുന്ന...മതിപ്പിക്കും മണമുള്ള ആ കാഴ്ച നോക്കി നില്‍ക്കാറുണ്ട്...! എന്റെ വരുംകാല നാളുകളെ സ്വപ്നം കണ്ടു...! എന്റെ കൌമാരവും...എന്റെ യുവത്വം ന്റെ ആഘോഷങ്ങള്‍ ഞാന്‍ സ്വയം മറന്നു ആഘോഷിച്ചിരുന്ന ഒരു കാലം...! ഒരു ദിവസം..! പതിവുപോലെ ഒരു ദിവസം...ഈ കാഴ്ചകളില്‍ മതിമറന്ന് നില്‍ക്കുമ്പോള്‍...ആകാശത്ത് യന്ത്ര പറവകളുടെ കാതടപ്പിക്കുന്ന ശബ്ദം...! ഭയത്തോടെ ഞാന്‍ താഴേക്കു മുഖം കുനിച്ചു.ആ വയലേലകളില്‍ നിന്ന് എന്റെ ഉടയോന്മാര്‍ ജീവഭയം കൊണ്ട് ഓടുന്നതും ...ചിലര്‍ കരിഞ്ഞു വീഴുന്നതും...പാടങ്ങ