എന്നുയിരേ....
പതിവില്ലാതെ പെയ്തുകൊണ്ടിരുന്ന ഒരു മഴക്കാലത്താണു ഞാന്‍ കോയമ്പത്തൂരിലെത്തുന്നത്. നാടും നാട്ടാരും എല്ലാം ഈറനണിഞ്ഞു നില്‍ക്കുന്ന കോവൈ നഗരം എന്റെ മനസ്സിന്റെ ഉള്ളിലേക്കും ഒരു നനഞ്ഞു ഒട്ടിയ ഓര്‍മയായ് തീര്‍ന്നു. സുഹ്രുത്തു നല്‍കിയ മേല്‍ വിലാസത്തിലെ സ്ഥലം തിരഞ്ഞു ബസ് സ്റ്റാന്റിലെ അന്വേഷണ വിഭാഗത്തിലെ തിരക്കുകളില്‍ പെട്ടു നില്‍ക്കുമ്പോള്‍ ക്യൂ വിലെ എന്റരികില്‍ നിന്ന പെണ്‍കുട്ടി " ഏനുങ്ങെ..ഊങ്കള്‍ക്ക് തിരുപ്പൂര്‍ക്കു പോണമാ..? "ആമാ.." "മ്മ്..നാനും തിരുപ്പൂര്‍ക്കു....ഊങ്കളുടെ അഡ്രെസ്സില്‍ നംബര്‍ മട്ടും പോട്ടിരുക്ക്....ശരി...നീങ്കല്‍ മലയാളത്തുകാരാ..? "ആമാ..? "ശരി..എന്‍ പേര്‍ ചിത്രകല..എനക്കു തിരുപ്പൂരില്‍ ഒരു കംബനിയിലെ വേലയിരുക്കു.." "ഒാകെ.. എനക്കു തമിഴ് തെരിയാത്...അതിനാലെ..." "മ്മ്..ഓകെ... ജീവിതത്തിലെ ചില അഴിയാത്ത കുരുക്കുകളില്‍ പലപ്പൊഴും ഒറ്റപെട്ടു നില്‍ക്കുമ്പോഴൊക്കെ ഇതുപോലെ എവിടെ നിന്നോ ആരെങ്കിലും ഒക്കെ എത്തിപെട്ട അനുഭവങ്ങള്‍ ഉള്ളതിന്റെ ഓര്‍മ്മകളില്‍ നില്‍ക്കുമ്പോള്‍ അവളുടെ തിരക്കുകളില്‍ നിന്നു ഒഴിവായ് എന്നെ 10 ആം നംബര്‍ ബസ്സിനടുത്തെക്...