മഴത്തുള്ളി പോലെ ഒരു പെണ്‍ കുട്ടി
"ഇനിയിപ്പോ എന്നാണ് സാര്‍ ഈ വഴിക്കൊക്കെ ഒന്നു വരിക.." റെയില്‍ വെ സ്റ്റേഷനിലെ തിരക്കുകള്‍ നോക്കി നില്‍ക്കുന്നതിനിടയില്‍ യാത്രയാക്കുവാനെത്തിയ സ്കൂളിലെ പീയൂണ്‍ ദാമോദരേട്ടന്റെ ചോദ്യം എന്നെ വീണ്ടും ഒറ്റപ്പാലത്തിലെ ഓര്‍മ്മകളിലേക്ക് കൊണ്ടുവന്നു. നീണ്ട അഞ്ച് വര്‍ഷങ്ങള്‍. ഡ്രോയിംഗ് അധ്യാപനം, കലാ മല്‍സരങ്ങളുടെ കോര്‍ഡിനേഷന്‍..അങ്ങനെ എന്തൊക്കെ ബന്ധങ്ങള്‍ ആയിരുന്നു സ്കൂളും നാട്ടുകാരും ഒക്കെ ആയിട്ട്... ഇനി സ്കൂള്‍ വിട്ട് വീട്ടില്‍ വന്നുകിടന്നുറങ്ങാം എന്ന ആശ്വാസം മാത്രം. "ഈ വളഞ്ഞവട്ടം എന്ന സ്ഥലം ഹരിപ്പാട് നിന്ന് എന്ത് ദൂരം വരും മാഷെ.." ദാമോദരേട്ടന്റെ അടുത്ത സംശയം..! ഹരിപ്പാട് സ്റ്റേഷനില്‍ വന്നിറങ്ങുമ്പോള്‍ മനസ്സിനാകെ ഒരു ഉണര്‍വ്വ്....ഇനി സ്വന്തം നാട്ടുകാരെയും കണ്ട് അമ്മയുടെ പുളിശ്ശേരിയും കൂട്ടി ഇനിയുള്ള കാലം ഇവിടെയൊക്കെ തന്നെ കൂടാമല്ലോ.... "പ്രവീണേട്ടന്‍ എന്താ കൂടും കുടുക്കയുമൊക്കെ ആയ്....ഞാന്‍ അറിഞ്ഞൂട്ടോ...സ്ഥലം മാറ്റം ആയില്ലേ....അമ്മായ് പറഞ്ഞിരുന്നു.." രേവൂ..എന്റെ മുറപ്പെണ്ണ്‍..ബി.എഡിനു പഠിക്കുന്നു.ഒരു തലതെറിച്ച പെണ്ണ്‍..! "എന്നാ ഇനി വളഞ്ഞവട്ടത്തിനു പ...