യാത്ര...
ഇത് ഞാന്‍..യദുകൃഷ്ണന്‍ ----------------------- ഞാന്‍ പറഞ്ഞുവല്ലോ...ഞാന്‍ യദു. വയസ്സ് ഇരുപത്തിയേഴ്. ഇപ്പോള്‍ വസിക്കുന്നത് റിയാദില്‍. സ്വദേശം ഹരിപ്പാട്. ഇതെന്റെ കഥയാണു്..എന്റെ മാത്രമല്ല, എന്റെ മകന്‍ ഫിറോസിന്റെയും. ഫിറോസ് -------- ഫിറോസ് ഇപ്പോള്‍ റിയാദില്‍ ഇന്‍ഡ്യന്‍ സ്കൂളില്‍ മൂന്നാം ക്ലാസ്സില്‍ പഠിക്കുന്നു. എന്റെ എല്ലാമെല്ലാമായ ഫിറോസ് പഠിക്കാന്‍ ബഹുമിടുക്കനാണ്. മീര --- ഇതു മീര..എന്റെ മാത്രം മീര. ഇപ്പോള്‍ ഡല്‍ ഹിയില്‍ അച്ചനും അമ്മക്കുമൊപ്പം. സി.എന്‍.എന്‍.ഐ.ബി.എന്‍ സ്റ്റുഡിയൊവില്‍ എഡിറ്റ് ഡെസ്ക്കിലെ ഒരംഗം. ഈ വര്‍ഷം ഞാന്‍ അവളെ കെട്ടും..ഇല്ലെങ്കില്‍ അവള്‍ എന്നെ കെട്ടും...!! *************************** ********************* ************** ഇനി ഞാന്‍ എന്റെ കഥയിലേക്ക് ഒന്നു നടന്നോട്ടെ... ഇപ്പോള്‍ ഞാന്‍ റിയാദില്‍ നിന്നും കൊച്ചിയിലേക്കുള്ള ഒരു യാത്രയിലാണ്. സീറ്റിന്റെ തൊട്ടു മുകളില്‍ ഉള്ള എല്‍.സി. ഡി മോണിറ്ററിന്റെ ഒരു വശത്ത് കൊച്ചി ഇനിയും 3000 മൈ ല്‍ അകലെ എന്ന് ഓര്‍മ്മിപ്പിക്കുന്നു. നാലു വര്‍ഷത്തിനു ശേഷം ഉള്ള നാടുകാണല്‍. മനസ്സിലേക്ക് നൂറു ന...