ഭോപാലിലെ ആമ്പല്‍ പുക്കള്‍
ഭോപ്പാലിലെ ആമ്പല്‍ പൂക്കള്‍ നഗരം ഉറങ്ങുകയാണു....നേരം വെളുക്കാന് ഇനിയും നാഴികകള്‍ ഏറെ ഉണ്ട്..22 വര്‍ഷത്തെ നോവുകളും സന്തോഷവും നഷ്ടങ്ങളും എനിക്ക് നല്‍കിയത് ഈ നഗരം ആണു..സന്ദീപും സീമയും ഉറക്കമാണു..ഉറങ്ങികൊള്ളട്ടെ..നഗരത്തിലെ തിരക്കുകളിലെ അവസാനത്തെ ഉറക്കം അവര്‍ അനുഭവിച്ച് തീര്‍ക്കട്ടെ .... ഞാന്‍ രമേഷ്..ദല്‍ഹിയിലെ കേരളാ ഹൌസ് ജീവനക്കാരന്‍ ...നാട്ടില്‍ കുട്ടനാട്ടിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്ന്... എനിക്ക് 2 മക്കള്‍ ... “അച്ചാ...കോഫീ ഇടാന്‍ നോക്കിയപ്പോഴാ...ഇന്ന് എല്ലാം പാക്ക് അപ് ചെയ്ത് മടങ്ങുകയാണല്ലോ എന്നോര്‍ത്ത് ഞാന്‍ അടുക്കളയില്‍ ഇരുന്നതെല്ലാം എടുത്ത് കുപ്പ തൊട്ടിയില്‍ കളഞ്ഞു...ഇനി ഇപ്പോ എന്ത് ചെയ്യും..” അത് സീമ..പ്ലസ് ടൂ കഴിഞ്ഞു..അവളാണു മൂത്തത്..സന്ദീപ് 9 ലും.. അവരുടെ അമ്മ..അതാണു ഞാന്‍ ഈ നഗരത്തെ വിട്ട് പോവുന്നത്...അവളില്ലാതെ എനിക്ക് ഈ ദല്‍ഹിയില്‍ കഴിയാനാവില്ല. എന്റെ അച്ചൂ...ഇത്രയും ഒരാളോട് ഇഷ്ടം തോന്നുവാന്‍ ആര്‍ക്കെങ്കിലും കഴിയുമോ....അങ്ങനെ ആയിരുന്നു അവള്‍ക്കു എന്നോട്..ഞാന്‍ അത്രയും അവളെ സ്നേഹിച്ചുവോ...അറിയില്ല.. “അച്ചാ..താഴെ ആ സിംഗ് നിന്ന് എന്തോ ചോദിക്കുന്നു..സ്റ്റേഷനില്‍ ...