പാലസ്തീനിലെ പ്രാവുകള്‍..
ഇത് ഒരു യാത്ര ആണ്. ഒരുപാടു കാത്തിരുന്ന, മനസ്സില്‍ കാത്തുവെച്ച ഒരു യാത്ര.ഒരുപാടു കാണാന്‍ കൊതിച്ച കാഴ്ചകള്‍ കാണാന്‍ ഒത്തുവന്ന ഒരു അവസരം. ലഗ്ഗേജ് ക്ളിയരന്സിനായി ക്യൂ വില്‍ നില്‍ക്കുമ്പോള്‍ പുറകില്‍ നിന്ന ആളിന്റെ കയ്യില്‍ നിന്ന് ബാഗിന്റെ പിടി വിട്ടു. വലതു കാല്‍ മുട്ടിന്റെ പിന്‍ഭാഗം നന്നായ് നൊന്തു. "മന്നിചിടുങ്ങെ സര്‍..മന്നിച്ച്ചിടു.." " യൂ..ഊര് എങ്ങെ..കൊയംപതോര്‍?" "നോ..ഐ ആം തിരുമാളവന്‍...ഫ്രം നല്ലൂര്‍..ഇന്‍ ബിറ്റ് വിന്‍ ജാഫ്ന ആന്‍ഡ് കിളിനോച്ചി." യാത്രക്ക് മുമ്പുള്ള കാത്ത്തിരുപ്പില്‍ എനിക്ക് അയാള്‍ ഒരു നല്ല കൂട്ടായ്. അയാള്‍ എ.എഫ.പി യുടെ ഫോട്ടോ ഗ്രാഫര്‍ ആണത്രേ. സിറിയ യിലേക്കുള്ള യാത്രയില്‍ ആണ്. കേട്ടപ്പോള്‍ എനിക്ക് ഒത്തിരി സന്തോഷം തോന്നി..എനിക്കൊപ്പം അമ്മാന്‍ വരെ കൂട്ട് ഉണ്ടാവും. ദുബായിലെ കുറച്ചു നിമിഷങ്ങള്‍...യാത്രക്ക് മുന്‍പ് മോണിട്ടറില്‍ തെളിയുന്ന ജോര്‍ദാന്റെ വിവരണങ്ങള്‍..ഇനിയും മൂന്നു മണിക്കൂര്‍ യാത്ര. ആ യാത്രയില്‍ ഞാന്‍ ഓര്‍ക്കുകയായിരുന്നു..എനിക്ക് ഇനി മണിക്കൂറുകള്‍ കഴിഞ്ഞാല്‍ എന്റെ മുസാനിയുറെ അടുത്തേക്ക് എത്താം..ഫാറൂഖ് കോളേജിന്റെ പടവുകള്‍ എത്ര ഓടി കയറി...