അവിചാരിതമായ് എത്തിയ ശലഭങ്ങള്‍..
ബസ്സ് ഇറങ്ങി വളരെ ദൂരം കഴിഞ്ഞിരിക്കുന്നു. കടവിലേക്ക് ഇനി അധികം ഇല്ലെന്നാണ് അയാള്‍ പറഞ്ഞത്. ഇതുവരെ ഇത്രയും റിസ്ക് എടുത്ത് യാത്ര അധികം ചെയ്തിട്ടില്ല. അല്ലെങ്കിലും എനിക്ക് ഈ യാത്ര ഇങ്ങനെ ചെയ്തല്ലേ പറ്റൂ.. കയ്യില്‍ ഒരു ചെറിയ പൊതിയുമായ് ഒരാള്‍ നടക്കുന്നുണ്ട്. ഞാന്‍ അയാളെ ശ്രദ്ദ ക്ഷണിക്കും വിധം ശബ്ദം ഉണ്ടാക്കി നടന്നു. അയാള്‍ തിരികെ നോക്കുമ്പോള്‍ ഒന്ന് നില്‍ക്കുവാന്‍ എന്ന വിധം ആംഗ്യം കാട്ടി. “ആരാ..പ്പോ ഈ സമയത്ത്..ഈ കടവിലേക്ക്...ദൂരെ ന്നു ആണെന്ന് തോന്നുന്നൂല്ലോ...” “എന്റെ പേര് വിവേക്...ഈ വഴി തന്നെ അല്ലെ കടവിലേക്ക്..? ഞാന്‍ അക്കരക്കാ...പുതിയ വില്ലേജ് ഓഫീസറാ...” അയാള്‍ ഭവ്യത യോടെ മടക്കി കുത്ത് അഴിച്ചു കൊണ്ട് അരികിലേക്ക് വന്നു. “ഞാന്‍...ന്റെ പേര് ഉദയന്‍...അല്പം പാര്‍ട്ടീ പ്രവര്‍ത്തനം ഒക്കെ ആയി ..ങ്ങനെ..” അയാള്‍ എന്റെ ബാഗും കയ്യിലെ ഒരു ക്യാരീ ബാഗും ഒക്കെ വാങ്ങാനായി കൈകള്‍ നീട്ടി... “അല്ല...ഒട്ടും പ്രതീക്ഷിക്കാത്ത ഒരു വരവ് ആണല്ലോ..സാധാരണ ഈ സ്ഥലത്ത്..ഈ വില്ലേജില്‍ അങ്ങനെ ആരും പോസ്റ്റിങ്ങ് വാങ്ങാറില്ല..അവസാനം ആയി ഒരാള്‍ ഇവിടെ വന്നത് തന്നെ നാല് കൊല്ലം മുന്‍പാ...അതും അതിനു മു...