പാസ്സഞ്ചര്‍
അപ്പോള്‍, നജീബ് ന്റെ മനസ്സ് എങ്ങനെയോ അത് പോലെ എറണാകുളം-ഷോര്‍നൂര്‍-നിലമ്പൂര്‍ പാസഞ്ചര്‍ ലെ തിരക്കുകള്‍ ഒഴിഞ്ഞു തുടങ്ങിയിരുന്നു. ഈ യാത്രകള്‍ തുടങ്ങിയിട്ട് മൂന്നു വര്‍ഷമായിരിക്കുന്നു. അതിനു മുന്‍പ്, മംഗലാപുരം, ഊട്ടി..ഇടയ്ക്കു കൊല്ലത്തും ഒരുപാട് പോയിരുന്നു...കല്ല്യാണം കഴിഞ്ഞു 17 വര്‍ഷത്തിനിപ്പുറം ഒരു കുഞ്ഞിക്കാല്‍ നു വേണ്ടിയുള്ള അദമ്യമായ ആഗ്രഹത്തിന്റെ അലച്ചിലുകള്‍..! അയാളുടെ കൈകളിലെ കണ്ണീര്‍ നനവുകള്‍ അപ്പോഴും ഉണങ്ങിയിരുന്നില്ല. കൊച്ചിയില്‍, ആശുപത്രി കെട്ടിടത്തില്‍ നിന്ന് ആരംഭിച്ച കണ്ണീര്‍ ഉറവകള്‍ ഇനിയും വറ്റിയിട്ടില്ല. അയാള്‍ക്ക്, “നസീമ...നീ ഒന്ന് കരയാതെ ഇരിക്ക് പൊന്നെ..” എന്ന് പറയാന്‍ കഴിയാത്ത അത്ര ദുഖത്തിന്‍ മൂടുപടം അയാളെ പൊതിഞ്ഞു നിന്നിരുന്നു. ഒന്ന് പൊട്ടികരയാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ഒരുപാട് ആഗ്രഹിച്ചു പോയ മണിക്കൂറുകള്‍. “നീ എന്തിനാണ് ഇത്രയും എന്നെ സ്നേഹിച്ചത്...നസീമ..രണ്ടു കൊല്ലത്തിന്‍ ഇപ്പുറം നിനക്ക് അറിയാമായിരുന്നു, നമുക്ക് കുട്ടികള്‍ ഇല്ലാത്തത് എന്റെ കുഴപ്പം കൊണ്ട് ആണെന്ന്..! എന്നിട്ടും നീ എന്നെ അത്രയ്ക്ക് സ്നേഹിച്ചു. എനിക്ക് ഒന്നും തിരികെ നല്‍കാന്‍ കഴിഞ്ഞില്ല...” മറുപടി, ത...