വൃന്ദാവനത്തിലേക്ക് ഒരു യാത്ര.
കൊച്ചുവേളി ടെര്‍മിനല്‍ നു അറ്റകുറ്റ പണി നടക്കുന്നതിനാല്‍ പാളത്തിനു മാത്രമല്ല..സ്റെഷനിലേക്ക് വരുന്നതിനു പോലും ബുദ്ധിമുട്ടായിരിക്കുന്നു. ഓട്ടോ ക്കാരനോട് കെഞ്ചി പറഞ്ഞിട്ടാണ് ഇത്രത്തോളം വരെ കൊണ്ടുവന്നാക്കിയത്. കേരള എക്സ്പ്രസ് യാത്രക്കായി ഒരുങ്ങുകയാണ്. എസ.എല്‍ 09 ലേക്ക് ഇനിയും ഉണ്ട്. അമേരിക്കന്‍ ടൂരിസ്ടര്‍ ന്റെ ട്രോളി വിനു ആണ് വലിച്ചു കൊണ്ട് വരുന്നത്...പാവം വിനു..അവനു കഴിയുന്നതിലും അധികം ഭാരം അതിലുണ്ട്. “ചേച്ചി സ്പീഡില്‍ നടക്ക്...ഇത് ഞാന്‍ നോക്കിക്കോളാം..യെല്ലോ യിലാ..സിഗ്നല്‍..!” അങ്ങനെ 09 യിലെത്തി. നമ്പര്‍ 17 ..സീറ്റ് നോക്കി. സ്ലീപ്പര്‍ കോച്ചില്‍ അത്രയ്ക്ക് തിരക്ക് തോന്നിയില്ല. പക്ഷെ എന്റെ നമ്പര്‍ നു വിപരീത സീറ്റില്‍ അത്രയ്ക്ക് പന്തികരമാല്ലാത്ത കോലത്തില്‍ ഒരു ചെറുപ്പക്കാരന്‍ ഉറങ്ങുന്നു. അയാളുടെ കൈവശം ഉള്ള ബാഗ് നോ...ഒട്ടനവധി പ്ളാസ്റിക് ബാഗുകള്‍ക്കോ...കമഴ്ന്നു കിടക്കുകയാണ് എങ്കിലും പുറത്തേക്കു കാണാവുന്ന താടി രോമങ്ങല്‍ക്കോ എല്ലാം കൂടി ആകെ പ്പാടെ ഒരു വശ പിശക് തോന്നി. “ചേച്ചീ...പോയിട്ട് വിളിക്ക്..ട്ടോ..എനിക്ക് ക്ലാസ്സ് ഉണ്ട്..ഞാന്‍ പോവാ...” ഒരു അഞ്ചു മിനിട്ട് ...