വൃന്ദാവനത്തിലേക്ക് ഒരു യാത്ര.
കൊച്ചുവേളി ടെര്‍മിനല്‍ നു അറ്റകുറ്റ പണി നടക്കുന്നതിനാല്‍ പാളത്തിനു മാത്രമല്ല..സ്റെഷനിലേക്ക് വരുന്നതിനു പോലും ബുദ്ധിമുട്ടായിരിക്കുന്നു. ഓട്ടോ ക്കാരനോട് കെഞ്ചി പറഞ്ഞിട്ടാണ് ഇത്രത്തോളം വരെ കൊണ്ടുവന്നാക്കിയത്. കേരള എക്സ്പ്രസ് യാത്രക്കായി ഒരുങ്ങുകയാണ്. എസ.എല്‍ 09 ലേക്ക് ഇനിയും ഉണ്ട്. അമേരിക്കന്‍ ടൂരിസ്ടര്‍ ന്റെ ട്രോളി വിനു ആണ് വലിച്ചു കൊണ്ട് വരുന്നത്...പാവം വിനു..അവനു കഴിയുന്നതിലും അധികം ഭാരം അതിലുണ്ട്.
“ചേച്ചി സ്പീഡില്‍ നടക്ക്...ഇത് ഞാന്‍ നോക്കിക്കോളാം..യെല്ലോ യിലാ..സിഗ്നല്‍..!”
അങ്ങനെ 09 യിലെത്തി. നമ്പര്‍ 17 ..സീറ്റ് നോക്കി. സ്ലീപ്പര്‍ കോച്ചില്‍ അത്രയ്ക്ക് തിരക്ക് തോന്നിയില്ല. പക്ഷെ എന്റെ നമ്പര്‍ നു വിപരീത സീറ്റില്‍ അത്രയ്ക്ക് പന്തികരമാല്ലാത്ത കോലത്തില്‍ ഒരു ചെറുപ്പക്കാരന്‍ ഉറങ്ങുന്നു. അയാളുടെ കൈവശം ഉള്ള ബാഗ് നോ...ഒട്ടനവധി പ്ളാസ്റിക് ബാഗുകള്‍ക്കോ...കമഴ്ന്നു കിടക്കുകയാണ് എങ്കിലും പുറത്തേക്കു കാണാവുന്ന താടി രോമങ്ങല്‍ക്കോ എല്ലാം കൂടി ആകെ പ്പാടെ ഒരു വശ പിശക് തോന്നി.
“ചേച്ചീ...പോയിട്ട് വിളിക്ക്..ട്ടോ..എനിക്ക് ക്ലാസ്സ് ഉണ്ട്..ഞാന്‍ പോവാ...”
ഒരു അഞ്ചു മിനിട്ട് നുള്ളില്‍ വണ്ടി, യാത്ര തുടങ്ങിയിരുന്നു. തൊട്ടു പിറകെ, ടിടി യും എത്തി. ഞാന്‍ ടികറ്റ് കാട്ടി..എന്റെ സീറ്റ് യില്‍ ഇരുന്നു. ടിടി ചോദിക്കാഞ്ഞിട്ടും അയാള്‍ എഴുന്നേറ്റു ഇരുന്നു. അപ്പോഴാണ് ആ മുഖം കണ്ടത്. പരിചിതമായ മുഖം തന്നെ..പക്ഷെ ഒരു വല്ലാത്ത മുഖ ഭാവം ഉള്ളതിനാല്‍ ചോദിക്കാന്‍ ഒരു മടി. ഇത്രയും യാത്ര ചെയ്യണം..ഒന്നാമത് അടുത്തകാലത്ത് ട്രെയിന്‍ യാത്ര പെണ്‍കുട്ടികള്‍ക്ക് ഒരു ഭീഷണി കാലം കൂടി ആണ്. ഞാന്‍ എഴുന്നേറ്റ് ടിടി യോട് പോയി ചോദിച്ചു.
“സര്‍...അയാള്‍ ഒപ്പം ഇരുന്നിട്ട് എനിക്ക് ഭയം തോന്നുന്നു...സീറ്റ് മാറാന്‍ പറ്റുമോ..”
“നോക്കട്ടെ...അവൈലബിലിട്ടി നോക്കി യിട്ട് പിന്നീട് പറയാം...”
ഞാന്‍ വീണ്ടും എന്റെ സീറ്റ് ലേക്ക് വന്നിരുന്നു.
“മോള്‍ എവിടേക്കാണ്..എന്നെ കണ്ടിട്ട് ഭയം തോന്നുന്നു ല്ലേ..”
ഒന്ന് പരുങ്ങി ഞാന്‍ പറഞ്ഞു.. “ ചെന്നൈ..”
“എന്നെ കണ്ടു ഭയം തോന്നുന്നു എങ്കില്‍...അവിടേക്ക് ...ദാ അവിടെ ഒക്കെ സീറ്റ് ഉണ്ടല്ലോ...പോയി ഇരുന്നോളൂ...എനിക്ക് ഒറ്റയ്ക്ക് ഇരിക്കണം...ഒറ്റയ്ക്ക്"
“ചേട്ടന്‍ എങ്ങോട്ടാ...ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്...കണ്ടപ്പോള്‍ മുതല്‍ എന്റെ മനസ്സില്‍ ഒരു സംശയം...ഈ മുഖം ഞാന്‍ ഒരുപാട് കണ്ടിട്ടുള്ളത് പോലെ..”
ആ ചോദ്യം വന്നപ്പോള്‍ തന്നെ അയാളുടെ മുഖം പരുങ്ങുന്നതും ട്രെയിനിന്റെ വശങ്ങളിലേക്ക് നീങ്ങി ഇരുന്നു അകലങ്ങളിലേക്ക് നോക്കി ഇരുന്നു. ഇടയ്ക്കു എന്നെ പാളി നോക്കുന്നതും കണ്ടു.
“വേണ്ട...ചേട്ടനെ ബുദ്ദിമുട്ടിക്കാന്‍ ചോദിച്ചതല്ല...എന്റെ മനസ്സില്‍ തോന്നി...ചോദിച്ചു..”
“മോള്‍ എന്തെടുക്കുവാ..?”
“ഞാന്‍...ചെന്നയില്‍ ഏഷ്യന്‍ സ്കൂള്‍ ഓഫ് ജേര്‍ണലിസം യില്‍ പഠിക്കുന്നു..അവസാന വര്ഷം.”
“ഓ...അതാണ്. അല്ലെങ്കില്‍ എന്റെ മുഖം ഒരിക്കലും തിരിച്ചറിയില്ല. ഒരു പത്രക്കാരിയുടെ മനസ്സില്‍ പതിഞ്ഞ പതിയേണ്ട മുഖം ആണ് എന്റേത്..!”
“എന്റെ പേര് കേട്ടാല്‍ ചിലപ്പോ ഓര്‍മ്മ വരും..! ഒരു പതിനാലു ദിവസം മുന്‍പ് കൂടി എന്റെ പേര് ഈ നാട്ടിലെ പത്രങ്ങളും ചാനലുകളും ചെറുതായെങ്കിലും പറഞ്ഞു വെച്ചു..! ഇനി ഒരു കാരണം കാട്ടി എന്നെ ജയിലറ ക്കുള്ളില്‍ ഇടാന്‍ കഴിയാത്തത് കൊണ്ട്...ഇപ്പൊ ഞാന്‍ സ്വതന്ത്രന്‍ ആണ്. ഏഴു വര്‍ഷത്തെ ഏകാന്ത വാസത്തിനു ഒടുവില്‍...ഞാന്‍ പൂജപ്പുരയിലെ മുറ്റങ്ങള്‍ക്ക് വിട പറഞ്ഞു. ഞാന്‍ മുഹമ്മദ് യാസീന്‍ മസൂദ് ആണ്.”
ഞാന്‍ ഒരു നിമിഷം ഒന്നിനും ചെയ്യാന്‍ കഴിയാതെ..ശ്വാസം പോലും എടുക്കാന്‍ കഴിയാതെ അയാളുടെ മുഖത്തേക്ക് നോക്കി ഇരുന്നു.
“വിശ്വാസം വരുന്നില്ല അല്ലെ..ഇങ്ങനെ ഒരു മുഖം ഒരിക്കലും മോള്‍ എന്നല്ല ലോകത്തിലെ ആരും ഒരു പത്രത്തിലും ചാനലിലും കണ്ടിട്ടുണ്ടാവില്ല. എന്റെ ഏഴു വര്ഷം മുന്‍പ്...എനിക്ക് കയ്യാമം വെച്ചു കൊണ്ട് വരുന്ന ഫയല്‍ ചിത്രങ്ങള്‍ മാത്രം ആവും കണ്ടിട്ടുണ്ടാവുക..ഒരു നല്ല മെലിഞ്ഞ..ഒരു നിഷ്കളങ്ക ഭാവം ഉണ്ടായിരുന്ന ഒരു ചെറുപ്പക്കാരന്റെ...കുട്ടിക്ക് അറിയുമോ...പഴയ ചാര കേസിന് ശേഷം എന്റെ ജീവിതം ആണ് ഈ സമൂഹം പിച്ചി ചീന്തിയ മറ്റൊന്ന്...എനിക്ക് പരാതിയില്ല.! എല്ലാരില്‍ നിന്നും ഒഴിഞ്ഞു ഞാന്‍ പോവുകയാണ്...ലക്ഷ്യങ്ങള്‍ ഇല്ലാതെ..!!!”
എനിക്ക് ആ മുഖത്ത് നിന്ന് കണ്ണെടുക്കാന്‍ തോന്നിയില്ല. ശരിയാണ്..എത്ര എത്ര കഥകള്‍ ആണ് ഈ മനുഷ്യന്റെ പേരില്‍ കുറെ ദിവസം പത്രങ്ങള്‍ വാര്‍ത്ത ആക്കിയത്. കൊടും ഭീകരന്റെ ചാര്‍ത്ത് നല്‍കിയത്. എന്നിട്ടും...അവസാനം സത്യം ജയിച്ചു..നീതി ജയിച്ചു...രണ്ടു ആഴ്ച്ചക്ക് മുന്‍പ് സുപ്രീം കോടതി നമ്മുടെ എല്ലാ നീതി വ്യവസ്തകളെയും അടിമുടി വിമര്‍ശിച്ചു ഈ മനുഷ്യന് വിടുതല്‍ നല്‍കി. നഷ്ടപരിഹാരമായി ഒരു കോടി രൂപയും...!!
“ചേട്ടാ...ക്ഷമിക്കൂ...ഞാന്‍ അറിഞ്ഞില്ലല്ലോ...! ഈ കോലങ്ങള്‍ കണ്ടപ്പോ...ഒരു നിമിഷം...ഒരു പെണ്ണല്ലേ...ഈ ലോകവും..!”
“ഒരു സംശയം മാത്രം...അങ്ങ് നന്നായി മലയാളം പറയും..പക്ഷെ അങ്ങക്ക് ഒരു കാശ്മീര്‍ ബന്ധം ഉള്ളതായി അന്നെ കേള്‍ക്കുന്നു...എന്താണ് അങ്ങനെ..?”
“അത്..70 കളുടെ അവസാനം ഭീകരവാദം കാശ്മീരില്‍ മുളപൊട്ടുന്ന കാലത്ത് തന്നെ എന്റെ ഉപ്പ ഇങ്ങോട്ട് വന്നിരുന്നു....ആദ്യം ദല്‍ഹിയില്‍...പിന്നെ കുറെ കാലം മൈസൂരില്‍...അവസാനം എന്റെ ഒക്കെ ചെറിയ വയസ്സില്‍...മൂന്നാറില്‍ വന്നു താമസം ആയി. ഉപ്പക്കും എന്റെ അമ്മാവന്മാര്‍ക്കും കര കൌശല വസ്തുക്കളുടെ വില്പനയായിരുന്നു.. അങ്ങനെ ഞാന്‍ ജന്മം കൊണ്ട് കാഷ്മീരിയും എന്റെ ജീവിതം കൊണ്ട് മലയാളിയും ആയി..”
“പിന്നെ..എങ്ങനെ ...അല്ലെങ്കില്‍ വേണ്ട ഇക്ക..ഞാന്‍ ചോദിക്കുന്നത് ബുദ്ടിമുട്ടു ആണേല്‍...പറയണ്ട...എന്റെ ഉള്ളിന്റെ ഉള്ളില്‍ ഒരു പുതു പത്രക്കാരിയുടെ മനസ്സ് ഉണ്ടല്ലോ...അതാ ചോദിച്ചു പോയത്...”
“സാരമില്ല..എനിക്ക് ഇതൊക്കെ ആരോട് എങ്കിലും പറയണം. ഒരിക്കല്‍ എങ്കിലും എന്റെ യഥാര്‍ത്ഥ സത്യങ്ങള്‍ ഈ ലോകം മനസ്സിലാക്കണം...ഞാന്‍ പറയാം..”
വണ്ടി...കായങ്കുളം നോട് അടുക്കുകയാണ്. ടി.ടി. കറക്കം കഴിഞ്ഞു വീണ്ടും എത്തി.
“എസ.എല്‍ 7 യില്‍ കണ്ഫേം സീറ്റ് ഉണ്ട്. ടിക്കറ്റ് തരൂ...”
“വേണ്ട സര്‍...ഞാന്‍ ഇവിടെ ഇരുന്നോളാം..എനിക്ക് ഭയം ഇല്ല.” എന്റെ മറുപടി കേട്ട് മസൂദ് ഇക്കയും ടിടി യും ഒരുമിച്ചു ചിരിച്ചു. യാത്ര വീണ്ടും തുടര്‍ന്നു..!
“എനിക്ക് അന്ന് 24 വയസ്സ് പ്രായം. എന്റെ ഉപ്പ ക്ക് ഒരു സ്ട്രോക്ക് കഴിഞ്ഞു ആകെ ക്ഷീനിതന്‍ ആയി ഇരിക്കുന്ന സമയം. ഞാന്‍ അന്ന് സിവില്‍ പോളി കഴിഞു നില്‍ക്കുകയാണ്. ഒരു ഡിസൈന്‍ കമ്പനിയില്‍ പോകുന്നുണ്ട്. തുച്ചമായ ശംബളം..! വീട്ടില്‍ ഉമ്മയുടെ നിര്‍ബന്ധം..വിദേശത്ത് പോവണം..എനിക്ക് താഴെ രണ്ടു പെണ്‍കുട്ടികള്‍ ഉണ്ട്...അവരുടെ കല്യാണം...സ്വന്തമായി കുറച്ചു സ്ഥലവും ഒരു വീടും...ഒരു സാധാരണ ചെറുപ്പക്കാരന്റെ എല്ലാ സ്വപ്നങ്ങളും അന്ന് എനിക്കുമുണ്ട്.”
“എന്റെ ഒരു സുഹൃത്ത് ഒരു പ്രമോദ്...അന്ന് കൊച്ചിയില്‍ ഉണ്ട്. അവന്‍ ആണ് എനിക്ക് ബോംബെ യിലെ ഒരു ഏജന്‍സി യുടെ നമ്പരും അഡ്രസ്സും തരുന്നത്. അങ്ങനെ ഞാന്‍ ബോംബേ ക്ക് വണ്ടി കയറി. പറഞ്ഞത് പോലെ...നല്ല രീതിയില്‍ ആളുകളെ വിദേശത്ത് കയറ്റി വിടുന്ന ഏജന്‍സി എന്ന് പുറം ലോകം അറിയുന്ന ഒരു സ്ഥാപനം. അവിടെ ഒരു ജമാല്‍ ഭായി ഉണ്ട്. അയാള്‍ ആണ് എല്ലാറ്റിനും കൈകാര്യം ചെയ്യുന്ന ഒരു അധികാരി. മംഗലാപുരം കാരന്‍ ആണ് അയാള്‍. അയാള്‍ക്ക് എന്റെ പെരുമാറ്റവും സി.വി യും ഒക്കെ ബോധിച്ചു.. അങ്ങനെ എന്റെ പേപ്പറുകള്‍ നീങ്ങി തുടങ്ങി എന്ന് എനിക്ക് ബോധ്യമായി തുടങ്ങി..”
“അന്ന് ഒരു വെള്ളിയാഴ്ചയാണ്..ഒരു പതിനൊന്നു മണി ആയപ്പോള്‍...ജമാല്‍ ഭായി എന്നെ വിളിപ്പിച്ചു. അയാളുടെ രണ്ടു ശിന്കിടികള്‍ ക്കൊപ്പം അവിടെ ഒരു മാള്‍ യില്‍ പോവണം. അവിടെ മുകളില്‍ ഒരു ഹോട്ടലില്‍ രണ്ടു പേരുണ്ടാവും...നീ ഹോട്ടലിലെ ആ ആളുകളെ പോയി കാണണം. നീ എത്താന്‍ പോകുന്ന ബഹ്‌റൈന്‍ ലെ കമ്പനിക്ക് വേണ്ടപ്പെട്ട ചിലര്‍ ആണ് അവര്‍...അവര്‍ക്ക് ബോധിച്ചാല്‍...ഉടന്‍ പോവാം..!”
“അന്ന് എന്റെ മനസ്സ് തുള്ളി ചാടി..ഞാന്‍ സന്തോഷത്തോടെ അയാള്‍ പറഞ്ഞത് പോലെ..ചെയ്തു. ഹോട്ടലിലെ ആളുകളെ പോയി കണ്ടു.സംസാരിച്ചു. പിന്നീട് ഇതുപോലെ നാല് അഞ്ചു സ്ഥലങ്ങളില്‍...പല കാരണം എന്നോട് പറഞ്ഞു മറ്റു പലര്‍ക്കും ഒപ്പം എന്നെയും പറഞ്ഞു വിട്ടു. ഒരു സംശയം തോന്നാത്ത രീതിയില്‍ തന്നെ ആണ് ജമാല്‍ ഭായി അങ്ങനെ ചെയ്തത്. അവസാനം എനിക്ക് വിസ ശരിയായി...ബഹ്‌റൈന്‍ ലേക്ക് പോകാന്‍ ഉള്ള ഒരു ദിവസവും എന്നോട് പറഞ്ഞു..! ഞാന്‍ സന്തോഷം കൊണ്ട് വീര്‍പ്പുമുട്ടി...വീട്ടിലേക്കു വിളിച്ചു പറഞ്ഞു...എല്ലാ സുഹൃത്തുക്കളോടും യാത്ര പറഞ്ഞു..അങ്ങനെ പോകേണ്ട ദിവസത്തിന് തൊട്ടു മുന്‍പുള്ള ഒരു വെള്ളിയാഴ്ച...ഞാന്‍ ജുമുഅ ക്കായി പള്ളിയിലേക്ക് നടക്കുകയാണ്...അപ്പൊ...ഇല്ല...എനിക്ക് ഇന്നും പറയാന്‍ കഴിയില്ല..പള്ളിക്ക് കുറച്ചു മുന്‍പുള്ള മാര്‍കറ്റ് നു അടുത്ത് അന്ന് വിനായക അമ്പലത്തില്‍ വിശേഷം നടക്കുകയാണ്..! അതിന്റെ ശിലയും കൊണ്ട് വരുന്ന ആ ഭാഗത്ത് വെച്ചു...ഒരു ഉഗ്ര ശേഷിയുള്ള ബോംബു പൊട്ടി...എന്റെ കണ്‍ മുന്നില്‍...പച്ച മാംസം ചിതറി തെറിക്കുന്നതു ഞാന്‍ ജീവിതത്തില്‍ ആദ്യമായി കണ്ടു...ഒരു പാട് പേര്‍ മരിച്ചു...ഒരുപാട് പേര്‍ക്ക് പരിക്കും..എനിക്ക് കഴിയാവുന്ന ആളുകളെ ഞാനും ആശുപത്രിയിലാക്കി. അന്ന് വൈകിട്ട് തന്നെ ആ ഭാഗത്തും ബോംബെയുടെ പല ഭാഗത്തും ചെറിയ തോതില്‍...വര്‍ഗ്ഗീയ ലഹള ഉണ്ടായി...! തൊട്ടു അടുത്ത ഞായര്‍ ദിനം രാവിലെ ഞാന്‍ ഈ കാഴ്ചകളുടെ വിങ്ങല്‍ മനസ്സില്‍ പേറി എന്നാല്‍ എനിക്ക് ഒരു നല്ല ജീവിതം തുടങ്ങുന്നല്ലോ എന്നോര്ത്തും ഞാന്‍ ബഹ്‌റൈന്‍ ലേക്ക് യാത്ര ആയി.”
“അതുവരെ ജീവിതത്തില്‍ കാണാത്ത കാഴ്ചകള്‍..! മുഹരക് ലെ വീമാന താവളത്തില്‍ വിമാനം വട്ടം ഇട്ടു പറക്കുമ്പോള്‍ തന്നെ കണ്ടു...ഒരു ചെറിയ നാട്...ശ്വാസം വിടാന്‍ കഴിയാത്തത് പോലെ കെട്ടിടങ്ങളും റോഡും...! ചെക്കിംഗ് കഴിഞ്ഞു വെളിയില്‍ വരുമ്പോള്‍ എനിക്ക് നല്‍കിയിരുന്ന ഒരു ടെലെഫോണ്‍ നമ്പരില്‍ ഞാന്‍ കോയിന്‍ ബോക്സ് യില്‍ നിന്ന് വിളിച്ചു. അല്പം കഴിഞ്ഞപ്പോള്‍...ഒരു വെളുത്ത മസ്ദ കാറില്‍..നിന്ന് ഒരു ചെറുപ്പക്കാരന്‍ എന്റെ അടുത്തേക്ക് നടന്നു വന്നു..”
“അസ്സലാമു അലൈകും മസൂദ്...ഞാന്‍ മുഹമ്മദ്. സില്‍വര്‍ ടെക് യില്‍ തന്നെ ആണ് ഇനി നമ്മുടെ ജീവിതം. യാത്ര ഒക്കെ..”
“മനസ്സില്‍ ഒരു സന്തോഷം തോന്നി...ഒരുപാട് സംസാരിക്കുന്ന പ്രസന്നവധനായ ഒരു ചെറുപ്പക്കാരന്‍..ആദ്യമായി കണ്ടിട്ടും ഒരു മറയും ഇല്ലാതെ എല്ലാ കാര്യങ്ങളും തുറന്നു പറയുന്ന ഒരു യുവാവ്.”
“ഞാന്‍ ബഹ്‌റൈന്‍ ന്റെ കാഴ്ചകള്‍ കാണുകയാണ്. മൂന്നാറിലെ പച്ച നിറഞ്ഞ പ്രഭാതങ്ങളെ കണ്ടു മാത്രം ശീലിച്ച എനിക്ക് ആ ബ്രൌന്‍ കളര്‍ ഒരു തരം ബുദ്ധിമുട്ട് നല്‍കി. വലിയ വലിയ ഹോട്ടലുകള്‍..ഗള്‍ഫ് ഹോട്ടലിനു അടുത്ത് കൂടി വണ്ടി ഉള്ളിലേക്ക് നീങ്ങി. “
“ഇതാണ് ഗുദൈബിയ. ഇവടെ തന്നെ ആണ് നമ്മുടെ ഓഫീസും. ഞങ്ങള്‍ മുകളിലേക്ക് നടന്നു നീങ്ങി. രണ്ടാം ഫ്ലോറില്‍ ആണ് ഓഫീസ്. വിശാലമായ ഒരു ഓഫീസ്. രണ്ടോ മൂന്നോ ഫിലിപ്പിനോ ഒഴിച്ചാല്‍...ബാക്കി എല്ലാം ഇന്ത്യക്കാര്‍. എന്നെ മുഹമ്മദ് എല്ലാവര്ക്കും പരിചയപ്പെടുത്തി. കമ്പനി തന്നെ തന്ന റൂം വൈകിട്ട് മുഹമ്മദ് കാട്ടി തന്നു. ചെറിയ ഒരു മുറി..എന്നാല്‍ നല്ല വെളിചം ഉള്ള ഒരു മുറി. തൊട്ടു അടുത്ത് തന്നെ ബാക്കി മലയാളികള്‍ സുഹൃത്തുക്കള്‍ ഉണ്ട്. അന്ന് ഒന്നും ആര്‍ക്കും, ഞാന്‍ വെറുമൊരു മലയാളി മാത്രം ആണ് എന്ന കഥ അറിയില്ല. എന്റെ ഭാഷ കെട്ടാല്‍ മനസ്സിലാകുകയും ഇല്ല.”
“അങ്ങനെ അവിടെ എന്റെ പുതു ജീവിതം തുടങ്ങി. എല്ലാ പ്രവാസിക്കും ആദ്യം തോന്നുന്ന വീര്‍പ്പു മുട്ടലുകള്‍ ഒപ്പവും..! ഇനി തിരികെ പോകുന്ന നാളുകള്‍ എത്ര അകലെ ആണ് എന്നോര്‍ത്ത് മനസ്സ് തേങ്ങി .”
ആഴ്ചകള്‍...പിന്നെ മാസങ്ങള്‍..!
“ഇടയില്‍... ബോംബെയിലെ സ്ഫോടനത്തിന്റെ വാര്‍ത്തകള്‍...ആദ്യ ചൂടിന് അപ്പുറം അന്വേഷണം തണുത്തു എന്നൊക്കെ അറിഞ്ഞു. മനസ്സ് അത്തരം വാര്‍ത്തകള്‍ കേട്ട് നോവുകയും ചെയ്തു. നേരില്‍ കണ്ട ഒരു അപകടം...അത് ചെയ്ത കാപാലികരെ ഓര്‍ത്തു മനസ്സ് വല്ലാതെ നോവുകയും ചെയ്തു.”
“അങ്ങനെ ഒരു ഓണക്കാലം വന്നു. മലയാളി സമാജം ആസൂത്രണം ചെയ്ത വിപുല ഓണാഘോഷം...! പൂക്കളം ഇടാനും എല്ലാറ്റിനും അന്ന് സില്‍വര്‍ ടെക് ലെ മുഴുവന്‍ ആളുകളും ഉണ്ടായിരുന്നു. അവസാനം റൂമില്‍ ഒക്കെ പാടാറുള്ളതു കേട്ട്...കൂട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി..ഒരു പാട്ടും പാടി..!”
“ആഘോഷവും പാട്ടും ഒക്കെ കഴിഞ്ഞു വെളിയില്‍ ഇറങ്ങുമ്പോള്‍...കുറച്ചു ചിലര്‍ പരിചയപ്പെടാന്‍ വന്നു..പാട്ട് നന്നായിരുന്നു എന്ന പൊതു അഭിപ്രായം സന്തോഷം നല്‍കി..!
സമാജം സെക്രട്ടറി ജോര്‍ജ്ജ് ഏട്ടന്‍ നല്ല മൂഡില്‍ ആയിരുന്നു..എന്നെ ഓടി നടന്നു പരിചയപ്പെടുത്തി..!”
“ഇതിയാന്‍ ഒക്കെ നമുക്ക് ഒരു അസെറ്റ് ആണ്...എന്താ പാട്ട്...എന്ത് ഒരു ഊര്‍ജ്ജ സ്വലത “
“ഞാന്‍ എങ്ങനെ എങ്കിലും അവിടെ നിന്ന് ഒഴിവാകാന്‍ ശ്രമിക്കുകയായിരുന്നു.. അപ്പോഴും ഇന്ത്യന്‍ കൊണ്സുലെടില്‍ ജോലി ഉള്ള ആള്‍ എന്ന് ജോര്‍ജ്ജ് ഏട്ടന്‍ പറഞ്ഞു തന്ന സര്‍ നൊപ്പം എന്നെ തന്നെ നോക്കി നില്‍ക്കുന്ന വെളുത്ത കൊലുന്നനെ ഉള്ള ആ പെണ്‍കുട്ടി വല്ലാതെ അങ്ങ് മനസ്സില്‍ ഉടക്കി. ഒന്നാമത് അവളുടെ ആ നോട്ടം തന്നെ...വലിയ കണ്ണുകള്‍ കൊണ്ടുള്ള ആ നോട്ടം.”
“കുറച്ചു ദിവസം ആ നോട്ടം ഹൃദയത്തില്‍ തന്നെ കിടന്നു...തൊട്ടു അടുത്ത വ്യാഴം വൈകിട്ട് ലുലു വില്‍ വെച്ചു ഒരിക്കല്‍ കൂടി കണ്ടു...ആ കണ്ണുകളെ...! കൂടെ ആ വലിയ മനുഷ്യന്‍ ഉള്ളത് കൊണ്ട് എനിക്ക് അങ്ങോട്ട് പോയി ഒന്ന് സംസാരിക്കുക എന്നതു ഒരു കടമ്പ ആയി...!”
“എന്റേത് വെറും കറക്കം മാത്രം ആയി...മുഹമ്മദും രാകേഷും ഒക്കെ കളിയാക്കല്‍ ആരംഭിച്ചു...!”
“ഹോ...വലിയ മീന്‍ ആണല്ലോ ചൂണ്ടയില്‍ കൊത്തിയത്...! ഇനി ഇവിടെ എങ്ങാനും നില്ല്കുമോ...!!!”
“ഇങ്ങനെ സംസാരം തുടരുന്നതിന് ഇടയില്‍...അവളും ആ സര്‍ യും ഞങ്ങള്‍ടെ അരികിലേക്ക് വന്നു..!”
“രേവൂ...പറഞ്ഞപ്പോഴാ ഓര്‍മ്മ വന്നത്...നല്ല പാട്ടായിരുന്നു...നാട്ടില്‍ എവിടെയാ..?”
“മൂന്നാര്‍...”! “ഹോ...നൈസ്...എത്ര മനോഹരമായ സ്ഥലം...! സ്വര്‍ഗം ആണത്...”!
“പിന്നെ അവള്‍ ആണ് സംസാരിച്ചു തുടങ്ങിയത്...”
“എന്റെ പേര് രേവതി...ഇത് എന്റെ അങ്കിള്‍..അറിയുമല്ലോ..ഇന്ത്യന്‍ കൊണ്സുലെറ്റ് ലെ ജോയിന്റ് സെക്രട്ടറി..രാജന്‍ നമ്പ്യാര്‍...ഇത് എന്റെ ആന്റി...മാളവിക..! ഞാന്‍ കുറച്ചു കാലം അടിച്ചു പൊളിക്കാന്‍ വന്നതാ...!!!”
“ഒന്നും മിണ്ടാന്‍ കഴിയാത്ത നിമിഷങ്ങള്‍...!”
“എന്താ ഇയാള ഒന്നും മിണ്ടാത്തത്"....ചോദിച്ചത് രാജന്‍ സര്‍..!”
“ഞാന്‍....ഞാന്‍...മസൂദ്....മുഹമ്മദ് യാസീന്‍ മസൂദ്...!”
“വലിയ പേര് ആണല്ലോ...! എന്നു പറഞ്ഞു രാജന്‍ സര്‍ വെളുക്കെ ചിരിച്ചു..!"
“രേവൂ...പിന്നെയും തുടര്‍ന്ന് എന്നോട് സംസാരിച്ചു കൊണ്ടിരുന്നു...എനിക്ക് അല്പം അസ്വാഭാവികമായി ആ നിമിഷം തോന്നി എങ്കിലും...ഞങ്ങള്‍ടെ സംസാരം തുടരുമ്പോള്‍ എന്റെ സുഹൃത്തുക്കളും അല്പം മാറി നിന്ന് തന്നു...അങ്ങനെ പോകാന്‍ നേരം...അവള്‍ടെ കയ്യിലെ കിറ്റ് കാറ്റ് ന്റെ ഒരു ചെറു പാകറ്റ് എന്റെ കയ്യില്‍ തന്നിട്ട് അവള്‍ പറഞ്ഞു...”
“ഇതിനൊപ്പം എന്റെ മനസ്സും ഉണ്ട്...!!!!”
“സ്ഥബ്ദനായി നിന്ന് പോയ അല്പം നിമിഷങ്ങള്‍....!!!!”
“അകലേക്ക് ഓടി പോവുന്ന രേവൂ...ഇടയ്ക്കിടയ്ക്ക് തിരികെ നോക്കി....”
ആ കിറ്റ് കാറ്റ് പിന്നെ കഴിക്കാന്‍ തോന്നിയില്ല. ഹൃദയം ത്തില്‍ സൂക്ഷിക്കും പോലെ...ഫ്രിഡ്ജില്‍ വെച്ചു..! അതിന്റെ പേരില്‍ പല ദിവസവും നിറയെ തമാശകള്‍ റൂമില്‍ നടന്നിരുന്നു..!
ഒരു ആഴ്ച്ചക്ക് ശേഷം രാകേഷ് ആണ് ആ സത്യം കണ്ടു പിടിച്ചത്...!
“ എടാ മൂന്നാനെ...ഇതിന്റെ പൊതിയില്‍...നഖ പാടുകള്‍ കൊണ്ട് ഒരു നമ്പര്‍ കുറിച്ചിട്ടുണ്ട്...ഇവള്‍ ആളു ഭയങ്കര സാധനം ആണ് ട്ടോ...ഇത് ഇവനേം കൊണ്ടേ പോവൂ...! ഇത് എല്ലിലാ.... പ്രണയം...!!!”
“പിന്നെ ആ നമ്പര്‍ മനസ്സിലാക്കാന്‍ ഉള്ള പങ്കപ്പാട്...!
അവസാനം കണ്ടു പിടിച്ചു...!
“39241754”
“വിളിക്കാന്‍ ഒരു ഭയത്തോടെ എങ്കിലും...കൂട്ടുകാരുടെ നിര്‍ബന്ധം സഹിക്കാന്‍ വയ്യാതെയും അവസാനം വിളിച്ചു...!!!”
“ഒരൊറ്റ ബെല്‍....അപ്പൊ തന്നെ മറു തലയ്ക്കു അടക്കി പിടിച്ചു....” ഒരു ആഴ്ചയായി ഈ ശബ്ദം നു വേണ്ടി എനിക്ക് ഉറക്കവും ഇല്ല ആഹാരവും ഇല്ല...ഇത്രയും വൈകിയോ എന്റെ മനസ്സ് കണ്ടു പിടിക്കാന്‍..”!!!
“ഒന്നും മിണ്ടാന്‍ കഴിയാതെ പോയ കുറച്ചു നിമിഷങ്ങള്‍...പിന്നെ പതിയെ...പതിയെ...ഞങ്ങള്‍...ഒരേ മനസ്സ് ആകാന്‍ തുടങ്ങി...ആരും അറിയാതെ...ആരോരും അറിയാതെ ഒരു വലിയ ബന്ധത്തിന് അവിടെ തുടക്കമായി...!”
*******----*******------*******------******------*******-----
മസൂദ് ഇക്ക തന്റെ നീണ്ട താടിയില്‍ വിരലുകള്‍ ഓട്ടി തന്റെ കഥകള്‍ വിവരിക്കുമ്പോള്‍ ആദ്യം കണ്ട മുഖ ഭാവത്തില്‍ നിന്നും ഒരുപാട് മാറിയിരുന്നു. ഇടയ്ക്കു പലപ്പോഴും ജെന്സില്‍ ന്റെ ഫോണ്‍ വന്നിരുന്നു...!
ഈ വിവരണങ്ങളുടെ ഒരു മാന്ത്രികമായ അവസ്ഥയില്‍ ആരോടും സംസാരിക്കാന്‍ തോന്നിയില്ല...പക്ഷെ അവന്റെ എസ.എം.എസ കടുത്ത ഭാഷയില്‍ ആയിരുന്നു..!
അവസാനം ഞാന്‍ അവനു വിളിച്ചു..!
“എടാ...കോട്ടയം കഴിഞ്ഞതെ ഉള്ളൂ..ഞാന്‍ എന്താ കൊച്ചു കുട്ടിയാ...? നീ ഇങ്ങനെ വെപ്രാളം കാട്ടാന്‍...!! ഞാന്‍ വളരെ എക്സൈറ്റഡ് ഒരു മൂഡ് ലാണിപ്പോ...ഒക്കെ വന്നിട്ട് പറയാം..ഒരല്പം കൂടി ഫ്രീ ആകുമ്പോ വിളിക്കാം..”
“ഫ്രണ്ടാ...ചെന്നൈ ന്നാ..”
“വെറുമൊരു ഫ്രണ്ട് അല്ല ല്ലേ...”
ആ ചോദ്യം കേട്ടപ്പോള്‍...എന്റെ മുഖം ചുവന്നിരുന്നോ എന്ന് എനിക്ക് തോന്നി..!
“അല്ല...വീട്ടില്‍ അമ്മയ്ക്കും അച്ഛനും ഒക്കെ അറിയാം..ഞാന്‍ പറഞ്ഞു...എന്റെ ക്ലാസ്സ് കഴിഞ്ഞിട്ട്.....”
വീണ്ടും മസൂദ് ഇക്ക അകലേ നോക്കി...ഒരു നെടുവീര്‍പ്പിട്ടു...!
“അങ്ങനെ കുറച്ചു മാസങ്ങള്‍...എനിക്ക് പ്രണയത്തിന്റെ ഭ്രാന്ത് പിടിച്ച മാസങ്ങള്‍...!
വേറെ ഒന്നിനേം പറ്റി ചിന്തിക്കാത്ത ദിന രാത്രങ്ങള്‍...!”
“സാധാരണ ഒരു സ്വാഭാവികമായ പ്രണയ മായി കരുതാം എങ്കിലും ഒരു വിദേശ രാജ്യത്ത്...ഒരുപാട് അന്തരങ്ങള്‍ ഉള്ള രണ്ടു പേര്‍ക്ക് ഒരുപാട് നാള്‍ ഇങ്ങനെ ഒരു രഹസ്യം കൊണ്ട് നടക്കാന്‍ കഴിയില്ലല്ലോ...!”
“പലപ്പോഴും രേവൂ തന്നെ എന്നോട് പറഞ്ഞിരുന്നു...ആന്‍റി ക്ക് ഒരുപാട് സംശയം ഉണ്ട്...നാം..പലയിടത്തും വെച്ച് കണ്ടു മുട്ടുന്നത് മുന്‍ധാരണ യോടെ ആണ് എന്ന് ആന്റിക്ക് സംശയം തോന്നി തുടങ്ങി...എന്നെ നാട്ടില്‍ പറഞ്ഞു വിടാന്‍ ഒരു ശ്രമം നടക്കുന്ന്ള്ളത് പോലെ തോന്നുന്നു എന്നൊക്കെ...!”
“അന്ന് അവള്‍ക്കു നാട്ടില്‍ പോകാം കഴിയാത്ത അവസ്ഥ ആണ്...അച്ഛനും അമ്മയും സ്റെറ്റില്‍ നിന്ന് തിരികെ വന്നിട്ടില്ല..മുത്തച്ഛനും അവളും തമ്മില്‍ ഒട്ടും ചേരില്ല എന്നൊക്കെ പറഞ്ഞിരുന്നു...സത്യത്തില്‍ ഈ അവസ്ഥയില്‍ രാജന്‍ അങ്കിള്‍ അല്പം ടെന്‍ഷനില്‍ ആണ് എന്നൊക്കെ അവള്‍ പറഞ്ഞിരുന്നു...”
“എന്നെ സംബന്ധിച്ച്...ഒരു ആലോചനയും ശരിയാകാത്ത ദിവസങ്ങള്‍...ആദ്യം ഒപ്പം നിന്ന കൂട്ടുകാര്‍ ഒക്കെ.., ഇത് കൈ വിട്ട കളി ആണ്...അവരൊക്കെ വലിയ ആളുകള്‍...മറ്റൊരു രാജ്യം...ഒന്നാമത് കൊണ്സുലെറ്റ് യിലെ ജോലിക്കാരന്‍...കള്ള കേസ് ഉണ്ടാക്കി അകതാക്കാനും ആരും മടിക്കില്ല എന്നൊക്കെ ഉപദേശം...”
“പക്ഷെ ഒന്നും അന്നത്തെ എന്റെ മാനസിക അവസ്ഥയില്‍ തലയില്‍ കയറിയില്ല.. ഞങ്ങള്‍ക്ക് വിളിക്കാതിരിക്കാനും കാണാതിരിക്കാനും കഴിഞ്ഞില്ല..ഒപ്പം പ്രശ്നങ്ങള്‍...ഒരുപാട് തലവേദനകള്‍ ഒപ്പം വളര്‍ന്നു..”
“അവസാനം അവള്‍ ആണ്...അന്ന് എന്നോട് പറഞ്ഞത്...നമുക്ക് ഇനി ഇവിടെ പഴയത് പോലെ ജീവിക്കാന്‍ പറ്റില്ല...എനിക്ക് മസൂദും...മസൂദ് നു ഞാനും ഇല്ലാതെ ഇനി ജീവിക്കാന്‍ കഴിയില്ല...നമുക്ക് നാട്ടില്‍ എവിടെ എങ്കിലും പോയി ജീവിക്കാം....ആരും കാണാതെ...ആരും തിരക്കി വരാത്ത എവിടെ എങ്കിലും നമുക്ക് പോകാം...”
“ആലോചിച്ചപ്പോ അതാണ് നല്ലത് എന്ന് തോന്നി...! പിന്നെ എങ്ങനെ അതിനു വഴി ഒരുക്കാം എന്നായി ആലോചന...എന്റേത് മാത്രം അല്ലല്ലോ...രേവൂ ന്റെയും...ആരും അറിയാതെ...അന്ന് വരെ കാത്തു സൂക്ഷിച്ചതും സ്വരൂപിച്ചതുമായ പണം ഒക്കെ ചേര്‍ത്ത് വെച്ച്...ഒരു നാള്‍...വളരെ വിദഗ്ധമായി...എല്ലാ പേപ്പറുകളും ശരിയാക്കി...അടുത്ത സുഹൃത്തുക്കള്‍...മുഹമ്മദിനെയും രാകേഷ് നെയും വിവരങ്ങള്‍ അറിയിച്ചു...അവളുമായി മുഹരക് ലേ എയര്‍ പോര്ട്ടിലേക്ക്...”
“ലോബ്ബിയില്‍ എത്തും വരെ ഒരു നൂറു തവണ ഞാന്‍ തിരികെ നോക്കി യിരുന്നു...ആരോ പുറകെ വരും പോലെ യാത്രയില്‍ എപ്പോഴും തോന്നിയിരുന്നു...! വിഷമവും ടെന്ഷനും അധികം ആവുമ്പോള്‍ ഞാന്‍ അവള്‍ടെ കൈകളെ മുറുക്കെ പിടിച്ചിരുന്നു..!”
“അവസാനം ഖത്തര്‍ എയര്‍ലൈന്‍ ന്റെ കൌണ്ടറില്‍ നിന്ന് ബോര്‍ഡിംഗ് പാസ് മായി തിരികെ വരുമ്പോള്‍....അത്രയും നേരം ഒപ്പം ഉണ്ടായിരുന്ന രേവൂ...കൂടെ ഇല്ല...!!!”
“ഞാന്‍ കരയണോ...ഉറക്കെ നിലവിളിക്കണോ എന്നറിയാത്ത കുറച്ചു നിമിഷങ്ങള്‍...!”
“ഞാന്‍ വിശാലമായ ആ ടെര്‍മിനല്‍ ന്റെ എല്ലാ ഭാഗവും അലഞ്ഞു നടന്നു..! അവസാനം എനിക്ക് ഒരടി കൂടി നടക്കാന്‍ കഴിയില്ല എന്ന് തോന്നിയ ഒരു നിമിഷം...! ഞാന്‍ തളര്‍ന്നു സീറ്റ് ലേക്ക് തളര്‍ന്നു വീഴുകയായിരുന്നു...! കുറച്ചു അപ്പുറത്ത് ഇരുന്ന ഒരു അറബി വനിതാ...നിങ്ങള്ക്ക് ഒന്നുമില്ലല്ലോ...എന്ന് ചോദിക്കുന്നുണ്ടായിരുന്നു..!!”
“ഞാന്‍ കണ്ണുകള്‍ ഇറുകെ അടച്ചു...മനസ്സ് ഉരുകി കരഞ്ഞു...! ഉറപ്പു...രാജന്‍ അങ്കിള്‍ അറിഞ്ഞിട്ടുണ്ടാവും..! അവളെ അവര്‍ കൊണ്ട് പോയിട്ടുണ്ടാവും..എന്റെ യാത്ര മുടക്കാതെ ..ഞങ്ങളെ അകറ്റുവാന്‍ ചെയ്തതാവും...!”
“എന്റെ തോളില്‍ ഒരു കൈ പെരുമാറ്റം അനുഭവിച്ചത് കൊണ്ട് ഞാന്‍ കരച്ചില്‍ അവസാനിപ്പിച്ചു മുന്നിലേക്ക് നോക്കി...! ആ കാഴ്ച കണ്ടു ഞാന്‍ അത്ഭുത പ്പെട്ടു നിന്ന കാഴ്ച ഇന്നും മറക്കാന്‍ പറ്റില്ല...എനിക്ക് എന്നല്ല...ലോകത് അത്രയും വലിയ വഞ്ചന അനുഭവിക്കുന്ന ഒരാള്‍ക്കും സഹിക്കാന്‍ കഴിയില്ല...!!”
“അത്രയും മാസങ്ങള്‍ എനിക്കൊപ്പം ഉണ്ടായിരുന്ന രേവുവും രാജന്‍ അങ്കിളും....പിന്നെ ഞങ്ങളുടെ കൂടിചെരലുകളില്‍ പങ്കു ചേര്‍ന്നിട്ടുള്ള ഞാന്‍ അതുവരെ കണ്ടിട്ടുള്ള മറ്റു പലരും പിന്നെ അതുവരെ ഞാന്‍ കണ്ടിട്ടില്ലാത്ത മറ്റു ചിലരും..എല്ലാരും എന്റെ അരികില്‍ എത്തി..!”
“ക്ഷമ ചോദിക്കുന്നത് ഈ പ്രണയ വഞ്ചനക്ക് മാത്രം ആണ്. ഒക്കെ ഒരു തമാശ...ല്ലേ മസൂദെ...അങ്ങനെയേ ഇതിനെ എടുക്കാവൂ...അപ്പൊ ഞാന്‍ രാജന്‍ നമ്പ്യാര്‍ തന്നെ...ഇത് രേവതി നായര്‍ യും തന്നെ..പേരില്‍ ഒന്നും മാറ്റമില്ല...പക്ഷെ ഞാന്‍ ഇവിടെ ഇന്ത്യന്‍ കോണ്‍സുല്‍ ഉദ്യോഗസ്ഥനോ ...ഇവള്‍ എന്റെ ആരുമോ അല്ല..! വീ ആര്‍ ഫ്രം IB. അറിയുമല്ലോ...മസൂദ് നു..താന്കള്‍ ഞങ്ങള്‍ തേടി നടന്ന ഒരു പ്രതി ആണ്.. അത് എന്തിന്റെ എന്ന് ഞങ്ങള്‍ പറയാതെ തനിക്ക് അറിയാം. നമ്മള്‍ ഇതേ വണ്ടിയില്‍ അല്പം കഴിഞ്ഞു ഇന്ത്യ യിലേക്ക് തിരിക്കും...”
“ഞാന്‍ ഒന്നും മിണ്ടി ഇല്ല. കാരണം...ഞാന്‍ അപ്പൊ ജീവനുള്ള ഒരു വസ്തു ആണോ എന്ന് എനിക്ക് തന്നെ സംശയം ആയിരുന്നു....എന്റെ മുന്നില്‍...ഞാന്‍ അന്നുവരെ പരിചയിച്ച, കണ്ടിട്ടുള്ള...അറിഞ്ഞ എന്റെ രേവൂ...ഒരു ഭാവ വ്യത്യാസവും ഇല്ലാതെ അവര്‍ക്കൊപ്പം ചിരിച്ചു ആര്‍ത്ത് ഉല്ലസിച്ചു...ഞങ്ങള്‍ടെ പ്രണയ ജീവിതത്തിലെ അമളികള്‍....അവര്‍ക്കൊപ്പം വിവരിച്ചു.....മറക്കാന്‍ പറ്റില്ല മോളെ...ഒരാള്‍ക്കും...”
മസൂദ് ഇക്ക ആ നേരം കണ്ണുകളില്‍ നിന്ന് പോടിഞ്ഞിറങ്ങുന്ന വെള്ളതുള്ളികളെ ആരും കാണാതെ തുടച്ചു നീക്കുന്നത് ഞാന്‍ കണ്ടു...
കേരള എക്സ്പ്രസ് ആലുവ കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ..!
“അന്നത്തെ യാത്ര ഒരിക്കലും മറക്കാന്‍ പറ്റില്ല..ഞാന്‍ ഇങ്ങു ബോംബെ യില്‍ ഇറങ്ങും മുന്‍പ് ഇവടെ ദേശീയ ചാനലുകളില്‍ വാര്‍ത്ത നിറഞ്ഞിരുന്നു...ഒപ്പം ചേര്‍ത്ത് പാടാന്‍ നമ്മുടെ മലയാള പത്രങ്ങളും..!”
“ഇന്ത്യന്‍ രഹസ്യ അന്വേഷണ വിഭാഗത്തിന്റെ നയചാതുരിയില്‍ കുറെ മാസങ്ങള്‍ക്ക് മുന്‍പ് ബോംബെയില്‍ നടന്ന കൂട്ട ബോംബിംഗ് ന്റെ പ്രധാന പ്രതിയും കാഷ്മീരിയും ആയ മുഹമ്മദ് യാസീന്‍ മസൂദ് നെ വിദേശത്ത് നിന്നും കഴിഞ്ഞ രാത്രി ഇന്ത്യയില്‍ എത്തിച്ചു എന്നായിരുന്നു വാര്‍ത്ത..! ആ സംഘ ത്തില്‍ മലയാളികള്‍ ആയ ഉദ്യോഗസ്ഥരും പെടും എന്നും വാര്‍ത്ത കേട്ട് നമ്മുടെ മാധ്യമങ്ങള്‍ കോരി തരിച്ചു...പിന്നെ രേവതി നായര്‍ എന്ന യുവ ഐ.പി.എസ കാരിയുമായി അഭിമുഖങ്ങള്‍....അതിനെ കേന്ദ്രീകരിച്ചു സിനിമ ആലോചനകള്‍..അങ്ങനെ പലതും..”
“എന്നെയും കൊണ്ട് ബോംബെയുടെ പല ഭാഗങ്ങളിലും തെളിവ് എടുപ്പ്...അന്ന് അവര്‍ മാറിയും തിരിഞ്ഞും ചോദിച്ചതിനു ഒന്നും എനിക്ക് ഉത്തരം നല്‍കാന്‍ കഴിഞ്ഞില്ല. എന്റെ തെളിവ് എടുപ്പുകള്‍ കണ്ടപ്പോഴാണ് ഞാന്‍ ഞെട്ടിക്കുന്ന പലതും മനസ്സിലാക്കുന്നത്..അന്ന് ജമാല്‍ ഭായി എന്നോട് പോകാന്‍ ആവശ്യപ്പെട്ട എല്ലാ ഇടങ്ങളിലും അന്ന് ബോംബു പൊട്ടിയിരുന്നു..അന്നത്തെ സംഭവത്തിനു രണ്ടു നാള്‍ കഴിഞ്ഞു ഇന്ത്യ വിട്ടു പോയതിനാല്‍ അന്ന് ഇത് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല..!!”
“ഒരു വലിയ പ്രണയ വഞ്ചന യുടെ ഞെട്ടലില്‍ നിന്ന് എനിക്ക് മോചിതനാകുവാന്‍ ഒരു മാസം വേണ്ടിവന്നു..! പക്ഷെ അതിനുള്ളില്‍...എനിക്ക് എതിരെ ഒരു വലിയ ലോബ്ബി കുറെ കള്ള കഥകള്‍ മെനഞ്ഞു ആവശ്യത്തിന് കള്ള തെളിവുകളുമായി നീങ്ങുന്നുണ്ടായിരുന്നു. കാരണം..പോലീസിനു ലഭിച്ച എല്ലാ സി.സി.ടി.വി തെളിവിലും എന്റെ മുഖം പതിഞ്ഞിരുന്നു...സ്ഫോടനത്തിന് രണ്ടു ദിവസം മുന്‍പോ ആ ആഴ്ച്ചക്കുള്ളിലോ ഞാന്‍ ആ സ്ഥലം സന്ദര്‍ശിച്ചു എന്നതിന് അവര്‍ക്ക് അതിലും നല്ല ഒരു തെളിവ് വേറെ ഇല്ലായിരുന്നു...”
“എന്നാല്‍ ആ ജബ്ബാര്‍ ബായി എവിടെ എന്നോ...അയാള്‍ എങ്ങനെ ഇതില്‍ നിന്നൊക്കെ തല ഊരി എന്നോ ആ ദിവസങ്ങളില്‍ എനിക്ക് മനസ്സിലായില്ല. കാരണം ഞാന്‍ ഒരു കൊടും ഭീകരനും അന്വേഷണം നടക്കുന്ന സമയവും കൂടി ആയതിനാല്‍...പ്രാദേശികമായി അന്ന് എന്തൊക്കെ നടക്കുന്നു...അധോലോക വിഷയങ്ങള്‍ ഒക്കെ പറഞ്ഞു തരാന്‍ പറ്റിയ ഒരാള്‍ അന്ന് എനിക്കില്ലായിരുന്നു..”
“ആദ്യത്തെ ഈ ചൂടും ബഹളവും ശമിച്ചു ...ഞാന്‍ യെര്‍വാദ ജയിലിന്റെ ചൂടും മണവും ഒക്കെ പരിചിതമായി വരുമ്പോള്‍ കാസര്‍ഗോഡ് കാരന്‍ ഒരു റാഷിദ് നെ പരിചയപ്പെട്ടു..അവന്‍ ആണ് ചില ദിവസങ്ങളില്‍ ഭക്ഷണം കൊണ്ട് വരിക. മയക്കു മരുന്ന് കേസില്‍ എട്ടു വര്‍ഷമായി അകത്താണ്..അവനോടു ഈ ജമാല്‍ ഭായി യെ പറ്റി പറഞ്ഞപ്പോള്‍...അവനാണ് കുറെ പകല്‍ സത്യങ്ങള്‍ എന്നോട് പറയുന്നത്...”
“ഇക്കാ...നമ്മള്‍ ഒക്കെ വെറും ഈയലുകള്‍ ആണ്. ഈ രാജ്യം ഇങ്ങനെ ഒക്കെ ആണ്. എല്ലാവനും പണം മതി....അതിനു ഒറ്റികൊടുക്കാനും മടിക്കാത്ത കുറെ ജന്തുക്കള്‍...ഈ ജമാല്‍ ഭായി അന്നത്തെ സംഭവത്തോടെ ട്രാവല്‍ ഏജന്‍സി ഒക്കെ നിര്‍ത്തി..ഇപ്പൊ ഒരു ഗ്രൂപ്പ്ന്റെ കൂടെ നിന്ന് കളിക്കുവാ...ഇതാ..ഇതിനകത്ത് വരെ അയാള്‍ക്ക് ആളുണ്ട്..! ഇക്കയെ അന്ന് അവന്‍ കുരുക്കിയതാ...കണ്ടോ...അവന്റെ കൂടെ നിന്ന ഒരാളെ പോലും അയാള്‍ എറിഞ്ഞു കൊടുത്തില്ല..ഇക്കാക്ക് പറ്റിയ അബദ്ധം ഇക്ക ഒരു കാശ്മീരി മുസ്ലിം ആയി ജനിച്ചു എന്നത് മാത്രമാ...ഇക്കയുടെ പാസ്പോര്‍ട്ട് അവന്റെ കയ്യില്‍ കിട്ടിയപ്പോ ഇങ്ങനെ ഒരു കളി കളിക്കാന്‍ അവനു സൗകര്യം ആയി..ഇപ്പൊ ഇക്ക എവിടെ അവര് എവിടെ..”
“എന്റെ അറസ്റ്റ് വന്നതോടെ..മൂന്നാറിലെ താമസം ഉപ്പക്കു ഒഴിവാക്കേണ്ടി വന്നു...എന്റെ താഴെ ഉണ്ടായിരുന്ന രണ്ടു പെങ്ങന്മാരെയും കൂട്ടി....ഇന്ന് ദല്‍ഹിയില്‍ ഉണ്ട്..! അവിടെ ഞങ്ങള്‍ടെ പഴയ കുറച്ചു ബന്ധുക്കള്‍ ഉണ്ട്...അവര്‍ക്കൊപ്പം ആണ് ഇന്ന്...!”
“പക്ഷെ...എന്നിലെ സത്യം എന്നും സത്യം തന്നെ ആയിരുന്നല്ലോ..! മഹാരാഷ്ട്ര പോലീസിലെ ചിലര്‍ കൂടി അറിഞ്ഞു നടന്ന ഒരു ബോംബിംഗ് ആയിരുന്നു അന്നത്തേത്....ഒരു തരത്തില്‍ റിയല്‍ എസ്റെറ്റ് മാഫിയക്ക് ഇടം വൃത്തിയാക്കി കൊടുക്കുന്ന ഒരു ഏര്‍പ്പാട്...! അത് മൂടി വെക്കാന്‍ ജമാല്‍ ഭായിയും പോലീസിലെ മാഫിയ യും ഒരു പാട് തെളിവുകള്‍ ഉണ്ടാക്കി എങ്കിലും എന്റെ നല്ല സുഹൃത്തുക്കള്‍....നാട്ടിലും വിദേശത്തും ഉള്ളവര്‍ കോടതിയിലൂടെ നിരന്തരം ശബ്ദം ഉണ്ടാക്കി...ശബ്ദത്തിന് ഒച്ച കൂടി കൂടി വന്നപ്പോള്‍...അതില്‍ സത്യത്തിന്റെ ഒരു ചെറു കണിക ഉണ്ട് എന്ന് സംശയം തോന്നിയ മാധ്യമ സുഹൃത്തുക്കളും ഒപ്പം കൂടി..! കുറ്റപത്രം നല്‍കാന്‍ കഴിയാതെ മഹാരാഷ്ട്ര പോലീസ് കുഴങ്ങി...! എന്നിട്ടും ഒരു വലിയ സമൂഹം ഞാന്‍ ഒരു കൊടും ഭീകരന്‍ എന്ന് ഉറപ്പിച്ചു ജീവിച്ചു"...!
മാസങ്ങള്‍ അല്ല....വര്‍ഷങ്ങള്‍ നീണ്ട നിയമ യുദ്ധം..!
വെളിയില്‍ എനിക്ക് വേണ്ടി ശബ്ദങ്ങള്‍ ഉയര്‍ന്നു ഉയര്‍ന്നു വന്നു.!
“ഉവ്വ്...ഞങ്ങള്‍ സ്കൂളില്‍ പഠനം തുടങ്ങും സമയത്താണ്...താങ്കള്‍ക്കു ഈ വിടുതല്‍ വിധി നല്‍കാന്‍ കാരണം ആയ സിറ്റിംഗ് സുപ്രീം കോര്‍ട്ടില്‍ തുടങ്ങുന്നത്...അന്ന് തോമസ് സര്‍ കുറെ നേരം ഞങ്ങളോട് മസൂദ് ഇക്കയുടെയും നമ്പി നാരായണന്‍ സര്‍ ന്റെയും ജീവിത കഥകള്‍ വിവരിച്ചിരുന്നു...മാധ്യമങ്ങളും ഭരണകൂടവും പോലീസും പിച്ചി ചീന്തിയ ജീവിതങ്ങള്‍...”!!
“ഒന്ന് ചോദിച്ചോട്ടെ...പിന്നീട് മസൂദ് ഇക്കയുടെ ശരി ആണ് ശരി എന്ന് തെളിഞ്ഞു തുടങ്ങിയപ്പോ...രേവതി നായര്‍ ഐ.പി.എസ ഓ രാജന്‍ നമ്ബ്യാരോ അങ്ങയെ തിരക്കി വന്നിരുന്നോ..”...!
“ഹഹ...രാജന്‍ നമ്പ്യാര്‍ ഇപ്പൊ പെന്‍ഷന്‍ ആയി..അവസാന കാലം ഐ.ബി യില്‍ ആയിരുന്നു...ഏതോ വിഭാഗത്തിന്റെ തലവന്‍ ആയി പെന്‍ഷന്‍ ആയി...”
“പക്ഷെ...അവള്‍...അത് വീണ്ടും പറയാന്‍ എനിക്ക് കഴിയുന്നില്ല..!”
“മോളെ എനിക്ക് അല്പം വെള്ളം തരൂ...”
ഞാന്‍ കയ്യില്‍ കരുതിയിരുന്ന വെള്ളം അയാള്‍ക്ക് കുടിക്കാന്‍ കൊടുത്തു...!
“ഇത്രയും സത്യം സമൂഹം തിരിച്ചറിയും മുന്‍പ് തന്നെ അവള്‍ക്കു കാര്യം പിടികിട്ടിയിരുന്നു. അന്ന് എന്നെ കുടുക്കാന്‍ ബഹറിനില്‍ പറന്നു എത്തുമ്പോള്‍...അക്കാദമി യില്‍ നിന്ന് ജസ്റ്റ് പുറത്ത് വന്നതേ ഉണ്ടായിരുന്നുള്ളൂ...രാജന്‍ സര്‍ ന്റെ ഒരു സുഹൃത്ത് മുഖേന ഇങ്ങനെ ഒരു നാടകത്തിന് പറ്റിയ മിടുക്കി ആയ ഒരു യുവ പോലീസ് കാരിയെ തിരക്കുംപോള്‍...അവരില്‍ കുടുങ്ങിയ ഒരു പെണ്‍കുട്ടി...അന്ന് അവള്‍ നന്നേ ചെറുപ്പം...ആദ്യം തന്നെ ഇതിന്റെ പേരില്‍..ഐ.ബി യില്‍ പ്രവേശനം..പിന്നെ എന്തെങ്കിലും ഒക്കെ പെര്‍ഫോം ചെയ്യാന്‍ കിട്ടിയ അവസരം...അത് അവള്‍ നന്നായി മുതലെടുത്തു എന്ന് മാത്രം..”
“മൂന്നു വര്ഷം മുന്‍പ് എന്നെ യെര്‍വാദ യില്‍ നിന്ന് അതി രൂക്ഷമായ സമ്മര്‍ദ്ദം ചെലുത്തിയതിന്റെ ഫലമായി ബോംബേ യില്‍ നിന്ന് ഇങ്ങോട്ട് പൂജപ്പുരയിലേക്ക് മാറ്റുന്നതിന് മുന്‍പ് ഒരു ദിവസം അവള്‍ എന്നെ കാണാന്‍ എത്തി...!
വിസിറ്റര്‍ മുറിയുടെ ഒരു ഓരത്ത് കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അവള്‍ കാത്തു നിന്നു...!!”
“എന്തൊക്കെയോ അലമുറ ഇട്ടു കരഞ്ഞു കൊണ്ട് പറഞ്ഞു...ഇടയില്‍ ജോലി അവള്‍ ഉപേക്ഷിച്ചു എന്നും ഇന്ന് അവള്‍ കുട്ടികളെ പഠിപ്പിക്കുക ആണെന്നും....എന്നെ വെറുക്കരുത് എന്നും...എന്നെങ്കിലും എന്നെ ഓര്‍ക്കുമ്പോള്‍....മനസ്സില്‍ നിന്ന് എന്നോടുള്ള വെറുപ്പ് തീരുമ്പോള്‍...എന്നെ കാണാന്‍ എത്തണം എന്നും പറഞ്ഞു....അവള്‍ മടങ്ങി...”
“അവള്‍ പിന്നെ...എന്റെ ജന്മദിനം നോക്കി രണ്ടു തവണ ആശംസ കാര്‍ഡ് അയച്ചിരുന്നു...ഒന്നും എഴുതില്ല...വെറും ആശംസകള്‍ എന്ന് മാത്രം.. സീല്‍ കണ്ടിട്ട് സൂപ്രണ്ട് പറഞ്ഞു...ഉത്തര പ്രദേശില് ആണ്...എന്ന്..!”
“അങ്ങനെ...ഈ കഴിഞ്ഞ പതിനാല്‍ നു അന്തിമ വിധി വന്നു..മോള്‍ക്കും അറിയാം ല്ലേ..ഇനി ഞാന്‍ സ്വതന്ത്രന്‍ ആണ്..ഇനി എന്റെ ഉപ്പയെ കാണണം..ഒപ്പം എന്നെ ഞാന്‍ മാപ്പ് നല്‍കിയ എന്റെ രേവൂ നെയും തേടി പിടിക്കണം....മോള്‍ വരുന്നോ എന്റെ കൂടെ.....ഒപ്പം ജെന്സില്‍ നേം കൂട്ടിക്കോ...”!!
ഞാന്‍ അപ്പോള്‍ തന്നെ ജെന്സില്‍ നെ വിളിച്ചു....അതുവരെ ഞാന്‍ കേട്ട മസൂദ് ഇക്കയുടെ കഥകള്‍ ഞാന്‍ അവനോടു പറഞ്ഞു...അവനു കേട്ട ഉടന്‍ തയാര്‍ ആയി...എനിക്ക് വേണ്ട ടിക്കറ്റും എല്ലാം അവന്‍ ചെന്നയില്‍ നിന്ന് ശരിയാക്കി...
ട്രെയിന്‍ തമിഴ്നാടിന്റെ ഹൃദയം കീറി മുറിച്ചു യാത്ര തുടര്‍ന്നു..!
ഞാന്‍ അന്നേരം...ആ ചേച്ചിയെ പറ്റി ആലോചിക്കുകയായിരുന്നു..!
ഇതുപോലെ ഒട്ടും പ്രതീക്ഷിക്കാതെ ജീവിതത്തിന്റെ ചില ചുഴികളില്‍ വീണു പോയ രേവതി ചേച്ചിയെ പറ്റി...!
അവര്‍ ഇന്ന് എവിടെ ആവും...?

Comments
ചില അക്ഷരങ്ങള്‍ മുറിഞ്ഞു പിടയുന്നത് വായനയുടെ രസം കെടുത്തുന്നുണ്ട്. ആശംസകള്‍