വിഭുവിന്റെ കഥ..നമ്മളുടേതും !
കഥ ------- വിഭുവിന്റെ കഥ..നമ്മളുടേതും. -- -- -- -- -- -- -- -- -- -- -- -- -- -- -- -- അതേ..മഴ തുടരുകയാണ്.ജൂണിലും ജൂലായ് യിലും പെയ്ത് തീരാതെ പെയ്യുന്നു.മുറ്റത്ത് പച്ച പടരുന്നുണ്ട്. ''നിങ്ങളോട് ഒരു കാര്യം പറയണം എന്ന് വിചാരിച്ചിട്ട് രണ്ട് ദിവസമായി.നമ്മുടെ കടമുറിയിൽ താമസിച്ചിരുന്ന ബെംഗാളികളിൽ ഇക്കാ ക്ക് ഒരു പ്രത്യേക ഇഷ്ടം ഉള്ള ആ അവനില്ലേ...'' ''വിഭാൻഷു...ഉം...എടീ...അവൻ ബംഗാളി അല്ല..അവൻ ആസാമി പയ്യനാ..'' ''അവന്റെ കൂടെ ഉള്ളവർ എല്ലാം കഴിഞ്ഞ ആഴ്ച പോയല്ലോ..അവന്റെ മുഖം എല്ലാം കൂടി ആകെ ഒരു...എന്തോ എനിക്ക് ഒരു വല്ലായ്മ..അവൻ എന്നോട് എന്തൊക്കെയോ പറഞ്ഞു..കരഞ്ഞു..എനിക്കൊന്നും മനസ്സിലായില്ല.'' ''ഞാൻ ചോദിക്കാം..ആ കുട ഒന്നെടുക്ക്..'' മഴ ഒരിടവേള കഴിഞ്ഞു വീണ്ടും ശക്തമായി പെയ്യാൻ തുടങ്ങി. മഴയും മാന്ദ്യവും കൂടി ഇനി പേരിന് മൂന്ന് പേര് കൂടിയേ താമസിക്കാൻ ഉള്ളൂ.കോണിപ്പടിയിൽ ഇടത്തെ അറ്റം ആണ് ആസാമികൾ.ബാക്കി റൂം മുഴുവൻ ബെംഗാളികൾ ആണ്.അവന്മാർക്ക് വന്ന ഏതോ പാഴ്‌സൽ ബോക്സ് സ്റ്റെയർ റൂമിൽ നിന്ന് എടുക്കുന്ന ശബ്‍ദം കേ...