വിഭുവിന്റെ കഥ..നമ്മളുടേതും !

കഥ
-------
വിഭുവിന്റെ കഥ..നമ്മളുടേതും.
--  --  --  --  --  --  --  --  --  --  --  --  --  --  --  --

അതേ..മഴ തുടരുകയാണ്.ജൂണിലും ജൂലായ് യിലും പെയ്ത് തീരാതെ പെയ്യുന്നു.മുറ്റത്ത് പച്ച പടരുന്നുണ്ട്.

''നിങ്ങളോട് ഒരു കാര്യം പറയണം എന്ന് വിചാരിച്ചിട്ട് രണ്ട് ദിവസമായി.നമ്മുടെ കടമുറിയിൽ താമസിച്ചിരുന്ന ബെംഗാളികളിൽ ഇക്കാ ക്ക് ഒരു പ്രത്യേക ഇഷ്ടം ഉള്ള ആ അവനില്ലേ...''

''വിഭാൻഷു...ഉം...എടീ...അവൻ ബംഗാളി അല്ല..അവൻ ആസാമി പയ്യനാ..''

''അവന്റെ കൂടെ ഉള്ളവർ എല്ലാം കഴിഞ്ഞ ആഴ്ച പോയല്ലോ..അവന്റെ മുഖം എല്ലാം കൂടി ആകെ ഒരു...എന്തോ എനിക്ക് ഒരു വല്ലായ്മ..അവൻ എന്നോട് എന്തൊക്കെയോ പറഞ്ഞു..കരഞ്ഞു..എനിക്കൊന്നും മനസ്സിലായില്ല.''

''ഞാൻ ചോദിക്കാം..ആ കുട ഒന്നെടുക്ക്..''

മഴ ഒരിടവേള കഴിഞ്ഞു വീണ്ടും ശക്തമായി പെയ്യാൻ തുടങ്ങി.

മഴയും മാന്ദ്യവും കൂടി ഇനി പേരിന് മൂന്ന് പേര് കൂടിയേ താമസിക്കാൻ ഉള്ളൂ.കോണിപ്പടിയിൽ ഇടത്തെ അറ്റം ആണ് ആസാമികൾ.ബാക്കി റൂം മുഴുവൻ ബെംഗാളികൾ ആണ്.അവന്മാർക്ക് വന്ന ഏതോ പാഴ്‌സൽ ബോക്സ് സ്റ്റെയർ റൂമിൽ നിന്ന് എടുക്കുന്ന ശബ്‍ദം കേട്ട് വിഭാൻഷു പുറത്തേക്ക് വന്നു.

ഇത്തിരി മലയാളത്തിൽ..

''എന്താ ഇക്കാ..''

''ഒന്നൂല്ല..നിങ്ങളെ ഒക്കെ ഒന്ന് കാണാം..''

''പൈസ..പൈസ നെ ചേച്ചി കോ ദേ ദിയാ..''

''നിന്റെ മുഖം എന്താ വല്ലാതെ..കരഞ്ഞത് പോലെ...''

ഒരാളെങ്കിലും ആ ചോദ്യം അവനോട് ചോദിച്ചിരുന്നെങ്കിൽ..എന്ന് തോന്നിപോയി പിന്നെ അവൻ ചെയ്ത കാര്യങ്ങൾ...

കെട്ടിപ്പിടിച്ച് അലമുറ ഇട്ട് കരഞ്ഞു...പിന്നെ അവൻ അവന്റെ ബാഗിൽ സൂക്ഷിച്ച് വെച്ചിരുന്ന രേഖകൾ ഓരോന്നായി പുറത്തേക്കിട്ട്  ഏങ്ങലടിച്ച് കരഞ്ഞു..

ഇടക്ക് അവളെ വിളിച്ച്‌ ഉപ്പിട്ട കഞ്ഞിവെള്ളം കൊണ്ട് വരാൻ പറഞ്ഞു..നിർബന്ധിച്ച് കുടിപ്പിച്ചു.

അവൻ ജനാലക്ക് അരികിലുരുന്ന്...അകലേക്ക്..മഴ നോക്കിയിരിക്കുകയാണ്.

''മേരെ ദേശ് മേ ബാരിശ് ഇസ് തരഹ്  ഹേ..''

''നിന്റെ നാട്..ഗാവ് കാ നാം..''?

''मेरा घर बिदान नगर में है। महानंदा नदी के पास।जब मैं 4 साल का था तब मेरे पिता की मृत्यु हो गई..''

ഇനി ഞാൻ കേട്ടത് പറയാം.

അമ്മക്ക് തേയില കൊളുന്ത് കിള്ളുന്ന ജോലി ആയിരുന്നു.നൂറ്റാണ്ടിനു മുൻപ് ബെംഗാളിൽ നിന്ന് വന്ന ലക്ഷക്കണക്കിന് ജോലിക്കാരിൽ പെട്ട കുടുംബങ്ങളിൽ ഒന്ന്.

അവന് താഴെ ഒരു വയസ്സിന്റെ ഇളപ്പത്തിൽ ഒരു പെങ്ങൾ കൂടി ഉണ്ടായിരുന്നു.6 വയസ്സുള്ളപ്പോൾ കാലിന് വേദന തുടങ്ങി.ആദ്യം ഒരു പനിയിൽ ആയിരുന്നു തുടക്കം. ചികിത്സിച്ച് ചികിത്സിച്ചു ഒടുവിൽ  ഒരു ഭാഗം തളർന്നു..!   ബ്രഹ്മപുത്രയിൽ ജലം ഉയർന്നാൽ പിന്നെ മഹാനന്ദ ഒക്കെ അലറി ഒഴുകുക ആണ് പതിവുകൾ.അങ്ങനെ ഒരു പെരുമഴക്കാലം മഹാനന്ദ ഒഴുക്കി തീർത്തത് അവന്റെ കൂടപ്പിറപ്പിന്റെ ജീവൻ മാത്രം അല്ല,ഒരായുസ്സിന്റെ വില നൽകേണ്ട രേഖകൾ കൂടി ആയിരുന്നു.

കാലാകാലം തെരഞ്ഞെടുപ്പുകൾ വരുമ്പോൾ  രാഷ്ട്രീയക്കാർ അവരോട് പറയും....റേഷൻ കാർഡും ബാക്കി രേഖകൾ ഒക്കെ ശരിയാക്കാം എന്നൊക്കെ..തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യിക്കാൻ മാത്രം ബാങ്കിന്റെ ഫോട്ടോ ഒട്ടിച്ച പേപ്പർ കൊണ്ട് മാത്രം ചെയ്ത് വെച്ചിട്ട് എല്ലാരും പോകും..

''പിന്നെ കലാപങ്ങൾ..എത്രയോ കാലം അത് സഹിച്ചു...!''

''അതേ ഞാനും അമ്മയും എന്റെ അയലത്തെ സഫറുള്ള യും അങ്ങനെ ഞാൻ കണ്ട...എന്റെ ബന്ധുക്കൾ, സുഹൃത്തുക്കൾ..എല്ലാരും ബെംഗാളിൽ നിന്ന് ഇങ്ങോട്ട് വന്നവർ ആണ്..അതൊക്കെ എന്റെ ഒക്കെ എത്രയോ തലമുറ മുൻപേ ആണ്..എന്നിട്ടും അവരൊക്കെ പറയുന്നത് ഇതെന്റെ നാട് അല്ലെന്ന് ആണ്..അപ്പോൾ ഞാൻ ആരാണ്..സാർ..എന്റെ നാട് ഏതാണ്..''

''ഇത് നോക്കൂ...ഇതെന്റെ മുത്തച്ഛന്റെ ഫോട്ടോ ആണ്..കൂടെ നിൽക്കുന്നത് പഴയ മുഖ്യമന്ത്രി ഈ ലായത്തിൽ വന്നപ്പോൾ ഒരുമിച്ച് നിന്നെടുത്തത് ആണ്..ഇത് അമ്മാവൻ..ഇന്ത്യൻ പട്ടാളത്തിൽ ആണ്...ഇവരെല്ലാം ഇന്ത്യക്കാരല്ലേ...''

അന്നാണ് ഞാൻ NRC യെ പറ്റി മനസ്സിലാക്കുന്നത്.

വിഭാൻഷു മാത്രമല്ല...ലക്ഷക്കണക്കിന് ഇന്ത്യക്കാർ ഇന്ത്യക്ക് പുറത്താകുന്ന സ്ഥിതികൾ ഓർത്ത് ഞാൻ ഒരു നിമിഷം ആലോചിച്ച് നിൽക്കുമ്പോൾ...

''ഇക്കാ..മോന്റെ ആധാർ റേഷൻ കടയിൽ ലിങ്ക് ചെയ്യിക്കുവാൻ വാർഡ് മെമ്പർ പറഞ്ഞു....ഈ മാസം തന്നെ വേണം ന്ന്...''

''मैं कल जा रहा हूँ।पता नहीं कहाँ जाना है..यह बारिश खत्म हो जाएगी..नया सूरज उदय होगा..यह ''न्यू इंडिया'' नहीं है..भारत बर्बादी का युग है..''

എന്റെ കുഞ്ഞിന്റെ മുഖം ആയിരുന്നു മനസ്സിൽ മുഴുവൻ...!

അതേ...ഇത് നശിച്ച കാലം ആണ്...!

Comments

Popular posts from this blog

അവിചാരിതമായ്‌ എത്തിയ ശലഭങ്ങള്‍..

പച്ചക്കുതിര

പാസ്സഞ്ചര്‍