Friday, April 26, 2013

പാസ്സഞ്ചര്‍


അപ്പോള്‍, നജീബ് ന്റെ മനസ്സ് എങ്ങനെയോ അത് പോലെ എറണാകുളം-ഷോര്‍നൂര്‍-നിലമ്പൂര്‍ പാസഞ്ചര്‍ ലെ തിരക്കുകള്‍ ഒഴിഞ്ഞു തുടങ്ങിയിരുന്നു. ഈ യാത്രകള്‍ തുടങ്ങിയിട്ട് മൂന്നു വര്‍ഷമായിരിക്കുന്നു. അതിനു മുന്‍പ്, മംഗലാപുരം, ഊട്ടി..ഇടയ്ക്കു കൊല്ലത്തും ഒരുപാട് പോയിരുന്നു...കല്ല്യാണം കഴിഞ്ഞു 17 വര്‍ഷത്തിനിപ്പുറം ഒരു കുഞ്ഞിക്കാല്‍ നു വേണ്ടിയുള്ള അദമ്യമായ ആഗ്രഹത്തിന്റെ അലച്ചിലുകള്‍..!

അയാളുടെ കൈകളിലെ കണ്ണീര്‍ നനവുകള്‍ അപ്പോഴും ഉണങ്ങിയിരുന്നില്ല. കൊച്ചിയില്‍, ആശുപത്രി കെട്ടിടത്തില്‍ നിന്ന് ആരംഭിച്ച കണ്ണീര്‍ ഉറവകള്‍ ഇനിയും വറ്റിയിട്ടില്ല. അയാള്‍ക്ക്‌, “നസീമ...നീ ഒന്ന് കരയാതെ ഇരിക്ക് പൊന്നെ..” എന്ന് പറയാന്‍ കഴിയാത്ത അത്ര ദുഖത്തിന്‍ മൂടുപടം അയാളെ പൊതിഞ്ഞു നിന്നിരുന്നു. ഒന്ന് പൊട്ടികരയാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ഒരുപാട് ആഗ്രഹിച്ചു പോയ മണിക്കൂറുകള്‍.

“നീ എന്തിനാണ് ഇത്രയും എന്നെ സ്നേഹിച്ചത്...നസീമ..രണ്ടു കൊല്ലത്തിന്‍ ഇപ്പുറം നിനക്ക് അറിയാമായിരുന്നു, നമുക്ക് കുട്ടികള്‍ ഇല്ലാത്തത് എന്റെ കുഴപ്പം കൊണ്ട് ആണെന്ന്..! എന്നിട്ടും നീ എന്നെ അത്രയ്ക്ക് സ്നേഹിച്ചു. എനിക്ക് ഒന്നും തിരികെ നല്‍കാന്‍ കഴിഞ്ഞില്ല...”

മറുപടി, തോളിലേക്ക് ചാരി കിടന്നു കൊണ്ട്....പിന്നിലേക്ക്‌ മാഞ്ഞു പോവുന്ന കവുങ്ങിന്‍ തോട്ടങ്ങളെ നോക്കി കൊണ്ട് വിങ്ങി പൊട്ടിയ ഒരു കരച്ചില്‍ ആയിരുന്നു..പിന്നെ അയാള്‍ ഒന്നും ചോദിച്ചില്ല.

അങ്ങാടിപ്പുറം കഴിഞ്ഞാല്‍ പിന്നെ നാല് സ്ടോപ്പുകള്‍. വാണിയമ്പലം ആയി.

അയാള്‍ നസീമയെ കാണുന്നത് അരീകോട് ഒരു കല്യാണത്തിന് പോവുമ്പോഴാണ്. അന്ന് അവള്‍ പ്രീ ഡിഗ്രീ ക്ക് പഠിക്കുകയാണ്. കൂട്ടുകാരികള്‍ക്ക് ഇടയിലെ കലപില സംസാരിച്ചു കറങ്ങി നടന്നിരുന്ന ആ സുന്ദരിയെ തന്നെ വേണം എന്ന വാശി...എത്തിചേര്‍ന്നത്‌...റമദാന്‍ മാസം തുടങ്ങുന്നതിനു തൊട്ടു മുന്‍ ദിവസത്തില്‍..!

അന്ന് അയാള്‍ക്ക്‌ വാണിയമ്പലത്ത് ഒരു റൈസ് മില്ലില്‍ ആണ് ജോലി. കല്ല്യാണം കഴ്ഞ്ഞു അല്‍പ കാലത്തിനുള്ളില്‍ നസീമയുടെ ബന്ധുക്കള്‍ തന്നെ വിസ നല്‍കി സൌദിയില്‍ ജോലി ശരിയാക്കി. അവരുടെ ജീവിതത്തിലെ ആകെ ഉള്ള അകല്‍ച്ച ആ രണ്ടു വര്ഷം ആണ്. ആദ്യം കുട്ടികള്‍ ഇല്ലാതെ ഇരുന്നതിനു കാരണം, എല്ലാവരും പറഞ്ഞത്..ഈ പ്രവസ കാലം  കാരണം എന്നായിരുന്നു. പക്ഷെ..സൌദിയില്‍ നിന്ന് വന്നു കഴിഞ്ഞു അവരടെ ആഗ്രഹങ്ങള്‍ക്ക് മറുപടി കാണാതെ ആകുമ്പോഴാണ് വാണിയമ്പലം ജംഗ്ഷനിലെ ഒരു ലേഡി ഡോക്ടറെ കാണുന്നത്. അവരാണ് ഒരു എഴുത്തും തന്നു ഊട്ടി യിലെ ഒരു പ്രശസ്ത ആശുപത്രിയിലേക്ക് അയക്കുന്നത്.

ഊട്ടിയും, മംഗലാപുരവും കൊല്ലവും ഒന്നും അവരില്‍ സന്തോഷം നല്‍കിയില്ല. ആകെ ഒരു പ്രതീക്ഷ തന്നത് കൊച്ചിയിലെ ഒരു ആശുപത്രി ആണ്. അതിനു വേണ്ടി നജീബ് നു ഒരു ശസ്ത്രക്രിയ നേരിടേണ്ടിവന്നു. അവസാനം ഇന്ന്...അവര്‍ തുറന്നു പറഞ്ഞു.

“കഴിയില്ല. ഞങ്ങള്‍ പാതി ചെയ്തു. ദൈവം ആണ് പാതി ചെയ്യേണ്ടത്. പക്ഷെ..വിധി..!” ഇനി നിങ്ങള്ക്ക് ഒരു കുട്ടി ഉണ്ടാവും എന്ന് പ്രതീക്ഷിക്കണ്ട. നിങ്ങള്ക്ക് അത്രയ്ക്ക് ആഗ്രഹം നില നില്‍ക്കുന്നുവെങ്കില്‍ ദത്തെടുക്കൂ..”
ഡോക്ടര്‍. ജയന്തി രാജന്റെ ഉപദേശം തീരും മുന്‍പ് നസീമ താഴേക്കു ഓടുകയായിരുന്നു. ഒന്നര വ്യാഴവട്ടക്കാലം കാത്തിരുന്നതിന്റെ അവസാനം കേട്ട ആ വാക്കുകള്‍ അവളെ അത്രയ്ക്ക് തളര്‍ത്തിയിരുന്നു. ഒരു വിധം ആണ് അവളെ അയാള്‍ ആശുപത്രിയില്‍ നിന്ന് എറണാകുളം റെയില്‍ സ്റെഷനില്‍ കൊണ്ടുവന്നത്. വിങ്ങിപോട്ടിയ കരച്ചില്‍ ഇടയ്ക്കു ഇടയ്ക്കു അയാളുടെ നെഞ്ചു തുളച്ചു കയറുമ്പോലെ തോന്നിയിരുന്നു.

എറണാകുളം മുതല്‍ ഷോറനൂര്‍ വരെ തിരക്ക് നിയന്ത്രിതാതീതം ആണ്. ആ തിരക്കിനിടയില്‍ എത്രയോ പതിവ് കാഴ്ചകള്‍. എത്രയോ പതിവ് യാത്രികര്‍.

“അല്ലാ..നിങ്ങള്‍ ഇന്ന് രാവിലെ പാട്ന-എറണാകുളം നു പോവുന്നത് കണ്ടിരുന്നു..തിരക്കല്ലിയോ..പോരാത്തതിന് അവരുടെ വണ്ടി അല്ലയോ..ഹിന്ദിക്കാര്. അതുകൊണ്ട് ഞാന്‍ വിളിച്ചില്ല എന്നുമാത്രം..!”

രാമേട്ടന്‍ ആണ്. വര്‍ഷങ്ങളായി ലോട്ടറി കച്ചവടം ആണ്. കാലിനു ലേശം ഒരു വലിപ്പക്കുറവു ഉണ്ട്. പാവം.

“അല്ലാ..ഇന്ന് നസീമ മോള്‍ക്ക് എന്താ പറ്റിയത്? “

അവള്‍ കാണാതെ..അയാളുടെ മുഖത്തേക്ക് നോക്കി..ഒന്നും പറ്റില്ലേ എന്ന നിസംഗമായ ചോദ്യം..മുഖം കൊണ്ട്.!

അയാള്‍ക്കും ഉത്തരം മുട്ടിയ നിമിഷങ്ങള്‍. രാമേട്ടന്‍ അറിയാത്തതായി ഒന്നും നജീബ്നു ഇല്ല, ജീവിതത്തില്‍. ആകെ കണ്ടു മുട്ടുന്നത് ഈ ട്രെയിനില്‍ മാത്രം. പക്ഷെ..ജീവിതം പങ്കുവെച്ചവരില്‍ പ്രധാനി ആണ് രാമേട്ടന്‍.

ഇടയ്ക്കു മുഖം കഴുകാന്‍ എഴുന്നേല്‍ക്കുമ്പോള്‍  രാമേട്ടന്‍ വാതിലില്‍ നിന്ന് ഒരു ബീഡി വലിച്ചു വിടുകയായിരുന്നു.

“തുവ്വൂരില്‍ ഇന്നലെ ഈ പാളത്തിനു കുറുകെ ഒരു മരം വീണു. രാവിലെ മുതല്‍ ഇവടെ പിടിച്ചു പിടിച്ചു ആണ് വണ്ടി നീങ്ങുന്നത്‌..”

“എന്താ ഡോക്ടര്‍ പറഞ്ഞത്...ഒരു പ്രതീക്ഷയും വേണ്ട എന്നാണോ"?

“ഉം..ദൈവവും കൈ വിട്ടു എന്ന്...ദത്തെടുക്കൂ എന്ന്..!!”

“ദത്ത്..ഉം..”

അവര്‍ വാണിയമ്പലം സ്റെഷനില്‍ ഇറങ്ങി. ഇറങ്ങാന്‍ ഒരുങ്ങുമ്പോള്‍ പതിയെ ചെവിയില്‍ പറഞ്ഞു..”എടൊ..തനിക്കു അങ്ങനെ വല്ലതും ആഗ്രഹം ഉണ്ടെങ്കില്‍ എന്നോട് പറയണം..ദത്ത്...! സര്‍ക്കാര്‍ അറിഞ്ഞ ബുക്ക് ചെയ്തു തനിക്കു ഒരു കുട്ടിയെ കിട്ടുമ്പോള്‍ ആ പെണ്ണിന്റെ മനസ്സ് ചത്തിട്ട് ഉണ്ടാവും..ഇത് ഇരു ചെവി അറിയില്ല.ആലോചിക്ക്.”

വീടിലേക്ക്‌ നടക്കുമ്പോള്‍ പതിവില്‍ കൂടുതല്‍ വേഗത നസീമയ്ക്ക് ഉണ്ടായിരുന്നു. അയാള്‍ ഒന്നും ചോദിച്ചില്ല. രണ്ടു മൂന്നു ദിവസം ആരോടും ഒന്നും ചോദിച്ചതുമില്ല, അവള്‍, പുറത്തേക്ക് ഇറങ്ങിയതുമില്ല.

അയാള്‍ നടന്നു വീട് എത്തുമ്പോള്‍ നസീമ മഗ്രിബ് നിസ്ക്കാരം കഴിഞ്ഞു ഉമ്മറത്ത് ഇരുന്നു ദിക്കുറുകള്‍ ചൊല്ലുകയാണ്. അവളുടെ മനസ്സ് അല്പാല്പം ആയി മാറിയതിന്റെ ലക്ഷണം ആയിരുന്നു, ദിക്കരുകള്‍ക്ക് ഒരു പ്രാസം ഉണ്ടായിരുന്നു.

ചായ നല്‍കി അടുത്ത് ഇരിക്കുമ്പോള്‍ അല്പം ഭയത്തോടെ അവളോട്‌ അയാള്‍ ചോദിച്ചു..!

“നമുക്ക് ഇനി നമ്മുടെ രക്തത്തില്‍ നിന്ന് ഒരു കുഞ്ഞിനെ കാണുവാന്‍ കഴിയില്ല. നമുക്ക് ആ ഡോക്ടര്‍ പറഞ്ഞത് പോലെ ഒരു കുഞ്ഞിനെ ദത്ത് എടുക്കാം...”

അവളുടെ കണ്ണുകള്‍ അയാളുടെ കണ്ണുകളിലേക്കു തീവ്രമായി നോക്കി. ആലോചനക്കു അവസാനം, ഉടന്‍ തന്നെ അവള്‍ പറഞ്ഞു “സമ്മതം ആണ്. പക്ഷെ..അതൊക്കെ സര്‍ക്കാര്‍..”!

“നീ അതൊന്നും അറിയണ്ട..എല്ലാം രാമേട്ടന്‍ ചെയ്തുകൊള്ളും..പക്ഷെ പൈസ ഒരു 25000 രൂപ കൊടുക്കണം എന്ന്. നമ്മള്‍ കണ്ടിട്ട് ഉണ്ടത്രേ...ആ കുഞ്ഞിനെ..ഒരിക്കല്‍ നീ ആ കുഞ്ഞിനെ നോക്കി ഇരുന്നു കരഞ്ഞതാണ്..”

“ആ പാസ്സന്ജര്‍ ലെ തലയ്ക്കു സുഖമില്ലാത്ത ആ പെണ്‍കുട്ടിയില്ലേ..നാട്ടുകാര്‍ ഡ്രൈവിംഗ് സ്കൂള്‍ എന്ന് വിളിക്കുന്ന ആ പാവത്തിന്റെ മോള്‍..! ഈ ഭ്രാന്ത് നു ഇടയില്‍ അല്പം പണവും നല്ല ആഹാരവും കണ്ടാല്‍ പിന്നെ സ്വന്തം കുഞ്ഞിനെ അങ്ങ് മറക്കും. അതിന്റെ മുകളില്‍ ഉള്ള രണ്ടു കുട്ടികളെയും ആരോ ദത്ത് എടുത്തൂ അത്രേ..ഈ പൈസ ഒരു ദൌര്‍ബല്ല്യം ആയതുകൊണ്ട് ഇങ്ങനെ ഗര്‍ഭിണി ആകാന്‍ ഒരു മടിയുമില്ല ആ പെണ്ണിന്..”

അങ്ങനെ സംസാരിച്ചു ഇരിക്കുമ്പോള്‍ മുറ്റത്തേക്ക് ഒരു ആട്ടോ റിക്ഷ വന്നു നിന്നു.

“രാമെട്ടനാ നസീമ..ഒരു ചായ എടുത്തോളൂ..”

“അല്ല നജീബെ..സംഗതി ഈ ആഴ്ച നടക്കും. ഇതിനു മുന്‍പുള്ള ഇടപാട് ഒക്കെ ഞാന്‍ തന്നെയാ നടത്തിയത്. അത് പ്രശ്നം അല്ല..കുട്ടികള്‍ രണ്ടും അങ്ങ് തെക്ക് പോയി..ആരും ശ്രദിക്കില്ല. പക്ഷെ, നിങ്ങള്‍ അങ്ങനെ അല്ലല്ലോ..ഈ നാട്ടുകാരല്ലേ..നിലമ്പൂരില്‍ നിന്ന് കയറുന്ന എല്ലാരും കണ്ടിട്ടുള്ളത ആ കുട്ടീനെ..പോരാത്തതിന് നിങ്ങള്‍ ഈ നാട്ടുകാരും. ഒരു കുട്ടീനെ വളര്‍ത്തണം എങ്കില്‍ നജീബ് എങ്ങോട്ട് എങ്കിലും സ്ഥലം വിടണം. കുറച്ചു കാലത്തേക്ക്..”

“അതീപ്പോ..പെട്ടെന്ന്..എന്നാലും..”

“ഒരെന്നാലും ഇല്ല. ജോലി ചെയ്‌താല്‍ നമുക്ക് ജീവിക്കാം. എവടെ ആണെങ്കിലും. നിങ്ങള്‍ ആ തൃശ്ശൂരിലെ ചങ്ങാതി ജോണ്‍ നെ ഒന്ന് വിളിക്ക്...ഒരു വീട് വാടകയ്ക്ക് കിട്ടുമോ എന്ന് അന്വേഷിക്ക്..”

അവളിലെ ഭാവമാറ്റം രാമേട്ടന്‍ ആസ്വദിച്ചു.

“ഞാന്‍ ഇറങ്ങുവാ..വീട് റെഡി ആയാല്‍ ഞാനും റെഡി"
പിറ്റേന്ന് തന്നെ വീട് റെഡി ആക്കിയിട്ടു ജോണ്‍ തിരികെ വിളിച്ചു. 1750 വാടക എങ്കിലും അയാള്‍ സമ്മതിച്ചു.

പുതിയ വീടിലേക്ക്‌ ഒരു പുതിയ അതിഥി യും ഉണ്ടായിരുന്നു.

“നൂര്‍ ജഹാന്‍"

പുതിയ വീട്.പുതിയ ലോകം. അവര്‍ ജീവിച്ചു തുടങ്ങുകയായിരുന്നു. ഒപ്പം ആ  9 മാസക്കാരിയും.

കളിപ്പാട്ടങ്ങളും പുതിയ ഡ്രസ്സുകളും കൊണ്ട് ആ ചെറിയ വീട് നിറഞ്ഞു.

മുറ്റത്ത്‌ വീണ ചെറിയ കാല്പാടുകള്‍ മായച്ചു കളയാതെ ദിവസങ്ങള്‍ അവര്‍ അത് സൂക്ഷിച്ചു. പുതിയ താമസക്കാരുടെ ഈ അതി ഭാവുകത്തം നിലവിലെ അയല്‍ക്കാര്‍ക്ക് പരിഹാസം പരത്തിയെങ്കിലും അവര്‍ അതൊന്നും അറിഞ്ഞില്ല. അവര്‍ ഒന്നും ആരോടും പങ്കു വെച്ചതുമില്ല.

ഒരു മഴക്കാലം.

നാടൊട്ടുക്കും അസുഖങ്ങളുടെ വിളയാട്ടം. നൂര്‍ മോള്‍ക്കും കുളിരും മഴയും സഖിക്കാന്‍ പറ്റാതെ ആയി, പനീ ഒഴിയാതെ ആയി. ആശുപത്രിയും അസുഖങ്ങളും കൊണ്ട് പൊറുതിമുട്ടി. അവസാനം ജോണ്‍ ആണ് പറഞ്ഞത്, പനി സൂക്ഷിക്കണം..പ്രതേകിച്ചു ഇങ്ങനെ മാറാതെ ഇരിക്കുമ്പോള്‍. നമുക്ക് തൃശ്ശൂര്‍ മെഡിക്കല്‍കോളേജ് വരെ പോകാം.

അങ്ങനെ മെഡിക്കല്‍കോളേജ് ലെ പരിശോധനകള്‍ക്ക് സമയം നല്‍കി അയാളും നസീമയും പുറത്ത് വരാന്തയില്‍ ഇരിക്കുകയാണ്. പുറത്തെ കാഴ്ചകള്‍ കാണുമ്പോള്‍ നൂര്‍ ന്റെ അസുഖം എത്ര ഭേദം എന്ന് നസീമ ചോദിക്കുന്നുണ്ടായിരുന്നു.

“നൂര്‍ ജഹാന്‍ ന്റെ റിസള്‍ട്ട് കിട്ടിയിട്ടുണ്ട്. ഡോക്ടര്‍ രമേശ്‌ ചേട്ടനെ റൂം ലേക്ക് വിളിക്കുന്നു"

നസീമയെയും കുഞ്ഞിനേയും അവിടെ ഇരുത്തിയിട്ട് അയാള്‍ ആ നഴ്സിന്റെ പുറകെ നടന്നു. അവര്‍ റിസള്‍ട്ട് എടുത്തു നല്‍കി, ഡോക്ടര്‍ ന്റെ റൂം തുറന്നു തന്നു. അയാള്‍ അകത്തേക്ക് പോവുമ്പോള്‍ ഡോക്ടര്‍ യുടെ റൂം ഉള്ളില്‍ രണ്ടു മൂന്നു സീനിയര്‍ ഡോക്ടേഴ്സ് ഉണ്ടായിരുന്നു.

“ഇരിക്കൂ..പേര്..?”

“നജീബ്.”

“താങ്കള്‍ക്കു എന്താണ് ജോലി..?”

“അടുത്ത് ഒരു പ്ലൈ വുഡ് കമ്പനിയില്‍ പണിക്കു പോവുന്നു സര്‍..”

“ഉം..എല്ലാം ഒരു സംശയം മാത്രം ആണ്.. മോള്‍ക്ക്‌ മറ്റു അസുഖം ഒന്നുമില്ല. പക്ഷെ സംശയിക്കുന്നത് ഒരു വലിയ സംശയം ആണ്. പക്ഷെ അത് പറയും മുന്‍പ് നജീബ് എന്നോട് എല്ലാം തുറന്നു പറയണം.”

അയാള്‍ക്ക്‌ താന്‍ ഇരിക്കുന്നത് ഒരു കസേരയിലോ അതോ പൊള്ളുന്ന ഒരു വറചട്ടിയില്‍ ആണോ എന്ന് തോന്നി..എന്താവും എല്ലാം തുറന്നു പറയണം എന്ന് ഉദ്ദേശിക്കുന്നത്..!! ഇത് എന്റെ മകള്‍ അല്ല എന്ന് അറിഞ്ഞാല്‍..വേണ്ട..ആരും ഒന്നും അറിയണ്ട...നൂര്‍ എന്റെ മകള്‍ തന്നെ..അയാള്‍ മാനസികമായി ഒരുങ്ങി.

“നജീബ്..താങ്കളുടെ വ്യക്തി ജീവിതം എങ്ങനെ..കുടിക്കുമോ..?”

“ഇല്ല..ഒരു സിഗാര്‍ പോലും വലിക്കില്ല..”

“അപ്പൊ സ്ത്രീകളോട്..ആ വിഷയത്തില്‍..?”

അയാള്‍ക്ക് ആ ചോദ്യം കേട്ടിട്ട് നാണം തോന്നി...”ഒരിക്കലും ഇല്ല..എനിക്ക് 17 വര്‍ഷമായി ഒരു ഭാര്യ ഉണ്ട്. ഒരു സ്ത്രീ എന്ന നിലയില്‍ എന്റെ ജീവിതത്തില്‍ രണ്ടു പേരെ ഉള്ളൂ..എന്റെ ഉമ്മയും എന്റെ നസീമയും..!!”

ആ സമയത്ത് മറ്റു രണ്ടു ഡോക്ടര്‍മാര്‍ ഇംഗ്ലീഷ് യില്‍ എന്തോ സംസാരിച്ചു..നജീബ് നു അത് മനസ്സിലായില്ല.

“എപ്പോഴെങ്കിലും താങ്കള്‍ക്കു രക്തം മാറ്റി നല്‍കിയിട്ടുണ്ടോ..? നിങ്ങള്‍ക്കോ ഭാര്യക്കോ മറ്റോ...അങ്ങനെ എന്തേലും സാഹചര്യത്തില്‍..ഉദാഹരണം..നൂര്‍ ജഹാനെ താങ്കളുടെ ഭാര്യ പ്രസവിക്കുമ്പോള്‍ മറ്റോ..സര്‍ജറി എന്നല്ലേ ഫയലില്‍ എഴുതിയത്..?”

“ഇല്ല..സര്‍...എന്താണ്...ഇനി കാര്യം എന്നോട് പറയൂ..എന്തെങ്കിലും അസുഖം ഉണ്ടോ എന്റെ കുഞ്ഞിനു...ഞാന്‍ എന്ത് കേട്ടാലും സഹിക്കാന്‍ തയാര്‍ ആണ്...പറയൂ..”

ആരും ഒന്നും പറഞ്ഞില്ല.

“നജീബ് അല്‍പനേരം പുറത്തേക്ക് നില്‍ക്കുമോ...ഞാന്‍ വിളിക്കാം"

അയാള്‍ പുറത്തേക്കു ഇറങ്ങുമ്പോള്‍..നഴ്സിംഗ് സ്ടാഫിലെ പാതി ആളുകള്‍ക്കും അയാളെ കാണുമ്പോള്‍ ഒരു പരിഹാസ ഭാവം. ചിലര്‍ ഉറക്കെ കേള്‍ക്കാന്‍ എന്ന വണ്ണം “വരുത്തിവെച്ചിട്ടു  കൂസല്‍ ഇല്ലാതെ നില്‍ക്കുന്നത് കണ്ടില്ലേ..ആ കുഞ്ഞു എന്ത് പിഴച്ചു....”

അല്പം സ്വല്പം ഒക്കെ കേട്ട് കൊണ്ടാവും നസീമ അടുത്തേക്ക് ഓടി വന്നു.

“എന്താ ഇക്കാ നമ്മുടെ കുഞ്ഞിനു...ഇവര്‍ എന്താ ഇങ്ങനെ ഒക്കെ പെരുമാറുന്നത്?”

അയാള്‍ ആ കുഞ്ഞിനെ തന്നെ നോക്കുകയായിരുന്നു.

“നജീബ്...വരൂ..നിങ്ങളില്‍ നിന്നും താങ്കളുടെ ഭാര്യയില്‍ നിന്നുമൊക്കെ എടുത്ത സാമ്പിള്‍ പരിശോദിച്ചു...ഒപ്പം കുഞ്ഞിന്റെയും..എനിക്ക് ഒന്നും മനസ്സിലാവുന്നില്ല. അതാണ്‌ ഇത്രയും സമയം എടുക്കുന്നത്...എന്റെ ഒരു മറുപടിക്ക്..!”

“എന്താണ് സര്‍...പറയൂ..”

“മോള്‍ടെ രക്ത സാമ്പിള്‍ യില്‍ HIV + ആണ്. പക്ഷെ നിങ്ങളില്‍ കാണുന്നില്ല. അത് ഒരിക്കലും സംഭവ്യം അല്ല. ഇത് നിങ്ങള്‍ടെ കുട്ടി ആണല്ലോ..പിന്നെ കുട്ടിക്ക് മാത്രം എങ്ങനെ ഈ രോഗം ഉണ്ടാവും. നിങ്ങള്‍ പറയുന്നു, കുഞ്ഞിന്റെ പിറവിക്കു ശേഷം ഇത്രയും സങ്കീര്‍ണമായ ഒരു അസുഖ കാലം ഇപ്പോള്‍ ആണെന്ന്..മനസ്സിലാവുന്നില്ല..നജീബ്.  ഏതായാലും നിങ്ങള്‍ടെ സാമ്പിള്‍ എടുക്കുകയാണ്, ഒരു വിശദ പരിശോധന വേണം.”

ഡോക്ടര്‍ നടന്നു നീങ്ങുമ്പോള്‍ വീഴാതെ ഇരിക്കാന്‍ അയാള്‍ പണിപ്പെട്ടു. ഭിത്തിയോട് ചേര്‍ന്ന് ചാരി ഇരുന്നു. ആ അവസ്ഥ കണ്ടിട്ട് നസീമ ഓടി വന്നു. അവളെ നോക്കി അയാള്‍ പൊട്ടി കരഞ്ഞു. ജീവിതത്തില്‍ ഒരിക്കല്‍ പോലും അങ്ങനെ കരഞ്ഞു കണ്ടിട്ടില്ലാത്ത അയാളുടെ മുഖം കണ്ടു നസീമയും തകര്‍ന്നു പോയി. പിന്നെ അവിടെ നടന്നത് എല്ലാം നിയന്ത്രണം ഇല്ലാത്ത ചില കാര്യങ്ങള്‍..!

നഴ്സിംഗ് സ്ടാഫിലെ ആരോ ഒരാള്‍ ഒരു ചാനല്‍ സുഹൃത്തിനെ വിളിച്ചു പറഞ്ഞു. നെറി ഇല്ലാത്ത പത്ര പ്രവര്‍ത്തനം നടക്കുന്ന കാലം അല്ലെ..ആദ്യം രണ്ടു വരി ഫ്ലാഷ് ന്യൂസില്‍ തുടങ്ങിയ ഒരു തെറ്റ്...രണ്ടു മണിക്കൂര്‍ ഉള്ളില്‍ കേരളം മുഴുവന്‍ അറിഞ്ഞു. 9 വയസുകാരിയിലെ എയിഡ്സ് ബാധ, മാതാ പിതാക്കളിലെ ആ രോഗ ബാധയെ ചൊല്ലി ഉള്ള അനിശ്ചിതാവസ്ഥ ...എല്ലാം അവസാനിക്കുമ്പോള്‍ ആശുപത്രിയിലെ ആയിരങ്ങള്‍ക്ക് നടുവിലെ അഭിനേതാക്കള്‍ ആയി മാറി നജീബും നസീമയും നൂര്‍ ജഹാനും.

അന്ന് രാത്രി ആശുപത്രിയില്‍ നിന്ന് സത്യത്തില്‍ രക്ഷപെടുകയായിരുന്നു. ഒരു ആട്ടോ റിക്ഷക്കാരന്‍ പോലും സഹായത്തിനു വന്നില്ല. കാണുന്നവര്‍ക്ക് എല്ലാം പുച്ഛം.

കിട്ടിയ ബസ്സിനു വീട് എത്തുമ്പോള്‍ വീടിനു മുന്നില്‍ വാരി വലിച്ചു ഇട്ടിരിക്കുന്ന സാധനങ്ങള്‍.

“പ്ഫൂ..ഒരു വാക്ക് പറയാമായിരുന്നു. എന്നെയും കൂടി നാണം കെടുത്തി...എവടെ എങ്കിലും പോയി ചാക്..”

അത്യാവശ്യം ഉള്ള സാധനങ്ങള്‍ വാരി കെട്ടി കുഞ്ഞിനേം എടുത്ത് ആ പെരുമഴയത്ത് നടന്നു നീങ്ങുമ്പോള്‍ നജീബ് ന്റെ മനസ്സില്‍ ഒരു വഴിയും തെളിഞ്ഞു വന്നില്ല..ഭ്രാന്തമായി മുന്നോട്ടു നീങ്ങി. അര്‍ദ്ധരാത്രി യില്‍ ഏതോ ഒരു ബസ്സിനു കൈ കാട്ടി. തൊട്ടു അടുത്ത ബസ്സ്‌ സ്റെഷനില്‍ ഇറക്കി വിടൂ എന്ന് മാത്രം പറഞ്ഞു. മഴ നനഞ്ഞ ആ കോലം കണ്ടു ആരും തിരിച്ചു അറിഞ്ഞില്ല.

രാത്രിയിലെ യാത്രകള്‍ക്ക് ഒടുവില്‍..അരീക്കോട് യില്‍ വണ്ടി എത്തി.രാത്രി വണ്ടി ഇറങ്ങുമ്പോള്‍ ഒരു തമിഴ് നാട് റെജിസ്ട്രേഷന്‍ ജീപ്പ് ആളിനെ എടുക്കുന്നു. ഭാഗ്യം മഴക്കോലവും രാത്രിയും ആരും തിരിച്ചു അറിഞ്ഞില്ല. പ്രതേകിച്ചു ആരും കയറിയില്ല.രണ്ടു മൂന്നു പേര്‍ മാത്രം.ഒരാള്‍ക്ക്‌ ഇടവണ്ണ യില്‍ ഇറങ്ങണം.

“എങ്കെ അണ്ണാ... പോണം..?”

“മമ്പാട്..മമ്പാട്..അവടെ ..വരെ അല്ലെ എനിക്ക് പോവാന്‍ പറ്റൂ”
“..ആമാണ...”

കുഞ്ഞിനു നല്ല അസുഖം ഉണ്ടായിരുന്നു. ഉണ്ടായിരുന്ന തുണി എല്ലാം എടുത്തു പൊതിഞ്ഞു. നസീമ അവളെ ചേര്‍ത്ത് പിടിച്ചു..!

ജീപ്പ് അതിന്റെ വേഗതയില്‍ നീങ്ങുകയാണ്.

സമയം നാല് ആയിട്ടുണ്ട്‌. മമ്പാട് ഇറങ്ങുമ്പോള്‍..!

“പത്ത് പതിനാറു കിലോമീറ്റര്‍ ഉണ്ട്..ഇനി ഏതു വണ്ടി കാത്തു നില്‍ക്കാന്‍...നടക്കാം നമുക്ക്..ഇടയ്ക്കു ഏതെങ്കിലും വണ്ടിക്കു കൈ കാണിക്കാം...കിട്ടിയാല്‍ ഭാഗ്യം.”

അവര്‍ നടന്നു. ഇടയ്ക്കു ഒരു ലോറി ക്ക് കൈ കാട്ടി. ഒരു തമിഴ് നാട് വണ്ടി. കോഴി കൊണ്ട് പോവുന്ന വണ്ടി. നല്ല നാറ്റം ഉണ്ടെങ്കിലും സഹിച്ചു. ഒരു ആശ്വാസം പോലെ അപ്പോള്‍ തോന്നി.

പഴയ വീട്ടില്‍ എത്തുമ്പോള്‍ സമയം അഞ്ചര. രാവിലെ ആള്‍ പെരുമാറ്റം ഇല്ലാത്ത വീട്ടില്‍ ആള്‍ അനക്കം കണ്ടിട്ടാവും പതിയെ പതിയെ ആളുകള്‍ ചുറ്റും കൂടി. ഒരു മണിക്കൂര്‍ നു ഉള്ളില്‍ ആ നാട്ടിലെ ഒട്ടുമിക്ക വീട്ടില്‍ നിന്നും ആളുകള്‍ കൂട്ടം കൂടി വന്നു. ഒരു കാഴ്ചക്കാരെ പോലെ നജീബും നസീമയും മോളും.
പിന്നെ പിന്നെ ബഹളം ആയി. മാരക അസുഖം ഉള്ളവര്‍ ഈ നാട്ടില്‍ വേണ്ട എന്നായി. പിന്നെ തെറി വിളികള്‍ ആയി..അല്പം കൂടി കഴിഞ്ഞപ്പോള്‍ വലിയ കല്ലുകള്‍ വീട്ടില്‍ വന്നു വീഴാന്‍ തുടങ്ങി. നസീമ അയാളോട് ചേര്‍ന്ന് നിന്നു. മോള്‍ ഭയന്ന് പൊട്ടികരഞ്ഞു.

“നമുക്ക് മരിക്കാം ഇക്ക?”

“ഇവിടെ നിന്നാല്‍ ഇവര്‍ എല്ലാം കൂടി നമ്മളെ ഇഞ്ചിഞ്ചായി കൊല്ലും.”

“വേണ്ട നമുക്ക്..രക്ഷപെടാം..നമ്മുടെ മോള്‍ക്ക്‌ അല്ലാഹ് ഒന്നും വരുത്തില്ല. ആരും ശല്യം ഉണ്ടാക്കാത്ത ഒരു സ്ഥലത്ത് നമുക്ക് പോവാം..വരൂ...എനിക്കൊപ്പം വരൂ...ഭയക്കാതെ..”

വന്നത് പോലെ അവര്‍...അതെ വേഷത്തില്‍...ഒന്നും കരുതലില്ലാതെ പുറത്തേക്ക് ഇറങ്ങി..ആരവത്തോടെ ഒപ്പം ആ പഴയ നാട്ടുകാരും..

“എങ്ങോട്ട്..ഇക്കാ...പറയൂ...ഇവര്‍ ഇങ്ങനെ നമുക്ക് ഒപ്പം വന്നാല്‍..”

“ആദ്യം നമുക്ക് റെയില്‍വേ സ്റെഷനിലോട്ടു തന്നെ പോകാം..വരൂ..”

“സി.കെ വുഡ് മില്‍ കഴിഞ്ഞാല്‍  പാടം..അത് കഴിഞ്ഞാല്‍ പാളമായി. വേഗം വരൂ..”

അവരുടെ വേഗതക്ക് ഒപ്പം നാട്ടുകാരും ഒപ്പം നീങ്ങി. അവര്‍ക്ക് അതൊരു രസം ആയിരുന്നു. മനുഷ്യന്റെ വന്യത വെളിപ്പെടുന്ന ചില നിമിഷങ്ങള്‍. ഇടയ്ക്കു ആരോ കല്ല്‌ എറിഞ്ഞു. പിന്നെ കല്ലേറ് തന്നെ ആയിരുന്നു. പിന്നെ ജീവന്‍ രക്ഷിക്കാനുള്ള ഓട്ടം. പാടത്തെ ചെളിയില്‍ പല തവണ തെന്നി വീണു. തലയും നെറ്റിയും ഒക്കെ ചോര കൊണ്ട് നിറഞ്ഞു. എന്നിട്ടും ജീവിക്കാനുള്ള കൊതി കൊണ്ട് ഓടി..അവസാനം പാളത്തിലേക്ക്..പിന്നെ വലതു ഭാഗത്തേക്ക് ഓടി. നസീമയെ ഇടയ്ക്കു താങ്ങി കൊണ്ട്. മുഖം ചോര കൊണ്ട് നിറഞ്ഞു..കല്ലുകള്‍ എവടെ ഒക്കെ വീണൂ എന്നറിയാന്‍ കഴിയാതെ..ഇടയ്ക്കു തളര്‍ന്നു പാളത്തിലേക്ക്..ചെവിയിലേക്ക് പിന്നാലെ വരുന്ന ഒരു ആരവം..കണ്ണുകള്‍ തുറക്കുമ്പോള്‍ മുഖത്തേക്ക് ഇറ്റ് വീഴുന്ന നസീമയുടെ രക്ത തുള്ളികള്‍..മിന്നിമാഞ്ഞു പോവുന്ന നൂര്‍ ന്റെ മുഖം..തളര്‍ന്നു അവിടെ തന്നെ കിടന്നു..ആരവം കൂടി വന്നു..ഒപ്പം ചെവിയിലേക്ക് പ്രകമ്പനം കൊളുത്തി..നിലമ്പൂര്‍ -എറണാകുളം പാസ്സഞ്ചര്‍ ശബ്ദവും...!

Tuesday, November 13, 2012

വൃന്ദാവനത്തിലേക്ക് ഒരു യാത്ര.

കൊച്ചുവേളി ടെര്‍മിനല്‍ നു അറ്റകുറ്റ പണി നടക്കുന്നതിനാല്‍ പാളത്തിനു മാത്രമല്ല..സ്റെഷനിലേക്ക് വരുന്നതിനു പോലും ബുദ്ധിമുട്ടായിരിക്കുന്നു. ഓട്ടോ ക്കാരനോട് കെഞ്ചി പറഞ്ഞിട്ടാണ് ഇത്രത്തോളം വരെ കൊണ്ടുവന്നാക്കിയത്. കേരള എക്സ്പ്രസ് യാത്രക്കായി ഒരുങ്ങുകയാണ്. എസ.എല്‍ 09 ലേക്ക് ഇനിയും ഉണ്ട്. അമേരിക്കന്‍ ടൂരിസ്ടര്‍ ന്റെ ട്രോളി വിനു ആണ് വലിച്ചു കൊണ്ട് വരുന്നത്...പാവം വിനു..അവനു കഴിയുന്നതിലും അധികം ഭാരം അതിലുണ്ട്.


 “ചേച്ചി സ്പീഡില്‍ നടക്ക്...ഇത് ഞാന്‍ നോക്കിക്കോളാം..യെല്ലോ യിലാ..സിഗ്നല്‍..!”

 അങ്ങനെ 09 യിലെത്തി. നമ്പര്‍ 17 ..സീറ്റ് നോക്കി. സ്ലീപ്പര്‍ കോച്ചില്‍ അത്രയ്ക്ക് തിരക്ക് തോന്നിയില്ല. പക്ഷെ എന്റെ നമ്പര്‍ നു വിപരീത സീറ്റില്‍ അത്രയ്ക്ക് പന്തികരമാല്ലാത്ത കോലത്തില്‍ ഒരു ചെറുപ്പക്കാരന്‍ ഉറങ്ങുന്നു. അയാളുടെ കൈവശം ഉള്ള ബാഗ് നോ...ഒട്ടനവധി പ്ളാസ്റിക് ബാഗുകള്‍ക്കോ...കമഴ്ന്നു കിടക്കുകയാണ് എങ്കിലും പുറത്തേക്കു കാണാവുന്ന താടി രോമങ്ങല്‍ക്കോ എല്ലാം കൂടി ആകെ പ്പാടെ ഒരു വശ പിശക് തോന്നി.

 “ചേച്ചീ...പോയിട്ട് വിളിക്ക്..ട്ടോ..എനിക്ക് ക്ലാസ്സ്‌ ഉണ്ട്..ഞാന്‍ പോവാ...”

 ഒരു അഞ്ചു മിനിട്ട് നുള്ളില്‍ വണ്ടി, യാത്ര തുടങ്ങിയിരുന്നു. തൊട്ടു പിറകെ, ടിടി യും എത്തി. ഞാന്‍ ടികറ്റ്‌ കാട്ടി..എന്റെ സീറ്റ്‌ യില്‍ ഇരുന്നു. ടിടി ചോദിക്കാഞ്ഞിട്ടും അയാള്‍ എഴുന്നേറ്റു ഇരുന്നു. അപ്പോഴാണ്‌ ആ മുഖം കണ്ടത്. പരിചിതമായ മുഖം തന്നെ..പക്ഷെ ഒരു വല്ലാത്ത മുഖ ഭാവം ഉള്ളതിനാല്‍ ചോദിക്കാന്‍ ഒരു മടി. ഇത്രയും യാത്ര ചെയ്യണം..ഒന്നാമത് അടുത്തകാലത്ത്‌ ട്രെയിന്‍ യാത്ര പെണ്‍കുട്ടികള്‍ക്ക് ഒരു ഭീഷണി കാലം കൂടി ആണ്. ഞാന്‍ എഴുന്നേറ്റ് ടിടി യോട് പോയി ചോദിച്ചു.

 “സര്‍...അയാള്‍ ഒപ്പം ഇരുന്നിട്ട് എനിക്ക് ഭയം തോന്നുന്നു...സീറ്റ്‌ മാറാന്‍ പറ്റുമോ..”

 “നോക്കട്ടെ...അവൈലബിലിട്ടി നോക്കി യിട്ട് പിന്നീട് പറയാം...”

 ഞാന്‍ വീണ്ടും എന്റെ സീറ്റ് ലേക്ക് വന്നിരുന്നു.

 “മോള്‍ എവിടേക്കാണ്..എന്നെ കണ്ടിട്ട് ഭയം തോന്നുന്നു ല്ലേ..”

 ഒന്ന് പരുങ്ങി ഞാന്‍ പറഞ്ഞു.. “ ചെന്നൈ..”

 “എന്നെ കണ്ടു ഭയം തോന്നുന്നു എങ്കില്‍...അവിടേക്ക് ...ദാ അവിടെ ഒക്കെ സീറ്റ്‌ ഉണ്ടല്ലോ...പോയി ഇരുന്നോളൂ...എനിക്ക് ഒറ്റയ്ക്ക് ഇരിക്കണം...ഒറ്റയ്ക്ക്"

 “ചേട്ടന്‍ എങ്ങോട്ടാ...ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്...കണ്ടപ്പോള്‍ മുതല്‍ എന്റെ മനസ്സില്‍ ഒരു സംശയം...ഈ മുഖം ഞാന്‍ ഒരുപാട് കണ്ടിട്ടുള്ളത് പോലെ..”

 ആ ചോദ്യം വന്നപ്പോള്‍ തന്നെ അയാളുടെ മുഖം പരുങ്ങുന്നതും ട്രെയിനിന്റെ വശങ്ങളിലേക്ക് നീങ്ങി ഇരുന്നു അകലങ്ങളിലേക്ക് നോക്കി ഇരുന്നു. ഇടയ്ക്കു എന്നെ പാളി നോക്കുന്നതും കണ്ടു.

 “വേണ്ട...ചേട്ടനെ ബുദ്ദിമുട്ടിക്കാന്‍ ചോദിച്ചതല്ല...എന്റെ മനസ്സില്‍ തോന്നി...ചോദിച്ചു..”

 “മോള്‍ എന്തെടുക്കുവാ..?”

 “ഞാന്‍...ചെന്നയില്‍ ഏഷ്യന്‍ സ്കൂള്‍ ഓഫ് ജേര്‍ണലിസം യില്‍ പഠിക്കുന്നു..അവസാന വര്ഷം.”

 “ഓ...അതാണ്‌. അല്ലെങ്കില്‍ എന്റെ മുഖം ഒരിക്കലും തിരിച്ചറിയില്ല. ഒരു പത്രക്കാരിയുടെ മനസ്സില്‍ പതിഞ്ഞ പതിയേണ്ട മുഖം ആണ് എന്റേത്..!”

 “എന്റെ പേര് കേട്ടാല്‍ ചിലപ്പോ ഓര്‍മ്മ വരും..! ഒരു പതിനാലു ദിവസം മുന്‍പ് കൂടി എന്റെ പേര് ഈ നാട്ടിലെ പത്രങ്ങളും ചാനലുകളും ചെറുതായെങ്കിലും പറഞ്ഞു വെച്ചു..! ഇനി ഒരു കാരണം കാട്ടി എന്നെ ജയിലറ ക്കുള്ളില്‍ ഇടാന്‍ കഴിയാത്തത് കൊണ്ട്...ഇപ്പൊ ഞാന്‍ സ്വതന്ത്രന്‍ ആണ്. ഏഴു വര്‍ഷത്തെ ഏകാന്ത വാസത്തിനു ഒടുവില്‍...ഞാന്‍ പൂജപ്പുരയിലെ മുറ്റങ്ങള്‍ക്ക് വിട പറഞ്ഞു. ഞാന്‍ മുഹമ്മദ്‌ യാസീന്‍ മസൂദ്‌ ആണ്.”

 ഞാന്‍ ഒരു നിമിഷം ഒന്നിനും ചെയ്യാന്‍ കഴിയാതെ..ശ്വാസം പോലും എടുക്കാന്‍ കഴിയാതെ അയാളുടെ മുഖത്തേക്ക് നോക്കി ഇരുന്നു.

 “വിശ്വാസം വരുന്നില്ല അല്ലെ..ഇങ്ങനെ ഒരു മുഖം ഒരിക്കലും മോള്‍ എന്നല്ല ലോകത്തിലെ ആരും ഒരു പത്രത്തിലും ചാനലിലും കണ്ടിട്ടുണ്ടാവില്ല. എന്റെ ഏഴു വര്ഷം മുന്‍പ്...എനിക്ക് കയ്യാമം വെച്ചു കൊണ്ട് വരുന്ന ഫയല്‍ ചിത്രങ്ങള്‍ മാത്രം ആവും കണ്ടിട്ടുണ്ടാവുക..ഒരു നല്ല മെലിഞ്ഞ..ഒരു നിഷ്കളങ്ക ഭാവം ഉണ്ടായിരുന്ന ഒരു ചെറുപ്പക്കാരന്റെ...കുട്ടിക്ക് അറിയുമോ...പഴയ ചാര കേസിന് ശേഷം എന്റെ ജീവിതം ആണ് ഈ സമൂഹം പിച്ചി ചീന്തിയ മറ്റൊന്ന്...എനിക്ക് പരാതിയില്ല.! എല്ലാരില്‍ നിന്നും ഒഴിഞ്ഞു ഞാന്‍ പോവുകയാണ്...ലക്ഷ്യങ്ങള്‍ ഇല്ലാതെ..!!!”

 എനിക്ക് ആ മുഖത്ത് നിന്ന് കണ്ണെടുക്കാന്‍ തോന്നിയില്ല. ശരിയാണ്..എത്ര എത്ര കഥകള്‍ ആണ് ഈ മനുഷ്യന്റെ പേരില്‍ കുറെ ദിവസം പത്രങ്ങള്‍ വാര്‍ത്ത ആക്കിയത്. കൊടും ഭീകരന്റെ ചാര്‍ത്ത് നല്‍കിയത്. എന്നിട്ടും...അവസാനം സത്യം ജയിച്ചു..നീതി ജയിച്ചു...രണ്ടു ആഴ്ച്ചക്ക് മുന്‍പ് സുപ്രീം കോടതി നമ്മുടെ എല്ലാ നീതി വ്യവസ്തകളെയും അടിമുടി വിമര്‍ശിച്ചു ഈ മനുഷ്യന് വിടുതല്‍ നല്‍കി. നഷ്ടപരിഹാരമായി ഒരു കോടി രൂപയും...!!

 “ചേട്ടാ...ക്ഷമിക്കൂ...ഞാന്‍ അറിഞ്ഞില്ലല്ലോ...! ഈ കോലങ്ങള്‍ കണ്ടപ്പോ...ഒരു നിമിഷം...ഒരു പെണ്ണല്ലേ...ഈ ലോകവും..!”

 “ഒരു സംശയം മാത്രം...അങ്ങ് നന്നായി മലയാളം പറയും..പക്ഷെ അങ്ങക്ക് ഒരു കാശ്മീര്‍ ബന്ധം ഉള്ളതായി അന്നെ കേള്‍ക്കുന്നു...എന്താണ് അങ്ങനെ..?”

 “അത്..70 കളുടെ അവസാനം ഭീകരവാദം കാശ്മീരില്‍ മുളപൊട്ടുന്ന കാലത്ത് തന്നെ എന്റെ ഉപ്പ ഇങ്ങോട്ട് വന്നിരുന്നു....ആദ്യം ദല്‍ഹിയില്‍...പിന്നെ കുറെ കാലം മൈസൂരില്‍...അവസാനം എന്റെ ഒക്കെ ചെറിയ വയസ്സില്‍...മൂന്നാറില്‍ വന്നു താമസം ആയി. ഉപ്പക്കും എന്റെ അമ്മാവന്മാര്‍ക്കും കര കൌശല വസ്തുക്കളുടെ വില്പനയായിരുന്നു.. അങ്ങനെ ഞാന്‍ ജന്മം കൊണ്ട് കാഷ്മീരിയും എന്റെ ജീവിതം കൊണ്ട് മലയാളിയും ആയി..”

 “പിന്നെ..എങ്ങനെ ...അല്ലെങ്കില്‍ വേണ്ട ഇക്ക..ഞാന്‍ ചോദിക്കുന്നത് ബുദ്ടിമുട്ടു ആണേല്‍...പറയണ്ട...എന്റെ ഉള്ളിന്റെ ഉള്ളില്‍ ഒരു പുതു പത്രക്കാരിയുടെ മനസ്സ് ഉണ്ടല്ലോ...അതാ ചോദിച്ചു പോയത്...”

 “സാരമില്ല..എനിക്ക് ഇതൊക്കെ ആരോട് എങ്കിലും പറയണം. ഒരിക്കല്‍ എങ്കിലും എന്റെ യഥാര്‍ത്ഥ സത്യങ്ങള്‍ ഈ ലോകം മനസ്സിലാക്കണം...ഞാന്‍ പറയാം..”

 വണ്ടി...കായങ്കുളം നോട് അടുക്കുകയാണ്. ടി.ടി. കറക്കം കഴിഞ്ഞു വീണ്ടും എത്തി.

 “എസ.എല്‍ 7 യില്‍ കണ്ഫേം സീറ്റ്‌ ഉണ്ട്. ടിക്കറ്റ്‌ തരൂ...”

 “വേണ്ട സര്‍...ഞാന്‍ ഇവിടെ ഇരുന്നോളാം..എനിക്ക് ഭയം ഇല്ല.” എന്റെ മറുപടി കേട്ട് മസൂദ്‌ ഇക്കയും ടിടി യും ഒരുമിച്ചു ചിരിച്ചു. യാത്ര വീണ്ടും തുടര്‍ന്നു..!

 “എനിക്ക് അന്ന് 24 വയസ്സ് പ്രായം. എന്റെ ഉപ്പ ക്ക് ഒരു സ്ട്രോക്ക്‌ കഴിഞ്ഞു ആകെ ക്ഷീനിതന്‍ ആയി ഇരിക്കുന്ന സമയം. ഞാന്‍ അന്ന് സിവില്‍ പോളി കഴിഞു നില്‍ക്കുകയാണ്. ഒരു ഡിസൈന്‍ കമ്പനിയില്‍ പോകുന്നുണ്ട്. തുച്ചമായ ശംബളം..! വീട്ടില്‍ ഉമ്മയുടെ നിര്‍ബന്ധം..വിദേശത്ത് പോവണം..എനിക്ക് താഴെ രണ്ടു പെണ്‍കുട്ടികള്‍ ഉണ്ട്...അവരുടെ കല്യാണം...സ്വന്തമായി കുറച്ചു സ്ഥലവും ഒരു വീടും...ഒരു സാധാരണ ചെറുപ്പക്കാരന്റെ എല്ലാ സ്വപ്നങ്ങളും അന്ന് എനിക്കുമുണ്ട്.”

 “എന്റെ ഒരു സുഹൃത്ത്‌ ഒരു പ്രമോദ്‌...അന്ന് കൊച്ചിയില്‍ ഉണ്ട്. അവന്‍ ആണ് എനിക്ക് ബോംബെ യിലെ ഒരു ഏജന്‍സി യുടെ നമ്പരും അഡ്രസ്സും തരുന്നത്. അങ്ങനെ ഞാന്‍ ബോംബേ ക്ക് വണ്ടി കയറി. പറഞ്ഞത് പോലെ...നല്ല രീതിയില്‍ ആളുകളെ വിദേശത്ത് കയറ്റി വിടുന്ന ഏജന്‍സി എന്ന് പുറം ലോകം അറിയുന്ന ഒരു സ്ഥാപനം. അവിടെ ഒരു ജമാല്‍ ഭായി ഉണ്ട്. അയാള്‍ ആണ് എല്ലാറ്റിനും കൈകാര്യം ചെയ്യുന്ന ഒരു അധികാരി. മംഗലാപുരം കാരന്‍ ആണ് അയാള്‍. അയാള്‍ക്ക്‌ എന്റെ പെരുമാറ്റവും സി.വി യും ഒക്കെ ബോധിച്ചു.. അങ്ങനെ എന്റെ പേപ്പറുകള്‍ നീങ്ങി തുടങ്ങി എന്ന് എനിക്ക് ബോധ്യമായി തുടങ്ങി..”

 “അന്ന് ഒരു വെള്ളിയാഴ്ചയാണ്..ഒരു പതിനൊന്നു മണി ആയപ്പോള്‍...ജമാല്‍ ഭായി എന്നെ വിളിപ്പിച്ചു. അയാളുടെ രണ്ടു ശിന്കിടികള്‍ ക്കൊപ്പം അവിടെ ഒരു മാള്‍ യില്‍ പോവണം. അവിടെ മുകളില്‍ ഒരു ഹോട്ടലില്‍ രണ്ടു പേരുണ്ടാവും...നീ ഹോട്ടലിലെ ആ ആളുകളെ പോയി കാണണം. നീ എത്താന്‍ പോകുന്ന ബഹ്‌റൈന്‍ ലെ കമ്പനിക്ക് വേണ്ടപ്പെട്ട ചിലര്‍ ആണ് അവര്‍...അവര്‍ക്ക് ബോധിച്ചാല്‍...ഉടന്‍ പോവാം..!”

 “അന്ന് എന്റെ മനസ്സ് തുള്ളി ചാടി..ഞാന്‍ സന്തോഷത്തോടെ അയാള്‍ പറഞ്ഞത് പോലെ..ചെയ്തു. ഹോട്ടലിലെ ആളുകളെ പോയി കണ്ടു.സംസാരിച്ചു. പിന്നീട് ഇതുപോലെ നാല് അഞ്ചു സ്ഥലങ്ങളില്‍...പല കാരണം എന്നോട് പറഞ്ഞു മറ്റു പലര്‍ക്കും ഒപ്പം എന്നെയും പറഞ്ഞു വിട്ടു. ഒരു സംശയം തോന്നാത്ത രീതിയില്‍ തന്നെ ആണ് ജമാല്‍ ഭായി അങ്ങനെ ചെയ്തത്. അവസാനം എനിക്ക് വിസ ശരിയായി...ബഹ്‌റൈന്‍ ലേക്ക് പോകാന്‍ ഉള്ള ഒരു ദിവസവും എന്നോട് പറഞ്ഞു..! ഞാന്‍ സന്തോഷം കൊണ്ട് വീര്‍പ്പുമുട്ടി...വീട്ടിലേക്കു വിളിച്ചു പറഞ്ഞു...എല്ലാ സുഹൃത്തുക്കളോടും യാത്ര പറഞ്ഞു..അങ്ങനെ പോകേണ്ട ദിവസത്തിന് തൊട്ടു മുന്‍പുള്ള ഒരു വെള്ളിയാഴ്ച...ഞാന്‍ ജുമുഅ ക്കായി പള്ളിയിലേക്ക് നടക്കുകയാണ്...അപ്പൊ...ഇല്ല...എനിക്ക് ഇന്നും പറയാന്‍ കഴിയില്ല..പള്ളിക്ക് കുറച്ചു മുന്‍പുള്ള മാര്‍കറ്റ് നു അടുത്ത് അന്ന് വിനായക അമ്പലത്തില്‍ വിശേഷം നടക്കുകയാണ്..! അതിന്റെ ശിലയും കൊണ്ട് വരുന്ന ആ ഭാഗത്ത്‌ വെച്ചു...ഒരു ഉഗ്ര ശേഷിയുള്ള ബോംബു പൊട്ടി...എന്റെ കണ്‍ മുന്നില്‍...പച്ച മാംസം ചിതറി തെറിക്കുന്നതു ഞാന്‍ ജീവിതത്തില്‍ ആദ്യമായി കണ്ടു...ഒരു പാട് പേര്‍ മരിച്ചു...ഒരുപാട് പേര്‍ക്ക് പരിക്കും..എനിക്ക് കഴിയാവുന്ന ആളുകളെ ഞാനും ആശുപത്രിയിലാക്കി. അന്ന് വൈകിട്ട് തന്നെ ആ ഭാഗത്തും ബോംബെയുടെ പല ഭാഗത്തും ചെറിയ തോതില്‍...വര്‍ഗ്ഗീയ ലഹള ഉണ്ടായി...! തൊട്ടു അടുത്ത ഞായര്‍ ദിനം രാവിലെ ഞാന്‍ ഈ കാഴ്ചകളുടെ വിങ്ങല്‍ മനസ്സില്‍ പേറി എന്നാല്‍ എനിക്ക് ഒരു നല്ല ജീവിതം തുടങ്ങുന്നല്ലോ എന്നോര്ത്തും ഞാന്‍ ബഹ്‌റൈന്‍ ലേക്ക് യാത്ര ആയി.”

 “അതുവരെ ജീവിതത്തില്‍ കാണാത്ത കാഴ്ചകള്‍..! മുഹരക് ലെ വീമാന താവളത്തില്‍ വിമാനം വട്ടം ഇട്ടു പറക്കുമ്പോള്‍ തന്നെ കണ്ടു...ഒരു ചെറിയ നാട്...ശ്വാസം വിടാന്‍ കഴിയാത്തത് പോലെ കെട്ടിടങ്ങളും റോഡും...! ചെക്കിംഗ് കഴിഞ്ഞു വെളിയില്‍ വരുമ്പോള്‍ എനിക്ക് നല്‍കിയിരുന്ന ഒരു ടെലെഫോണ്‍ നമ്പരില്‍ ഞാന്‍ കോയിന്‍ ബോക്സ്‌ യില്‍ നിന്ന് വിളിച്ചു. അല്പം കഴിഞ്ഞപ്പോള്‍...ഒരു വെളുത്ത മസ്ദ കാറില്‍..നിന്ന് ഒരു ചെറുപ്പക്കാരന്‍ എന്റെ അടുത്തേക്ക് നടന്നു വന്നു..”

 “അസ്സലാമു അലൈകും മസൂദ്‌...ഞാന്‍ മുഹമ്മദ്‌. സില്‍വര്‍ ടെക് യില്‍ തന്നെ ആണ് ഇനി നമ്മുടെ ജീവിതം. യാത്ര ഒക്കെ..”

 “മനസ്സില്‍ ഒരു സന്തോഷം തോന്നി...ഒരുപാട് സംസാരിക്കുന്ന പ്രസന്നവധനായ ഒരു ചെറുപ്പക്കാരന്‍..ആദ്യമായി കണ്ടിട്ടും ഒരു മറയും ഇല്ലാതെ എല്ലാ കാര്യങ്ങളും തുറന്നു പറയുന്ന ഒരു യുവാവ്.”

 “ഞാന്‍ ബഹ്‌റൈന്‍ ന്റെ കാഴ്ചകള്‍ കാണുകയാണ്. മൂന്നാറിലെ പച്ച നിറഞ്ഞ പ്രഭാതങ്ങളെ കണ്ടു മാത്രം ശീലിച്ച എനിക്ക് ആ ബ്രൌന്‍ കളര്‍ ഒരു തരം ബുദ്ധിമുട്ട് നല്‍കി. വലിയ വലിയ ഹോട്ടലുകള്‍..ഗള്‍ഫ്‌ ഹോട്ടലിനു അടുത്ത് കൂടി വണ്ടി ഉള്ളിലേക്ക് നീങ്ങി. “

 “ഇതാണ് ഗുദൈബിയ. ഇവടെ തന്നെ ആണ് നമ്മുടെ ഓഫീസും. ഞങ്ങള്‍ മുകളിലേക്ക് നടന്നു നീങ്ങി. രണ്ടാം ഫ്ലോറില്‍ ആണ് ഓഫീസ്‌. വിശാലമായ ഒരു ഓഫീസ്‌. രണ്ടോ മൂന്നോ ഫിലിപ്പിനോ ഒഴിച്ചാല്‍...ബാക്കി എല്ലാം ഇന്ത്യക്കാര്‍. എന്നെ മുഹമ്മദ്‌ എല്ലാവര്ക്കും പരിചയപ്പെടുത്തി. കമ്പനി തന്നെ തന്ന റൂം വൈകിട്ട് മുഹമ്മദ്‌ കാട്ടി തന്നു. ചെറിയ ഒരു മുറി..എന്നാല്‍ നല്ല വെളിചം ഉള്ള ഒരു മുറി. തൊട്ടു അടുത്ത് തന്നെ ബാക്കി മലയാളികള്‍ സുഹൃത്തുക്കള്‍ ഉണ്ട്. അന്ന് ഒന്നും ആര്‍ക്കും, ഞാന്‍ വെറുമൊരു മലയാളി മാത്രം ആണ് എന്ന കഥ അറിയില്ല. എന്റെ ഭാഷ കെട്ടാല്‍ മനസ്സിലാകുകയും ഇല്ല.”

 “അങ്ങനെ അവിടെ എന്റെ പുതു ജീവിതം തുടങ്ങി. എല്ലാ പ്രവാസിക്കും ആദ്യം തോന്നുന്ന വീര്‍പ്പു മുട്ടലുകള്‍ ഒപ്പവും..! ഇനി തിരികെ പോകുന്ന നാളുകള്‍ എത്ര അകലെ ആണ് എന്നോര്‍ത്ത് മനസ്സ് തേങ്ങി .”

 ആഴ്ചകള്‍...പിന്നെ മാസങ്ങള്‍..!

 “ഇടയില്‍... ബോംബെയിലെ സ്ഫോടനത്തിന്റെ വാര്‍ത്തകള്‍...ആദ്യ ചൂടിന് അപ്പുറം അന്വേഷണം തണുത്തു എന്നൊക്കെ അറിഞ്ഞു. മനസ്സ് അത്തരം വാര്‍ത്തകള്‍ കേട്ട് നോവുകയും ചെയ്തു. നേരില്‍ കണ്ട ഒരു അപകടം...അത് ചെയ്ത കാപാലികരെ ഓര്‍ത്തു മനസ്സ് വല്ലാതെ നോവുകയും ചെയ്തു.”

 “അങ്ങനെ ഒരു ഓണക്കാലം വന്നു. മലയാളി സമാജം ആസൂത്രണം ചെയ്ത വിപുല ഓണാഘോഷം...! പൂക്കളം ഇടാനും എല്ലാറ്റിനും അന്ന് സില്‍വര്‍ ടെക് ലെ മുഴുവന്‍ ആളുകളും ഉണ്ടായിരുന്നു. അവസാനം റൂമില്‍ ഒക്കെ പാടാറുള്ളതു കേട്ട്...കൂട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി..ഒരു പാട്ടും പാടി..!”

 “ആഘോഷവും പാട്ടും ഒക്കെ കഴിഞ്ഞു വെളിയില്‍ ഇറങ്ങുമ്പോള്‍...കുറച്ചു ചിലര്‍ പരിചയപ്പെടാന്‍ വന്നു..പാട്ട് നന്നായിരുന്നു എന്ന പൊതു അഭിപ്രായം സന്തോഷം നല്‍കി..!

 സമാജം സെക്രട്ടറി ജോര്‍ജ്ജ് ഏട്ടന്‍ നല്ല മൂഡില്‍ ആയിരുന്നു..എന്നെ ഓടി നടന്നു പരിചയപ്പെടുത്തി..!”

 “ഇതിയാന്‍ ഒക്കെ നമുക്ക് ഒരു അസെറ്റ്‌ ആണ്...എന്താ പാട്ട്...എന്ത് ഒരു ഊര്‍ജ്ജ സ്വലത  “

 “ഞാന്‍ എങ്ങനെ എങ്കിലും അവിടെ നിന്ന് ഒഴിവാകാന്‍ ശ്രമിക്കുകയായിരുന്നു.. അപ്പോഴും ഇന്ത്യന്‍ കൊണ്സുലെടില്‍ ജോലി ഉള്ള ആള്‍ എന്ന് ജോര്‍ജ്ജ് ഏട്ടന്‍ പറഞ്ഞു തന്ന സര്‍ നൊപ്പം എന്നെ തന്നെ നോക്കി നില്‍ക്കുന്ന വെളുത്ത കൊലുന്നനെ ഉള്ള ആ പെണ്‍കുട്ടി വല്ലാതെ അങ്ങ് മനസ്സില്‍ ഉടക്കി. ഒന്നാമത് അവളുടെ ആ നോട്ടം തന്നെ...വലിയ കണ്ണുകള്‍ കൊണ്ടുള്ള ആ നോട്ടം.”

 “കുറച്ചു ദിവസം ആ നോട്ടം ഹൃദയത്തില്‍ തന്നെ കിടന്നു...തൊട്ടു അടുത്ത വ്യാഴം വൈകിട്ട് ലുലു വില്‍ വെച്ചു ഒരിക്കല്‍ കൂടി കണ്ടു...ആ കണ്ണുകളെ...! കൂടെ ആ വലിയ മനുഷ്യന്‍ ഉള്ളത് കൊണ്ട് എനിക്ക് അങ്ങോട്ട്‌ പോയി ഒന്ന് സംസാരിക്കുക എന്നതു ഒരു കടമ്പ ആയി...!”

 “എന്റേത് വെറും കറക്കം മാത്രം ആയി...മുഹമ്മദും രാകേഷും ഒക്കെ കളിയാക്കല്‍ ആരംഭിച്ചു...!”

 “ഹോ...വലിയ മീന്‍ ആണല്ലോ ചൂണ്ടയില്‍ കൊത്തിയത്...! ഇനി ഇവിടെ എങ്ങാനും നില്ല്കുമോ...!!!”

 “ഇങ്ങനെ സംസാരം തുടരുന്നതിന് ഇടയില്‍...അവളും ആ സര്‍ യും ഞങ്ങള്‍ടെ അരികിലേക്ക് വന്നു..!”

 “രേവൂ...പറഞ്ഞപ്പോഴാ ഓര്‍മ്മ വന്നത്...നല്ല പാട്ടായിരുന്നു...നാട്ടില്‍ എവിടെയാ..?”

 “മൂന്നാര്‍...”! “ഹോ...നൈസ്...എത്ര മനോഹരമായ സ്ഥലം...! സ്വര്‍ഗം ആണത്...”!

 “പിന്നെ അവള്‍ ആണ് സംസാരിച്ചു തുടങ്ങിയത്...”

 “എന്റെ പേര് രേവതി...ഇത് എന്റെ അങ്കിള്‍..അറിയുമല്ലോ..ഇന്ത്യന്‍ കൊണ്സുലെറ്റ്‌ ലെ ജോയിന്റ് സെക്രട്ടറി..രാജന്‍ നമ്പ്യാര്‍...ഇത് എന്റെ ആന്റി...മാളവിക..! ഞാന്‍ കുറച്ചു കാലം അടിച്ചു പൊളിക്കാന്‍ വന്നതാ...!!!”

 “ഒന്നും മിണ്ടാന്‍ കഴിയാത്ത നിമിഷങ്ങള്‍...!”

 “എന്താ ഇയാള ഒന്നും മിണ്ടാത്തത്"....ചോദിച്ചത് രാജന്‍ സര്‍..!”

 “ഞാന്‍....ഞാന്‍...മസൂദ്‌....മുഹമ്മദ്‌ യാസീന്‍ മസൂദ്‌...!”

 “വലിയ പേര് ആണല്ലോ...! എന്നു പറഞ്ഞു രാജന്‍ സര്‍ വെളുക്കെ ചിരിച്ചു..!"

 “രേവൂ...പിന്നെയും തുടര്‍ന്ന് എന്നോട് സംസാരിച്ചു കൊണ്ടിരുന്നു...എനിക്ക് അല്പം അസ്വാഭാവികമായി ആ നിമിഷം തോന്നി എങ്കിലും...ഞങ്ങള്‍ടെ സംസാരം തുടരുമ്പോള്‍ എന്റെ സുഹൃത്തുക്കളും അല്പം മാറി നിന്ന് തന്നു...അങ്ങനെ പോകാന്‍ നേരം...അവള്‍ടെ കയ്യിലെ കിറ്റ്‌ കാറ്റ്‌ ന്റെ ഒരു ചെറു പാകറ്റ് എന്റെ കയ്യില്‍ തന്നിട്ട് അവള്‍ പറഞ്ഞു...”

 “ഇതിനൊപ്പം എന്റെ മനസ്സും ഉണ്ട്...!!!!”

 “സ്ഥബ്ദനായി നിന്ന് പോയ അല്പം നിമിഷങ്ങള്‍....!!!!”

 “അകലേക്ക്‌ ഓടി പോവുന്ന രേവൂ...ഇടയ്ക്കിടയ്ക്ക് തിരികെ നോക്കി....”

 ആ കിറ്റ്‌ കാറ്റ്‌ പിന്നെ കഴിക്കാന്‍ തോന്നിയില്ല. ഹൃദയം ത്തില്‍ സൂക്ഷിക്കും പോലെ...ഫ്രിഡ്ജില്‍ വെച്ചു..! അതിന്റെ പേരില്‍ പല ദിവസവും നിറയെ തമാശകള്‍ റൂമില്‍ നടന്നിരുന്നു..!

 ഒരു ആഴ്ച്ചക്ക് ശേഷം രാകേഷ്‌ ആണ് ആ സത്യം കണ്ടു പിടിച്ചത്...!

 “ എടാ മൂന്നാനെ...ഇതിന്റെ പൊതിയില്‍...നഖ പാടുകള്‍ കൊണ്ട് ഒരു നമ്പര്‍ കുറിച്ചിട്ടുണ്ട്...ഇവള്‍ ആളു ഭയങ്കര സാധനം ആണ് ട്ടോ...ഇത് ഇവനേം കൊണ്ടേ പോവൂ...! ഇത് എല്ലിലാ.... പ്രണയം...!!!”

 “പിന്നെ ആ നമ്പര്‍ മനസ്സിലാക്കാന്‍ ഉള്ള പങ്കപ്പാട്...!

 അവസാനം കണ്ടു പിടിച്ചു...!

 “39241754”

 “വിളിക്കാന്‍ ഒരു ഭയത്തോടെ എങ്കിലും...കൂട്ടുകാരുടെ നിര്‍ബന്ധം സഹിക്കാന്‍ വയ്യാതെയും അവസാനം വിളിച്ചു...!!!”

 “ഒരൊറ്റ ബെല്‍....അപ്പൊ തന്നെ മറു തലയ്ക്കു അടക്കി പിടിച്ചു....” ഒരു ആഴ്ചയായി ഈ ശബ്ദം നു വേണ്ടി എനിക്ക് ഉറക്കവും ഇല്ല ആഹാരവും ഇല്ല...ഇത്രയും വൈകിയോ എന്റെ മനസ്സ് കണ്ടു പിടിക്കാന്‍..”!!!

 “ഒന്നും മിണ്ടാന്‍ കഴിയാതെ പോയ കുറച്ചു നിമിഷങ്ങള്‍...പിന്നെ പതിയെ...പതിയെ...ഞങ്ങള്‍...ഒരേ മനസ്സ് ആകാന്‍ തുടങ്ങി...ആരും അറിയാതെ...ആരോരും അറിയാതെ ഒരു വലിയ ബന്ധത്തിന് അവിടെ തുടക്കമായി...!”*******----*******------*******------******------*******-----
മസൂദ്‌ ഇക്ക തന്റെ നീണ്ട താടിയില്‍ വിരലുകള്‍ ഓട്ടി തന്റെ കഥകള്‍ വിവരിക്കുമ്പോള്‍ ആദ്യം കണ്ട മുഖ ഭാവത്തില്‍ നിന്നും ഒരുപാട് മാറിയിരുന്നു. ഇടയ്ക്കു പലപ്പോഴും ജെന്സില്‍ ന്റെ ഫോണ്‍ വന്നിരുന്നു...!

 ഈ വിവരണങ്ങളുടെ ഒരു മാന്ത്രികമായ അവസ്ഥയില്‍ ആരോടും സംസാരിക്കാന്‍ തോന്നിയില്ല...പക്ഷെ അവന്റെ എസ.എം.എസ കടുത്ത ഭാഷയില്‍ ആയിരുന്നു..!

 അവസാനം ഞാന്‍ അവനു വിളിച്ചു..!

 “എടാ...കോട്ടയം കഴിഞ്ഞതെ ഉള്ളൂ..ഞാന്‍ എന്താ കൊച്ചു കുട്ടിയാ...? നീ ഇങ്ങനെ വെപ്രാളം കാട്ടാന്‍...!! ഞാന്‍ വളരെ എക്സൈറ്റഡ് ഒരു മൂഡ്‌ ലാണിപ്പോ...ഒക്കെ വന്നിട്ട് പറയാം..ഒരല്പം കൂടി ഫ്രീ ആകുമ്പോ വിളിക്കാം..”

 “ഫ്രണ്ടാ...ചെന്നൈ ന്നാ..”

 “വെറുമൊരു ഫ്രണ്ട്‌ അല്ല ല്ലേ...”

 ആ ചോദ്യം കേട്ടപ്പോള്‍...എന്റെ മുഖം ചുവന്നിരുന്നോ എന്ന് എനിക്ക് തോന്നി..!

 “അല്ല...വീട്ടില്‍ അമ്മയ്ക്കും അച്ഛനും ഒക്കെ അറിയാം..ഞാന്‍ പറഞ്ഞു...എന്റെ ക്ലാസ്സ്‌ കഴിഞ്ഞിട്ട്.....”

 വീണ്ടും മസൂദ്‌ ഇക്ക അകലേ നോക്കി...ഒരു നെടുവീര്‍പ്പിട്ടു...!

 “അങ്ങനെ കുറച്ചു മാസങ്ങള്‍...എനിക്ക് പ്രണയത്തിന്റെ ഭ്രാന്ത്‌ പിടിച്ച മാസങ്ങള്‍...!

 വേറെ ഒന്നിനേം പറ്റി ചിന്തിക്കാത്ത ദിന രാത്രങ്ങള്‍...!”

 “സാധാരണ ഒരു സ്വാഭാവികമായ പ്രണയ മായി കരുതാം എങ്കിലും ഒരു വിദേശ രാജ്യത്ത്...ഒരുപാട് അന്തരങ്ങള്‍ ഉള്ള രണ്ടു പേര്‍ക്ക് ഒരുപാട് നാള്‍ ഇങ്ങനെ ഒരു രഹസ്യം കൊണ്ട് നടക്കാന്‍ കഴിയില്ലല്ലോ...!”

 “പലപ്പോഴും രേവൂ തന്നെ എന്നോട് പറഞ്ഞിരുന്നു...ആന്‍റി ക്ക് ഒരുപാട് സംശയം ഉണ്ട്...നാം..പലയിടത്തും വെച്ച് കണ്ടു മുട്ടുന്നത് മുന്‍ധാരണ യോടെ ആണ് എന്ന് ആന്റിക്ക് സംശയം തോന്നി തുടങ്ങി...എന്നെ നാട്ടില്‍ പറഞ്ഞു വിടാന്‍ ഒരു ശ്രമം നടക്കുന്ന്ള്ളത് പോലെ തോന്നുന്നു എന്നൊക്കെ...!”

 “അന്ന് അവള്‍ക്കു നാട്ടില്‍ പോകാം കഴിയാത്ത അവസ്ഥ ആണ്...അച്ഛനും അമ്മയും സ്റെറ്റില്‍ നിന്ന് തിരികെ വന്നിട്ടില്ല..മുത്തച്ഛനും അവളും തമ്മില്‍ ഒട്ടും ചേരില്ല എന്നൊക്കെ പറഞ്ഞിരുന്നു...സത്യത്തില്‍ ഈ അവസ്ഥയില്‍ രാജന്‍ അങ്കിള്‍ അല്പം ടെന്‍ഷനില്‍ ആണ് എന്നൊക്കെ അവള്‍ പറഞ്ഞിരുന്നു...”

 “എന്നെ സംബന്ധിച്ച്...ഒരു ആലോചനയും ശരിയാകാത്ത ദിവസങ്ങള്‍...ആദ്യം ഒപ്പം നിന്ന കൂട്ടുകാര്‍ ഒക്കെ.., ഇത് കൈ വിട്ട കളി ആണ്...അവരൊക്കെ വലിയ ആളുകള്‍...മറ്റൊരു രാജ്യം...ഒന്നാമത് കൊണ്സുലെറ്റ്‌ യിലെ ജോലിക്കാരന്‍...കള്ള കേസ്‌ ഉണ്ടാക്കി അകതാക്കാനും ആരും മടിക്കില്ല എന്നൊക്കെ ഉപദേശം...”

 “പക്ഷെ ഒന്നും അന്നത്തെ എന്റെ മാനസിക അവസ്ഥയില്‍ തലയില്‍ കയറിയില്ല.. ഞങ്ങള്‍ക്ക് വിളിക്കാതിരിക്കാനും കാണാതിരിക്കാനും കഴിഞ്ഞില്ല..ഒപ്പം പ്രശ്നങ്ങള്‍...ഒരുപാട് തലവേദനകള്‍ ഒപ്പം വളര്‍ന്നു..”

 “അവസാനം അവള്‍ ആണ്...അന്ന് എന്നോട് പറഞ്ഞത്...നമുക്ക് ഇനി ഇവിടെ പഴയത് പോലെ ജീവിക്കാന്‍ പറ്റില്ല...എനിക്ക് മസൂദും...മസൂദ്‌ നു ഞാനും ഇല്ലാതെ ഇനി ജീവിക്കാന്‍ കഴിയില്ല...നമുക്ക് നാട്ടില്‍ എവിടെ എങ്കിലും പോയി ജീവിക്കാം....ആരും കാണാതെ...ആരും തിരക്കി വരാത്ത എവിടെ എങ്കിലും നമുക്ക് പോകാം...”

 “ആലോചിച്ചപ്പോ അതാണ്‌ നല്ലത് എന്ന് തോന്നി...! പിന്നെ എങ്ങനെ അതിനു വഴി ഒരുക്കാം എന്നായി ആലോചന...എന്റേത് മാത്രം അല്ലല്ലോ...രേവൂ ന്റെയും...ആരും അറിയാതെ...അന്ന് വരെ കാത്തു സൂക്ഷിച്ചതും സ്വരൂപിച്ചതുമായ പണം ഒക്കെ ചേര്‍ത്ത് വെച്ച്...ഒരു നാള്‍...വളരെ വിദഗ്ധമായി...എല്ലാ പേപ്പറുകളും ശരിയാക്കി...അടുത്ത സുഹൃത്തുക്കള്‍...മുഹമ്മദിനെയും രാകേഷ്‌ നെയും വിവരങ്ങള്‍ അറിയിച്ചു...അവളുമായി മുഹരക് ലേ എയര്‍ പോര്ട്ടിലേക്ക്...”

 “ലോബ്ബിയില്‍ എത്തും വരെ ഒരു നൂറു തവണ ഞാന്‍ തിരികെ നോക്കി യിരുന്നു...ആരോ പുറകെ വരും പോലെ യാത്രയില്‍ എപ്പോഴും തോന്നിയിരുന്നു...! വിഷമവും ടെന്ഷനും അധികം ആവുമ്പോള്‍ ഞാന്‍ അവള്‍ടെ കൈകളെ മുറുക്കെ പിടിച്ചിരുന്നു..!”

 “അവസാനം ഖത്തര്‍ എയര്‍ലൈന്‍ ന്റെ കൌണ്ടറില്‍ നിന്ന് ബോര്‍ഡിംഗ് പാസ് മായി തിരികെ വരുമ്പോള്‍....അത്രയും നേരം ഒപ്പം ഉണ്ടായിരുന്ന രേവൂ...കൂടെ ഇല്ല...!!!”

 “ഞാന്‍ കരയണോ...ഉറക്കെ നിലവിളിക്കണോ എന്നറിയാത്ത കുറച്ചു നിമിഷങ്ങള്‍...!”

 “ഞാന്‍ വിശാലമായ ആ ടെര്‍മിനല്‍ ന്റെ എല്ലാ ഭാഗവും അലഞ്ഞു നടന്നു..! അവസാനം എനിക്ക് ഒരടി കൂടി നടക്കാന്‍ കഴിയില്ല എന്ന് തോന്നിയ ഒരു നിമിഷം...! ഞാന്‍ തളര്‍ന്നു സീറ്റ്‌ ലേക്ക് തളര്‍ന്നു വീഴുകയായിരുന്നു...! കുറച്ചു അപ്പുറത്ത് ഇരുന്ന ഒരു അറബി വനിതാ...നിങ്ങള്ക്ക് ഒന്നുമില്ലല്ലോ...എന്ന് ചോദിക്കുന്നുണ്ടായിരുന്നു..!!”

 “ഞാന്‍ കണ്ണുകള്‍ ഇറുകെ അടച്ചു...മനസ്സ് ഉരുകി കരഞ്ഞു...! ഉറപ്പു...രാജന്‍ അങ്കിള്‍ അറിഞ്ഞിട്ടുണ്ടാവും..! അവളെ അവര്‍ കൊണ്ട് പോയിട്ടുണ്ടാവും..എന്റെ യാത്ര മുടക്കാതെ ..ഞങ്ങളെ അകറ്റുവാന്‍ ചെയ്തതാവും...!”

 “എന്റെ തോളില്‍ ഒരു കൈ പെരുമാറ്റം അനുഭവിച്ചത് കൊണ്ട് ഞാന്‍ കരച്ചില്‍ അവസാനിപ്പിച്ചു മുന്നിലേക്ക്‌ നോക്കി...! ആ കാഴ്ച കണ്ടു ഞാന്‍ അത്ഭുത പ്പെട്ടു നിന്ന കാഴ്ച ഇന്നും മറക്കാന്‍ പറ്റില്ല...എനിക്ക് എന്നല്ല...ലോകത് അത്രയും വലിയ വഞ്ചന അനുഭവിക്കുന്ന ഒരാള്‍ക്കും സഹിക്കാന്‍ കഴിയില്ല...!!”

 “അത്രയും മാസങ്ങള്‍ എനിക്കൊപ്പം ഉണ്ടായിരുന്ന രേവുവും രാജന്‍ അങ്കിളും....പിന്നെ ഞങ്ങളുടെ കൂടിചെരലുകളില്‍ പങ്കു ചേര്‍ന്നിട്ടുള്ള ഞാന്‍ അതുവരെ കണ്ടിട്ടുള്ള മറ്റു പലരും പിന്നെ അതുവരെ ഞാന്‍ കണ്ടിട്ടില്ലാത്ത മറ്റു ചിലരും..എല്ലാരും എന്റെ അരികില്‍ എത്തി..!”

 “ക്ഷമ ചോദിക്കുന്നത് ഈ പ്രണയ വഞ്ചനക്ക് മാത്രം ആണ്. ഒക്കെ ഒരു തമാശ...ല്ലേ മസൂദെ...അങ്ങനെയേ ഇതിനെ എടുക്കാവൂ...അപ്പൊ ഞാന്‍ രാജന്‍ നമ്പ്യാര്‍ തന്നെ...ഇത് രേവതി നായര്‍ യും തന്നെ..പേരില്‍ ഒന്നും മാറ്റമില്ല...പക്ഷെ ഞാന്‍ ഇവിടെ ഇന്ത്യന്‍ കോണ്‍സുല്‍ ഉദ്യോഗസ്ഥനോ ...ഇവള്‍ എന്റെ ആരുമോ അല്ല..! വീ ആര്‍ ഫ്രം IB. അറിയുമല്ലോ...മസൂദ്‌ നു..താന്കള്‍ ഞങ്ങള്‍ തേടി നടന്ന ഒരു പ്രതി ആണ്.. അത് എന്തിന്റെ എന്ന് ഞങ്ങള്‍ പറയാതെ തനിക്ക് അറിയാം. നമ്മള്‍ ഇതേ വണ്ടിയില്‍ അല്പം കഴിഞ്ഞു ഇന്ത്യ യിലേക്ക് തിരിക്കും...”

 “ഞാന്‍ ഒന്നും മിണ്ടി ഇല്ല. കാരണം...ഞാന്‍ അപ്പൊ ജീവനുള്ള ഒരു വസ്തു ആണോ എന്ന് എനിക്ക് തന്നെ സംശയം ആയിരുന്നു....എന്റെ മുന്നില്‍...ഞാന്‍ അന്നുവരെ പരിചയിച്ച, കണ്ടിട്ടുള്ള...അറിഞ്ഞ എന്റെ രേവൂ...ഒരു ഭാവ വ്യത്യാസവും ഇല്ലാതെ അവര്‍ക്കൊപ്പം ചിരിച്ചു ആര്‍ത്ത് ഉല്ലസിച്ചു...ഞങ്ങള്‍ടെ പ്രണയ ജീവിതത്തിലെ അമളികള്‍....അവര്‍ക്കൊപ്പം വിവരിച്ചു.....മറക്കാന്‍ പറ്റില്ല മോളെ...ഒരാള്‍ക്കും...”

 മസൂദ്‌ ഇക്ക ആ നേരം കണ്ണുകളില്‍ നിന്ന് പോടിഞ്ഞിറങ്ങുന്ന വെള്ളതുള്ളികളെ ആരും കാണാതെ തുടച്ചു നീക്കുന്നത് ഞാന്‍ കണ്ടു...

കേരള എക്സ്പ്രസ് ആലുവ കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ..!

 “അന്നത്തെ യാത്ര ഒരിക്കലും മറക്കാന്‍ പറ്റില്ല..ഞാന്‍ ഇങ്ങു ബോംബെ യില്‍ ഇറങ്ങും മുന്‍പ് ഇവടെ ദേശീയ ചാനലുകളില്‍ വാര്‍ത്ത നിറഞ്ഞിരുന്നു...ഒപ്പം ചേര്‍ത്ത് പാടാന്‍ നമ്മുടെ മലയാള പത്രങ്ങളും..!”

 “ഇന്ത്യന്‍ രഹസ്യ അന്വേഷണ വിഭാഗത്തിന്റെ നയചാതുരിയില്‍ കുറെ മാസങ്ങള്‍ക്ക് മുന്‍പ് ബോംബെയില്‍ നടന്ന കൂട്ട ബോംബിംഗ് ന്റെ പ്രധാന പ്രതിയും കാഷ്മീരിയും ആയ മുഹമ്മദ്‌ യാസീന്‍ മസൂദ്‌ നെ വിദേശത്ത് നിന്നും കഴിഞ്ഞ രാത്രി ഇന്ത്യയില്‍ എത്തിച്ചു എന്നായിരുന്നു വാര്‍ത്ത..! ആ സംഘ ത്തില്‍ മലയാളികള്‍ ആയ ഉദ്യോഗസ്ഥരും പെടും എന്നും വാര്‍ത്ത കേട്ട് നമ്മുടെ മാധ്യമങ്ങള്‍ കോരി തരിച്ചു...പിന്നെ രേവതി നായര്‍ എന്ന യുവ ഐ.പി.എസ കാരിയുമായി അഭിമുഖങ്ങള്‍....അതിനെ കേന്ദ്രീകരിച്ചു സിനിമ ആലോചനകള്‍..അങ്ങനെ പലതും..”

 “എന്നെയും കൊണ്ട് ബോംബെയുടെ പല ഭാഗങ്ങളിലും തെളിവ് എടുപ്പ്...അന്ന് അവര്‍ മാറിയും തിരിഞ്ഞും ചോദിച്ചതിനു ഒന്നും എനിക്ക് ഉത്തരം നല്‍കാന്‍ കഴിഞ്ഞില്ല. എന്റെ തെളിവ് എടുപ്പുകള്‍ കണ്ടപ്പോഴാണ് ഞാന്‍ ഞെട്ടിക്കുന്ന പലതും മനസ്സിലാക്കുന്നത്..അന്ന് ജമാല്‍ ഭായി എന്നോട് പോകാന്‍ ആവശ്യപ്പെട്ട എല്ലാ ഇടങ്ങളിലും അന്ന് ബോംബു പൊട്ടിയിരുന്നു..അന്നത്തെ സംഭവത്തിനു രണ്ടു നാള്‍ കഴിഞ്ഞു ഇന്ത്യ വിട്ടു പോയതിനാല്‍ അന്ന് ഇത് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല..!!”

 “ഒരു വലിയ പ്രണയ വഞ്ചന യുടെ ഞെട്ടലില്‍ നിന്ന് എനിക്ക് മോചിതനാകുവാന്‍ ഒരു മാസം വേണ്ടിവന്നു..! പക്ഷെ അതിനുള്ളില്‍...എനിക്ക് എതിരെ ഒരു വലിയ ലോബ്ബി കുറെ കള്ള കഥകള്‍ മെനഞ്ഞു ആവശ്യത്തിന് കള്ള തെളിവുകളുമായി നീങ്ങുന്നുണ്ടായിരുന്നു. കാരണം..പോലീസിനു ലഭിച്ച എല്ലാ സി.സി.ടി.വി തെളിവിലും എന്റെ മുഖം പതിഞ്ഞിരുന്നു...സ്ഫോടനത്തിന് രണ്ടു ദിവസം മുന്‍പോ ആ ആഴ്ച്ചക്കുള്ളിലോ ഞാന്‍ ആ സ്ഥലം സന്ദര്‍ശിച്ചു എന്നതിന് അവര്‍ക്ക് അതിലും നല്ല ഒരു തെളിവ് വേറെ ഇല്ലായിരുന്നു...”

 “എന്നാല്‍ ആ ജബ്ബാര്‍ ബായി എവിടെ എന്നോ...അയാള്‍ എങ്ങനെ ഇതില്‍ നിന്നൊക്കെ തല ഊരി എന്നോ ആ ദിവസങ്ങളില്‍ എനിക്ക് മനസ്സിലായില്ല. കാരണം ഞാന്‍ ഒരു കൊടും ഭീകരനും അന്വേഷണം നടക്കുന്ന സമയവും കൂടി ആയതിനാല്‍...പ്രാദേശികമായി അന്ന് എന്തൊക്കെ നടക്കുന്നു...അധോലോക വിഷയങ്ങള്‍ ഒക്കെ പറഞ്ഞു തരാന്‍ പറ്റിയ ഒരാള്‍ അന്ന് എനിക്കില്ലായിരുന്നു..”

 “ആദ്യത്തെ ഈ ചൂടും ബഹളവും ശമിച്ചു ...ഞാന്‍ യെര്‍വാദ ജയിലിന്റെ ചൂടും മണവും ഒക്കെ പരിചിതമായി വരുമ്പോള്‍ കാസര്‍ഗോഡ്‌ കാരന്‍ ഒരു റാഷിദ്‌ നെ പരിചയപ്പെട്ടു..അവന്‍ ആണ് ചില ദിവസങ്ങളില്‍ ഭക്ഷണം കൊണ്ട് വരിക. മയക്കു മരുന്ന് കേസില്‍ എട്ടു വര്‍ഷമായി അകത്താണ്..അവനോടു ഈ ജമാല്‍ ഭായി യെ പറ്റി പറഞ്ഞപ്പോള്‍...അവനാണ് കുറെ പകല്‍ സത്യങ്ങള്‍ എന്നോട് പറയുന്നത്...”

 “ഇക്കാ...നമ്മള്‍ ഒക്കെ വെറും ഈയലുകള്‍ ആണ്. ഈ രാജ്യം ഇങ്ങനെ ഒക്കെ ആണ്. എല്ലാവനും പണം മതി....അതിനു ഒറ്റികൊടുക്കാനും മടിക്കാത്ത കുറെ ജന്തുക്കള്‍...ഈ ജമാല്‍ ഭായി അന്നത്തെ സംഭവത്തോടെ ട്രാവല്‍ ഏജന്‍സി ഒക്കെ നിര്‍ത്തി..ഇപ്പൊ ഒരു ഗ്രൂപ്പ്ന്റെ കൂടെ നിന്ന് കളിക്കുവാ...ഇതാ..ഇതിനകത്ത് വരെ അയാള്‍ക്ക്‌ ആളുണ്ട്..! ഇക്കയെ അന്ന് അവന്‍ കുരുക്കിയതാ...കണ്ടോ...അവന്റെ കൂടെ നിന്ന ഒരാളെ പോലും അയാള്‍ എറിഞ്ഞു കൊടുത്തില്ല..ഇക്കാക്ക് പറ്റിയ അബദ്ധം ഇക്ക ഒരു കാശ്മീരി മുസ്ലിം ആയി ജനിച്ചു എന്നത് മാത്രമാ...ഇക്കയുടെ പാസ്പോര്‍ട്ട് അവന്റെ കയ്യില്‍ കിട്ടിയപ്പോ ഇങ്ങനെ ഒരു കളി കളിക്കാന്‍ അവനു സൗകര്യം ആയി..ഇപ്പൊ ഇക്ക എവിടെ അവര് എവിടെ..”

 “എന്റെ അറസ്റ്റ്‌ വന്നതോടെ..മൂന്നാറിലെ താമസം ഉപ്പക്കു ഒഴിവാക്കേണ്ടി വന്നു...എന്റെ താഴെ ഉണ്ടായിരുന്ന രണ്ടു പെങ്ങന്മാരെയും കൂട്ടി....ഇന്ന് ദല്‍ഹിയില്‍ ഉണ്ട്..! അവിടെ ഞങ്ങള്‍ടെ പഴയ കുറച്ചു ബന്ധുക്കള്‍ ഉണ്ട്...അവര്‍ക്കൊപ്പം ആണ് ഇന്ന്...!”

 “പക്ഷെ...എന്നിലെ സത്യം എന്നും സത്യം തന്നെ ആയിരുന്നല്ലോ..! മഹാരാഷ്ട്ര പോലീസിലെ ചിലര്‍ കൂടി അറിഞ്ഞു നടന്ന ഒരു ബോംബിംഗ് ആയിരുന്നു അന്നത്തേത്....ഒരു തരത്തില്‍ റിയല്‍ എസ്റെറ്റ്‌ മാഫിയക്ക് ഇടം വൃത്തിയാക്കി കൊടുക്കുന്ന ഒരു ഏര്‍പ്പാട്...! അത് മൂടി വെക്കാന്‍ ജമാല്‍ ഭായിയും പോലീസിലെ മാഫിയ യും ഒരു പാട് തെളിവുകള്‍ ഉണ്ടാക്കി എങ്കിലും എന്റെ നല്ല സുഹൃത്തുക്കള്‍....നാട്ടിലും വിദേശത്തും ഉള്ളവര്‍ കോടതിയിലൂടെ നിരന്തരം ശബ്ദം ഉണ്ടാക്കി...ശബ്ദത്തിന് ഒച്ച കൂടി കൂടി വന്നപ്പോള്‍...അതില്‍ സത്യത്തിന്റെ ഒരു ചെറു കണിക ഉണ്ട് എന്ന് സംശയം തോന്നിയ മാധ്യമ സുഹൃത്തുക്കളും ഒപ്പം കൂടി..! കുറ്റപത്രം നല്‍കാന്‍ കഴിയാതെ മഹാരാഷ്ട്ര പോലീസ്‌ കുഴങ്ങി...! എന്നിട്ടും ഒരു വലിയ സമൂഹം ഞാന്‍ ഒരു കൊടും ഭീകരന്‍ എന്ന് ഉറപ്പിച്ചു ജീവിച്ചു"...!

 മാസങ്ങള്‍ അല്ല....വര്‍ഷങ്ങള്‍ നീണ്ട നിയമ യുദ്ധം..!

 വെളിയില്‍ എനിക്ക് വേണ്ടി ശബ്ദങ്ങള്‍ ഉയര്‍ന്നു ഉയര്‍ന്നു വന്നു.!

 “ഉവ്വ്...ഞങ്ങള്‍ സ്കൂളില്‍ പഠനം തുടങ്ങും സമയത്താണ്...താങ്കള്‍ക്കു ഈ വിടുതല്‍ വിധി നല്‍കാന്‍ കാരണം ആയ സിറ്റിംഗ് സുപ്രീം കോര്‍ട്ടില്‍ തുടങ്ങുന്നത്...അന്ന് തോമസ്‌ സര്‍ കുറെ നേരം ഞങ്ങളോട് മസൂദ്‌ ഇക്കയുടെയും നമ്പി നാരായണന്‍ സര്‍ ന്റെയും ജീവിത കഥകള്‍ വിവരിച്ചിരുന്നു...മാധ്യമങ്ങളും ഭരണകൂടവും പോലീസും പിച്ചി ചീന്തിയ ജീവിതങ്ങള്‍...”!!

 “ഒന്ന് ചോദിച്ചോട്ടെ...പിന്നീട് മസൂദ്‌ ഇക്കയുടെ ശരി ആണ് ശരി എന്ന് തെളിഞ്ഞു തുടങ്ങിയപ്പോ...രേവതി നായര്‍ ഐ.പി.എസ ഓ രാജന്‍ നമ്ബ്യാരോ അങ്ങയെ തിരക്കി വന്നിരുന്നോ..”...!

 “ഹഹ...രാജന്‍ നമ്പ്യാര്‍ ഇപ്പൊ പെന്‍ഷന്‍ ആയി..അവസാന കാലം ഐ.ബി യില്‍ ആയിരുന്നു...ഏതോ വിഭാഗത്തിന്റെ തലവന്‍ ആയി പെന്‍ഷന്‍ ആയി...”

 “പക്ഷെ...അവള്‍...അത് വീണ്ടും പറയാന്‍ എനിക്ക് കഴിയുന്നില്ല..!”

 “മോളെ എനിക്ക് അല്പം വെള്ളം തരൂ...”

 ഞാന്‍ കയ്യില്‍ കരുതിയിരുന്ന വെള്ളം അയാള്‍ക്ക്‌ കുടിക്കാന്‍ കൊടുത്തു...!

 “ഇത്രയും സത്യം സമൂഹം തിരിച്ചറിയും മുന്‍പ് തന്നെ അവള്‍ക്കു കാര്യം പിടികിട്ടിയിരുന്നു. അന്ന് എന്നെ കുടുക്കാന്‍ ബഹറിനില്‍ പറന്നു എത്തുമ്പോള്‍...അക്കാദമി യില്‍ നിന്ന് ജസ്റ്റ്‌ പുറത്ത് വന്നതേ ഉണ്ടായിരുന്നുള്ളൂ...രാജന്‍ സര്‍ ന്റെ ഒരു സുഹൃത്ത്‌ മുഖേന ഇങ്ങനെ ഒരു നാടകത്തിന് പറ്റിയ മിടുക്കി ആയ ഒരു യുവ പോലീസ്‌ കാരിയെ തിരക്കുംപോള്‍...അവരില്‍ കുടുങ്ങിയ ഒരു പെണ്‍കുട്ടി...അന്ന് അവള്‍ നന്നേ ചെറുപ്പം...ആദ്യം തന്നെ ഇതിന്റെ പേരില്‍..ഐ.ബി യില്‍ പ്രവേശനം..പിന്നെ എന്തെങ്കിലും ഒക്കെ പെര്‍ഫോം ചെയ്യാന്‍ കിട്ടിയ അവസരം...അത് അവള്‍ നന്നായി മുതലെടുത്തു എന്ന് മാത്രം..”

 “മൂന്നു വര്ഷം മുന്‍പ് എന്നെ യെര്‍വാദ യില്‍ നിന്ന് അതി രൂക്ഷമായ സമ്മര്‍ദ്ദം ചെലുത്തിയതിന്റെ ഫലമായി ബോംബേ യില്‍ നിന്ന് ഇങ്ങോട്ട് പൂജപ്പുരയിലേക്ക് മാറ്റുന്നതിന് മുന്‍പ് ഒരു ദിവസം അവള്‍ എന്നെ കാണാന്‍ എത്തി...!

വിസിറ്റര്‍ മുറിയുടെ ഒരു ഓരത്ത് കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അവള്‍ കാത്തു നിന്നു...!!”


 “എന്തൊക്കെയോ അലമുറ ഇട്ടു കരഞ്ഞു കൊണ്ട് പറഞ്ഞു...ഇടയില്‍ ജോലി അവള്‍ ഉപേക്ഷിച്ചു എന്നും ഇന്ന് അവള്‍ കുട്ടികളെ പഠിപ്പിക്കുക ആണെന്നും....എന്നെ വെറുക്കരുത് എന്നും...എന്നെങ്കിലും എന്നെ ഓര്‍ക്കുമ്പോള്‍....മനസ്സില്‍ നിന്ന് എന്നോടുള്ള വെറുപ്പ്‌ തീരുമ്പോള്‍...എന്നെ കാണാന്‍ എത്തണം എന്നും പറഞ്ഞു....അവള്‍ മടങ്ങി...”

 “അവള്‍ പിന്നെ...എന്റെ ജന്മദിനം നോക്കി രണ്ടു തവണ ആശംസ കാര്‍ഡ് അയച്ചിരുന്നു...ഒന്നും എഴുതില്ല...വെറും ആശംസകള്‍ എന്ന് മാത്രം.. സീല്‍ കണ്ടിട്ട് സൂപ്രണ്ട് പറഞ്ഞു...ഉത്തര പ്രദേശില് ആണ്...എന്ന്..!”

 “അങ്ങനെ...ഈ കഴിഞ്ഞ പതിനാല്‍ നു അന്തിമ വിധി വന്നു..മോള്‍ക്കും അറിയാം ല്ലേ..ഇനി ഞാന്‍ സ്വതന്ത്രന്‍ ആണ്..ഇനി എന്റെ ഉപ്പയെ കാണണം..ഒപ്പം എന്നെ ഞാന്‍ മാപ്പ് നല്‍കിയ എന്റെ രേവൂ നെയും തേടി പിടിക്കണം....മോള്‍ വരുന്നോ എന്റെ കൂടെ.....ഒപ്പം ജെന്സില്‍ നേം കൂട്ടിക്കോ...”!!

 ഞാന്‍ അപ്പോള്‍ തന്നെ ജെന്സില്‍ നെ വിളിച്ചു....അതുവരെ ഞാന്‍ കേട്ട മസൂദ്‌ ഇക്കയുടെ കഥകള്‍ ഞാന്‍ അവനോടു പറഞ്ഞു...അവനു കേട്ട ഉടന്‍ തയാര്‍ ആയി...എനിക്ക് വേണ്ട ടിക്കറ്റും എല്ലാം അവന്‍ ചെന്നയില്‍ നിന്ന് ശരിയാക്കി...

ട്രെയിന്‍ തമിഴ്നാടിന്റെ ഹൃദയം കീറി മുറിച്ചു യാത്ര തുടര്‍ന്നു..!

 ഞാന്‍ അന്നേരം...ആ ചേച്ചിയെ പറ്റി ആലോചിക്കുകയായിരുന്നു..!

 ഇതുപോലെ ഒട്ടും പ്രതീക്ഷിക്കാതെ ജീവിതത്തിന്റെ ചില ചുഴികളില്‍ വീണു പോയ രേവതി ചേച്ചിയെ പറ്റി...!

 അവര്‍ ഇന്ന് എവിടെ ആവും...?

Friday, February 3, 2012

രക്തം നിറച്ച മഷിപേനകള്‍..!

ക്ഷമിക്കുക..!
ഞാന്‍ മരിച്ചു..!
നിങ്ങള്ക്ക് ഞാന്‍ എത്ര ശല്യമാണ്;
ജീവിതത്തിലും മരണത്തിലും..!
ജീവിതത്തില്‍ ഞാന്‍ പുഴു തുല്യം..!
ഈ നാലാം നാളും അതുതന്നെ..!
അങ്ങനെ ആവാതിരുന്നത്,
എന്റെ അക്ഷരങ്ങള്‍ക്കും,
എന്റെ കരളിനെ ചുംബിച്ചിരുന്ന മദ്യ ത്തുള്ളികള്‍ക്കും....മാത്രം..!!
എന്റെ ഒപ്പം ഉറങ്ങുന്ന പ്രിയ ശവങ്ങളെ...
എന്തേ നിങ്ങള്‍ ഒരു പേന കരുതിയില്ല..?
എന്റെ പേനകള്‍ മരണതിരക്കില്‍,
എങ്ങോ നഷ്ടമായി..!
ചിത്തഭ്രമ ആശുപത്രിയിലെ ഓര്‍മ്മകള്‍ പോലെ,
ഈ നാലുനാള്‍ ഓര്‍മ്മകള്‍ക്ക്
എന്റെ പേനകള്‍ കൊതിയൂറിയേനെ..!
നഷ്ടം നിങ്ങള്ക്ക്..!
തിരക്കുകള്‍ ഒഴിഞ്ഞെന്കില്‍
തൈക്കാട്ട് ശ്മശാനത്ത് വീശുന്ന ചെറുകാറ്റ്നൊപ്പം
ഞാന്‍ എന്റെ പേനകളെ തിരഞ്ഞു കൊള്ളട്ടെ..!!

(കവി അയ്യപ്പന്‍ മരിച്ച രാത്രിയില്‍ കുറിച്ചു വെച്ചത്..ഒരു പഴയ ബുക്കില്‍ നിന്ന് കഴിഞ്ഞ ദിവസം ഇത് കിട്ടി.)

ഒരു ഗോതമ്പ് മണിയുടെ കഥ..!

അറിയുമോ..?ഞാന്‍ ഒരു ഗോതമ്പ് ചെടിയാണ്..!മുസൈബ്‌ ലെ പരന്നു കിടക്കുന്ന ഗോതമ്പ് പാടങ്ങളില്‍ നിന്നും എത്തിയ ഒരു ചെടി..!എനിക്ക് ഒരു കഥ പറയുവാന്‍ ഉണ്ട്.എന്റെ കഥ..!എന്റെ ഒരു നീണ്ട യാത്രയുടെ കഥ..!അറിയുമോ..അന്ന് ഞാന്‍ മൂന്നു വാരം മാത്രം പ്രായം ഉള്ള ഒരു സാധു ഗോതമ്പ് മണി ആയിരുന്നു..ഗോതമ്പ് പാല്‍മണം ഉള്ള ഒരു മണി..!എന്റെ അമ്മ ചെടി നില്‍ക്കുന്നിടത്ത് നിന്ന് നോക്കിയാല്‍ കണ്ണെത്താ ദൂരം സ്വര്‍ണ്ണ നിറത്തിലുള്ള ഗോതമ്പ് വിളഞ്ഞു കിടക്കുന്ന പാടങ്ങള്‍..!എന്നും ഞാന്‍ കൊതിയോടെ ആ കാറ്റില്‍ ഉലയുന്ന...മതിപ്പിക്കും മണമുള്ള ആ കാഴ്ച നോക്കി നില്‍ക്കാറുണ്ട്...!എന്റെ വരുംകാല നാളുകളെ സ്വപ്നം കണ്ടു...!

എന്റെ കൌമാരവും...എന്റെ യുവത്വം ന്റെ ആഘോഷങ്ങള്‍ ഞാന്‍ സ്വയം മറന്നു ആഘോഷിച്ചിരുന്ന ഒരു കാലം...!ഒരു ദിവസം..!പതിവുപോലെ ഒരു ദിവസം...ഈ കാഴ്ചകളില്‍ മതിമറന്ന് നില്‍ക്കുമ്പോള്‍...ആകാശത്ത് യന്ത്ര പറവകളുടെ കാതടപ്പിക്കുന്ന ശബ്ദം...!ഭയത്തോടെ ഞാന്‍ താഴേക്കു മുഖം കുനിച്ചു.ആ വയലേലകളില്‍ നിന്ന് എന്റെ ഉടയോന്മാര്‍ ജീവഭയം കൊണ്ട് ഓടുന്നതും ...ചിലര്‍ കരിഞ്ഞു വീഴുന്നതും...പാടങ്ങള്‍ ഒരു നിമിഷം കൊണ്ട് തീ കുണ്ടം ആകുന്നതും ഞാന്‍ മരണ ഭയത്തോടെ കണ്ടു..!പിന്നെ കഠിനമായ വേനലില്‍ ഒരിറ്റു ദാഹജലമില്ലാതെ ആഴ്ചകള്‍..!അരികിലൂടെ ഒഴുകുന്ന യൂഫ്രട്ടീസ് ന്റെ കൈവഴിക്കു ചുരത്താന്‍ കഴിയാതെ മാതൃ വേദനയുടെ രോദനം ഞാന്‍ കേട്ടൂ...ഞങ്ങള്‍ ആ ചെടികള്‍ മാത്രം...!പിന്നെയും യുദ്ധങ്ങള്‍...!ഞാന്‍ കണ്‍ തുറന്ന ദിനം മുതല്‍...ഞാന്‍ കണ്ടുവളര്‍ന്ന പരിചിത മുഖങ്ങള്‍ പലതും എന്റെ മുന്നില്‍ പിടഞ്ഞു വീണു മരിക്കുന്നത് കണ്ടു സ്വയം കരഞ്ഞു തീര്‍ത്തു...!

ഒരു നാള്‍ ഒരു തീക്കുണ്ടം ആകാശത്ത് നിന്നെത്തി..എന്നെയും നശിപ്പിക്കട്ടെ...എന്നാഗ്രഹിച്ച നാളുകള്‍...!ഒരു ദിവസം.പുതിയ ചില മുഖങ്ങള്‍ ആ പാടത്തേക്ക് എത്തി..കൂടിയ തോല്‍ ചെരുപ്പുകള്‍ അണിഞ്ഞ,യുദ്ധകൊതി മാത്രം കൈമുതലായ ചില മനുഷ്യ കോലങ്ങള്‍...!ഞാന്‍ വളര്‍ന്ന ആ വയലേലകള്‍ അവര്‍ ചവിട്ടിമെതിച്ചു...!എന്റെ ഉടയോന്മാരെ തിരിച്ചു നിര്‍ത്തി വെടി വെച്ചു അവര്‍ ആഹ്ലാധിച്ചു...!യൂഫ്രാട്ടീസിന്റെ നിറം ഒരുവേള ചുമന്നിരുന്നുവോ എന്ന് ശങ്ക തോന്നിയിരുന്ന നാളുകള്‍...!ഒരിറ്റു ദാഹജലത്ത്തിനു ആഗ്രഹിച്ചിരുന്ന എന്റെ അമ്മചെടിക്ക് എന്റെ ഉടയോന്മാരുടെ രക്തം കുടിച്ചു ദാഹം തീര്‍ക്കേണ്ടി വന്നു...!അന്ന് ഒരു ദിവസം..!എന്റെ തലയ്ക്കു മുകളില്‍ ഒരു തടിച്ച തോല്ചെരുപ്പു വന്നു വീണു..!ഞാന്‍ നോക്കിനില്‍ക്കെ എന്റെ കൂടപ്പിറപ്പുകള്‍...ആ ചെളി മണ്ണില്‍...ഞെരിഞ്ഞമര്‍ന്ന് ഇല്ലാതെ ആകുന്നതു കണ്ടു മനസ്സും ശരീരവും...വെന്തു പോയതുപോലെ ആയ നിമിഷങ്ങള്‍...!അന്ന്, അത് എന്റെ ഭാഗ്യമോ...എന്റെ ദൌര്‍ഭാഗ്യമോ ...ആ തോല്‍ ചെരുപ്പിന്റെ വിടവില്‍ ഞാന്‍ പെട്ട് പോയി...!ഭയന്നു വിറച്ചിരുന്ന മണിക്കൂറുകള്‍...പിന്നെ ദിനങ്ങള്‍....പിന്നെ അത് ആഴ്ചകള്‍...!..ഒരുനാള്‍...ഏതോ...ഒരു തീയില്‍...അല്ലെങ്കില്‍...ഒരൊറ്റ പ്രഹരത്തില്‍...അവസാനിക്കണം എന്ന് ആഗ്രഹിച്ചു ജീവിച്ച നാളുകള്‍...!എന്റെ ഉടയോന്മാരുടെ പെങ്ങന്മാര്‍ എന്റെ മുന്നില്‍ തുണി അഴിക്കപ്പെട്ടു...!മൃഗ തുല്യമായി അബു ഗുരൈബയിലെ ജയിലുകളില്‍ എന്റെ ഉടയോന്മാര്‍ ജീവിക്കുന്നത് ...പീടിപ്പിക്കപ്പെടുന്നത്...എല്ലാം ഞാന്‍ ചെരുപ്പിന്റെ വിടവിലൂടെ കണ്ടു...!കാമ വൈക്രുത ത്തിന്റെ പുതിയ കാഴ്ചകള്‍...കണ്ടു കണ്ണുകള്‍...ഘനീഭവിക്ക്പ്പെട്ടു ...!മനുഷ്യരെ പോലെ...ഒന്നിഴഞ്ഞു നീങ്ങാന്‍ കൊതി തോന്നിയ നാളുകള്‍...!ഒരു ഉറുമ്പ് എങ്കിലും എന്നെ തിന്നു തീര്‍ക്കട്ടെ എന്ന് കൊതിച്ച നാളുകള്‍...!അങ്ങനെ....മാസങ്ങള്‍ക്ക് ശേഷം....ആ കാലില്‍ നിന്ന് എന്നെയും ആ തോല്ചെരുപ്പിനെയും ആ മൃഗ തുല്യന്‍ ഉപേക്ഷിച്ചു...!ആ തോല്ചെരുപ്പിനും...മറ്റു ആവശ്യം ഇല്ലാത്ത വസ്തുക്കള്‍ക്കും ഒപ്പം ഒരിക്കല്‍ ഒരു ട്രാക്കില്‍ അല്‍ ബസ്ര യിലേക്ക് ഒരു യാത്ര...!ഈ പഴയ വസ്തുക്കള്‍ ഒക്കെ പൊടിക്കുന്ന ഒരു സ്ഥലത്തേക്ക്...!ഞാന്‍ എന്റെ അല്പം മാത്രം അവശേഷിക്കുന്ന ചെറിയ ഒരു പാടയിലേക്ക് സ്വയം ഒതുങ്ങി...കണ്ണുകള്‍ അടച്ചു...സര്‍വ്വെശ്വരനോട് എന്റെ കണ്ണുകള്‍ കണ്ട കാണാന്‍ പാടില്ലാത്ത കാഴ്ചകളെ തൊട്ടു മാപ്പ് അപേക്ഷ നല്‍കി.....!ഒരാള്‍ നടന്നു വന്നു...ഞാന്‍ ഇരിക്കുന്ന ആ ചെരുപ്പ് എടുത്തു കാലില്‍ ഇട്ടു...!

അതെ അയാള്‍ ആ നാട്ടുകാരന്‍ തന്നെ...അയാള്‍ ആരാണ് എന്ന് എനിക്ക് അറിയില്ല...അയാള്കൊപ്പം...ഞാനും നടന്നു...!പിന്നെയും ദിനരാത്രങ്ങള്‍...!ഒടുവില്‍....സമാരയിലെക്കുള്ള ഒരു യാത്രക്കിടയില്‍...ആ തോല്‍ ചെരുപ്പില്‍...ഞാന്‍ ഇരുന്ന ആ വിടവിലേക്ക് ഒരു മണ്‍ കട്ട കയറി...അയാള്‍...ആ ചെരുപ്പ് ഊരി ആ മണ്‍ ചെളി കുത്തി കളഞ്ഞു...!ആ മണ്‍ കട്ടക്കൊപ്പം ഞാനും ആ സമാറയിലെ മണ്ണിലേക്ക് വീണു..!ഞാന്‍ ആദ്യം ഒന്ന് നോക്കി...ആകാശത്ത് മഴ ക്കാറുകള്‍ ഉരുണ്ടു കൂടുന്നു...!ഞാന്‍ വീണ മണ്‍ ഭാഗത്ത് നിന്ന് ഗോതമ്പ് ചെടികള്‍ നില്‍ക്കുന്നിടത്തെക്ക് കാറ്റിനൊപ്പം ഞാന്‍ നീങ്ങി...പിന്നെ...എല്ലാ സങ്കടവും...പാപവും കഴുകും പോലെ ഒരു മഴ...!

ഞാന്‍ നനഞ്ഞു കുതിര്‍ന്നു...!എന്നില്‍..ഒരു കുഞ്ഞിക്കാല്‍ മുള പോട്ടുംപോലെ എനിക്ക് തോന്നി...!മൂന്നു നാള്‍...ആ മൂന്നു നാള്‍...ഞാനും ദൈവവുംകണ്ടുമുട്ടിയ സമയങ്ങള്‍...!

മൂന്നാം നാള്‍...ഇതാ...ഈ കഥ മുഴുവന്‍ പറഞ്ഞു തീര്‍ത്ത ഈ ചെടി...ഈ ലോകത്തെ കണ്ടു...!

ഇതാണ് എന്റെ കഥ...!

Tuesday, November 29, 2011

മുല്ലപെരിയാറിന്‍ തീരത്തെ റോസാപൂക്കള്‍.

വൈകിട്ട് അഷ്റഫിന്റെ കാള്‍ വരുമ്പോള്‍..പാക്കിംഗ് ന്റെ അവസാന മിനുക്കു പണികളില്‍ ആയിരുന്നു. ഒന്നര വര്‍ഷത്തെ കാത്തിരുപ്പ് അടുത്ത നാളില്‍ തീരുകയാണ്. കഴിഞ്ഞ ഒന്നര മാസമായി അതിനുള്ള ഒരുക്കത്തില്‍ ആയിരുന്നു.കാര്‍ മനാമയിലെ ഗ്രാന്‍ഡ്‌ മോസ്ക്കില്‍ ട്രാഫിക്ക് ഐലന്‍ഡില്‍ നിന്ന് ഗുദൈബിയ യിലേക്ക് തിരിഞ്ഞു, വീണ്ടും അഷ്‌റഫ്‌ ന്റെ കാള്‍..“ഡാ...ഞാന്‍ അടുത്തു..ഒരൊറ്റ മിനിറ്റ്..”എന്താവും ഇത്ര അത്യാവശ്യം...എത്തിയിട്ട് പറയാം എന്ന് മാത്രമാണ് രാവിലെ മുതല്‍ പറഞ്ഞു കൊണ്ടിരിക്കുന്നത്..കാര്‍ പാര്‍ക്കിംഗ് യില്‍ ഇട്ടിട്ടു മുകളിലേക്ക കടന്നു ചെന്നൂ..“ഞങ്ങള്‍ നിന്നെ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് മണിക്കൂര്‍ നാല്‍ ആയി..ഞങ്ങള്‍ പറയാന്‍ പോകുന്നത് നീ ശ്രദ്ടിച്ചു കേള്‍ക്കണം..കേള്‍ക്കുന്ന ഉടനെ അങ്ങ് ഇട്ടേച്ചു പോകരുത്..”“എന്താ അഷ്‌റഫ്‌ ..വിശേഷിച്ച്...”?“നിനക്ക് കഴിഞ്ഞ ഓണത്തിന് ചാക്കോച്ചന്റെ റൂമില്‍ വെച്ച് ഒരു ചുണ്ണ പാറക്കാരന്‍ റോണിയെ ഞാന്‍ പരിച്ചയ്പ്പെടുതിയില്ലേ...അന്ന് അവന്‍ ഒരു പാട്ടും പാടിയിരുന്നു..ഓര്‍ക്കുന്നില്ലേ...?”“അതെ..അറിയാം...അവനു...അവനെന്താ..”?“അത്...അത് ഒരുവല്ലാത്ത അവസ്ഥയില്‍ ആണ് അവന്‍..കഴിഞ്ഞ ആഴ്ച ഒരു പ്രശ്നം ഉണ്ടായി..അവന്റെ കുടുംബം മുഴുവന്‍ ചുണ്ണാമ്പ്പാറയില്‍ ആണല്ലോ..അതായത് മുല്ലൈപെരിയാറിനും ഇടുക്കി ഡാം നു ഇടയില്‍...അവിടെ ആ ഭൂകമ്പം ഒക്കെ ഉണ്ടായി കഴിഞ്ഞു അവന്‍ അന്ന് രാവിലെ എങ്ങാണ്ട് വീട്ടില്‍ വിളിച്ചിരുന്നു...”“സ്വതവേ...ആള്‍..ഒരു പ്രത്യേക മാനസിക അവസ്ഥ കാരനാ..റൂമില്‍ താ ഇവന്‍, ഷമീര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ...റോണിയുടെ മോള്‍ വിളിച്ചു ഏതാണ്ട് ഒക്കെ പറഞ്ഞു അത്രേ...മരിക്കാന്‍ നേരത് അപ്പാ ഇല്ലാതെ ആയാല്‍...മോള്‍ക്ക്‌ സ്വര്‍ഗ്ഗത്തില്‍ വരെ പോകാന്‍ കൂട്ട ഇല്ലാതെ ആവുമല്ലോ...എന്നൊക്കെ...പറഞ്ഞു അത്രേ...വിളിച്ചു തീര്‍ന്നതും...പിന്നെ അതുവരെ കണ്ട റോണി അല്ല...പിന്നെ ഇവിടെ കിടന്ന സാധനം മുഴുവന്‍ തകര്‍ത്തു...ഷമീര്‍ നും കിട്ടി നല്ലത് പോലെ...!!”“വെളിയില്‍ ഇത് വാര്‍ത്ത ആക്കാന്‍ പറ്റില്ലല്ലോ...നമ്മുടെ ഡോക്ടര്‍ അനിലിനെ വിളിച്ചു പറഞ്ഞു...ഇപ്പൊ അന്ന് മുതല്‍...ഒരു തരം മയക്കു ചികിത്സയാ..ആഹാരത്തില്‍ കൂടി ചില ഡ്രഗ്സ്‌ കൊടുത്തു മയക്കുവാ..അന്ന് അനില്‍ പറഞ്ഞത് ഏതാണ്ട് ഇതുപോലെ ഒരു അവസ്ഥയില്‍ ആരെങ്കിലും കൂടി ചേര്‍ന്ന് ആരും അറിയാതെ,വിസാക്കും എമിഗ്രെഷനും ഒന്നും കുഴപ്പം ഉണ്ടാക്കാതെ നാട്ടില്‍ എത്തിക്കുക..എന്നാ...കാരണം, അവന്റെ കുടുംബത്തിന്റെ അവസ്ഥ ഓര്‍ത്തു...”“കാര്യങ്ങള്‍ ഒക്കെ റെഡിയാ..നാളെ നീ പോവുന്ന ഗള്‍ഫ്‌ എയറില്‍ ഇവനും ഉണ്ടാവും...എന്തൊക്കെ തടസ്സം നീ പറഞ്ഞാലും റോണിയെ വീട്ടില്‍ എത്തിക്കുക എന്നാ വലിയ കടമ നീ ഏറ്റെടുക്കണം..”ഞാന്‍ എന്റെ കുടുംബത്തെ പറ്റി ഓര്‍ത്തു, ഒരു നിമിഷം. എന്റെ മകളുടെ പ്രായമോ മറ്റോ കാണുകയുള്ളു റൊണിയുടെ കുട്ടിക്ക്..ഒരു മണിക്കൂര്‍ കൂടുതല്‍ സമയം എടുത്തേക്കാം എന്റെ വീട്ടില്‍ എത്താന്‍..എന്നാലും ഈ കടമ ഏറ്റെടുക്കുക തന്നെ...“പക്ഷെ..അഷ്‌റഫ്‌..ഫ്ലൈറ്റില്‍ വെച്ച്..എങ്ങാനും ആള്‍ വൈലന്‍റ് ആയാല്‍..!!”“ഇല്ലാ...ആകില്ല...അനില്‍ ഇപ്പൊ തന്നെ വരാന്‍ പറയാം..അതിനുള്ള വഴികള്‍ അയാള്‍ നോക്കും...”ഞാന്‍ റൂമില്‍ തളര്‍ന്നു കിടന്നു ഉറങ്ങുന്ന റോണിയെ ഒന്ന് നോക്കി നെടുവീര്‍പ്പ് ഇട്ടു തിരികെ എന്റെ റൂമിലേക്ക്‌ മടങ്ങി..വീട്ടില്‍ വിളിച്ചു..താമസിക്കും...എന്നും..ആരും സ്വീകരിക്കുവാന്‍ എത്തേണ്ട എന്നും പറഞ്ഞു.അടുത്ത ദിവസം രാത്രി ഒന്നിന് ആണ് നെടുമ്പാശ്ശേരി ക്ക് ഉള്ള ഗള്‍ഫ്‌എയര്‍ ഫ്ലൈറ്റ്. ഞാന്‍ ചെക്കിന്‍ ചെയ്യാന്‍ തയ്യാറായി എന്‍ട്രന്‍സില്‍ നില്‍ക്കുമ്പോള്‍..വീല്‍ ചെയറില്‍ ഇരുത്തി..റോണിയെ എല്ലാവരും കൊണ്ട് വന്നു..ഹൃദയ വാല്‍വിനു തകരാര്‍ ഉള്ള രോഗി എന്നാ സര്‍ട്ടിഫിക്കറ്റ് അനില്‍ സങ്കടിപ്പിച്ചു തന്നിരുന്നത് കൊണ്ട് ലീഗല്‍ ഉടക്കുകള്‍ ഒന്നുമില്ലാതെ യാത്ര ആരംഭിക്കാന്‍ കഴിഞ്ഞു.മൂന്നു മണിക്കൂറിന്റെ കാത്തിരുപ്പ്..നേരം പര പരാന്നു വെളുക്കുമ്പോള്‍..കൊച്ചിയിലെ തിരക്കുകളില്‍ നിന്ന് ഞങ്ങള്‍ ടാക്സി യില്‍ കിഴക്ക് നിന്നും വരുന്ന അരുണ വീചികളെ നേരിട്ട് യാത്ര തുടര്‍ന്നിരുന്നു..!ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍..റോണി മയക്കം വിട്ടു ഉണര്‍ന്നിരുന്നു..അവന്‍ ആദ്യം എന്നോട് വെള്ളം ചോദിച്ചു..ഞാന്‍ വാങ്ങി കയ്യില്‍ വെച്ചിരുന്ന മിനറല്‍ വാട്ടറിന്റെ ബോട്ടില്‍ അവനു കൊടുത്തു.ആ തണുപ്പ് നിറഞ്ഞ പ്രഭാതത്തില്‍..ഏതാണ്ട് മുക്കാല്‍ ഭാഗത്തോളം വെള്ളം അവന്‍ കുടിച്ചു..വണ്ടി പൂഞ്ഞാര്‍ കഴിയുമ്പോള്‍..അവന്‍ ചില അസ്വാഭാവികം ആയ ചേഷ്ടകള്‍ കാട്ടി തുടങ്ങി..എന്റെ മനസ്സില്‍ ആധി ഉടലെടുത്തു..അവന്‍ കൂടുതല്‍ കൂടുതല്‍ ഭ്രാന്തമായി പ്രതികരിക്കാന്‍ തുടങ്ങി..ടാക്സി ഡ്രൈവര്‍ ആകെ അസ്വസ്ഥനായി..!ഇടയ്ക്കു അയാള്‍ വണ്ടി നിര്‍ത്തി...എന്നോട് കയര്‍ക്കാനും തുടങ്ങി...!ഞാന്‍ നടന്നത് മുഴുവന്‍ അയാളോട് പറഞ്ഞപ്പോള്‍...അയാള്‍ക്ക്‌ എന്നോട് തോന്നിയ സഹതാപം കൊണ്ടോ എന്തോ...വീണ്ടും വണ്ടി എടുത്തു...ഞാന്‍ റോണിയെ ആശ്വസിപ്പിക്കാന്‍ തുടങ്ങി..“നീ ഏതാ...കൊല്ലാന്‍ കൊണ്ട് പോവ...?...അറിയോ...എന്റെ മോളും എന്റെ മോളമ്മ ഒക്കെ പോയി...അറിഞ്ഞില്ലേ..ഡാം പൊട്ടി..എനിക്കും മരിക്കണം..അവര്‍ക്കൊപ്പം എനിക്കും മരിക്കണം...”“റോണി...ഒന്നും സംഭവിച്ചിട്ടില്ല..ഡാം പോട്ടിയിട്ടില്ല...ഒക്കെ നിന്റെ തോന്നലാ...നീ ഇപ്പൊ നമ്മുടെ നാട്ടിലാ...അല്പം കൂടി കഴിഞ്ഞാല്‍...നിന്റെ മോളെ ഞാന്‍ കാട്ടി തരാം...”വണ്ടി പെരുവന്താനം കഴിയുമ്പോള്‍...പുതിയ ഡാം നു വേണ്ടി പോരാടുന്ന ആളുകള്‍ അവിടെ ഉള്ള സമര പന്തലില്‍ ഒത്തുകൂടി ഇരിക്കുന്നത് കണ്ടു.വണ്ടി നിര്‍ത്താന്‍ റോണി പറഞ്ഞു...ഡ്രൈവര്‍ എന്നെ ഒന്ന് നോക്കി...ഞാനും നിര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കി...റോണി...വണ്ടിയില്‍ നിന്നും ഇറങ്ങി..ഞാന്‍ അയാളോട് ചേര്‍ന്ന്...ഒപ്പം നടന്നു. മരുന്നിന്റെ തീവ്രത കൊണ്ട് അയാള്‍ അല്പം പ്രയാസപ്പെട്ടു ആണ് നടന്നിരുന്നത്.“പോയല്ലേ...പഴയ ഡാം...എല്ലാം കൊണ്ട് പോയല്ലേ...നിങ്ങള്‍ ഒക്കെ പുതിയ ഡാം പണിയാന്‍ സമരം നടത്തുകയാണ് അല്ലെ..ഇതൊക്കെ നേരത്തെ ആവാമായിരുന്നല്ലോ...എനിക്ക് എന്റെ മോളാ പോയത്...നിങ്ങള്ക്ക് അറിയോ..അവള്‍..അവള്‍...”അയാള്‍ ഏങ്ങി ഏങ്ങി കരഞ്ഞു..ആദ്യം അവിടെ കൂടിയിരുന്നവര്‍ക്കും ഒന്നും മനസ്സിലായില്ല..ഞാന്‍ അയാളെ ആശ്വസിപ്പിക്കുന്നതിനിടയില്‍ ഡ്രൈവര്‍ അവരോടു കാര്യങ്ങള്‍ പറഞ്ഞു..!പോകുവാന്‍...ഞാന്‍ ശ്രമപ്പെട്ടു എഴുന്നെല്‍പ്പിക്കാന്‍ ശ്രമിച്ചിട്ട്...മരുന്നിന്റെ ആധിക്യം തലയും ശരീരത്തെയും ബാധിച്ചത് കൊണ്ടാവും...കഴിഞ്ഞില്ല. സമര പന്തലില്‍...ആളുകള്‍ കൂടി കൂടി വന്നിരുന്നു. എല്ലാവരും പന്തലില്‍ അവശനായി കിടന്ന റോണിയെ കണ്ടു അത്ഭുതം കൂറി അവന്റെയും എന്റെയും യാത്ര വിവരണം കേട്ട് നിന്നൂ.ഇടയ്ക്കു ഒരു യുവാവ് എന്റെ അരികില്‍ വന്നു പറഞ്ഞു..“സര്‍..ഇനി ഇദ്ദേഹത്തിന് വേണ്ടി ബുദ്ടിമുട്ടി ഇവിടെ നില്ക്കണ്ടാ..ഞങ്ങള്‍ റോണിയെ വീട്ടില്‍ എത്തിക്കാം...”എനിക്ക് മനസ്സ് വന്നില്ല.“ഇവിടെ നിന്ന് ഒരുപാടുണ്ടോ..ഈ ചുണ്ണാമ്പ്പാറയിലേക്ക്‌ ..?”“ഇല്ലാ...കൂടിയാല്‍..ഒരു പതിനഞ്ചു കിലോമീറ്റര്‍..”“എന്നാല്‍...ഈ ടാക്സിയില്‍ റൊണിയുറെ വീട്ടുകാരെ ഒന്ന് കൂട്ടികൊണ്ടു വരാമോ..? അതുവരെ ഞാന്‍ ഇവിടെ നില്‍ക്കാം..യാത്ര ചെയ്തു ഞാന്‍ അത്ര ക്ഷീണിച്ചിരിക്കുന്നു..ഞാന്‍ അവരെ വിളിച്ചു പറയാം...”ഒത്തൊരുമയുടെ പുതിയ മുഖം ഞാന്‍ കണ്ടു..രണ്ടു മൂന്നു ചെറുപ്പക്കാര്‍ ഞാന്‍ കൊടുത്ത അഡ്രസ്സും സ്വീകരിച്ചു ചുണ്ണാമ്പ്പാറയിലെ ആ കൊച്ചു വീട് തിരക്കി പോയി..സമരം തീവ്രമായി കൊണ്ടിരുന്നു. ആളുകള്‍ വന്നും പോയികൊണ്ടിരുന്നു..നാടിന്റെ വരാനിരിക്കുന്ന ഒരു വിപത്തിന്റെ തീവ്രത ഞാന്‍ തൊട്ടു അറിയുകയായിരുന്നു. ഇടയ്ക്കു ആരോ ഒരു കരിക്ക് എനിക്ക് കൊണ്ട് തന്നു. അപ്പോഴും റോണി തളര്‍ച്ചയില്‍ ആയിരുന്നു.ഇടയ്ക്കു എപ്പോഴോ...റോണി കണ്ണ് തുറന്നു..അയാള്‍ക്ക്‌ ചുറ്റും കൂടിയ ആളുകളെ കണ്ടു അയാള്‍ വല്ലാതെ പ്രതികരിച്ചു...ആ ബഹളം കേട്ട് പ്രസംഗം പോലും എല്ലാവരും നിര്‍ത്തി..“നിങ്ങള്‍ ഇനിയും പ്രസംഗിക്കുകയാണോ..നിങ്ങള്‍ ഇനിയും ചര്‍ച്ച നടത്തുവാണോ..? എന്റെ മോള്‍..ഡാം തകര്‍ന്നിട്ടും തീരാത്ത സമരങ്ങള്‍...ലക്ഷങ്ങള്‍ മരിച്ചു മണ്ണ് ചേര്‍ന്നിട്ടും തീരാത്ത സമരങ്ങള്‍...നാണമില്ലേ...?”“അറിയോ..എന്റെ മോള്‍ക്ക്‌ ഒരു റോസ ചെടി ഉണ്ടായിരുന്നു...അതിലെ ആദ്യ പൂ തലയില്‍ ചൂടി സ്കൂളില്‍ പോകണം എന്ന് അവള്‍ എന്നോട് അന്ന് പറഞ്ഞതാ...പക്ഷെ..ഈ നശിച്ച ഡാം.....”അയാള്‍...അലമുറ ഇട്ടു കരയുന്നത് കേട്ട് ഞാന്‍ ചെല്ലുമ്പോള്‍..അയാള്‍ക്ക്‌ ചുറ്റും ഒരു നൂറു പേര്‍ എങ്കിലും കൂടി നിന്നിരുന്നു...ഞാന്‍ എല്ലാവരോടും ഒന്ന് അകന്നു നില്‍ക്കാന്‍ അപേക്ഷിച്ചു...“എന്റെ സാറേ..ഇനി എനിക്ക് എന്തിനാ ഒരു ജീവിതം..? എന്റെ എല്ലാവരും പോയില്ലേ..”“റൊണീ...തനിക്ക് ആരും പോയില്ല...എല്ലാവരും ഉണ്ട്...ഞാന്‍ ഉണ്ട്...മോള്‍ ഉണ്ട്....തന്റെ ഭാര്യ ഉണ്ട്.... ഇതാ ഇത്രയും ആളുകള്‍ ഉണ്ട്...”സമര പന്തലിലേക്ക് ടാക്സി വന്നു നിന്ന്.ടാക്സിയില്‍ നിന്ന് അവിടെ നിന്ന് പോയ ചെറുപ്പക്കാര്‍ക്ക് ഒപ്പം ആറു വയസ്സുകാരി ഒരു സുന്ദരി മോള്‍ പുറത്തേക്ക് ഇറങ്ങി..കരഞ്ഞു അവശനായി ഇരുന്നിരുന്ന റോണിയും അങ്ങോട്ടേക്ക് മുഖം തിരിച്ചു...അയാള്‍...അവിടെ നിന്ന് ചാടി എഴുന്നേറ്റു...വേച്ചു പോവുന്ന കാലുകളെ അവഗണിച്ചു അയാള്‍ മോളെ വാരി പുണരാന്‍ ഓടി ചെന്ന്...അയാള്‍...മോളെ..കോരിയെടുത്ത്...ഉമ്മകള്‍ നല്‍കി..മോളമ്മ അയാളെ ഒട്ടി നിന്ന് കണ്ണീര്‍ വാര്‍ക്കുന്നുണ്ടായിരുന്നു..പന്തലില്‍ കൂടിയ ആയിരക്കണക്കിനു ആളുകള്‍ കണ്ടു കൈ കൊട്ടി...ചിലര്‍ കണ്ണുനീര്‍ പൊഴിച്ച്...എന്റെ കവിളുകള്‍ നനഞു കവിയുന്നത് ആരും കാണും മുന്‍പ് ഞാന്‍ കാറിലേക്ക് നടന്നു നീങ്ങി..ഒരു വലിയ സന്തോഷത്തോടെ...!കാറിന്റെ ഡോര്‍ തുറന്നു അകത്തേക്ക് കാല്‍ വെക്കുമ്പോള്‍...എന്റെ കൈകളില്‍ ഒരു കുഞ്ഞു കൈ സ്പര്‍ശം..ഞാന്‍ തിരികെ നോക്കുമ്പോള്‍..റൊണിയുറെ മകള്‍ ആണ്..എന്റെ കയ്യിലേക്ക് അവള്‍ ഒരു റോസാ പൂവ് വെച്ച് നീട്ടി..!പകരം ഞാന്‍ അവള്‍ക്കു നെറുകയില്‍ ഒരുമ്മയും.

Sunday, August 28, 2011

അവിചാരിതമായ്‌ എത്തിയ ശലഭങ്ങള്‍..

ബസ്സ്‌ ഇറങ്ങി വളരെ ദൂരം കഴിഞ്ഞിരിക്കുന്നു. കടവിലേക്ക് ഇനി അധികം ഇല്ലെന്നാണ് അയാള്‍ പറഞ്ഞത്. ഇതുവരെ ഇത്രയും റിസ്ക്‌ എടുത്ത്‌ യാത്ര അധികം ചെയ്തിട്ടില്ല. അല്ലെങ്കിലും എനിക്ക് ഈ യാത്ര ഇങ്ങനെ ചെയ്തല്ലേ പറ്റൂ..


കയ്യില്‍ ഒരു ചെറിയ പൊതിയുമായ് ഒരാള്‍ നടക്കുന്നുണ്ട്. ഞാന്‍ അയാളെ ശ്രദ്ദ ക്ഷണിക്കും വിധം ശബ്ദം ഉണ്ടാക്കി നടന്നു. അയാള്‍ തിരികെ നോക്കുമ്പോള്‍ ഒന്ന് നില്‍ക്കുവാന്‍ എന്ന വിധം ആംഗ്യം കാട്ടി.


“ആരാ..പ്പോ ഈ സമയത്ത്..ഈ കടവിലേക്ക്...ദൂരെ ന്നു ആണെന്ന് തോന്നുന്നൂല്ലോ...”


“എന്റെ പേര് വിവേക്‌...ഈ വഴി തന്നെ അല്ലെ കടവിലേക്ക്..? ഞാന്‍ അക്കരക്കാ...പുതിയ വില്ലേജ്‌ ഓഫീസറാ...”


അയാള്‍ ഭവ്യത യോടെ മടക്കി കുത്ത് അഴിച്ചു കൊണ്ട് അരികിലേക്ക് വന്നു.


“ഞാന്‍...ന്റെ പേര് ഉദയന്‍...അല്പം പാര്‍ട്ടീ പ്രവര്‍ത്തനം ഒക്കെ ആയി ..ങ്ങനെ..”


അയാള്‍ എന്റെ ബാഗും കയ്യിലെ ഒരു ക്യാരീ ബാഗും ഒക്കെ വാങ്ങാനായി കൈകള്‍ നീട്ടി...


“അല്ല...ഒട്ടും പ്രതീക്ഷിക്കാത്ത ഒരു വരവ് ആണല്ലോ..സാധാരണ ഈ സ്ഥലത്ത്..ഈ വില്ലേജില്‍ അങ്ങനെ ആരും പോസ്റ്റിങ്ങ്‌ വാങ്ങാറില്ല..അവസാനം ആയി ഒരാള്‍ ഇവിടെ വന്നത് തന്നെ നാല് കൊല്ലം മുന്‍പാ...അതും അതിനു മുന്‍പ് വന്നവരും എല്ലാം ആ സക്കറിയ സാറിന്റെ ആളുകള്‍ മാത്രം..ചിലര് വരുന്നത് പോലും ഞങ്ങള്‍ അറിയുക കൂടി ഇല്ല..ഇതിപ്പോ..സാറിന്റെ വരവ് കണ്ടിട്ട് സക്കറിയ സാര്‍ അറിഞ്ഞിട്ടേ ഇല്ലാന്ന് തോന്നുന്നു..”


ഞാന്‍ അയാളുടെ വാക്കുകള്‍ക്കു ഒരു ചിരി കൊണ്ട് മാത്രം മറുപടി നല്‍കി.


കടവിലെക്കുള്ള വഴി കൂടുതല്‍ വ്യക്തമായി..പുഴയും. മണിമൂലി പുഴ അങ്ങനെ വളഞ്ഞു പുളഞ്ഞു ഒഴുകുന്നത്‌ കാണുവാന്‍ ഒരു വല്ലാത്ത അനുഭൂതി തന്നെ.


“ഡോ..സഖാവേ..ഇതാരാ ഈ നേരത്ത് തനിക്ക് ഒരു കൂട്ടാളി...”


“ഉം..തന്റെ പതിവ് സൂക്കേട് കൂടുതല്‍ വിളമ്പണ്ട..ഇത് നമുക്ക് പുതുതായ്‌ വന്ന സാറ...വില്ലേജ്‌ ഓഫീസര്‍.”


“ഇത് മജീദ്‌...ഈ കടവില്‍ ഇങ്ങനെ ഒരാളെ ഉള്ളൂ..സോറ പറയാനും..അടി കൂടാനും..കട്ടന്‍ ബീഡി വലിക്കാനും...അങ്ങനെ ഒക്കെ.”


“സാര്‍ ഇങ്ങോട്ടിരിക്ക്...ചെറ്യ രാവുന്ന്യാര് അങ്ങോട്ട്‌ പോയിട്ടേ ഉള്ളൂ...വല്ല്യ രാവുന്ന്യാര് ഇപ്പൊ ഇങ്ങേത്തും..നമ്മുടെ ആ തുരുത്തുമായ്‌ ഈ ലോകത്തിനു ആകെ ബന്ധം ഈ രണ്ടു പേര് കാരണമാ..ചെര്യോനും വല്ല്യോനും..എട്ടന്റെം അനിയന്റെം മക്കളാ..കുലത്തൊഴില് പോലെ രണ്ടാള്‍ക്കും ഈ പണി തന്നെ മതി...വേറെ ഒരു പണിക്കും പോവൂല്ല..ദാ വരുന്നുണ്ട്..”


തോണിയില്‍ ബാഗും ഒക്കെ എടുത്തു വെച്ചത് മജീദും ഉദയനും ചേര്‍ന്നാണ്..ഞാന്‍ തോണിയില്‍ കയറി..


“നന്നായ്‌ പിടിച്ചോളൂ...ട്ടോ...ശീലം ഇല്ലാ ന്നു വെച്ചാല്‍...”


“ഞാന്‍ നല്ല കുട്ടനാട്ടുകാരനാ....അങ്ങനെ എന്നെ കൊച്ച്ചാക്കന്ട...രാവുണ്ണി ഏട്ടാ..”


ദൂരെ തോണി അടുക്കേണ്ട കടവില്‍ കുറച്ചു ആളുകള്‍ കൂടി നില്‍ക്കുന്നുട്...ഉദയന്‍ അങ്ങോട്ട്‌ തന്നെ ശ്രദ്ധിക്കുന്നത് കണ്ടു രാവുണ്ണി പറഞ്ഞു...


“അത് ആ ഭ്രാന്തി തള്ളയാ..രാക്കമ്മ..ആരോ ഒരാള്‍ ഇന്ന് വരുമെന്ന് പറഞ്ഞു ഭയങ്കര ബഹളമാ...രാവിലെ മുതല്‍...”


കൌതുകത്തോടെ ഞാന്‍ ഉദയന്റെ മുഖത്തേക്ക് നോക്കി..


“അവര്‍ ഒത്തിരി പ്രായം ഉള്ള ഒരു സ്ത്രീ യാ...ആദിവാസി സ്ത്രീയാ...മുകളില്‍ നിന്ന് ചില സമയത്തൊക്കെ കാടു ഇറങ്ങി വരും.. അവര്‍ക്ക്‌ ഒരു ചെറിയ അമ്പലം പോലെ ഒന്നുണ്ടായിരുന്നു. അവിടുത്തെ പ്രതിഷ്ഠ കഴിഞ്ഞ മാസം കളവു പോയ്‌..അന്ന് മുതല്‍ അവര്‍ ഈ സ്ഥലത്ത് തന്നെ ഉണ്ട്...ഒരാള്‍ വരും ഒരാള്‍ വരും...അന്ന് എന്റെ തേവരെ കിട്ടുമെന്നും പറഞ്ഞു കരഞ്ഞ് കൊണ്ട് നടപ്പാ...”


തോണി കരയിലേക്ക് അടുക്കുകയാണ്. ഞാന്‍ ആ അമ്മയെ കണ്ടു..കണ്ണില്‍ ഒത്തിരി പ്രതീക്ഷ്കലോടെ അവര്‍ ഞങ്ങളുടെ തോണിയിലേക്ക് നോക്കുകയാണ്. കൂടിയ ആളുകള്‍ എല്ലാം എന്റെ മുഖത്തേക്കും..കാരണം സാധാരണ ആ നാട്ടിലേക്ക് ഒരു അന്യ നാട്ടുകാരന്‍ വരുന്നത് വളരെ അപൂര്‍വ്വം ആണ്.


ഞാന്‍ തോണിയില്‍ നിന്ന് ഇറങ്ങിയതും ആ അമ്മ വന്നു എന്റെ കാലിലേക്ക് ഒരൊറ്റ വീഴ്ച. സത്യത്തില്‍ ഞാന്‍ ഒന്ന് പതറി. അവര്‍ അവരുടെ ഏതോ ഒരു ഭാഷയില്‍ എന്തൊക്കെയോ പുലമ്പി...ഉദയന്‍ വന്നു അവരെ പിടിച്ചു എഴുന്നേല്‍പ്പിച്ചു..ഉദയന്‍ എന്നെ നോക്കി എന്തെങ്കിലും പറഞ്ഞു തടിതപ്പാന്‍ നോക്കാന്‍ പറഞ്ഞു.


ഞാന്‍ അമ്മയെ രണ്ടു കൈ കൊണ്ടും എഴുന്നേല്‍പ്പിച്ചു...അവരുടെ സങ്കടങ്ങള്‍ എല്ലാം കേട്ടു...ഉടന്‍ തന്നെ അവരുടെ തേവരെ എവിടെ നിന്നായാലും കൊണ്ട് തരാം എന്ന് പറഞ്ഞു ഉദയനൊപ്പം കടവില്‍ നിന്നുള്ള വഴിയില്‍ മുന്നോട്ടു നീങ്ങി.


ഞങ്ങള്‍ക്കൊപ്പം അവിടെ കൂടി നിന്നവരും...ഒട്ടുമിക്ക ആളുകളും അറിഞ്ഞിരുന്നു..ഞാന്‍ അവിടെ പുതുതായ്‌ വന്ന വില്ലേജു ഓഫീസര്‍ ആണെന്ന്.


“സത്യത്തില്‍...എനിക്കിപ്പോഴും അങ്ങോട്ട്‌ വിശ്വാസം വരുന്നില്ല സര്‍..ഇത്രയും ദുരിതം സഹിച്ചു സാറിനെ പോലുള്ള ഒരാള്‍ ഈ ആരും കയറാത്ത ഒരു നാട്ടിലേക്ക് സ്ഥലം മാറ്റം വാങ്ങി വരുന്നതിന്റെ ഉദ്ദേശ്യം അങ്ങോട്ട്‌...ക്ഷമിക്കണം..ഞാന്‍ തെറ്റായ് കരുതി പറഞ്ഞതല്ല..”


“അതൊക്കെ എന്റെ മാത്രം കാര്യങ്ങള്‍ ആണ്...ഉദയാ..എന്റെ ഭാഷയില്‍ മാത്രം പറഞ്ഞാല്‍..ഒരു തരം രക്ഷപെടല്‍..എല്ലാ തിരക്കില്‍ നിന്നും...എല്ലാ സങ്കടങ്ങളില്‍ നിന്നും..കുറച്ചു നാളുകള്‍ എങ്കിലും..”


“ഇനിയുമുണ്ടോ..അധികം..ഓഫീസിലേക്ക്..?”


“അയ്യോ...ഞാന്‍ ആ കാര്യം പറയാന്‍ മറന്നു..ഒരു ഓഫീസ് ഒന്നും ഇവിടെ ഇല്ല. പണ്ട് ഇവിടെ ഇങ്ങനെ ഒരു സ്ഥാപനം അനുവധിച്ചു തരുമ്പോള്‍ ഹാജിയാര് തന്ന ഒരു നല്ല കെട്ടിടം ഉണ്ടായിരുന്നു. ഇന്ന് ആ കെട്ടിടം ഉണ്ട്. ഓഫീസ് ഒന്നും തന്നെ ഇല്ല്ല.. ഫയല്‍ ഒക്കെ ആ സക്കറിയ സാറിന്റെ വീട്ടിലാ.. ആ കെട്ടിടം പാമ്പും കുറുക്കനും ഒക്കെ കയ്യേറി ഒരു യക്ഷി പറമ്പ് പോലെയാ...”


നടന്നു ഞങ്ങള്‍ ആ കെട്ടിടത്തിനു മുന്നിലെത്തി. പത്ത് മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് എഴുതപ്പെട്ട ആ വരികള്‍ മാത്രം കെട്ടിടത്തിന്റെ മുകളില്‍ കാണാം..മണിമൂലി വില്ലെജെ ഓഫീസ്. ഉദയന്‍ പറഞ്ഞതിലും ഭീകരം ആണ് കണ്ട കാഴ്ച..അങ്ങനെ ഒരു കെട്ടിടം അവിടെ ഉണ്ടോ എന്ന് ചില ഭാഗത്ത്‌ നിന്ന് നോക്കിയാല്‍ കാണുവാന്‍ കഴിയില്ലായിരുന്നു.അത്രക്കും കയ്പന്‍ പഠവലതിന്റെയും ചുണ്ണാമ്പ് വള്ളി കളുടെയും വള്ളി പഠര്‍പ്പുകള്‍ മാത്രം..


“ആരെയാ ഇതൊക്കെ ഒന്ന് വെട്ടി വെടിപ്പാക്കാന്‍...ഈ സമയത്ത് ആരെ എങ്കിലും കിട്ടുമോ...ഉദയാ..”


“സാര്‍ ഇവിടെ താമസിക്കാനാണോ..അയ്യോ വേണ്ടാ...നമുക്ക് ആ ഹാജിയാരുടെ അടുത്തൊന്നു പോകാം...അദ്ദേഹം എന്തെങ്കിലും ഒരു വഴി കാട്ടി തരും..ഇന്നിപ്പോ വേണ്ട...”


“അതൊന്നും പറ്റില്ല...തനിക്ക് പറ്റുമെങ്കില്‍..ആരെ എങ്കിലും കുറച്ചു പേരെ പറഞ്ഞു വിടുക..അല്ലെങ്കില്‍ നല്ല രണ്ടു വെട്ടുകത്തി സംഘടിപ്പിച്ചു തരുക...”


ഉദയന്‍ അവിടെ കൂടി നിന്നവരില്‍ നിന്ന് തന്നെ ഒന്ന് രണ്ടു പേരെ എവിടേക്കോ പറഞ്ഞു വിട്ടു..അല്‍പ സമയം കഴിഞ്ഞപ്പോള്‍ തന്നെ അഞ്ചാറു പേര്‍ ആയുധങ്ങളും ആയി വന്നു വെട്ടി തെളിക്കുവാന്‍ തുടങ്ങി.


ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തന്നെ ആ മുറ്റത്തിനു ഒരു പ്രകാശം കൈവന്നു. അത്യാവശ്യം ഒരു മുറി നന്നായ്‌ തന്നെ തൂത്ത് വാരി കഴുകി താമസ യോഗ്യം ആക്കി. ബാക്കി പണികള്‍ നാളെ ചെയ്യാം എന്ന ഉറപ്പില്‍ എല്ലാവരും പോയ്‌. ഉദയന്‍ മാത്രം നേരം വയ്കും വരെ എനിക്കൊപ്പം ഉണ്ടായിരുന്നു.


ടോര്‍ച്ചും മെഴുക് തിരിയും ഒക്കെ കരുതിയത്‌ കൊണ്ട് ഇരുട്ട് പടര്‍ന്നു തുടങ്ങുമ്പോഴും ഒരു ഒറ്റപ്പെടല്‍ തോന്നിയില്ല.


സന്ധ്യക്ക് വെളിയില്‍ ഇരിക്കുമ്പോള്‍..വഴിയിലൂടെ പോകുന്നവര്‍ക്ക് ഒരു കാഴ്ച തന്നെ ആയിരുന്നു ഞാന്‍. കാരണം അവരുടെ ഓര്‍മ്മയില്‍ പോലും ആ വീട്ടില്‍, ഓഫീസില്‍ നിന്ന് ഒരു വെട്ടമോ..വെളിച്ചമോ ആരും കണ്ടിട്ടില്ല...ഒരു ആളനക്കം പോലും..!


ഒരു ജീപ്പ് വന്നു വെളിയില്‍ നില്‍ക്കുന്നത് കണ്ടു ഞാന്‍ അങ്ങോട്ട്‌ വഴികാട്ടാന്‍ ടോര്‍ച്ച് വെളിച്ചം കാട്ടി കൊടുത്തു.


തൊഴു കൈ കളോടെ രണ്ടു പേര്‍ അകത്തേക്ക് കയറി വന്നു.


“ന്റെ പേര് സക്കറിയ..സാര്‍ വന്നൂന്ന് അറിഞ്ഞത് ഇപ്പൊ ഈ വേലായുധന്‍ വന്നു പറയുമ്പോഴ...ഇന്ന് മരുന്നടി ഒള്ള ദിവസമാണെ...എസ്റെട്ടീന്നു വിട്ടു നില്‍ക്കാനേ പറ്റില്ല..എന്നാലും എന്നെ ഒരു വാക്ക് അറിയിച്ചിരുന്നെങ്കില്‍ എന്റെ വീട്ടില്‍ താമസിക്കാരുന്നു..ഉഗ്ര വിഷമുള്ള ഇനങ്ങള്‍ ഒക്കെ ഉള്ള ഇടമാ...”


“അറിയിചില്ലാ എന്നൊന്നും പറയേണ്ട...അറിയിക്കേണ്ട വിധം എങ്ങനെ ആണോ...അങ്ങനെ തന്നെ ഞാന്‍ അറിയിച്ചിരുന്നു..അത് എന്തെങ്കിലും ആകട്ടെ..ഇതുവരെ നടന്നത്...നടന്നു പോയത് ഒക്കെ ഞാന്‍ കുത്തി തിരുകി ചോദിക്കില്ല..കാരണം താന്കള്‍ അങ്ങ് സെക്ക്രട്ടരിയെട്റ്റ്‌ വരെ പലര്‍ക്കും വേണ്ടപ്പെട്ട ആള്‍ ആണെന്ന് എനിക്ക് നന്നായിട്ട് അറിയാം. അതുകൊണ്ട് വേണ്ട കരുതല്‍ ഒക്കെ വേണ്ട വിധം എടുത്തു തന്നെ ആണ് ഈ സാഹസത്തിനു ഞാന്‍ ഒരുങ്ങി വന്നത്. മര്യാദക്ക് ഒരു കാര്യം ഞാന്‍ പറയാം, നാളെ മുതല്‍ മണിമൂലി വില്ലേജു ഓഫീസ് ഈ കെട്ടിടത്തിലാണ്. അതുകൊണ്ട് എല്ലാ ഫയലും ഇവിടെ തന്നെ ഉണ്ടാവണം...”


ഒന്നും മിണ്ടാതെ കുറച്ചു നേരം ഇരുവരും അവിടെ തന്നെ നിന്നിട്ട്...അല്പം കഴിഞ്ഞു മടങ്ങി പോയ്‌. അവര്‍ പോയതിനു ശേഷം അത്രയ്ക്ക് കടുപ്പിച്ച് പറയെണ്ടിരുന്നില്ല എന്ന് മനസ്സ് പറഞ്ഞു. തിരുവനന്തപുരത്ത് വെച്ച് സുകേഷ് പറഞ്ഞ സക്കറിയ യുടെ കഥകള്‍ മനസ്സിലേക്ക് എത്തിയിരുന്നത് കൊണ്ട് ഒന്നും മനസ്സിനെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല.


ഒരുപാടു യാത്ര ചെയ്തതിന്റെ ക്ഷീണം ഉണ്ടായിരുന്നത് കൊണ്ട് നേരത്തെ കിടന്നു. ഉദയന്‍ സംഘടിപ്പിച്ചു തന്ന മണ്ണെണ്ണ എല്ലാ ഭാഗത്തും ഒഴിച്ചത് കൊണ്ട് ഇഴ ജന്തുക്കള്‍ ഒന്നും വരില്ല എന്ന ഉറപ്പില്‍ തറയില്‍ വെറുതെ ഒരു പേപ്പറും വിരിച്ചു കിടന്നു.


ഉറക്കം കണ്ണിലേക്ക് എത്തി തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ..ഒരു വലിയ ശബ്ദം കേട്ട് പെട്ടെന്ന് എഴുന്നേറ്റു..അടുത്ത് ടോര്‍ച്ച് ഉണ്ടായിരുന്നത് എത്തി പിടിച്ചു..പുറത്തേക്കു ഇറങ്ങാന്‍ ഒരു ചെറിയ ഭയം തോന്നി..സാഹചര്യം ഒന്ന് ചെറുതായ് വില ഇരുത്തുംപോള്‍ കുറച്ചധികം ആളുകള്‍ ഉള്ളതായ്‌ തോന്നി. കാടും പടലും ഒക്കെ വെട്ടി ഒതുക്കുംപോള്‍ ഉദയന്‍ വെട്ടി കയ്യില്‍ ഏല്‍പ്പിച്ചിരുന്ന പേരയുടെ ഒരു കമ്പ് മുറിയില്‍ ഉണ്ടായിരുന്നു. അത് ഞാന്‍ കയ്യില്‍ കരുതി..പതിയെ പുറത്തേക്കു ഇറങ്ങി.


സക്കറിയ എന്തും ചെയ്യാന്‍ മടി ഇല്ലാത്തവന്‍ ആണെന്ന് പലരും പറഞ്ഞത് കൊണ്ട്...എന്നെ പുകക്കാന്‍ അയാള്‍ ആളിനെ പറഞ്ഞു വിട്ടതാവും എന്ന് മനസ്സില്‍ ഉറപ്പിച്ചു..ഇരുട്ടിന്റെ മറവില്‍ നിന്ന് രണ്ടു മൂന്നു പേര്‍ ചാടി വീണത്‌ ഒരുമിച്ചായിരുന്നു. കരുതി നിന്നത് കൊണ്ടും...കയ്യില്‍ ഭേദപ്പെട്ട ഒരു പേര കമ്പ് ഉള്ളത് കൊണ്ടും..ആരെയും ഒന്നും നോക്കാനും ശ്രദ്ടിക്കാനും ഒന്നുമില്ലാത്തത് കൊണ്ടും ഞാന്‍ ഇടം വലം നോക്കാതെ അടിച്ചു..ഇരുട്ടിന്റെ മറവില്‍ എന്നെ അപായപ്പെടുത്താന്‍ വന്നവര്‍ എന്റെ കയ്യില്‍ ഇങ്ങനെ ഒരു ആയുധം ഉണ്ടാകും എന്ന് കരുതിയതും ഇല്ല എന്ന് എനിക്ക് മനസ്സിലായി.


ചുരുങ്ങിയ സമയം കൊണ്ട് വന്നവരില്‍ മൂന്നു പേര്‍ ഓടി പോയ്‌..ഒരാളുടെ തലയില്‍ ആണ് അടി കിട്ടിയത്..നല്ല പോലെ ചോര പോകുന്നുണ്ടായിരുന്നു. കയ്യില്‍ കരുതിയ തോര്‍ത്ത്‌ എടുത്തു കെട്ടിയിട്ടു അയാളെ മുറിയിലെ ഒരു തൂണില്‍ കിട്ടിയ വള്ളികളും ചരടും ഒക്കെ കൊണ്ട് കെട്ടിയിട്ടു..അന്ന് ആ രാത്രി ഞാന്‍ ഉറങ്ങാതെ കാവല്‍ നിന്ന്...എപ്പോഴും ഒരു ആപത്തു ഭയന്ന് കൊണ്ട്.


നേരം പര പരാന്നു വെളുക്കുമ്പോള്‍ തന്നെ ഉദയന്‍ എന്നെ തേടി എത്തി. വന്നു കാണുമ്പോള്‍ കണ്ട കാഴ്ച കണ്ടു അയാള്‍ അതിശയിച്ചു. പിന്നെ നാട്ടുകാര്‍ ഓടി കൂടാന്‍ അധികം സമയം വേണ്ടി വന്നില്ല. വന്നവര്‍ പലരും മേലുപദ്രവം ഏല്‍പ്പിക്കാന്‍ അവനുമേല്‍ മുതിരുന്നെന്കിലും ഞാന്‍ തടഞ്ഞു. നാട്ടുകാരുടെ മുന്നില്‍ വെച്ച് ചോദ്യം ചെയ്തതില്‍ നിന്ന്...അവന്‍ സക്കറിയ പറഞ്ഞു വിട്ട ആള്‍ അല്ലെന്നു മനസ്സിലായ്‌. കേട്ടത് നാട്ടുകാരെയും എന്നെയും അതുഭ്ത പ്പെടുത്തുന്ന ഒരു വാര്‍ത്ത‍ ആയിരുന്നു.


രാക്കമ്മയുടെ കോവിലില്‍ നിന്ന് കടത്തിയ മൂര്‍ത്തി യെ അവര്‍ക്ക് നാട്ടില്‍ നിന്ന് അതുവരെയും കടത്താന്‍ കഴിഞ്ഞിരുന്നില്ല. വിലയെ ചൊല്ലി ഉണ്ടായ തര്‍ക്കം കാരണം അവര്‍ ആ മൂര്‍ത്തിയെ ആ ആരും കയറാതെ കിടന്നിരുന്ന ഓഫീസ് കെട്ടിടത്തിന്റെ മച്ചില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. പെട്ടെന്ന് ഞാന്‍ താമസം ആയപ്പോള്‍...അത് നഷ്ടപ്പെടുമോ എന്നാ തോന്നലില്‍ രാത്രി അത് കൈവശപ്പെടുത്താന്‍ എത്തിയതായിരുന്നു അവര്‍..അതിനിടയിലാണ് അങ്ങനെ ഒക്കെ സംഭവിച്ചത്.


അന്ന് രാക്കമ്മ ഒത്തിരി സന്തോഷിച്ച ഒരു ദിവസം ആയിരുന്നു. തന്റെ മൂര്‍ത്തിയെ തിരികെ കിട്ടുവാന്‍ കാരണക്കാരന്‍ ആയത് ഞാന്‍ ആയത് കാരണം അന്ന് മുഴുവന്‍ ആ ഓഫീസ് കേട്ടിടതിനടുത്ത് അവര്‍ പൂജയും ജപവും ഒക്കെ ആയ അങ്ങ് കഴിഞ്ഞു. സന്ധ്യ അടുത്തപ്പോള്‍ അവര്‍ മൂര്‍ത്തിയും കൊണ്ട് മല കയറി.


ഇതിനിടയില്‍..രാവിലെ തന്നെ സക്കറിയ യും പീയുണ്‍ വേലായുധനും എല്ലാ ഫയലുകളും ആയി ഹാജര്‍ ആയി. വര്‍ഷങ്ങള്‍ കൊണ്ട് കൈവശം വെച്ചിരുന്ന സാമ്രാജ്യം പോയതിന്റെ ജാള്യത നല്ല പോലെ ഉണ്ടായിരുന്നിട്ടും ഒരു ഭാവവും ഇല്ലാതെ തികഞ്ഞ ഒരു കള്ളനെ പോലെ എന്റെ മുന്നില്‍ പല വേഷവും കെട്ടി.


ഓഫീസ് നില്‍ക്കുന്ന സ്ഥലതിനോട് ചേര്‍ന്ന് കിടക്കുന്ന കമുക് തോട്ടം സക്കറിയ യുടേത് ആയിരുന്നു. അയാള്‍ വില്ലേജു ഓഫീസ് സ്ഥലം കൈയ്യേറി എന്ന പരാതി ഉദയന്‍ പറഞ്ഞത് കൊണ്ട് തൊട്ടു അടുത്ത ദിവസം അതിന്റെ രേഖകളും അസ്സല്‍ പ്രമാണങ്ങളും ഒക്കെ നല്‍കണം എന്ന് പറഞ്ഞു സക്കറിയ പോകുന്നതിനു മുന്‍പ് ഒരു നോട്ടീസ് നല്‍കിയതിനാല്‍..ഇറങ്ങാന്‍ നേരം സക്കറിയയുടെ മുഖം ശരിക്കും കടന്നല്‍ കുത്തിയത് മാതിരി തോന്നിച്ചു.


ആ ഒരു പ്രവര്‍ത്തി നാട്ടുകാരുടെ മുന്നില്‍ വളരെ പെട്ടെന്ന് എനിക്ക് ഒരു നല്ല പേര് നല്‍കി. ഞാന്‍ സക്കറിയ എന്നാ ഭൂ ജന്മിയുടെ കൂട്ടി കൊടുപ്പുകാരന്‍ അല്ല എന്ന ഒരു തോന്നല്‍ പകരാന്‍ ആ സംഭവം കാരണം ആയ്.


പതിയെ പതിയെ സക്കറിയ യില്‍ നിന്ന് ശത്രതയും വിദ്വേഷവും ഒക്കെ മാറി തുടങ്ങി.


ഒരു ആഴ്ച കഴിഞ്ഞു ഓഫീസില്‍ ഇരിക്കുമ്പോള്‍ ഉദയാന് ഒപ്പം ഒരാള്‍ എന്നെ കാണാന്‍ എത്തി..തൂവെള്ള ഷര്‍ട്ടും മുണ്ടും ഒക്കെ ഇട്ട അറുപതിന് അടുത്ത് പ്രായം തോന്നിക്കുന്ന ഒരാള്‍.


“ഇത്...അന്ന് ഞാന്‍ വരുമ്പോഴേ പറഞ്ഞില്ലേ...ഈ നാട്ടിലെ ഒരു ഹാജിയാരെ പറ്റി..ഇതാണ്..വല്യകത്തു അഹമ്മദ്‌ ഹാജി..ഇദ്ദേഹത്തിന്റെ ഉപ്പയുടെ കാലത്ത് സര്‍ക്കാരിന് കൊടുത്ത സ്ഥലത്ത് ആണ് ഈ കെട്ടിടം ഒക്കെ നില്‍ക്കുന്നത്...ഇത് മാത്രം അല്ല..താഴത്തെ എല്‍.പി.സ്കൂളും ഒക്കെ നില്‍ക്കുനത്..”


“ഉം..ഉദയന്‍ പറഞ്ഞിരുന്നു..ഞാനും അല്പം തിരക്കിലായിരുന്നു..ആദ്യം എല്ലാവരെയും പോലെ ഞാനും കരുതി..മുന്‍ഗാമികള്‍ ചെയ്തത് പോലെ...നാട്ടുകാരുടെ കണ്ണില്‍ പൊടി ഇട്ടിട്ടു പോകും എന്ന് കരുതി..കഴിഞ്ഞ ദിവസം സാറിന്റെ കാര്യങ്ങള്‍ ഒക്കെ ഈ ഉദയന്‍ വന്നു പറയുമ്പോള്‍ കാണണം എന്ന് തോന്നി..”


ആ നാടും നാട്ടാരും ഒക്കെ ആയ് പതിയെ പതിയെ ഞാന്‍ ഒരു നല്ല ആത്മ ബന്ടതിന്റെ ആരംഭത്തിലേക്ക് കടന്നു.


വര്‍ഷങ്ങളായി പൊതു രംഗത്ത്‌ നിന്നും ഒട്ടും സജീവം അല്ലാതിരുന്ന ഹാജിയാര്‍ എല്ലാ നല്ല സംരംഭങ്ങള്‍ക്കും നേതൃത്വം വഹിക്കാന്‍ മുന്‍പോട്ടു വന്നു..ഓഫീസ് കെട്ടിടത്തിനു വര്‍ഷങ്ങളായി നഷ്ടമായിരുന്ന വ്യ്ദ്യുതി പുനസ്ഥാപിക്കാന്‍, വയനാട് കലക്ട്രേറ്റ്‌ മായി ബന്ധപ്പെടുത്തി എന്തൊക്കെ ഫണ്ടുകള്‍ സംഘടിപ്പിച്ചു എടുക്കാന്‍ കഴിയുമോ...അതെല്ലാം...സ്കൂളിന്റെ ശോചനീയമായ അവസ്ഥ ഒന്ന് മാറ്റാന്‍...അങ്ങനെ ഞാനും നാടും നാട്ടുകാരും ഒക്കെ ആയി ദിവസങ്ങള്‍ക്കുള്ളില്‍ ഒരു വല്ലാത്ത ബന്ധം ഉടലെടുത്തു.


നാളുകള്‍...ആഴ്ചകള്‍...പിന്നെ മാസങ്ങള്‍...സന്തോഷത്തിന്റെ പകലുകള്‍ ആയിരുന്നു മണിമൂലി ദേശക്കാര്‍ക്ക് അന്നെല്ലാം.


സ്കൂളിലെ ഒന്ന് രണ്ടു കാര്യങ്ങളുടെ ചര്‍ച്ചകള്‍ക്ക് ഹെഡ്‌ മാസ്ടരുമായ്‌ ഇരിക്കുമ്പോള്‍...വേലായുധന്‍ വന്നു,,സര്‍ അത്യാവശ്യമായ്‌ ഓഫീസിലേക്ക് വരണം,,നാട്ടീന്നു ആരൊക്കെയോ കാണുവാന്‍ വന്നിട്ടുണ്ട് എന്ന് പറഞ്ഞത്.


തിരികെ നടക്കുമ്പോള്‍..മനസ്സില്‍...ഒത്തിരി ചോദ്യങ്ങള്‍ ആയിരുന്നു..നാട്ടീന്നു ഇത്രയും ദൂരെ...ഇങ്ങനെ ഒരു ദേശത്ത്...ആരാവും.


ദൂരെ നിന്ന് തന്നെ ഞാന്‍ കണ്ടു..എന്നെയും കാത്തു ആ രണ്ടു കണ്ണുകള്‍..കാത്തു നില്‍ക്കുന്നത്.


ഇവള്‍ അല്ലാതെ എന്നെ ഇങ്ങനെ അന്വേഷിച്ചു വരാന്‍ ഈ ലോകത്ത് വേറെ ആര് ഇരിക്കാനാണ്.


“പരിഭവിക്കാനോ എന്നെ കുറ്റപ്പെടുത്താനോ ആണെങ്കില്‍...വേണ്ട...ഞാന്‍ ആ ഒരു ലോകത് നിന്ന് ഈ മൂന്നു മാസങ്ങള്‍ അനുഭവിച്ചത് ഒക്കെയും ഇത്തിരി സമയം കൊണ്ട് ഉടക്കാന്‍ എനിക്ക് വയ്യ..”


അവള്‍ ഒന്നും മിണ്ടിയില്ല..കുറെ നേരം ആ കണ്ണുകള്‍ എന്റെ കണ്ണുകളിലേക്ക് ഉറ്റ് നോക്കുന്നത് ഞാന്‍ കണ്ടു.


തിരക്കിട്ട് സ്കൂളില്‍ നിന്ന് വന്നത് കേട്ട് ഉദയനും കൂടെ രഘു മാഷും ഓഫീസിലേക്ക് വന്നു.

“ആരാ സാറേ ഇവരൊക്കെ..നാട്ടീന്നാ...?”


“ഇത് സരിത..കോളേജു വാദ്യാരാ...കൂടെ വന്നത് അവളുടെ സഹോദരന്‍...സഞ്ജു..പഠിക്കുവാ..”


അപ്പോഴത്തെ മുഖഭാവം മനസ്സിലാക്കിയിട്ടാവും പിന്നെ ആരും ഒന്നും ചോദിച്ചില്ല.കുറച്ചു കഴിഞ്ഞു ഉദയനും മാഷും മടങ്ങി.


വയ്കുന്നേരം വരെ...തിരികെ ആലപുഴയിലേക്ക് ഒരു സ്ഥലമാറ്റത്തെ പറ്റി ഒക്കെ വ്യംഗ്യം ആയി സൂചിപ്പിച്ചിട്ടു ..മനസ്സില്ലാ മനസ്സോടെ അവള്‍ മടങ്ങി..


അന്ന് ഉറങ്ങാന്‍ ഒട്ടും കഴിഞ്ഞില്ല. ഞാന്‍ ആരെ ഒക്കെ ആണ് വേദനിപ്പിച്ചു കൊണ്ടിരിക്കുന്നത്...ഈ വേദനകള്‍ക്ക് ഇടയിലേക്ക് സരിതയുടെ ജീവിതം വലിചിഴക്കുന്നതിന്റെ സാംഗത്യം ഓര്‍ത്തു എനിക്ക് ഉറങ്ങാന്‍ കഴിയുന്നില്ല. പ്രായം വല്ലാതെ ഒരു ഓട്ടപാച്ചിലില്‍ ആണ്..അമ്മയുടെ കണ്ണ് നീര്‍ മറ്റൊരു സങ്കടം...അമ്മയുടെ കണ്ണുനീരിലും വലുതാണ്‌ സരിതയുടെ കാര്യത്തിലെ നീറ്റലുകള്‍..


പിറ്റേന്ന് രാവിലെ സ്കൂളില്‍ വെച്ച് തുടര്‍ന്നു നടന്ന ഒരു മീറ്റിംഗ് ന്റെ അവസാനം എന്നെ ഒറ്റയ്ക്ക് കിട്ടുമ്പോള്‍ രഘു മാഷ്‌ തലേന്ന് വന്നവരുടെ വിഷയം സംസാരത്തില്‍ എടുത്തിട്ടു..മാഷ്‌ അങ്ങനെ ആണ്.


“ഇതുവരെ ചില തുറന്നു പറച്ചിലുകള്‍ ഉണ്ടായിട്ടില്ല. ഞാന്‍ ഒരു വലിയ കളവാണ്.. മാഷെ..! ആ വലിയ കളവിന്റെ ഒരു ഭാഗം ആണ് ഈ മണിമൂല ദേശത്തേക്ക് എന്റെ വരവ് തന്നെ. സരിത..അവള്‍ എനിക്ക് വെറും ഒരു കൂട്ടുകാരി മാത്രമല്ല..ഒരു പക്ഷെ അവള്‍ ഇല്ലായിരുന്നു എങ്കില്‍ ഇങ്ങനെ ഒരു വിവേക്‌ ഈ ഭൂമിയില്‍ ഉണ്ടാകുമായിരുന്നില്ല..എന്നിട്ടും..ഞാന്‍ അവലോടു എന്റെ ഒരു കടമയും നിര്‍വഹിക്കുന്നില്ല...ഒരു പരാതിയും ഇല്ലാതെ ഇന്നും അവള്‍...”


“ചെറുപ്പം മുതല്‍ തുല്ല്യ ദുഃഖം പങ്കുവെച്ചു വളര്‍ന്നവരാണ് ഞാനും അവളും. അവളുടെ പ്രസവത്തെ തുടര്‍ന്നു അമ്മ മരിച്ചു പോയ്‌..എന്റെ അമ്മയെയും ചേച്ചിയും എന്നെയും ഇട്ടിട്ടു അച്ഛനും ചെറുപ്പത്തില്‍ സ്ഥലം വിട്ടു പോയ്‌...അനാഥത്വം എന്താണ് എന്ന് ചില ചില ഘട്ടങ്ങളില്‍ നല്ലപോലെ ഞങ്ങള്‍ പങ്കു വെച്ചിട്ടുണ്ട്...”


“എനിക്ക് ഇത്രയും ഒക്കെയേ പറയാന്‍ പറ്റൂ...മാഷേ..ഇനിയും ഞാന്‍ പറയാന്‍ തുടര്‍ന്നാല്‍...ഈ രണ്ടു മൂന്നു മാസം ഞാന്‍ ആര്‍ജ്ജിച്ച ശക്തിയും എല്ലാം ഒരു നിമിഷം കൊണ്ട് ഈ പുഴപോലെ ആര്‍ത്തു ഒലിച്ചു അങ്ങ് പോകും..”


എന്റെ വാക്ക് കേട്ട് അയാള്‍ പതിയെ നടന്നു നീങ്ങി...


തിരികെ വരുമ്പോള്‍..വെറുതെ ഹാജിയാരുടെ വീട്ടില്‍ ഒന്ന് കയറി..ഒപ്പം ഉദയനും ഉണ്ടായിരുന്നു. നല്ല ആതിഥ്യം..! നല്ല ശാന്തത ആണ് ആ വീടിനു..മുറ്റത്ത് ഒരു ചെറിയ കുട്ടി ഓടി കളിക്കുനുന്റായിരുന്നു..പുറത്തേക്കു മറ്റു ആരെയും കണ്ടില്ല.


ഓഫീസിലേക്ക് മടങ്ങുമ്പോള്‍...ഹാജിയാരുടെ കൂടുതല്‍ വിവരങ്ങള്‍ ഉദയന്‍ ഞാന്‍ ചോദിക്കാതെ തന്നെ പറഞ്ഞു തന്നു.


ഒരേ ഒരു മകന്‍ ആയിരുന്നു അത്രേ ഹാജിയാര്‍ക്ക് ഉണ്ടായിരുന്നത്. നല്ല മനുഷ്യര്‍ക്ക്‌ ദൈവം ഒരുപാട് പരീക്ഷണങ്ങള്‍ നല്‍കും എന്ന് പറയും പോലെ സൌദിയില്‍ വെച്ചുണ്ടായ ഒരു അപകടത്തില്‍ ആ മകന്‍ മരണപ്പെട്ടു..അന്ന് ആ വണ്ടിയില്‍ മരുമകളും ഉണ്ടായിരുന്നു.എന്തോ ഭാഗ്യം..അത് മാത്രം വലിയ പരുക്കൊടെ രക്ഷപെട്ടു..ആ മരണം ഉണ്ടാക്കിയ ഷോക്ക്‌ ഹാജിയാര്‍ക്ക് ചില്ലറ അല്ല..അതോടെ മരുമകള്‍..മാനസികമായി അസ്വാസ്ഥ്യങ്ങള്‍ കാണിച്ചു തുടങ്ങി..ആ അപകടസമയത് ആ പെണ്‍കുട്ടി ഗര്‍ഭിണി ആയിരുന്നു..എന്തൊക്കെയോ ദൈവാധീനം...പ്രസവം ഒക്കെ ഒരു വിധം നടന്നു കിട്ടി...ഇപ്പൊ പതിയെ പതിയെ ആ കുട്ടി ജീവിതത്തിലേക്ക് തിരികെ വരുകയാണ്..


കംമ്മ്യൂനിസ്റ്റ്റ്‌ കാരനായ ഉദയന്റെ വാക്കുകളിലെ ദൈവ ഭയം ഞാന്‍ തമാശയോടെ ഓര്‍ത്തു..!


“ഹാജിയാരുടെ പെങ്ങളുടെ മകന്‍ ഒരു ഡോക്ടര്‍ നാസര്‍ ഉണ്ട്..ഊട്ടിയിലെ ഒരു ഹോസ്പിറ്റലിലെ മാനസിക രോഗ ശുശ്രൂഷകന്‍ ആണ്..അയാളുടെ സഹായം കൊണ്ടാണ് ഈ പെണ്‍കുട്ടി ഇങ്ങനെ എങ്കിലും ഒക്കെ ആയത്...ഇടക്കിടക്ക് ഇവിടെ വരും...ഒരു നല്ല ചങ്ങാതിയാ..ഈ നാട് ഇങ്ങനെ ആയത് കാരണം പിന്നെ...ഇങ്ങോട്ട് വരാതെ ഇരിക്കുകയായിരുന്നു...ഇനി ഈ സാറിന്റെ വിവരം ഒക്കെ അറിഞ്ഞിട്ടുന്റെന്കില്‍...വരുമായിരിക്കും.”


നന്മകളും സന്തോഷങ്ങളും നിറഞ്ഞ ദിവസങ്ങള്‍ പിന്നെയും കടന്നു പോയ്‌.


കാലവര്‍ഷം അതിന്റെ എല്ലാ ഭാവത്തോടെ മനിമൂലയെ അതിശയിപ്പിക്കാന്‍ ആരംഭിച്ചു. മഴക്കാലം മണി മൂല ക്കാര്‍ക്ക് ഭയത്തിന്റെ കാലമാണ്. പിന്നെ അങ്ങ് ഒറ്റപ്പെടല്‍ ആണ്...ഉരുള്‍പൊട്ടല്‍ ഒരു സ്ഥിര സംഭവം ആകും..മല വെള്ള പാച്ചിലില്‍ മരണങ്ങള്‍ ഒരു സ്ഥിരാമായ വാര്‍ത്ത ആകും..


ഇത്തവണയും ഒന്നിനും ഒരു കുറവ് ഉണ്ടായില്ല...മണിമൂല എല്ലാരെയും ഭയപ്പെടുത്തി ഒഴുക്ക് ആരംഭിച്ചു.. മജീദ്‌ ഇക്കയും രാവുന്നിമാരും ഒക്കെ മനിമൂലയിലെ കൂരകളില്‍ ഒതുക്കപ്പെട്ടു..പുറത്തേക്കു ഇറങ്ങാന്‍ പോലും ഭയക്കുന്ന താണ്ടവം.


പതിവില്‍ നിന്ന് വ്യത്യസ്ഥം ആയി ഞാന്‍ ദുരിതാശ്വാസത്തിന്റെ പുതിയ മാര്‍ഗ്ഗം വല്ലതും ഉണ്ടോ എന്ന് നേരത്തെ തന്നെ ഒരു പഠനം നടതിയിരുന്നതിനാല്‍..സ്കൂള്‍ ഒരു മാര്‍ഗ്ഗം ആക്കി,,,ഹാജിയാരുടെ ഒക്കെ സഹായത്തോടെ ഒരു ഭേദപ്പെട്ട ക്യാമ്പ്‌ തുടങ്ങി....മുകളില്‍ താമസിക്കുന്ന ആദിവാസികളും..തമിഴ് ആളുകളും ഒക്കെ ആണ്...കൂടുതലും ആ സഹായം ഏറ്റുവാങ്ങിയത്.


ഏതാണ്ട് ഒന്ന് ഒന്നര ആഴച്ചയോളം ആ ക്യാമ്പ് അവിടെ നിന്നിരുന്നു. കലക്ട്രേറ്റ് യില്‍ നിന്നും കിട്ടാവുന്ന സഹായങ്ങള്‍ ഇതിനിടയില്‍ ബോധ്യപ്പെടുത്തി നേടാന്‍ കഴിഞ്ഞു. ആദ്യമായ്‌ ആ മണി മൂലയില്‍ നടന്ന ഒരു ദുരിതാശ്വാസ ക്യാമ്പ് ആയിരുന്നതിനാല്‍ നല്ല ജന സഹായം നേടുവാന്‍ കഴിഞ്ഞു.


അങ്ങനെ ഒരു സഹായം ചെയ്തതിന്റെ വലിയ പങ്കു എനിക്ക് ആയത് കൊണ്ട്...പൊതു ജനത്തിന്റെ കൂടുതല്‍ സ്നേഹം ഏറ്റുവാങ്ങാന്‍ ഒരു ഭാഗ്യം ഉണ്ടായ. അവര്‍ക്കൊപ്പം എന്നോ വന്നു ചേരേണ്ട ഒരു ഭാഗ്യം ആണ് ഞാന്‍ എന്ന ഒരു തോന്നല്‍ ആണ് എല്ലാവര്ക്കും ഉള്ളതെന്ന് എനിക്ക് തോന്നി.


ക്യാമ്പ് ഒന്നര ആഴ്ച കഴിയാറാകുമ്പോള്‍ വളരെ കുറച്ചു ആളുകള്‍ മാത്രം ആണ് ഉണ്ടായിരുന്നത്. അവസാന ദിവസം ആകുമ്പോള്‍..അന്ന് രാവിലെ രഘു മാഷ്‌ പറഞ്ഞത്..രണ്ടു ആദിവാസി കുടുംബം മാത്രമാണ് ഉള്ളത്..അവര്‍ വയ്കുന്നേരം തന്നെ മല കയറും...അതോടെ തൊട്ടു അടുത്ത ദിവസം തന്നെ സ്കൂള്‍ പഠന സൗകര്യം ആരംഭിക്കാം എന്നായിരുന്നു..അങ്ങനെ അതിന്റ് കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തി അന്നത്തെ ദിവസം അങ്ങനെ പോയ്‌..


പിറ്റേന്ന് രാവിലെ..ആറമണി ആകുമ്പോള്‍..തന്നെ ഉദയന്റെ വിളി കേട്ടാണ് ഞാന്‍ ഉണരുന്നത്. പുറത്തു ഇറങ്ങുമ്പോള്‍..അയാള്‍ക്കൊപ്പം മറ്റു രണ്ടു മൂന്നു പേര്‍ കൂടി ഉണ്ട്.


“ഇന്നലെ ആ ക്യാമ്പ് ഒഴിയുമ്പോള്‍..സര്‍ ഉണ്ടായിരുന്നില്ലേ..”?


“ഇല്ല..ഞാന്‍ അങ്ങോട്ട്‌ പോകേണ്ടി വന്നില്ല...ഒക്കെ, രഘുമാഷ്‌ ചെയ്തോളാം എന്ന് പറഞ്ഞത് കാരണം..അല്ലാ...എന്താ..?”


“അല്ല സാര്‍...അവിടെ എല്ലാരും പോയ്‌..പക്ഷെ..ഒരു ചെറിയ പെണ്‍കുട്ടി മാത്രം..നമ്മള്‍ ഒന്നും ആ തിരക്കില്‍ ഒട്ടും ശ്രദ്ടിചിട്ടുണ്ടാവില്ല...കണ്ടാല്‍..ഭ്രാന്തിയെ പോലെ...തലമുടി ഒക്കെ...ഇങ്ങനെ കൂന്തിച്ചു...ചോദിച്ചാലോ...ഒന്നും മിണ്ടുന്നും ഇല്ല...”


അവര്‍ക്കൊപ്പം കൂടെ നടക്കുമ്പോള്‍...മനസ്സില്‍ എന്തോ ഒരു പതര്‍ച്ച അനുഭവപ്പെട്ടു..ശ്വാസം മുട്ടും പോലെ..


“ആദിവാസി കുട്ടികള്‍ അല്ല...അല്ലാ..ഏതു ആണ്..എന്താണ് എന്നോകെ അറിയണം എങ്കില്‍...എന്തെങ്കിലും ഒന്ന് വാ തുറന്നു മിണ്ടാണ്ടേ...നമ്മളെ കാണുമ്പോള്‍..ഓടി...ഭയന്ന്...പിറകിലോട്ട് മാറുകയാണ്..”


“ഇനീ ഇപ്പൊ എന്താ ചെയ്യേണ്ടത്...ആരോട് പറയും...പെണ്ണല്ലേ..അങ്ങനെ വെറുതെ ഒരു തീരുമാനം എടുക്കാന്‍ പറ്റില്ലല്ലോ...”


ഉദയന്‍ ഇങ്ങനെ ഓരോന്ന് പറയുമ്പോഴും...എന്റെ മനസ്സില്‍..പുറത്തു പറയാന്‍ കഴിയാത്ത ഒരു വികാരം അല അടിക്കുകയായിരുന്നു.


സ്കൂളിന്റെ മുറ്റത്ത്‌ സാമാന്യം നല്ലത് പോലെ ആളു കൂടി നില്‍ക്കുന്നുണ്ട്. ആകെ ഭയന്ന്...സ്കൂളിന്റെ വരാന്തയില്‍...തൂണിനു പിറകില്‍..ഒരു പത്തോ പതിനൊന്നോ..പ്രായം വരുന്ന ഒരു ചെറിയ പെണ്‍കുട്ടി...


കൂടി നില്‍ക്കുന്ന അത്രയും ആളുകളെ അവള്‍ മാറി മാറി നോക്കുന്നുണ്ട്. ഞാന്‍ അവളുടെ അരികിലേക്ക് പതിയെ നടന്നു..

“സൂക്ഷിക്കണം..സര്‍..മ്മടെ ചായ സുമതിയെ ഒരു വലിയ കല്ല്‌ എടുത്ത്‌ ഒരൊറ്റ ഏറു..കൈ മുറിഞ്ഞു..എന്തൊരു പാടു ആണെന്ന് നോക്കണേ..വന്നോളും ഓരോ ശവങ്ങള്‍...”


അവളിലേക്ക് അടുക്കുംതോറും എന്റെ മനസ്സ് വല്ലാതെ, പറഞ്ഞു വിവരിക്കുവാന്‍ കഴിയാത്ത എന്തോ ഒരു വികാരത്തിലേക്ക് പോവുകയായിരുന്നു. ഞാന്‍ അടുത്ത് എത്തിയിട്ടും അവള്‍ ഒന്നും ചെയ്തില്ല..പക്ഷെ കൂടുതല്‍ കൂടുതല്‍ പിറകിലേക്ക് മാറി കൊണ്ടിരുന്നു..ഞാന്‍ അടുത്തു പൊയ് ഇരുന്നു. അവളെ ഞാന്‍ അടുക്കലേക്ക് മാടി വിളിച്ചു. ദിവസങ്ങള്‍ ആയിട്ടുണ്ടാവും കുളിച്ചിട്ടു..തലമുടി എല്ലാം വല്ലാതെ ജട പിടിച്ചിട്ടുണ്ട്..


ഞാന്‍ കൈ എത്തി അവളുടെ തലമുടിയില്‍ പതിയെ കൈ ഓടിച്ചു..നെറ്റിയില്‍ പതിയെ തടവി..കയ്യില്‍ പിടിച്ചു ഞാന്‍ അരികിലേക്ക് ഇരുത്തി..


“നീ ഏതാ മോളെ..”...?


അവള്‍ ഭയന്ന്...എന്റെ കണ്ണുകളിലേക്ക് ഉറ്റ് നോക്കി കൊണ്ടിരുന്നു...ആ കണ്ണുകളില്‍ നിന്ന് എന്തോ ഒരു ഊര്‍ജ്ജം എന്റെ സിരകളിലേക്ക് പകര്‍ന്നു കയറുന്നത് ഞാന്‍ അറിഞ്ഞു..!


ഞാന്‍ അവളെ അവിടെ നിന്ന് പതിയെ എഴുന്നേല്‍പ്പിച്ചു..അവള്‍ക്ക് അപ്പോള്‍ ഒരല്‍പം ഭയം മാറിയതായി തോന്നിച്ചു...സംഭവങ്ങള്‍ ഒക്കെ അറിഞ്ഞു ആ സമയം, ഹാജിയാര്‍ അവിടെ എത്തിയിരുന്നു...


“സര്‍ ഒരു കാര്യം ചെയ്യ്‌..നമുക്ക് എന്റെ വീട്ടിലേക്കു പോവാം..ഇവിടെ ഇങ്ങനെ നിന്നാല്‍..നാട്ടുകാര് അങ്ങനെ കൂടി ഒന്നിനും ഒരു തീരുമാനം ഉണ്ടാവില്ല..”


ഞങ്ങള്‍ പതിയെ ഹാജിയാരുടെ വീട്ടിലേക്കു നടന്നു.യാത്രക്കിടയില്‍ ഞാന്‍ പലതും അവളോടു ചോദിച്ചു കൊണ്ടിരുന്നു..പക്ഷെ എന്റെ കൈകളില്‍ മുറുകെ പിടിച്ചത് അല്ലാതെ ഒന്നും മിണ്ടിയില്ല.


ഹാജിയാര്‍ ഉള്ളില്‍ ചെന്ന് മരുമകളോട് എന്തോ പറഞ്ഞു...ആ പെണ്‍കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങി വന്നു എന്റെ കയ്യില്‍ നിന്നും ആ കുട്ടിയെ ഏറ്റു വാങ്ങി അകത്തേക്ക് പോയ്‌..ഒരല്പം മടി കാട്ടിയിട്ടും ഹാജിയാരുടെ മരുമകളുടെ മിടുക്ക് കാരണം അവള്‍ പെട്ടെന്ന് വഴങ്ങി.


പത്ത് പതിഞ്ഞന്ച്ചു മിനിറ്റ്‌ കഴിഞ്ഞു കുളിയും കഴിഞ്ഞു ഒരു നല്ല ഫ്രോക്കും അണിഞ്ഞു എത്തിയ ആ കുട്ടിയെ കണ്ടിട്ട് തിരിച്ച് അറിയാനെ കഴിഞ്ഞില്ല.


എല്ലാവരും എന്തൊക്കെ മാറിയും മറിച്ചും ചോദിച്ചിട്ടും...ഒന്നും പറഞ്ഞില്ല....സത്യത്തില്‍ എല്ലാവര്ക്കും അതൊരു സങ്കടം ആയി..


“സര്‍..ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നല്ലേ..ഇതിപ്പോ എന്ത് ചെയ്യും...ഈ കുട്ടിയെ എന്ത് ചെയ്യാനാ...ഉദ്ദേശ്യം..? സമയം പോയ്ക്കൊണ്ട് ഇരിക്കുവാ...”


ഉദയന്റെ ചോദ്യം എന്നെ സംബന്ധിച്ച് ഒരു ഞെട്ടല്‍ ഉളവാക്കുന്നതായിരുന്നു...ആ ചോദ്യം കേട്ടപ്പോള്‍...അറിയാതെ ഇടനെന്ചില്‍ ഒരു പിടച്ചില്‍...

“അതെ..പോലീസില്‍...വേണ്ട...അതൊന്നും വേണ്ട...പെണ്‍കുട്ടി അല്ലെ...അല്ലാതെ വേറെ എന്ത് മാര്‍ഗ്ഗമാ ഉള്ളത്..വല്ല മഠത്തിലും..”


ഹാജിയാര്‍ അത്രയും പറഞ്ഞു നിര്‍ത്തി...


ഞാന്‍ ഒന്നും മിണ്ടാതെ ആ കുഞ്ഞിന്റെ മുഖത്തേക്ക് നോക്കി ഇരിക്കുവായിരുന്നു..


“സര്‍ എന്താ ഒന്നും മിണ്ടാതെ..സര്‍ എന്തെങ്കിലും പറ...ഞങ്ങള്‍ അതുപോലെ ചെയ്യാം..”


കുറെ നേരം ആരും ഒന്നും സംസാരിച്ചില്ല..


“ഒന്നും സംസാരിക്കാതെ ഇരിക്കുന്ന ഒരു കുട്ടി...എന്താണ് ഏതാണ് എന്ന് ഒന്നും അറിയില്ല...നാട്ടുകാരുടെ ഒരു വില ഇരുത്ത ലില്‍ ഇത് ഒരു ആദിവാസി കുട്ടി ഒന്നുമല്ല..എവിടെ നിന്നോ വന്നു എത്തപ്പെട്ട ഒരു അനാഥ...ആ സത്യം എന്താണ് എന്ന് അറിയുന്നത് വരെ എങ്കിലും നമുക്ക് ഈ കുഞ്ഞിനെ നമുക്കിടയില്‍ വളര്‍ത്തിയെ പറ്റൂ....അത് എവിടെ എന്ന് മാത്രമേ എനിക്ക് ചോദിക്കാന്‍ ഉള്ളൂ..”


“അതിനു സര്‍ ഒന്നിനും വിഷമിക്കേണ്ട....ഞാന്‍ നോക്കിക്കോളാം...ഞാന്‍ ഒന്ന് കൂടി പറഞ്ഞോട്ടെ...എന്റെ മനസ്സില്‍ തോന്നിയതാ..എന്റെ ഒരു പെങ്ങളുടെ മകന്‍ ഉണ്ട്..സര്‍ നു അറിയില്ല...”


“സര്‍ നു അറിയാം...അന്ന് പറഞ്ഞ ഡോക്ടര്‍ നാസര്‍ നെ പറ്റിയാ...”


“ഉം...അയാളെ ഒന്ന് വരുത്താം...അവനു എന്തെങ്കിലും ഈ കാര്യത്തില്‍ ചെയ്യാന്‍ പറ്റും..”


എനിക്ക് അന്ന് മാത്രമല്ല..നാസ്സര്‍ വരുന്ന ദിനം വരെ... സന്തോഷത്തിന്റെ ദിനങ്ങള്‍ ആയിരുന്നു. രാവിലെ എഴുന്നേല്‍ക്കുന്നത് തന്നെ അവളെ കാണുവാന്‍ ആണ് എന്ന ഒരു തോന്നല്‍ ആയിരുന്നു..


ഉച്ചക്ക് ശേഷം ഹാജിയാരുടെ വീട്ടില്‍ പോയാല്‍...രണ്ടു മണിക്കൂര്‍ വരെ ചുമ്മ ഞാന്‍ എന്തെങ്കിലും ഒക്കെ അവളോടു പറഞ്ഞു കൊണ്ടിരിക്കും...ചിലത് ഒക്കെ കേട്ട് ചെറുതായി ഒന്ന് ചിരിക്കും..


രാത്രി കിടന്നുറങ്ങുമ്പോള്‍ വല്ലാതെ ഭയന്ന് നിലവിളിക്കാറുണ്ട് എന്ന് ഹാജിയാര്‍ പറഞ്ഞു...ആ കാഴ്ച ഒരു വല്ലാത്ത കാഴച്ചയാണ് എന്ന് മരുമകളും ഇടയില്‍ പറഞ്ഞു..


“എന്തോ ദുരൂഹമായ ഒരു കാരണം ഉണ്ട് ഈ കുട്ടിക്ക് പിന്നില്‍...അവളുടെ ജീവിതത്തിനു പിന്നില്‍..എന്തോ എന്റെ മനസ്സ് പറയുന്നു...”


ഹാജിയാര്‍ അങ്ങനെ പറയുമ്പോള്‍...എന്റെ മനസ്സ് ഒന്ന് വല്ലാതെ പിടച്ചു..


നാല് അഞ്ചു ദിവസം കഴിഞ്ഞിട്ടുണ്ടാവും...ഓഫീസിലേക്ക് ഉദയന് ഒപ്പം പെട്ടെന്ന് ഒരാള്‍ കടന്നു വന്നു..ഒപ്പം ആ പെണ്‍കുട്ടിയും..!

ഞാന്‍ ഊഹിച്ചു..


“ഞാന്‍ നാസര്‍ ആണ്..ഈ നാട്ടിനെ നന്നാക്കിയ ഒരു വല്ല്യ മനുഷ്യനാണ് ഇപ്പൊ ഞാന്‍ കൈ തരാന്‍ പോകുന്നത്...”


എന്ന് പറഞ്ഞു എന്റെ രണ്ടു കൈകളും പിടിച്ചു നന്നായി കുലുക്കി.


“ കുറച്ചു നേരം ആയതെ ഉള്ളൂ...ഊട്ടി നിന്നുള്ള യാത്ര അല്ലെ..അങ്ങനെ വന്നപ്പോ...മാമയുടെ വീട്ടിലെ പുതിയ അതിഥി യെ കണ്ടു...കുറെ നേരം പണിപെട്ടപ്പോ ...പതിയെ എന്റെ കൂടെ അങ്ങ് കൂടി....വിരോധം ഇല്ലെങ്കില്‍...നമുക്ക് ഒന്ന് നടക്കാന്‍ ഇറങ്ങാം..”


ഞങ്ങള്‍...പുഴവക്കിലേക്ക് നടന്നു..


“ഈ നടപ്പ്...ഒരു തരത്തില്‍...ഇവളുടെ ചലനങ്ങള്‍ പഠിക്കാന്‍ മാത്രമാണ്..ഈ കുഞ്ഞിനു സംസാരിക്കാന്‍ കഴിയും..എന്റെ നിഗമനം അത് തന്നെ ആണ്..എന്തോ ഒരു വല്ലാത്ത കുഴഞ്ഞു മറിയല്‍ ഈ കുഞ്ഞിന്റെ ലൈഫില്‍ നടന്നിട്ടുണ്ട്...ആ ഷോക്ക്‌ ആ മുഖത്ത് ഞാന്‍ ആദ്യമേ വായിച്ചറിഞ്ഞു..ചിലപ്പോ കുറച്ചു ദിവസം എടുക്കും..”


പുഴവക്കിലെ കുറ്റിചെടികളില്‍ പൂത്തു നില്ക്കുന വയലറ്റ് പൂക്കള്‍ മാത്രം അവള്‍ ശേഖരിച്ചു...ഇടയ്ക്കു പുഴയില്‍ ഇറങ്ങി...അങ്ങോട്ടും ഇങ്ങോട്ടും ഓടി നടന്നു...ചെറിയ മീനുകളെ പിടിക്കാന്‍ നോക്കി...


“ഈ ഒരു സാഹചര്യത്തില്‍ എന്തെങ്കിലും മാറ്റം ഉണ്ടാകുമോ എന്ന് എനിക്ക് ഉറപ്പു പറയാന്‍ കഴിയില്ല..ഞാന്‍ നാളെ രാവിലെ..ഈ മോളെയും കൂട്ടി എന്റെ ക്ളിനിക്കിലെക്ക് പൊക്കോട്ടെ..മാറ്റം എന്തുണ്ടായാലും ഞാന്‍ അറിയിക്കാം..”


ഞങ്ങള്‍ തിരികെ നടന്നു...ഓഫീസിലെ മുറ്റത്ത് നിന്ന് അവള്‍ കണ്ണില്‍ നിന്ന് മറയും വരെ ഞാന്‍ കൈ കാട്ടി...അവള്‍ എന്റെ മുഖത്ത് നിന്ന് കണ്ണ് പറിക്കാതെ എന്നെ നോക്കി കൊണ്ടിരുന്നു..


അന്ന് ആ രാത്രി എത്ര ശ്രമിച്ചിട്ടും എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല...കണ്ണ് അടക്കുവാന്‍ ശ്രമിക്കുമ്പോള്‍...ആ കുഞ്ഞിന്റെ മുഖം എന്റെ മനസ്സിലേക്ക് ഓടി വന്നു...രാത്രി തന്നെ ഹാജിയാരുടെ വീട്ടിലേക്കു പോയാലോ എന്ന് പോലും ചിന്തിച്ചു...രാവിലെ തന്നെ എഴുന്നേറ്റു ഓഫീസിന്റെ മുറ്റത്ത് വഴിയുടെ വക്കില്‍ പോയ്‌ നിന്ന്.


ഏതാണ്ട് എട്ടു മണി ആകുമ്പോള്‍..ഹാജിയരും മരുമകളും അതിന്റെ കുട്ടിയും പിന്നെ നമ്മുടെ ആ പെണ്‍കുട്ടിയും കൂടി പോകുവാന്‍ എത്തി...നാസരുടെ തോളില്‍ ആണ് പെണ്‍കുട്ടി...ഒരൊറ്റ ദിവസം കൊണ്ട് അവര്‍ തമ്മില്‍ അത്രയ്ക്ക് അടുത്തുവോ എന്ന് തോന്നിച്ചു..


“അപ്പൊ എല്ലാം പറഞ്ഞ പോലെ...ഇവര്‍ രണ്ടു ദിവസം എനിക്കൊപ്പം അവിടെ ഉണ്ടാവും..പിന്നെ എന്റെ ഈ കുഞ്ഞുവാവ എന്ത് പറയുന്നുവോ...അത് അപ്പൊ തന്നെ ഞാന്‍ അറിയിക്കാം..”


പതിയെ അവര്‍ നടന്നു നീങ്ങി..ഞാനും എനിക്കൊപ്പം ഉദയനും..പിന്നെ ഒന്ന് രണ്ടു പേരും പുഴ കടവിലേക്ക് നടന്നു.. നാസരുടെ തോളില്‍ ഇരിന്നു എന്റെ മുഖത്തേക്ക് മാത്രമാണ് ആ കുഞ്ഞു നോക്കിയിരുന്നത്. എന്തോ എന്റെ മുഖം നന്നേ വിഷാദം ആയിരുന്നത് കൊണ്ട്....അത് ഒട്ടും ആ കുഞ്ഞു പെണ്‍കുട്ടി ഇഷ്ടപ്പെടുന്നില്ല എന്ന് എനിക്ക് തോന്നി..പുഴവക്കിലെക്ക് അടുക്കുമ്പോള്‍..ഞാന്‍ നാസരുറെ അടുത്തേക്ക് നടന്നു...ആ കുട്ടിയെ ഞാന്‍ കയ്യില്‍ വാങ്ങി..അവള്‍ അപ്പോള്‍ എന്റെ കവിളില്‍ ഒരുമ്മ തന്നു..


“ദാ..നോക്ക് മാമ...വിവേക്‌ സര്‍ നു മാത്രം അവള്‍ ഒരുമ്മ നല്‍കിയിരിക്കുന്നു..ഒരു നല്ല മാറ്റം ആണത്..അവള്‍ക്കു എല്ലാവരും വേണ്ടപ്പെട്ടവര്‍ ആണ് ഇതൊക്കെ എന്ന് തോന്നി തുടങ്ങി ഇരിക്കുന്നു...പടച്ചവന്‍ തന്നെ തുണ...ഇതിനെ കണ്ടപ്പോള്‍ മുതല്‍...എനിക്ക് ഇതുവരെ തോന്നാത്ത ഒരു വല്ലാത്ത ഫീലിംഗ് ഈ കുട്ടിയോട് തോന്നുന്നു...എന്താണ് എന്ന് എനിക്ക് പറയാന്‍ പറ്റുന്നില്ല...എത്രയോ കേസ് ഞാന്‍ കണ്ടതാ...ഇത്...”


അവള്‍ വലിയ രാവുന്നിയെട്ടന്റെ തോണി യിലേക്ക് കയറി..പതിയെ പുഴയില്‍ തോണി നീങ്ങി തുടങ്ങി...


എന്റെ കണ്ണുകള്‍ നനഞ്ഞുവോ...ഉവ്വ്..അത് അവള്‍ മാത്രം കണ്ടു..


അവളുടെയും കണ്ണുകള്‍ നനഞു...അത് നാസര്‍ കണ്ടു...നാസര്‍ എല്ലാരെയും നോക്കി കൈ വീശി കാട്ടി..ഒപ്പം അവളും..അങ്ങ് ദൂരെ മറയും വരെ ഞാന്‍ ആ തോണി നോക്കി നിന്ന്..


തിരികെ നടക്കുമ്പോള്‍..മനസ്സ് വല്ലാതെ നീറുകയായിരുന്നു..ഓഫീസില്‍ ചെന്ന് എത്തും വരെ...കൂടെ നടന്നു വന്നവരോട് ഒന്നും ഞാന്‍ മിണ്ടിയില്ല.


ദിനങ്ങള്‍...മൂന്നും നാലും കടന്നു പോയ്‌...മൂന്നു ദിനം കഴിഞ്ഞു ഹാജിയാരും മരുമകളും തിരികെ എത്തി..


ഒരു ആഴ്ച കഴിഞ്ഞിട്ടുണ്ടാവും..ഉച്ചക്ക് ഓഫീസില്‍ ഇരിക്കുമ്പോള്‍..ഹാജിയാര്‍ വളരെ വേഗം നടന്നു വരുന്നത് കണ്ടു...ഞാന്‍ വേഗം ഇറങ്ങി ചെന്ന്...


“സന്തോഷം കൊണ്ട് അവിടെ ഇരിക്കാന്‍ കഴിഞ്ഞില്ല...നാസ്സര്‍ വിളിച്ചു...മ്മടെ മോള്‍ മിണ്ടീന്നു...പക്ഷെ..നമ്മള്‍ വിചാരിക്കുംപോലെ ഒന്നും അല്ലാ...അതിലും വലിയ ദുരൂഹതആണ് ആ കുട്ടിക്ക് ചുറ്റും...മിണ്ടിയത് തമിഴ് പോലെ ഒരു ഭാഷയിലാ...എന്നാ നമ്മള്‍ ഒക്കെ കേട്ടിരിക്കുന്ന തമ്ഴു പോലെ അല്ലാന്നു..ഏതായാലും സര്‍ അവിടെ വരെ ഒന്ന് ചെല്ലാന്‍ പറഞ്ഞു നാളെ തന്നെ...”


“പേര് വല്ലതും പറഞ്ഞോ...നാസര്‍..”


“ഉവ്..നയന എന്ന്..”


നയന......നയന....മനസ്സിലേക്ക് ആ പേര് അങ്ങ് പതിയുക ആയിരുന്നു..


അന്ന് എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല...എങ്ങനെ എങ്കിലും ഒന്ന് നേരം വെളുത്ത് കിട്ടിയാല്‍ മതി എന്നായിരുന്നു...രാവിലെ തന്നെ കുളിച്ചു അതിരാവിലെ തന്നെ കടത്ത് കടന്നു..ഗൂഡല്ലൂരിലേക്ക് ഉള്ള ബസ്സ് കയറി...ഊട്ടിയിലേക്ക് പോയ്‌..


കാണുമ്പോള്‍ എന്താണ് നല്‍കേണ്ടത്...എന്താണ് സംസാരിക്കേണ്ടത് എന്നൊക്കെ ഓര്‍ത്തു എന്റെ മനസ്സ് വെമ്പുകയായിരുന്നു..നിറയെ ചോക്ക്ലേറ്റ് ഉം...നിറയെ റോസാ പൂക്കളും വാങ്ങി..നാസര്‍ ന്റെ ക്ലിനിക്കില്‍ എത്തുമ്പോള്‍..സമയം ഉച്ചയോടു അടുക്കുന്നുണ്ടായിരുന്നു. ആ ക്ലിനിക്ക് ഒറ്റ നോട്ടത്തില്‍ ഒരു ക്ലിനിക്ക്‌ എന്ന് തോന്നുകില്ല...ഒരു വലിയ പൂന്തോട്ടത്തിനു നടുവില്‍ ഒരു കെട്ടിടം..


എല്ലാതരം പൂക്കളും നിറയെ ഉണ്ട്...നിറയെ ശലഭങ്ങളും..ചെടികള്‍ക്കിടയില്‍..അവിടെയും ഇവിടെയും ഒക്കെ ആയി ആളുകള്‍ ഇരിക്കുന്നുണ്ട്...


എന്റെ കണ്ണുകള്‍...ആ ആശുപത്രി കെട്ടിടത്തിലേക്ക്‌ നടക്കുമ്പോഴും ആ പൂക്കള്‍ക്ക് ഇടയില്‍ പരതുകയായിരുന്നു..നയന മോള്ക്കായ്‌..


“ഞാന്‍ കരുതി...ഇതിലും നേരത്തെ എത്തുമെന്ന്..സര്‍ നെ ഞാന്‍ സമ്മതിച്ചിരിക്കുന്നു...!”


“ആളിനെ അങ്ങനെ നോക്കണ്ട....അവിടെ അല്ല...ഇവിടെ ഒരു നല്ല കൂട്ടുകാരി ഉണ്ട് അവള്‍ക്കു...ഒരു സുലോചന അമ്മ ഉണ്ട്...തിരുവല്ല ക്കാരിയാ..ഇപ്പൊ അസുഖം ഒന്നുമില്ല...ആരും വരാനില്ലാത്തത് കൊണ്ട് കഴിഞ്ഞ രണ്ടു വര്‍ഷമായി ഇവിടെ തന്നെയാ...ഏതായാലും ഭാഷ ഒന്നും രണ്ടാള്‍ക്കും പ്രശനം അല്ലാ...നല്ല കൂട്ടാ...ദാ...അവിടെ പിന്നില്‍...വാക മരചോട്ടിനു പിന്നില്‍ ഉണ്ട്...”


“സര്‍...വാ...ആദ്യം കേസ് റിപ്പോര്‍ട്ട് ഒന്ന് പഠിക്ക്...ഒരു അനാഥ അല്ലെ..നാളെ ഇവള്‍ക്ക് ഒരു രക്ഷകര്താവ് വന്നാല്‍...ഒരു ഗവണ്‍മെന്റ്‌ സ്ടാഫ് എന്നാ നിലയില്‍...വേണ്ട രീതിയില്‍..ഈ കുറ്റി വളരെണ്ട ഇടത്ത് വളരെണ്ടാതല്ലേ...സര്‍ ന്റെ ഏരിയ യില്‍ റിപ്പോര്‍റ്റ് ചെയ്ത കേസ് എന്ന നിലയില്‍...വെരി ഇമ്പോര്ട്ടന്റ്റ്...!”


“ഞാന്‍ ആദ്യ ദിവസങ്ങളില്‍...ഒത്തിരി കഷ്ടപ്പെട്ട്..പിന്നെ...എല്ലാരുടെയും പ്രാര്‍ത്ഥന യുടെ ഒക്കെ ഫലം... അവള്‍ മിണ്ടി...ആദ്യം എനിക്ക് ഒന്നും മനസ്സിലായില്ല...ഒരേ സമയം രണ്ടു ഭാഷകളില്‍ സംസാരിക്കുവാന്‍ തുടങ്ങിയാല്‍ എന്ത് ചെയ്യും...! തമിഴ് പോലെ എന്നെ ഒള്ളൂ..തമിഴ് ആണേല്‍...നമുക്ക് മനസ്സിലാകുമല്ലോ..ഇവിടെ സെക്ക്യൂരിറ്റി യില്‍ ജോലി ചെയ്യുന്ന ഒരു സെല്‍വം ഉണ്ട്...പണ്ട് ഇതിയാന്‍ ദുബായില്‍ ഒക്കെ ഉണ്ടായിരുന്ന സമയത്ത് നിറയെ ലങ്കന്‍ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു അത്രേ..അങ്ങനെ സിംഹളയും ലങ്കന്‍ തമിഴും ഒക്കെ നല്ല പോലെ അറിയാം...സെല്‍വം ആണ് ഇത് നയന പറയുന്നത് സിംഹള കലര്‍ന്ന തമിഴ് ആണെന്ന് കണ്ടു പിടിച്ചത്..”


പറഞ്ഞു തീരുമ്പോള്‍..എന്റെ കാലുകളില്‍...ഒരു തരാം വിറയല്‍ അനുഭവപ്പെടും പോലെ തോന്നി..അത് ശരീരം മുഴുവന്‍ വ്യാപിക്കും പോലെ തോന്നിച്ചു...ഒരു ഘട്ടത്തില്‍ ഞാന്‍ താഴെ വീഴുമോ എന്ന് പോലും ശങ്കിച്ചു...ഞാന്‍ പതിയെ നടന്നു..ജനാല ക്ക് അരികില്‍ ചെന്ന് ആ വാക മര ചുവട്ടില്‍ ആ അമ്മയ്ക്കൊപ്പം ഓടി കളിക്കുന്ന നയന യെ നോക്കി നിന്ന്...


നാസര്‍ താന്‍ നടത്തിയ ചികില്‍സ യുടെ വിശദീകരണം നടത്തുകയായിരുന്നു...ഞാന്‍ പലതും കേട്ടതേ ഇല്ലാ..ഇടയ്ക്കു നാസര്‍ തന്നെ ആണത് ശ്രദ്ദിച്ചത്...


“വിവേക്‌..എന്ത് പറ്റി...നയനേ വിളിപ്പിക്കണോ...”


“നാസര്‍...അവള്‍ എല്ലാം പറഞ്ഞത് താന്കള്‍ കേട്ടതല്ലേ...അവളുടെ അമ്മയെ പറ്റി അവള്‍ എന്താണ് പറഞ്ഞത്...”


“അതും ആകെ കണ്ഫൂഷന്‍ ആയിരുന്നു,...രണ്ടു പേരുകള്‍ ആണ് പറയുന്നത്...എപ്പോ ചോദിച്ചാലും പറയുന്നത്...”അഞ്ജന" എന്നാണു...ഇടക്കിടക്ക് “അരുണ" എന്ന് പറയും...സംഗതി രണ്ടും ഒന്ന് തന്നെ ആണ് എന്നാണു സെല്‍വം പറയുന്നത്...ഒരു പക്ഷെ ആ അമ്മക്ക് രണ്ടു പേരുകള്‍ ഉണ്ടാവും...അതിന്റെ അമ്മയോ...വേണ്ടപെട്ടവര്‍ ഒക്കെ വിളിക്കുന്ന മറ്റൊരു വിളിപ്പേര്‍...അത് ഈ കുഞ്ഞും ആവര്ത്തിക്കുന്നതാവാം...”


എന്റെ കയ്യില്‍ ഇരുന്ന ചോക്ലേറ്റ് ന്റെ പൊതി താഴേക്ക്‌ വീണു....അത് എടുക്കാന്‍ ഒരുങ്ങുമ്പോള്‍....തല ചുറ്റും പോലെ തോന്നി...ഞാന്‍ വീഴും മുന്‍പ് നാസറിനെ പിടിച്ചു...അയാള്‍...എന്നെ അവിടെ കിടന്നിരുന്ന ഒരു ബെഡ് യിലേക്ക് പതിയെ കിടത്തി...ബി.പി..നോക്കുവാന്‍ ഒരുങ്ങി..


“എന്റെ പടച്ചോനെ....ഇതെന്താ...നല്ലപോലെ..വ്യത്യാസം കാട്ടുന്നല്ലോ...അതുമല്ല...നന്നായി വിയര്‍ക്കുന്നല്ലോ...എന്ത് പറ്റി...വിവേക്‌ സാറെ...”


“നാസ്സര്‍..ഞാന്‍ ഒന്ന് അപേക്ഷിക്കുകയാണ്...ഇപ്പൊ...എന്നെ ഒന്ന് മയക്കാനുള്ള വല്ല ഇന്ജെക്ഷനും തരുമോ...എനിക്ക് എന്തോ വല്ലാതെ വരുന്നു...ചിലപ്പോ...ചിലപ്പോ..എനിക്ക് ഭ്രാന്ത്‌ പിടിക്കുംപോലെ...ആവും...”


“എന്ത് പറ്റി....എന്ത് പറ്റി...പറയൂ...പ്ലീസ്‌...”


“ഇപ്പൊ എന്നെ ഒന്നും പറയാന്‍ നിര്‍ബന്ധിക്കല്ലേ.....പ്ലീസ്‌...”


നാസ്സര്‍...എന്തോ ഒരു മരുന്ന് എനിക്ക് കഴിക്കുവാന്‍ തന്നു...


“മയങ്ങാന്‍ ഒന്നുമല്ല...ഇത് ബി.പി...ഒന്ന് സ്റെഡി ആകുവാന്‍ ഉള്ള മരുന്നാണ്..മയക്കവും തോന്നും..ഏതായാലും ഒന്ന് റെസ്റ്റ് എടുക്കു..യാത്രയുടെ താവും...”


കുറച്ചു കഴിഞ്ഞു എനിക്ക് നല്ലപോലെ മയക്കം തോന്നി..


ഉണരുമ്പോള്‍.....നാസര്‍ അടുത്ത് തന്നെ ഉണ്ട്..അയാളുടെ മുഖം വല്ലാതെ ഇരിക്കുന്നത് പോലെ എനിക്ക് തോന്നി...ഞാന്‍ ബെഡ് യില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോള്‍...അയാള്‍ അടുത്തു വന്നു...എന്റെ തലയില്‍ തലോടി...കിടന്നോളൂ...എന്ന് പറഞ്ഞു....എന്നിട്ട് അയാള്‍...ജനാലയ്ക്കു അരികില്‍ പോയ്‌..ദൂരേക്ക്‌ നോക്കി നിന്ന്..


“സര്‍ നു ഡോക്ടര്‍.ചന്ദ്രപാല്‍ നെ അറിയുമോ..?”


ആ ചോദ്യം കേട്ട്...ഞാന്‍ ബെഡ് യില്‍ നിന്ന് പെട്ടെന്ന് എഴെന്നെറ്റു പോയ്‌..വേഗം നടന്നു നാസരുറെ അരികില്‍ ചെന്ന് അയാളെ തോളില്‍ പിടിച്ചു എനിക്ക് അഭിമുഖം ആയി നിര്‍ത്തി..


“എന്താ നാസര്‍...എന്താണ് അങ്ങനെ ചോദിച്ചത്...? “


“ഒരു നിമിഷം...”


അയാള്‍...ഫോണ്‍ എടുത്തു ആര്‍ക്കോ...വിളിച്ചു...ഇത്ര ഇടം വരെ വരുവാന്‍ ആവശ്യപ്പെട്ടു..


“ഒരു വല്ലാത്ത നിമിഷം ആണ്...എനിക്ക് എന്ത് പറയണം എന്ന് അറിയില്ല..ഇങ്ങനെ നിമിത്തങ്ങള്‍...ഒന്നൊന്നായി ഒരാളുടെ ജീവിതത്തിലേക്ക് വരുന്നത് ഇതിനു മുന്‍പ് ഞാന്‍ അനുഭവിച്ചിട്ടില്ല..കണ്ടിട്ടില്ല..സര്‍...ഇവിടെ എന്തോ പറയാന്‍ ഉണ്ടായിട്ടും..മനസ്സില്‍ ഒതുക്കി...ഇവിടെ കിടക്കുമ്പോള്‍...എന്റെ സഹ പ്രവര്‍ത്തകന്‍..ചന്ദ്ര...പതിവില്ലാതെ എന്നെ കാണാന്‍ എത്തി...ഇവിടെ എന്റെ റൂമില്‍ കിടന്ന സര്‍ ന്റെ മുഖം കണ്ടതും...അയാള്‍ ഞെട്ടി പോയ്‌....അങ്ങനെ അദ്ദേഹം തന്റെ പഴയ പത്ത് വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള തന്റെ പഴയ രോഗിയുടെ കഥ എന്നോട് പറഞ്ഞു...”


“ഞാന്‍ അനുഭവിച്ച അപ്പോഴത്തെ മാനസിക അവസ്ഥ എനിക്ക് മാത്രമേ അറിയൂ...വിവേകിന് അങ്ങനെയും ഒരു കാലമോ..!”


“അതുമല്ല...ചന്ദ്രു ന്റെ വിവരണത്തില്‍..താന്കള്‍ അന്ന് ധാരാപുരത്ത് മറ്റോ ആയിരുന്നു എന്നായിരുന്നു..അവിടെ നിന്ന് കോയമ്പത്തൂരില്‍ അയാളുടെ ഹോസ്പിറ്റലില്‍ എത്തുമ്പോള്‍...തന്റെ കൂടെ ഒരു കൂട്ടുകാരി മാത്രം ആയിരുന്നു ഉണ്ടായിരുന്നത് എന്നും പറഞ്ഞു...ഒരു മാസത്തെ ചികിത്സയും കഴിഞ്ഞു അവള്‍ തന്നെ ആണ് താങ്കളെ കൂട്ടി കൊണ്ട് പോയത് എന്നും...”


“താന്കള്‍...അത്രയും സമയം ഉണരാതെ കിടക്കണേ.എന്ന പ്രാര്‍ത്ഥന ആയിരുന്നു എനിക്കപ്പോ...എന്താണ് എന്നോ...ഇപ്പൊ ഞാന്‍ കുറച്ചു മുന്‍പ് കണ്ടത് അന്നത്തെ തണുത്തു താങ്കള്ടെ ഉപ ബോധ മനസ്സില്‍ ഉറങ്ങി കിടന്ന ആ പഴയ അസുഖത്തിന്റെ ഒരു ആരംഭം ആണ്...അത് ആ സമയം എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല...അപ്പോഴും ഭാഗ്യം ആ സമയം ചന്ദ്രു ന്റെ രൂപത്തില്‍ എത്തി...”


“ഇപോ ഞാന്‍ പലതും അങ്ങോട്ട്‌ പറഞ്ഞപ്പോള്‍...താങ്കളുടെ മനസ്സ് തണുക്കുന്നു എന്ന് ഞാന്‍ മനസ്സിലാക്കുന്നു...ചന്ദ്രു പറഞ്ഞിരുന്നു....വിവേക്‌...അന്ന് ആ അസുഖത്തിന് അടിപ്പെടാന്‍ കാരണം...ഒരു സ്നേഹ ബന്ധത്തിന്റെ തകര്‍ച്ചയാണ് എന്ന്..താന്കള്‍ സ്നേഹിച്ച ഒരു കട്ടി...താങ്കളെ വിട്ടു എങ്ങോ പോയെന്നു,...അങ്ങനെ എന്തൊക്കെയോ...അയാള്‍ക്ക്‌ അത്രയ്ക്ക് ഒക്കെയേ...അറിയൂ...എനിക്ക് എന്താണ് എന്ന് അറിയണം..”


ഞാന്‍ ബെഡ് യില്‍ നിന്ന് എഴുന്നേറ്റു...പുറത്തേക്ക് ഇറങ്ങി...വാക മരത്തിനു ചുറ്റും കെട്ടിയിരുന്ന സിമന്‍റ് തറയില്‍ അപ്പോഴും സുലോചന അമ്മയുടെ മടിയില്‍ തലവെച്ചു നയന ഉറങ്ങുകയായിരുന്നു....ഞാന്‍ അവളുടെ അരികിലേക്ക് നടക്കുമ്പോള്‍..എന്റെ കാലുകള്‍ വേച്ചിരുന്നു..എന്റെ മനസ്സ് എന്തെന്നറിയാത്ത ഒരു വേലിയേറ്റത്തില്‍ ആയിരുന്നു...അവളുടെ അരികിലേക്ക് അടുക്കും തോറും..എന്റെ നടത്തത്തിനു വേഗത കൂടി....ഞാന്‍ കരഞ്ഞു തുടങ്ങി...പിന്നെ അതുറക്കെ ആയി...എന്റെ ഭാവ മാറ്റം കണ്ടു...സുലോചന അമ്മ ഭയന്ന്...അവര്‍ പിറകിലേക്ക് മാറി..മടിയില്‍ കിടന്ന നയന...പെട്ടെന്ന് ഉണര്‍ന്നു...നോക്കുമ്പോള്‍..അവള്‍ക്കു തൊട്ടു മുന്നില്‍...നിറകണ്ണുകലോടെ ഞാന്‍..ആദ്യം അവള്‍ ഒന്ന് ഭയന്ന്...പിന്നെ ഞാന്‍ കൈകള്‍ നീട്ടിയപ്പോള്‍...എന്റെ അരികിലേക്ക് ഓടി വന്നു...ഞാന്‍ അവളെ കോരി എടുത്തു..കണ്ണുകളിലും..നെറ്റിയിലും...മാറി മാറി...ഉമ്മ വെച്ചു...പിന്നെ ഞാന്‍ കാട്ടിയതൊക്കെ യാന്ത്രികം ആയിരുന്നു...അവളെയും കൊണ്ട് ഞാന്‍ തിരികെ ആശുപത്രി കെട്ടിടത്തിലേക്ക് ഓടി..ചോക്ലേറ്റ് പൊതി അവിടെ ഇരിക്കുകയായിരുന്നു...നയന അത്ഭുതം കൊണ്ട്...എന്നെ തന്നേ നോക്കി ഇരുന്നു...


നാസ്സര്‍ വന്നു...എന്റെ കയ്യില്‍ നിന്ന്...നയനയെ വാങ്ങിയിട്ട്...എന്നെ വന്നു കെട്ടി പിടിച്ചു..


“വിവേക്‌...എന്താ ഇത് കൊച്ചു കുട്ടികളെ..പോലെ....എനിക്ക് ഒന്നും പറയാന്‍ കഴിയുന്നില്ല..”


“നാസര്‍...ഇത് ആരാണ് എന്ന് അറിയാമോ...എനിക്ക് എന്ത് കൊണ്ട് അന്ന് ചന്ദ്ര സാറിനു അടുക്കല്‍ ചികില്‍സക്ക് പോവേണ്ടി വന്നു എന്നറിയാമോ..താന്കള്‍ ചോദിച്ചില്ലേ...എന്റെ നയന കാരണം..എന്റെ ഈ മോള്‍ കാരണം,,,ഇത് എന്റെ രക്തമാ....എന്റെ പോന്നു മോള്‍...”


“വിശ്വാസം വരുന്നില്ല അല്ല്ലേ...വിശ്വസിക്കണം...അവള്‍ അമ്മയുടെ പേര്‍...”അരുണ" എന്ന് പറഞ്ഞൂ എന്ന് പറഞ്ഞില്ലേ...അത് ഞാന്‍ മാത്രം വിളിച്ചിരുന്ന വിളി ആണ്....എന്റെ അരുണ....പന്ത്രണ്ടു വര്ഷം മുന്‍പ്...എന്നെ വിട്ടു പോയ എന്റെ അരുണക്കും അവളുടെ വയറ്റില്‍ അന്ന് ഉണ്ടായിരുന്ന ഈ പോന്നു മോള്‍ക്കും വേണ്ടിയാ..അന്ന് എന്റെ മനസ്സ്‌ പതറിയത്...


“ഒരിക്കലും തിരികെ കിട്ടില്ല എന്ന് തോന്നിയപ്പോ...ഞാന്‍ അന്ന് തകര്‍ന്നു പോയ്‌..ചന്ദ്രു വും ...എന്റെ സരിതയും അന്നില്ല എങ്കില്‍...ഇന്ന് ഈ രൂപത്തില്‍ ഞാന്‍ ഉണ്ടാവില്ലായിരുന്നു...”


ഞാന്‍ എന്റെ നയനക്കും നാസരിനും ഒപ്പം...ആ പൂന്തോട്ടതിലൂടെ നടന്നു...


“എല്ലാം ഞാന്‍ പറയാം..ഒരു പക്ഷെ...ഇത് താങ്കളെ പോലെ...ഒരു മാനസിക രോഗ ചികില്സകനോട് പറയുന്നത് തന്നെ എനിക്ക് നല്ലതാണ്...കാരണം...ഞാന്‍ ഈ അസുഖക്കാരന്‍ ആണല്ലോ...എന്റെ മനസ്സിലെ...പത്ത് പന്ത്രണ്ടു കൊല്ല കാലത്തെ ഒരു ഭാരം ഇറക്കി വെക്കുന്നത് തന്നെ വലിയ കാര്യം....എല്ലാം..ഞാന്‍ പറയാം...എല്ലാം...”


“എന്റെ വീട് അങ്ങ് തകഴിയില്‍ ആണ്. അച്ഛന്‍ പട്ടാളക്കാരന്‍ ആയിരുന്നു..ഞാനും എനിക്ക് ഒരു ചേച്ചിയും...ചെറുപ്പത്തില്‍ തന്നെ സ്വര ചേര്‍ച്ച ഇല്ലാത്ത അമ്മയുടെയും അച്ഛന്റെയും മകന്‍ ആയിട്ടാണ് ഞാന്‍ വളര്‍ന്നത്‌,..ആ ചേര്‍ച്ചക്കുറവ് അധികം നീണ്ടു നിന്നില്ല..ഒരിക്കല്‍ അച്ഛന്‍ ഞങ്ങളെ ഒക്കെ വിട്ടു...ചെങ്ങന്നൂര് ഒരു സ്ത്രീയുമായ്‌ താമസം തുടങ്ങി...”


“പിന്നെ കഷ്ടപ്പാടിന്റെ ദിനങ്ങള്‍ ആയിരുന്നു..എന്റെ അമ്മ ഒത്തിരി കഷ്ടപ്പെട്ട് ഞങ്ങളെ വളര്‍ത്തി..പഠിപ്പിച്ചു..ഒരു വിധം അങ്ങനെ പോയ്‌..ഡിഗ്രിക്ക് പഠിക്കുമ്പോള്‍..വീട്ടിലെ സാഹചര്യം ഓര്‍ത്തും..ചേച്ചിയുടെ ജീവിതത്തിനു എന്തെങ്കിലും ആവട്ടെ എന്ന് കരുതിയും...അമ്മയുടെ വാക്ക് കേള്‍ക്കാതെ..പഠനം ഇടയ്ക്കു നിര്‍ത്തി..ഞാന്‍ പൂനക്ക് പോയ്‌.അവിടെ ഒരു റബ്ബര്‍ വല്ക്കനൈസിംഗ് കംമ്പനീല്‍ ജോലി കിട്ടി...ഒത്തിരി കഷ്ടങ്ങള്‍ സഹിച്ചു ഞാന്‍ അവിടെ നിന്ന്...പക്ഷെ...എന്റെ ആരോഗ്യ സ്ഥിതിയും കഷ്ടപ്പാടും കൂടി ശരിയായ് വന്നില്ല...തിരികെ വരേണ്ടി വന്നു.”


“കുറ്റപ്പെടുത്തലുകളും..ശകാരവും...! പണ്ട് എന്റെ കൂടെ പഠിച്ചിരുന്ന ഒരു രമേഷിനെ ഇതിനിടയില്‍ കണ്ടത് കാരണം ഒരു ഒന്ന് രണ്ടു മാസം കഴിഞ്ഞു ഞാന്‍ കൊയംപതൂരിനു വന്നു.അവനു തിരുപ്പൂര്‍ അടുത്ത് ധാരപുരത്ത് ഒരു കമ്പനിയില്‍ ജോലി ആണ്. തുണി കമ്പനിയാണ് എന്നും..ഒരു പാട് കമ്പനികള്‍ ഉണ്ടെന്നും വന്നാല്‍ എവിടെ എങ്കിലും ജോലി വാങ്ങി തരാം എന്നൊക്കെ പറഞ്ഞപ്പോ...ആ ആഴ്ച തന്നെ നാട്ടീന്നു കൊയംപതൂരിനു വണ്ടി കയറി.”


“അന്ന് സരിത എം.എഡ നു പഠിക്കുകയാണ്..അവള്‍ എനിക്ക് മുന്നില്‍ ഒരു അത്ഭുതം ആയി അന്ന് പഠനം തുടരുകയായിരുന്നു. എന്റെ ജീവിതം പോലെ അവളുടെതും..നിറയെ വെല്ലുവിളികള്‍..! എന്നിട്ടും അവള്‍ പഠനം തുടര്‍ന്നു..ഒപ്പം...അവള്‍ക്കു ഞാനും എനിക്ക് അവളും എന്ന് ഉറപ്പിച്ചിരുന്ന നാളുകള്‍...ഈ യാത്രകള്‍...നേരിടുന്ന വെല്ലുവിളികള്‍...ഇതൊക്കെ അവള്‍ക്കും കൂടിയാണ് എന്ന് മനസ്സ് പറഞ്ഞിരുന്ന നാളുകള്‍..”


“ഒരു കാലം തെറ്റി പെയ്ത മഴക്കാലത്ത് ആണ് ഞാന്‍ കോവൈ യില്‍ ഗാന്ധിപുരം ബസ്‌ സ്ടാണ്ടില്‍ ഇറങ്ങുന്നത്.. ആദ്യമായ്‌ എത്തിയ എനിക്ക് അത്ഭുതമായ്‌ ബസുകള്‍ക്ക് എല്ലാം നമ്പരുകള്‍...! തമിഴ് ഒന്നും വായിച്ചു നോക്കിയിട്ട് മനസ്സിലാവുന്നില്ല. കയ്യില്‍ രമേശ്‌ എഴുതി തന്ന അഡ്രസ്സ് മാത്രം...എല്ലാവര്ക്കും തിരക്ക് മാത്രം..ഞാന്‍ കുറെ നേരം അങ്ങോട്ടും ഇങ്ങോട്ടും നടന്നത് മാതം മിച്ചം..ഓരോ തവണ ഞാന്‍ ആ ഭാഗത്തും ഈ ഭാഗത്തും എനിക്ക് പോവേണ്ട ബസ്സ് തിരയുംപോഴും എന്റെ കണ്ണുകളിലേക്ക് നോക്കി നിന്നിരുന്ന ഒരു കൊലുന്നനെ ഉള്ള ഒരു പെണ്‍കുട്ടിയെ ഞാന്‍ ശ്രദ്ടിച്ചിരുന്നു...രണ്ടു ഭാഗമായി തിരിക്കുന്ന ഡിവൈടര്‍ നു മുകളില്‍ നിന്നിരുന്ന അവള്‍ എന്റെ അരികിലേക്ക് നടന്നു വന്നു..”


“എനുങ്ങെ..എങ്കെ പോണം..”


“എനിക്ക് ധാരപുരം.”


“ഓ...ധരാപുരമാ..എനക്കും അന്ത വളിതാന്‍ പോണം..മംഗള റോഡു വളി പോന ബസ്സില്‍ ഏറാതുങ്ങെ....നാലാം നമ്പര്‍ ബസ്സ് വരും...അതിലെറ്...”


എനിക്ക് അത്ഭുതം തോന്നി...ഒരു പെണ്‍കുട്ടി...ഞാന്‍ ചോദിക്കാതെ..എനിക്ക് സഹായവുമായി എത്തുന്നു...ദൈവം നല്ലത് വരുത്തട്ടെ..ഇവള്‍ക്ക് എന്ന് മനസ്സില്‍ പ്രാര്‍ഥിച്ചു.


“നാലാം നമ്പര്‍ ബസ്സ് വന്നു...അവള്‍ പറഞ്ഞത് പോലെ..ഞാന്‍ അതില്‍ കയറി...അല്പം കഴിഞ്ഞു യാത്ര തുടങ്ങി...ഡ്രൈവര്‍ നു തൊട്ടു പിന്നില്‍ അവള്‍ നില്‍പ്പുണ്ട്..എനിക്ക് ബസ്സിനു ഇടയില്‍ ഒരു സീറ്റ് കിട്ടി..ഇടക്കിടക്ക് അവള്‍ തിരിഞ്ഞു നോക്കും...ഒരേ ഒരു പരിചിത മുഖം അത് മാത്രം ആയിരുന്നതിനാല്‍...ഞാന്‍ ഇടയ്ക്കു ഇടയ്ക്കു അവളെ ശ്രദ്ദിക്കും..”


“അവിനാശി കഴിഞ്ഞപ്പോള്‍..ബസ്സ് പഞ്ചര്‍ ആയി..എല്ലാവരും പുറത്ത് ഇറങ്ങി..! എന്റ അരികിലേക്ക് അവള്‍ വന്നു.”

“ശെട്ടാ....നാന്‍ വേറെ ബസ്സില്‍ ഏറി പോവും..നീങ്ക...ഇതിലെ ഉക്കാര്..ശരി വരട്ടുമാ....”


അവള്‍ പോകുവാന്‍ നേരം...


“പേര് എന്താ..? “


അവള്‍ കേട്ടതും ഒന്ന് ചിരിച്ചു...” അഞ്ജനാ..”


“എനിക്ക് കൂട്ടുകാര്‍ ആരും ഇല്ല...ആദ്യമായ്‌...ഫസ്റ്റ് ടൈം...ഇവിടെ വരുന്നത്...ഐ ഡോണ്ട് നോ തമിഴ്...”


“പുരിയത്...നീങ്ക സോന്നതെല്ലാം പുരിയത്...ഒരു പേപ്പര്‍ ഇരുന്താല്‍ കൊടുങ്ങെ...എന്നുടെ കമ്പനി അദ്ദ്രസ് തരാം..ഫ്രീ ആകുമ്പോ കൂപ്പിടുങ്ങെ...നീങ്ക ഒരു നല്ലവനാകലാം എന്നാ ഒരു നംബിക്ക...”


“അവള്‍ ഞാന്‍ കൊടുത്ത പേപ്പറില്‍ അഡ്രസ്സും ഫോണ്‍ നമ്പരും എഴുതി തന്നു...ഞാന്‍ അത് പേഴ്സില്‍ ഭദ്രമായ്‌ വെച്ചു. അവള്‍ തൊട്ടു പുറകില്‍ വന്ന ബസ്സില്‍ കയറി പോയ്‌...എന്റെ ബസ്സ് നാന്നാവാന്‍ പത്ത് മിനിട്ടോളം പിന്നെയും വേണ്ടി വന്നു.”


“രമേശ്‌ പറഞ്ഞത് പോലെ...അവന്റെ കമ്പനിയില്‍ തന്നെ എനിക്കും ജോലി ആയി..യൂറോപ്പിലും ഗള്‍ഫിലും ഒക്കെ ചെറിയ കുട്ടികളുടെ ഡ്രസ് കയറ്റി അയക്കുന്ന ഒരു എക്സ്പോര്‍ട്ട് കമ്പനിയാണ് അത്. സുഖ ജീവിതം. വലിയ ജോലികള്‍ ഒന്നും ഇല്ല..നൂറു കണക്കിന് തൊഴിലാളികള്‍ പണി എടുക്കുന്ന ഒരു വലിയ സ്ഥാപനത്തില്‍ പ്രൊഡക്ഷന്‍ ജോലികള്‍ നോക്കണം...അത് മാത്രം ആണ് ജോലി..വളരെ പെട്ടെന്ന് തന്നെ കാര്യങ്ങള്‍ പഠിച്ചെടുത്തത് കാരണം...ഉടമസ്ഥര്‍ക്ക് എന്നോടു വലിയ കാര്യമായി..”


“ദിവസങ്ങള്‍...പെട്ടെന്ന് അങ്ങനെ കടന്നു പോയ്‌...ആദ്യ ശമ്പളവും കിട്ടി. അമ്മക്ക് ഒരു പങ്കു അയക്കാം എന്ന് കരുതി..പോസ്റ്റ്‌ ഓഫീസില്‍ മണി ഓര്‍ഡര്‍ ഫോം വാങ്ങി...പണം കൊടുക്കാന്‍ പേഴ്സില്‍ നിന്ന് പണം എടുക്കുമ്പോള്‍...അഞ്ജന എഴുതി തന്ന ആ ചെറിയ പേപ്പര്‍ കഷ്ണം താഴേക്കു വീണു. അത് കണ്ടപ്പോള്‍..തന്നെ ഞാന്‍ സ്വയം ശപിച്ചു...ഒരു മാസത്തിനിടയില്‍ ആ പാവത്തിനെ ഞാന്‍ ഒന്ന് വിളിക്കാന്‍ മരന്നുവല്ലോ എന്ന് ഓര്‍ത്തു...”


“പണവും അടച്ചു...തിരികെ വരുമ്പോള്‍..ഒരു ബൂത്തില്‍ നിന്ന് ഞാന്‍ അഞ്ജന തന്ന ഫോണ്‍ നമ്പരിലേക്ക് ഡയല്‍ ചെയ്തു..നാല് അഞ്ചു ബല്ലുകള്‍ക്ക് ശേഷം...ഒരു ആള്‍ വന്നു ഫോണ്‍ എടുത്തു..”


“യാര്..അന്ജനാകലാ....ശരി...ഒരു നിമിഷം...”


“കുറച്ചു നേരം എനിക്ക് ഒന്നും സംസാരിക്കാന്‍ തോന്നിയില്ല...പിന്നെ...ഞാന്‍ പതിയെ പറഞ്ഞു...”


“ഞാന്‍ വിവേക്‌ ആണ്...ന്യാപകം ഉണ്ടോ..?”


“ആമാ..ആ കുരല്‍ കേട്ടാലേ എനക്ക് തെരിയും..എന്നാച്ച്...ഒരു മാതം...നാന്‍ നെനച്...ഒരു വേള എന്നെ മറന്തിരിക്കുമോ..”

“ഇല്ല..മറന്നില്ല...എന്തോ...കഴിഞ്ഞില്ല...”


“പിന്നെ ആ വിളികള്‍...ഒരു ആഴ്ച പോലും മുടക്കിയില്ല...പിന്നെ ആഴച്ചയില്‍...രണ്ടും മൂനുമൊക്കെ ആയ്...പിന്നെ പിന്നെ..ദിവസവും വിളി ആയി..പിന്നെ അത് ദിവസം...മൂന്നും നാലും തവണ ഒക്കെ ആയി..”


“എന്താണ് എനിക്കും അന്ജനക്കും ഇടയില്‍ സംഭവിക്കുന്നത് എന്ന് ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും അറിയില്ലായിരുന്നു..എനിക്കുള്ളതെല്ലാം ഞാന്‍ അവള്‍ക്കു മുന്നില്‍ ഷേര്‍ ചെയ്യുമായിരുന്നു...തിരുപ്പൂരിലെ യാന്ത്രികമായ ജീവിതങ്ങല്‍ക്കിടയില്‍ എല്ലാം പങ്കു വെക്കാന്‍ ഒരു നല്ല സുഹൃത്തിനെ ഞാന്‍ അവളില്‍ കണ്ടു...അവളിലൂടെ ഞാന്‍ തമിഴ്‌ എന്ന ഭാഷയില്‍ അല്പം ഒക്കെ ജ്ഞാനി ആകുവാന്‍ ആരംഭിച്ചു.”


“മാസങ്ങള്‍ അങ്ങനെ കടന്നു പോയ്‌...ഇതിനിടയില്‍ ഒരിക്കല്‍ പോലും പരസ്പരം കണ്ടിരുന്നില്ല..അടുത്തു തന്നെ ഉണ്ടായിട്ടും..പോയ്‌ കാണുവാന്‍ എന്റെ തിരക്കുകള്‍ അനുവദിച്ചില്ല എന്നതാണ് സത്യം...അങ്ങനെ ഒരു നവംബര്‍ മാസം എത്തി...മഴക്കാലവും...ദീപാവലി യുടെ ആഘോഷങ്ങളും ഒന്നിചെത്തിയ ഒരു കാലം.”


“ദീപാവലിയുടെ ഒരു വാരം നീണ്ട അവധി ദിനങ്ങള്‍ തീരുന്ന ഒരു ദിവസം...രാവിലെ അഞ്ജന എന്റെ കമ്പനി ഫോണ്‍ നമ്പരിലേക്ക് വിളിച്ചു..അവള്‍ ആ സ്ഥലത്ത് വരുന്നുണ്ട് എന്ന്..”


“പുറത്ത് നല്ല മഴ ഉണ്ടായിരുന്നു...ഞാന്‍ കമ്പനിക്ക് മുന്നില്‍..തന്നെ നില്‍ക്കുകയാണ്...അപ്പോള്‍..ആകെ നനഞ്ഞു അവള്‍ വന്നു....തനുത്തിട്ടു അവളുടെ ചുണ്ടുകള്‍ വിറക്കുന്നത് ഞാന്‍ കണ്ടു. ഒരു മഞ്ഞ ഹാഫ്‌ സാരിയില്‍ അവള്‍ അന്ന് ആദ്യം കണ്ടതില് നിന്ന് ഒരുപാട് സൌന്ദര്യം ആര്ജ്ജിച്ചിരുന്നു എന്ന് എനിക്ക് തോന്നി...”


“എന്താ ഈ കാട്ടിയത്..എന്തിനാ ഈ പെരുമഴ നനജത്....കാച്ചല്‍ വരും...ശരി ശരി..എന്റെ റൂം..മുകളിലാ...പോയ്‌...തല തുവര്ത്തൂ...”


“ഞാന്‍ മുകളിലെ..മുറി കാട്ടി കൊടുത്തു...തിരികെ താഴെ വരുമ്പോള്‍..കളര്‍ ദൈയിംഗ് ഷെട് വാങ്ങാന്‍ ആ യൂണിറ്റിന്റെ ആളു താഴെ....അതിന്റെ സാമ്പിള്‍..എന്റെ ബോസ്സ് നാട്ടില്‍ പോകുന്നതിനു മുന്‍പ് എന്റെ കൈവശം തന്നത് മുറിയില്‍ ആയിരുന്നു....ഒരു നിമിഷം..ഈ ടെന്‍ഷനില്‍..അഞ്ജന മുറിയില്‍ ഉള്ളത് ഓര്‍ത്തില്ല...ഞാന്‍ അതെടുക്കാന്‍ പെട്ടെന്ന് മുറി തുറന്നു അകത്തേക്ക് കയറി..”


“എന്റെ ഒരു വരവ് അവളും ആ സമയം പ്രതീക്ഷിച്ചില്ല...നനഞ്ഞിരുന്ന സാരി...മാറില്‍ നിന്ന് എടുത്തു പിഴിഞ്ഞ് കൊണ്ടിരിക്കുകയായിരുന്നു...ആ കാഴ്ച എന്നെ ഒരു നിമിഷം മറ്റൊരു ലോകത്തേക്ക് നയിച്ചു..അവളും..എന്റെ മുഖത്തെ ഭാവ പകര്ച്ച്ചയില്‍ പകച്ചു നില്‍ക്കുകയായിരുന്നു...ഞാന്‍ അവളിലേക്ക് അടുത്ത്..അന്ജനയെ എന്നിലേക്ക് ഞാന്‍ വലിച്ചു അടുപ്പിച്ചു...അവള്‍...ഒരു നിമിഷം ഒന്ന് പതറി..പക്ഷെ...എന്റെ ആദ്യം ചുംബനം..അവളെ...ഒരു എതിര്‍പ്പും..കാട്ടാതെ...എന്നിലേക്ക് എത്തിച്ചു...”


“ഞങ്ങള്‍ എല്ലാം മറന്നു..ആദ്യമായ്‌ അനുഭവിക്കുന്ന ആ മാസ്മരികതയില്‍...ഞങ്ങള്‍ ഇരുവരും ലയിച്ചു ഒന്നുമാത്രം ആയി...അല്‍പ സമയം കഴിഞ്ഞു....ഞങ്ങള്‍ വേര്പെടുമ്പോള്‍...മാത്രം ആണ്...എന്താണ് ഞങ്ങള്‍ക്ക് ഇടയില്‍ സംഭവിച്ചത് എന്ന ഓര്‍മ്മ എനിക്ക് ഉണ്ടായത്...പെട്ടെന്ന്...ഞാന്‍ അവളെ എന്റെ കയ്യില്‍ കോരി എടുത്തു...എന്റെ മനസ്സ് അന്നുവരെ എന്റെ ജീവിതത്തില്‍ അനുഭവിക്കാത്ത ഒരു അവസ്ഥയിലേക്ക് മാറി..എനിക്ക് പലതും ഓര്‍മ്മയിലേക്ക് വന്നപ്പോള്‍...സഹിക്കാന്‍ കഴിഞ്ഞില്ല...ഞാന്‍ അവളെ എന്നോട് ചേര്‍ത്ത് പിടിച്ചു പൊട്ടി പൊട്ടി കരഞ്ഞു...


“ഞാന്‍ പാപിയാണ്...ഞാന്‍ പാപിയാണ്...എന്നോട് നീ ക്ഷമിക്കൂ..അഞ്ജു...”


“അവളും...എന്നോട് ചേര്‍ന്ന്...ഒരു വല്ലാത്ത നിമിഷം ആയിരുന്നു...എനിക്ക് അത്...അവളും..അവളുടെ പൊട്ടി കരച്ചിലില്‍...എനിക്ക് ഒന്നും മനസ്സിലാവാത്ത രീതിയില്‍ എന്തൊക്കെയോ പറഞ്ഞു കരഞ്ഞു...”


“ഒടുവില്‍...ഞാന്‍ അവളെ...എഴുന്നേല്‍പ്പിച്ചു...റൂമില്‍ ഉണ്ടായിരുന്ന ഒരു ബ്ലെട് എടുത്തു എന്റെ കൈത്തണ്ട മുറിച്ചു..ആ ചോര എടുത്തു...അവളുടെ നെറുകയില്‍..പകര്‍ന്നിട്ടു ഞാന്‍ പറഞ്ഞു...”


“എനിക്ക് ഇനി നീ ആണ്...എല്ലാം...ഞാന്‍ നിന്നെ ആര്‍ക്കും നല്‍കില്ല...നിനക്ക് ഞാനും അങ്ങനെ തന്നെ ആവണം...”


“അവള്‍ ഓടി വന്നു എന്നെ കെട്ടി അങ്ങ് പിടിച്ചു...തുരുതുരാന്നു ഉമ്മകള്‍ തന്നു...അതില്‍...ഒരു വലിയ കരാര്‍ രൂപപ്പെടുന്നത് ഞങ്ങള്‍ ഇരുവരും അറിഞ്ഞില്ല..”


“തൊട്ടു അടുത്ത ദിവസം...അടുത്തുള്ള അയ്യപ്പന്‍ കോവിലില്‍ പോയ്‌...പ്രാര്‍ത്ഥനകള്‍ മാത്രം സാക്ഷിയാക്കി ഒരു മഞ്ഞ ചരട് ഞാന്‍ കഴുത്തില്‍ കെട്ടി കൊടുത്തു..പക്ഷെ ഞാനും അവളും ഒന്നിക്കുന്ന സാഹചര്യങ്ങളില്‍ മാത്രം അത് എടുത്തു അവള്‍ അണിയും.”


“പിന്നെ...വീണ്ടും തിരക്കുകളിലേക്ക് കടന്നു..അതുവരെ ഇല്ലാത്ത ഒരു ജീവിതം ആയിരുന്നു ഞങ്ങള്‍ക്ക്. ഞാന്‍ ഈ കാര്യങ്ങള്‍ എല്ലാം...രമേഷിനോട് സൂചിപ്പിച്ചു തുടങ്ങി...അവനു സരിതയുമായി എനിക്കുള്ള ബന്ധം അറിയാവുന്നത് കൊണ്ട്...ഈ പ്രേമം ഒരു തമാശ ആവും എന്ന് മാത്രം അവന്‍ കരുതി..”


“ആഴ്ചകള്‍ കടന്നു പോയ്‌..ഒരു ദിവസം...എന്റെ ബോസ്സിന്റെ ബാങ്ക് കാര്യങ്ങള്‍ ശരിയാക്കുവാന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയുടെ മുന്നിലെ കാത്തു നില്‍പ്പില്‍...പെട്ടെന്ന് എന്റെ കണ്ണുകളെ പുറകില്‍ നിന്ന് വന്നു അഞ്ജന കെട്ടി പിടിച്ചു..എന്നിട്ട് ചെവിയില്‍...പതിയെ പറഞ്ഞു..”


“ ഞാന്‍ ഒരു ഹാപ്പി ന്യൂസ് സോല്ലട്ടുമാ..നാന്‍ അണ്ണനെ തേടി...കമ്പനിക്ക് കാലേ പോയ്‌..രമേശ്‌ അണ്ണന്‍ താന്‍ ...സോല്ലിയത്...ഇന്കൈ...”


“എന്താ...ഹാപ്പി...ന്യൂസ്...”


“കണ്ണ് അടക്കു,,,”


“അവള്‍ എന്റെ കൈകള്‍ പിടിച്ചു...അവളുടെ വയറ്റില്‍ വെച്ചു...”


“എന്റെ മനസ്സ് ഒരുനിമിഷം ഒന്ന് പിടഞ്ഞു...”


“ആമാ...നമുക്ക്,..ഒരു കുളന്ത..പിറക്ക പോവതു...ഇന്ന് കാലേ ഒരു മയക്കം വന്ത്രിച്ച്...എനക്ക് ഒരു സന്ദേഹം...ആര്‍ക്കും തെരിയാമേ...ലാബ് യില്‍ പോയ്‌..ചെക്ക്‌ പണ്ണിയാച്...”


“എന്റെ മനസ്സിലെ.....പിടച്ചില്‍..ഒരു വലിയ പിടച്ചില്‍ ആയി മാറുവാന്‍ അധികം സമയം വേണ്ടി വന്നില്ല...എന്റെ മനസ്സിലേക്ക് ഓരോ ഓരോ കാഴ്ചകള്‍..എത്തുകയായിരുന്നു...അമ്മയുടെ ദൈന്യ മുഖം...ചേച്ചിയുടെ ഇനിയും നടക്കാതെ പോവുന്ന കല്ല്യാണ ആലോചനകള്‍...സരിതയുടെ മുഖം...ഇപ്പൊ...ഒന്നുമറിയാതെ....ഒരു പൂമ്പാറ്റയെ പോലെ ഒത്തിരി സന്തോഷവുമായി പാറി നടക്കുന്ന എന്റെ അഞ്ജന...”


“അവളെയും കൂട്ടി...ഞാന്‍ തിരികെ കമ്പനിക്ക് വന്നു...ബോസ്സ് ഇല്ലാത്തതിനാല്‍..ധൈര്യം ആയി കമ്പനിയില്‍ കൊണ്ട് വരാമായിരുന്നു. ഞാന്‍ രമേശ്‌ നെ വിളിച്ചു...അതുവരെ നടന്നതും..അവനു അറിയാത്തതും ആയ എല്ലാ കാര്യങ്ങളും ഞാന്‍ അവള്‍ കേള്‍ക്കാതെ പറഞ്ഞു...”


“നിനക്ക്..ഭ്രാന്ത്‌ ആണോ...നീ ഇതുവരെ..അവള്‍ ആരാണ് എന്നോ...എന്താണ് എന്നോ...തിരക്കിയിട്ടുണ്ടോ.....ഇത്രയും ച്ചുറ്റിയല്ലോ...ഞാന്‍ ഒരു തമാശ പോലെ മാത്രം ആണ് ഇതൊക്കെ കണ്ടത്..നിന്നെ കാത്തു ഒരുത്തി അവിടെ ഉണ്ടല്ലോ...നീ അതോര്ത്തോ...എന്തിനു...ആ തള്ളയെ ഓര്‍ത്തോ..”


“കുററപ്പെടുതാനല്ല..എനിക്ക് ഒരു വഴി പറഞ്ഞു താ...എനിക്ക് വഴിയില്‍ ഇട്ടു...ഇവളെ ഉപേക്ഷിക്കുവാന്‍ കഴിയില്ല...ഇപ്പൊ അവള്‍ എന്റെ കുഞ്ഞിന്റെ അമ്മയാണ്..”


“പിന്നെ...അവള്‍ ആരാണ് എന്ന്...അത് അവള്‍ എന്നോട് തുറന്നു പറഞ്ഞിട്ടില്ല...അത് ശരിയാണ്..ഇനി അത് അറിഞ്ഞിട്ടും എന്തിനാ...എനിക്ക് അവളും...അവള്‍ക്കു ഞാനും ഇല്ലാതെ ഒരിക്കലും ജീവിക്കാന്‍ കഴിയില്ല.”


“സരിത...ഞാന്‍ കാട്ടിയത് ചതി തന്നെ...ഇപ്പൊ ഞാന്‍ നിന്നോട് പറഞ്ഞത് പോലെ...അവളോടും ഞാന്‍ സത്യം പറയും...എന്നിട്ട് ഞാന്‍ എന്റെ അന്ജനയെ നാട്ടില്‍ കൂട്ടി കൊണ്ട് പോവും...”


“നീ എന്ത് വേണമെങ്കിലും കാണിച്ചോ...എന്നോട് ഒന്നും ചോദിച്ചിട്ട് അല്ലല്ലോ...ഇത്ര ഒക്കെ കാട്ടി കൂട്ടിയത്....ഇനി വരുന്നത് ഒക്കെ നീ ഒറ്റയ്ക്ക് സഹിച്ചോ.....


“അന്ന് അവളെയും കൊണ്ട്...നഗരം ചുറ്റി...അവള്‍ക്കു വേണ്ട പലതും വാങ്ങി കൊടുത്തു..ഓരോ മാസവും...അമ്മയ്ക്കും കുഞ്ഞിനും വേണ്ട ആഹാരങ്ങള്‍..മരുന്നുകള്‍...അങ്ങനെ..സന്തോഷത്തിന്റെ ദിനങ്ങള്‍ മാത്രം ആയിരുന്നു...പിന്നീട് വന്നത്...”


ഇടയ്ക്കു പലപ്പോഴും..ഞാന്‍ അവളുടെ ബന്ധുക്കളെയും...ബന്ധങ്ങളെയും ഒക്കെ ചോദിക്കുമ്പോള്‍...അതി വിദഗ്ദമായി എന്നില്‍ നിന്ന് അവള്‍ ഓടി ഒളിക്കും...


“ഇനി എതുക്ക്...അണ്ണാ...ആരും ഒന്നും കേള്‍ക്കാന്‍ വരാത്...ഇപ്പൊ..എന്നെ...ഈ കുളന്ത യെ...അത് മറ്റും യോസിക്കുങ്ങെ...”


നാല് മാസം ആയി...എനിക്ക് നാളുകള്‍...വര്‍ദ്ടിക്കും തോറും...ടെന്‍ഷന്‍ വര്‍ദ്ടിച്ചു വരികയായിരുന്നു..


“നമുക്ക് എന്നുടെ ഊരുക്ക് പോലാം...അന്ജൂ...അങ്കെ..അമ്മ ഇരുക്ക്...ഓനാക്ക്‌ ഇപ്പൊ ഒരു അമ്മവുറെ കെയര്‍ വേണം...”


“അപ്പൊ...എല്ലാം അവര്‍ക്ക് തെരിയുമല്ലോ...ഏന്‍...അപ്പൊ..പ്രോബ്ലം വരാതാ....”


“ശരി...നമുക്ക്...ഒരു വീട്...ഔട്ടരില്‍....എടുക്കാം...അത് നല്ലതാകുമേ...”


“അവള്‍ ഒന്നും മിണ്ടിയില്ല...അന്നും പലതും പറഞ്ഞു...പിരിഞ്ഞു...”


“പിന്നെയും...ഒരു മാസം...അവള്‍ ജോലി ചെയ്തിരുന്ന കംപന്യില്‍ നിന്നും മനപൂര്‍വ്വം ജോലി മതിയാക്കി...യാത്ര...ഒഴിവാക്കി...കൂടുതലും വീട്ടില്‍ തന്നെ ഇരിക്കാന്‍...ഞാന്‍ പറഞ്ഞു...അവള്‍ ഇടയ്ക്കു ഇടയ്ക്കു എന്നെ വിളിക്കും...ജോലി മതിയാക്കിയതോടെ...എനിക്ക് വിളിക്കാന്‍ അവസരം ഇല്ലാതെ ആയി..”


“അവളുടെ വിളിക്കായി ഞാന്‍ കാത്തിരിക്കാന്‍ തുടങ്ങി...അതും പലപ്പോഴും വിളി കുറയുമ്പോള്‍...ഞാന്‍ ഒത്തിരി വഴക്ക് പറയും...താമസിക്കുന്ന സ്ഥലം എവിടെ എന്ന് കൃത്യം ആയി പറഞ്ഞു തരാതതിനാല്‍...അതും ഒരു ബുദ്ദിമുട്ട് ആയി..”


“ഒരു ദിവസം അവള്‍...രാവിലെ എന്നെ വിളിച്ചു...”


“ഇന്ന് മദ്ധ്യാഹ്നം ...പുതു ബസ്ടാണ്ട് വര മുടിയുമാ...ഒരു അര്‍ജന്റ് മാറ്റര്‍ പേശണം...”


“ഞാന്‍ ഉച്ചക്ക്...അവള്‍ പറഞ്ഞ സ്ഥലത്ത് ചെന്നൂ..അവള്‍ എന്നെയും കൂട്ടി...കരൂര്‍ പോകുന്ന ഒരു ബസ്സിലേക്ക് കയറി...യാത്രക്ക് ഇടയില്‍...ഞാന്‍ പലതും ചോദിച്ചു കൊണ്ടിരുന്നു...അവള്‍ ഒന്നും മറുപടി പറഞ്ഞിരുന്നില്ല...”


“തിരുപ്പൂരിന്റെ തിരക്കുകള്‍ നിന്ന് അകന്നു...വരണ്ട...ഗ്രാമ റോഡിലേക്ക് ബസ്സ് നീങ്ങി..ആകെ ചോളം...പൂത്തു നില്‍ക്കുന്ന പാടങ്ങള്‍ മാത്രം..”


“അവളുടെ മുഖം...ആകെ ഭയന്ന് ഇരിക്കുന്നത് പോലെ തോന്നിച്ചു...! ബസ്സില്‍...അവസാനം ഞാനും അവളും മാത്രം ആയി...”


“ബസ്സ്..ഒരു വലിയ ആല്‍ മരം നിക്കുന്ന ഇടത്ത് നിര്‍ത്തി..എന്റെ കൈകളില്‍ പിടിച്ചു...പാടത്തിനു നടുക്ക് കൂടിയുള്ള...വരമ്പിലൂടെ നടന്നു..ആരും ഇല്ലാത്ത ഒരു സ്ഥലം.അങ്ങ് അകലെ...കുറച്ചു പുല്ലു മേഞ്ഞ കുടിലുകള്‍ മാത്രം...”

“ഒരു നായ വല്ലാതെ കുറയ്ക്കുന്നുണ്ട്...കുടിലിനു അടുത്ത് എത്തും തോറും..ഒരു നൂറൂ വയസ്സ് തോന്നിക്കുന്ന ഒരു കിഴവി...ഏതോ ഒരു ഭാഷയില്‍...ആരെയോ ഒക്കെ പഴിക്കുന്നു...”


“അന്ജനയെ കണ്ടതും...പിന്നെ അവളെ നോക്കി..എന്തൊക്കെയോ...പറഞ്ഞു...അവര്‍ എന്താണ് പറയുന്നത് എന്ന് എത്ര ശ്രമിച്ചിട്ടും മനസ്സിലായില്ല.”


“എന്നൊടു ഒരു കട്ടിലില്‍ ഇരിക്കാന്‍ പറഞ്ഞിട്ട്..അവള്‍..അതിലെ ഒരു കുടിലിലേക്ക് കയറി..ഞാന്‍ പരിസരം മുഴുവന്‍ ശ്രദിച്ചു...ഇവിടെ അടുത്ത ദിവസം വരെ ആരോ താമസിച്ചത് പോലെ തോന്നിച്ചു...നിറയെ പ്രാവുകള്‍...അവിടെയും ഇവിടെയും ഒക്കെ പാറി പറന്നിരുന്നു...”


“കുടിലില്‍..തൂക്കി ഇട്ടിരുന്ന ഫോട്ടോകള്‍..എന്റെ കണ്ണുകളില്‍ ഉടക്കി...ഞാന്‍ എഴുന്നേറ്റ് കുടിലിനു അടുക്കല്‍ ചെന്ന് നോക്കി..”


“ഒന്നില്‍...ആയുധ ധാരി ആയ വേലുപ്പിള്ള പ്രഭാകരന്‍,...മറ്റൊന്നില്‍..അതുപോലെ ആയുധ ധാരി ആയ ഒരു ചെറുപ്പക്കാരന്‍...അടുത്തതില്‍...ഒരു കുടുംബ ഫോട്ടോ...അതില്‍...അഞ്ജനയും...ഈ ആയുധ ധാരിയായ ചെറുപ്പക്കാരനും..അച്ഛനും അമ്മയും...”


“ഞാന്‍ അത് കയ്യിലെടുത്തു...”


“എന്‍..അപ്പ...അമ്മ...അണ്ണന്‍...”


“അപ്പൊ നീ...ഈ നാട് പൊണണല്ലേ...!!!”


“എന്നില്‍...അതിശയവും...സങ്കടവും..എല്ലാം കൂടി സമ്മേളിക്കുകയായിരുന്നു..”


“അല്ല...എന്റെ ഊര് ഇന്കൈ അല്ല...ഇലൈന്കാവില്‍...മാന്നാര്‍ കേള്‍വി പെട്ടിരിക്കയാ..? അങ്കെ...ഉപ്പുക്കുളം എന്ന ഒരു നഗരത്തില്‍..”


“എനക്ക് അപ്പാ താന്‍ എല്ലാം...അവര്‍ ഒരു വാധ്യാര്‍..അണ്ണന്‍ ഒരു എന്ജനീരിംഗ് സ്ടുടന്റ്റ്‌..എനക്ക് പതിമൂന്നു വയസ്സ് ഇരിക്കുമ്പോ..ഒരു നൈറ്റ്...ആര്‍മി..വീട്ടില്‍ വന്നു...അപ്പാവേ...കൂട്ടീട്ടു പോയ്‌...കൂട്ടി പോവുമ്പോ..ആര്‍ക്കും തെരിയാത്..ഒരു വാരം..അപ്പാവേ...പറ്റി ഒന്നുമേ തെരിയാത്...ഒരു നാള്‍...കാലേ..അമ്മാ...അഴുന്ന സൌണ്ട് കേട്ട്...നാന്‍..പൊയ്.......!”


‘അവള്‍...എന്റെ അരികിലേക്ക്...ചേര്‍ന്നിരുന്നു...കരഞ്ഞു...”


“അണ്ണന്‍...പിന്നെ കൊല്ലെജുക്ക് പോയതെ ഇല്ല...പിന്നെ...എന്‍ ഊരില്‍...എന്നുടെ ലൈഫില്‍...സമാധാനം എന്ത് എന്ന് തെരിയാത്...”


‘അണ്ണന്‍...ഈഴം ആര്‍മിയില്‍ ചേര്‍ന്ന്...പോരാട്ടം ആരംഭിച്ച്ച്ചു..എനക്കും ട്രെയിനിംഗ് കേടച്ച്ചിരുക്ക്....”


“പോരാട്ടം...ഡെയിലി പോരാട്ടം...കടസ്സിയില്‍..അണ്ണന്‍..താന്‍..എന്നെ...അമ്മവേ..എല്ലാരെയും കൂട്ടി...ഒരു ബോട്ടില്‍...ഇന്കൈ.ആനപ്പി വെച്ചത്...ഒരു രണ്ടു വര്ഷം മുന്നാലെ....ബോട്ടില്‍...വരുമ്പോ..ലൈറ്റ് ഒന്നും കേടയാതല്ലോ...കാലേല്‍..തമിഴ്നാട് വരുമ്പോ...അമ്മ മട്ടും എനക്കിട്ടു ഇല്ല...നൈറ്റ്..അവര്‍....കടലില്‍ കുതിചിരിക്കലാം...”


“ഇന്കൈ..ഒരു മാസം ദേവിപട്ടണത്ത്...കാമ്പില്‍..പിന്നെ...എന്കള്‍ക്ക് ഇന്കൈ...നിറയെ ആളുകള്‍ ഇരുക്ക്...അന്നന്റെ ഒരു ക്ലോസ്...അണ്ണന്‍..ഇന്കൈ...കോവൈ യില്‍ ഇരുക്ക്..അവരുതാന്‍...എനക്ക് ഇന്കൈ..വേല വാങ്ങി തന്നത്...”


ഞാന്‍ അവള്‍ പറഞ്ഞത് എല്ലാം കേട്ടിരുന്നു..


“ഇപ്പൊ നാന്‍ അണ്ണനെ എതുക്ക് കൂപ്പിട്ട് എന്ന് കേട്ടാ..കോപം വര കൂടാത്....!”


“എനക്ക് തിര്കെ...ഉപ്പുക്കുളം...പോകണം...എന്നുടെ അണ്ണന്‍ തിരുമ്പി കൂപ്പിട്ടിരുക്ക്...എനക്ക് പോവണം...”


“എന്ത്...”


“ആദ്യം അത് കേള്‍ക്കുമ്പോ..തലയില്‍...എന്തോ...അതി ശക്തമായി എന്തോ വന്നു ഇടി കൊളും പോലെ ആയിരുന്നു...”


“നീ എന്താ പറഞ്ഞത്..?പോകാനോ...എങ്ങോട്ട്.....പോകാന്‍ പറ്റില്ല...എങ്ങും..എന്നെ വിട്ടു നിനക്ക് പറ്റുമോ...പറ്റില്ല...നീ പോകില്ല...”


“അണ്ണാ...നാന്‍..മുതലേ..സോല്ലിയാച്ചു..കൊപപ്പെടാതെ..നിമ്മതിയായ്‌ കേളുങ്ങെ..എനക്ക് പൊയിത്താ ആകണം....”


“എനക്കും ഇത്തന...ആളുകള്‍ക്കും...എന്കലുടെ...പോരാട്ടം താന്‍ മുഖ്യം..എന്കള്‍ക്ക്...പിറന്ന നാട് താന്‍ മുഖ്യം...അണ്ണന്‍...ഈ കുളന്ത..എനക്ക് ഇതൊക്കെ മറന്നു തന്നെ ആകണം..അപ്പടി...അല്ലെന്നാ...എനക്ക് അപ്പവുക്കും...അമ്മവുക്കും...ഒന്നുമില്ലായ്...തിരുമ്പി..നല്‍കാന്‍...”..!


“നീ എന്ത് പറഞ്ഞാലും...നീ ഇപ്പൊ തന്നെ ഒരുങ്ങു...നമുക്ക് ഈ നാട്ടില്‍ നിന്ന് തന്നെ എങ്ങോട്ട് എങ്കിലും പോകാം..നീ പറയുന്നത് ഒന്നും എനിക്ക് മനസ്സിലാവില്ല...എനിക്ക് അതിന്റെ കാര്യവും ഇല്ല...ബാ...പോകാം...അല്ലെങ്കില്‍..നമുക്ക് നമ്മുടെ നാട്ടില്‍ ..അമ്മയുടെ അടുക്കല്‍ പോവാം...വേഗം റെഡി ആവു...”


“അവള്‍ ഒന്നും പറയാതെ...എന്നെ കെട്ടി പിടിച്ചു....ഒരുപാടു കരഞ്ഞു..എനിക്കും ഒന്നും കഴിയാത്ത അവസ്ഥ...”


“നേരം സന്ധ്യ ആകുമ്പോള്‍...ഞാന്‍ ഒരു തീരുമാനത്തില്‍ എത്തിയിരുന്നു. അടുത്ത ദിവസം...എല്ലാം ശരിയാക്കി...രാവിലെ വന്നു അന്ജൂനെ കൂട്ടി നാട്ടിലേക്ക് പോവാം..എന്ന്..അങ്ങനെ ഞാന്‍ അവിടെ നിന്ന് തിരികെ മടങ്ങി.”


“തിരികെ കമ്പനിയില്‍ എത്തി...രമേശ്‌ നോട് കാര്യങ്ങള്‍ എല്ലാം പറഞ്ഞു..”


“എടാ...ഇത് കടവുള്‍ കൊണ്ട് തന്ന ഒരു അവസരമാ....നീ രക്ഷപ്പെട്...അവള്‍ പോകട്ടെ...”


“പിന്നെ എന്താണ് അവന്‍ പറഞ്ഞത് എന്ന് കേള്‍ക്കാന്‍ നില്‍ക്കാതെ ഞാന്‍ അവിടെ നിന്ന് റൂമിലേക്ക്‌ പോയ്‌..ആ രാത്രി ഞാന്‍ ഉറങ്ങിയില്ല...നേരം പുലരാന്‍ താമസിക്കുന്നത് ഓര്‍ത്തു ഞാന്‍ സ്വയം പഴിച്ചു കിടന്നു..”


“നന്നേ രാവിലെ തന്നെ ഞാന്‍ കരൂര്‍ നുള്ള ബസ്സില്‍ കയറി..തലേ ദിവസം ഇറങ്ങിയ സ്റ്റോപ്പ്‌ യില്‍ ഇറങ്ങി...ആ വരമ്പിലൂടെ നടന്നു...പ്രാവുകള്‍ അങ്ങും ഇങ്ങും പാറി നടക്കുന്നു...ആ നായ പഴയതിനേക്കാള്‍ നല്ലതുപോലെ ശബ്ദം ഉണ്ടാക്കുന്നു...കുടില്‍ അടുക്കുംതോറും...ആ കിഴവിയെ അവിടെ എങ്ങും കണ്ടില്ല...അടുക്കുംതോറും..എനിക്ക് സംശയം ആയി...കുടിലിനുള്ളില്‍..തൊട്ടു അടുത്തുള്ള കുടിലുകളില്‍ എല്ലാം ഞാന്‍ പരതി...ആരെയും കണ്ടില്ല....പിന്നെ തിരികെ ഞാന്‍ നടക്കുക അല്ലായിരുന്നു...എന്റെ കാലുകള്‍ എവിടെ ഒക്കെയോ...തട്ടി മുറിന്ജിരുന്നു..തിരികെ എങ്ങനെ ഒക്കെ ആണ് ഞാന്‍ കമ്പനിയില്‍ എത്തിയത് എന്ന് എനിക്കറിയില്ല..അപ്പോഴേക്കും.എന്റെ മനസ്സ് ആകെ മാറി മറിഞ്ഞിരുന്നു..പതിയെ സ്വബോധം നഷ്ടപ്പെട്ട ഒരു ഭ്രാന്തനെ പോലെ ഞാന്‍ മാറി യിരുന്നു..”


“രമേശ്‌ ആണ്...എന്നെ ആദ്യം കോയമ്പത്തൂര്‍ ലെ ഡോകടര്‍ ചന്ദ്രു ന്റെ അടുക്കല്‍ എത്തിക്കുന്നത്...അവന്‍ സരിതയെ വിളിച്ചു നടന്നത് എല്ലാം പറഞ്ഞു...അങ്ങനെ അവള്‍ ഇവിടെ എത്തി...പിന്നെ ഒരു മാസം...ഒരു മാസം കൊണ്ട് ഞാന്‍ ഏതാണ്ട് പഴയ രൂപത്തിലും സ്വഭാവത്തിലും ഒക്കെ മാറി തുടങ്ങി...അതും...സരിത എന്ന ഒരൊറ്റ കൂട്ടുകാരി ഉള്ളത് കൊണ്ട് മാത്രം...”


“അന്ന് സരിത യുടെ ഒക്കെ യോഗം വക കോളേജില്‍ അവള്‍ക്കു ഒരു ജോലി ആയിരുന്നു..അവള്‍ എന്നെ നാട്ടിലേക്ക് കൂട്ടി കൊണ്ട് വന്നു...അമ്മയെയും ചേച്ചിയെയും ഒക്കെ കാര്യങ്ങള്‍ നല്ലത് പോലെ പറഞ്ഞു മനസ്സിലാക്കി...എന്നെ ഒന്നിനും വിഷമിപ്പിക്കാതെ...എന്റെ കാര്യങ്ങളില്‍ അവള്‍ നല്ലത് പോലെ ഇടപെട്ടു..ഇടയ്ക്കു വെച്ച് നിര്‍ത്തി വെച്ച പഠനം ഒക്കെ ഒരു ചേഞ്ചിനു അവള്‍ മുന്‍കൈ എടുത്തു ആരംഭിച്ചു.എല്ലാം ഒന്ന് മറക്കാന്‍ എന്റെ മനസ്സും ഒരുപാടു കൊതിച്ചു...ഒരു നല്ല ജോലിക്ക് വേണ്ടി ഞാനും അവളും ശ്രമിച്ചു...അങ്ങനെ ഒരിക്കല്‍ എഴുതിയ ഒരു പി.എസ.സി പരീക്ഷയില്‍..ഞാന്‍ ലിസ്റ്റില്‍ കടന്നു കയറി..അങ്ങനെ ഈ മേഘലയിലേക്ക് വന്നു..”


“അപ്പൊ...ഓക്കേ..ജോലി കിട്ടിയതൊക്കെ ശരി തന്നെ...ഇവിടെ മണിമൂല യില്‍ വരാനുള്ള കാരണം...?”


“അത്...അന്നത്തെ ഈ കാര്യങ്ങള്‍ ഒക്കെ കഴിഞ്ഞു...ഞാന്‍ തികച്ചും നോര്‍മല്‍..ആയി എങ്കിലും...എന്റെ മനസ്സില്‍...ഇടയ്ക്കിടയ്ക്ക് ഇതെല്ലാം ഒരു ദുസ്വപ്നം ആയി എപ്പോഴും കൂടെ ഉണ്ടായിരുന്നു...അങ്ങനെ ഇരിക്കുമ്പോള്‍...വീണ്ടും ശ്രീലങ്കയില്‍ യുദ്ദം ആരംഭിച്ചു...ആ വാര്‍ത്തകള്‍..എനിക്ക് സഹിക്കാന്‍ കഴിയുന്നതിലും വലുതായിരുന്നു...ഓരോ ദിവസവും രാജപക്സെ യുടെ സേന തമിഴ് വംശജര്‍ക്ക് എതിരെ വിജയങ്ങള്‍ കൈവരിക്കുന്ന വാര്‍ത്തകള്‍....ആ ഫോട്ടോകള്‍...എല്ലാം എന്റെ മാനസിക നില തകര്‍ക്കുന്നത് ആയിരുന്നു.വീണ്ടും ഞാന്‍ എല്ലാവരോടും അകലം പാലിക്കാന്‍ തുടങ്ങി..എന്റെ തന്നെ സ്വകാര്യമായ ജീവിതത്തിലേക്ക് ഞാന്‍ ചുരുങ്ങാന്‍ തുടങ്ങി..സത്യത്തില്‍...ഈ വര്ഷം തന്നെ സരിതയെ എന്റെ ജീവിതത്തിലേക്ക് ഒരു താലി നല്‍കി സ്വീകരിക്കുവാന്‍ ഞങ്ങള്‍ ഇരിവരും പ്ലാന്‍ ചെയ്യുന്ന ഒരു ഘട്ടത്തില്‍ ആണ്...ഈ ലങ്കന്‍ യുദ്ദം പൊട്ടി പുറപ്പെടുന്നത്...അങ്ങനെ...അതും...! “


“ഒരു ഒറ്റപ്പെടലിന്...അല്ലെങ്കില്‍...എല്ലാം ഒന്ന് മറക്കാന്‍ ഒരിടം..ഞാന്‍ കൊതിച്ചു...സെക്കരട്ടരിയെട്റ്റ്‌ യില്‍..എനിക്ക് വേണ്ടപ്പെട്ട ഒരു കൂട്ടുകാരന്‍ വഴിയാണ് ഞാന്‍ മണിമൂല തിരഞ്ഞെടുക്കുന്നത്.....! അത് ഇങ്ങനെ ഒക്കെ ആയി തീരുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയില്ല...!”


“അതെ...തന്റെ സ്നേഹം...സത്യം ഉള്ള സ്നേഹം ആയിരുന്നു...അതിന്റെ ഗുണമാ....ഈ കണ്ടതൊക്കെ...”


“സര്‍...ചന്ദ്രു സര്‍ വന്നിട്ടുണ്ട്...” ഒരു നഴ്സ് വന്നു പറഞ്ഞിട്ട് പോയ്‌..


“ഞാന്‍ പറഞ്ഞിട്ട് വന്നതാ...അദ്ദേഹം കൂടി വേണം.....!”


“വിവേക്‌..ഈ കഥകള്‍ ഒക്കെ പറയുന്നതിനിടയില്‍..സെല്‍വത്തോടു നമ്മുടെ നയന മോള്‍ പറഞ്ഞത് ഒക്കെ കേള്‍ക്കണ്ടേ...ദാ...അവിടെ അവര്‍ രണ്ടു പേരും കൂടി വലിയ ചര്‍ച്ചയിലാ...ഒക്കെ അവള്‍ അറിയാതെ ഷൂട്ട്‌ ചെയ്യുന്നുണ്ട്...”


ചന്ദ്രു വും...നാസ്സരും...ഞാനും കൂടി നയനയും സെല്വവും...നില്‍ക്കുന്ന ഭാഗത്തേക്ക് നടന്നു...


“സര്‍..അതിന്റെ അമ്മ ഇവിടെ തന്നെ ഉണ്ട് എന്നാ പറയുന്നത്...അതായത്...കടല്‍ കടന്നു വന്നതിനു ശേഷം..ഒരുപാട് ആളുകള്‍ തിങ്ങി പാര്‍ത്തിരുന്ന ഒരു സ്ഥലത്ത് താമസിച്ചുവെന്നും...ആ ബഹളത്തിനു ഇടയില്‍...ഒരുപാട് ആളുകള്‍ രക്ഷപെട്ടു പുറത്തേക്ക്‌ പോയതായും...അങ്ങനെ അവളെ..ഒരു താടി വെച്ച ഒരു പ്രായം ചെന്ന ആളു കൂട്ടി പല സ്ഥലത്തും കറങ്ങിയെന്നും...ഒടുവില്‍..ഗൂഡല്ലൂര്‍ ഭാഗത്തുള്ള ഒരു എസ്റ്റേറ്റില്‍ ജോലിക്ക് അയാള്‍ കുറെ നാള്‍ നിന്നുവെന്നും..പിന്നെ എങ്ങനെ ആണ് മണിമൂല യില്‍ എത്തിയത് എന്ന ഒരു കൃത്യ ഉത്തരം അവള്‍ക്കു നല്‍കാന്‍ പറ്റുന്നില്ല എന്ന് ഒക്കെ പറഞ്ഞു...”


“അമ്മ ഇവിടെ തന്നെ ഉണ്ട് ...എന്ന് പറഞ്ഞു എങ്കില്‍...ഒരു പക്ഷെ...രാമനാഥപുരം, തൂത്തുക്കുടി ഭാഗത്ത്‌ ഒക്കെ ഈ അഭയാര്‍ത്ഥികള്‍ക്ക് താമസിക്കുവാന്‍....നമ്മുടെ സര്‍ക്കാര്‍ വകയും...റെഡ്ക്രോസ് വക ക്യാമ്പ് ഒക്കെ നിറയെ ഉണ്ടല്ലോ..നമുക്ക് ആ വഴിക്ക് ഒന്ന് നോക്കിയാലോ..നാസ്സര്‍..”


“നോക്കാം...എന്റെ ഒരു ക്ലോസ് ഫ്രണ്ട്...ന്റെ പെങ്ങള്‍ അവിടെ രേട്ക്രോസ്സിനു വേണ്ടി ജോലി ചെയ്യുന്നുണ്ട്...ഒരു ക്യാമ്പിന്റെ ഇന്‍ചാര്‍ജ് ആണ് അവര്‍...നമുക്ക് ഒന്ന് പോയ്‌ നോക്കാം..ഇപ്പൊ നയന...ഇനി വിവേകിന് തന്റെ അരുണ.....അല്ല...അഞ്ജന..യെ തന്നെ കിട്ടികൂടായ്ക ഇല്ലല്ലോ..”


“അതിനു മുന്‍പ്...ഒരാള്‍ കൂടി എത്തണം...സരിത...അന്ജനയെ തിരികെ കിട്ടിയാലും..ഇല്ലെങ്കിലും അവള്‍ക്കു തന്നെ നല്ലത് പോലെ അറിയാം...സൊ...ആ കുട്ടി...നമുക്കൊപ്പം ചേരണം...”


ഡോകടര്‍ ചന്ദ്രപാല്‍ അങ്ങനെ പറഞ്ഞപ്പോള്‍...എനിക്ക് തിരികെ ഒന്നും പറയാന്‍ കഴിഞ്ഞില്ല...എന്റെ കയ്യില്‍ നിന്ന് സരിതയുടെ നമ്പര്‍ വാങ്ങി...മണിമൂലയില്‍ നടന്നത് മുതല്‍...അന്ന് വരെ നടന്നതൊക്കെ വിവരിച്ചു...അവള്‍ വരാം എന്ന വാക്ക് വാങ്ങി...ചന്ദ്രപാല്‍...!


“തന്റെ ജീവിതം എന്നെ ഒക്കെ സംബന്ധിച്ച് ഒരു അത്ഭുതം തന്നെ ആണ്...എന്തൊക്കെ മാറ്റങ്ങള്‍ ആണ് തന്റെ ലൈഫില്‍ നടക്കുന്നത്...ഇതിനിടയില്‍...ഇതാ ഇപ്പൊ സംസാരിച്ച സരിത യെ പോലുള്ള നല്ല സുഹൃത്തുക്കള്‍...ഭാഗ്യവാന്‍ ആണ് താന്‍..”


അടുത്ത ദിവസം..ഉച്ചയോടെ സരിത എത്തി..നയനയുമായി അവള്‍ പെട്ടെന്ന് അടുത്തൂ..എനിക്ക് അവളോടു ഒന്നും സംസാരിക്കുവാന്‍ കഴിഞ്ഞില്ല...എന്റെ മാസനിക അവസ്ഥയെ പറ്റി അവള്‍ക്കു നല്ല ഗ്രാഹ്യം ഉള്ളത് കൊണ്ട് അവള്‍ എന്നോടും അധികം ഒന്നും മിണ്ടിയില്ല..നാസ്സര്‍ ഉം...ചന്ദ്രപാലും..ഞാനും സരിതയും മോളും ആയി...കാറില്‍..യാത്ര തുടങ്ങി...


വണ്ടി മധുരയും സിവഗംഗയും താണ്ടി...രാമനാതപുരത്ത് പ്രവേശിച്ചു..ഉപ്പൂരിലും ദേവിപട്ടിണത്തിലും റെഡ്‌ ക്രോസ് വക ക്യാമ്പുകള്‍ ഉണ്ട്...ആദ്യം ഉപ്പൂരില്‍ എത്തി...അത് ഒരു ചെറിയ ക്യാമ്പ് ആയിരുന്നു..അവിടെ കുറെ രേജിസ്ടാര്‍ യിലും മറ്റും അഞ്ജന എന്ന പേരുകള്‍ തിരഞ്ഞു...ആകെ ഉണ്ടായിരുന്ന സ്ത്രീകളില്‍ ആ പേര് ഉള്ളത് മൂന്നു പേര്‍ മാത്രം ആയിരുന്നു...അവര്‍ ആകട്ടെ..എന്റെ അഞ്ജു അല്ലായിരുന്നു..


അടുത്തത് ദേവിപട്ടിണത്തില്‍ ആയിരുന്നു...അവിടെ കുറച്ചുകൂടി വലിയ ക്യാമ്പ് ആയിരുന്നു..അവിടെ ആണ്...നാസ്സരിന്റെ ഒരു കൂട്ടുകാരന്റെ പെങ്ങള്‍...സിസ്റര്‍ നിവേദിത ജോലി ചെയ്തിരുന്നത്...അവര്‍ എല്ലാ സഹായവും ആയി ഞങ്ങള്‍ക്ക് ഒപ്പം ഉണ്ടായിരുന്നു..


“അത് ഒരു വല്ലാത്ത ഒരു സമയം ആയിരുന്നു...ഒരു രാത്രി തന്നെ വന്നു ചേരുന്നത് ഇരുപതോളം ബോട്ടുകളില്‍..ആയിരങ്ങള്‍ ആയിരുന്നു...എത്ര പേര്‍ക്ക് ഗുരുതരമായ പരുക്കുകള്‍ ഉണ്ടെന്നോ...മരണാസന്നാര്‍ എത്ര പേര്‍ ഉണ്ടെന്നോ തിട്ടപ്പെടുത്താന്‍ കഴിയാത്ത അത്ര ആളുകള്‍...കുട്ടികളുടെ കാര്യാണ് കഷ്ടം...ഒരു നാല്പതു പേര്‍ എങ്കിലും ആ ആഴ്ച തന്നെ ഇവിടെ കിടന്നു മരിച്ചിട്ടുണ്ട്...ഗുരുതരമായി പരിക്ക് എല്ക്കുന്നവര്‍ സത്യത്തില്‍ പിന്നെ ജീവിക്കാനേ പാടില്ല എന്ന് തോന്നും...അത്രയ്ക്ക് ദുരിതമാണ് ഓരോ ബോംബിംഗ് അവര്‍ക്ക് സമ്മാനിക്കുന്നത്..”


“അഞ്ജന എന്ന പേരില്‍ ഒരുപാട് പേര്‍ വന്നിടുണ്ട്...അതുകൊണ്ട്...ഏതായാലും നമുക്ക് രജിസ്റ്റര്‍ യില്‍ നോക്കാം..”


ഞങ്ങള്‍ ഓരോ പേജിലും നോക്കി നോക്കി വന്നു...അവിടെ അപ്പോള്‍..പതിമൂന്നു അന്ജനമാരും...ഏഴു അരുണ നാമം ഉള്ളവരും ഉണ്ടായിരുന്നു...അതില്‍...ആദ്യം അഞ്ജന നാമം ഉള്ളവരെ നോക്കി നടന്നു...ആരും എന്റെ അഞ്ജന ആയിരുന്നില്ല...


പിന്നെ അരുണ നാമം ഉള്ളവരെ നോക്കി...അതില്‍ ഒരു അരുണ...ഒരു പ്രത്യേക സെല്ലില്‍ അടച്ചിട്ടിരിക്കുകയായിരുന്നു...കാരണം...അവള്‍ക്കു അത്രയ്ക്ക് മാനസിക പ്രശനം ഉള്ള സ്ത്രീ ആണ് എന്ന് സിസ്റര്‍ പറഞ്ഞു...


“അത് ഒരു വല്ലാത്ത കേസ് ആയിരുന്നു...വരുമ്പോള്‍...ശരീരം മുഴുവന്‍ വേദന കൊണ്ട് പുളയുക ആയിരുന്നു അവര്‍...ജലാടിന്‍ സ്ടിക്കുകള്‍ ശരീരം മുഴുവന്‍ തുളച്ചു കയറി...അവസാനം...അവരുടെ രണ്ടു കൈകളും മുറിച്ചു മാറ്റി...അതിനു ശേഷം...പിന്നെ മനസ്സ് നല്ലതുപോലെ അങ്ങ് തകര്‍ന്നു...ഇപ്പൊ ഭയങ്കര ബഹളമാ...ആരെ കണ്ടാലും വലിയ ബഹളമാ...അത് കൊണ്ട് അങ്ങോട്ട്‌ ആരെയും കയട്ടാറില്ല..”


ഞാന്‍ ഒത്തിരി നിര്‍ബന്ധിച്ചു എങ്കിലും ആ സ്ത്രീ വഴങ്ങിയില്ല..


“ഇനി എന്തിനാണ്...വിവെക...അലഞ്ഞു തിരിയുന്നത്..താങ്കള്‍ക്കു ദൈവം...തിരികെ തരേണ്ട ഏറ്റവും വലിയ സ്വത്ത് തിരികെ തന്നിട്ടുണ്ട്....ഇതാ തന്റെ ഈ നയന കുട്ടി..ഇതിനു മുന്‍പ് നമ്മുടെ ഒക്കെ വന്യം ആയ സ്വപ്നത്തില്‍ പോലും ഇതുപോലെ ഒരു കൂടി കാഴ്ച കണ്ടിട്ടുണ്ടാവുമോ...ഇല്ല...ഇനി തനിക്ക് ഈ നയന യും...ഈ സരിത കുട്ടിയും ഉണ്ട്....എന്റെ ഒരു സ്വകാര്യ ആഗ്രഹം എന്താണ് എന്ന് വെച്ചാല്‍..നിങ്ങള്‍...ഇനി അന്ജനയെ തിരയേണ്ട..അവളെ ഒരുപാട് പേരുടെ കൂട്ടത്തില്‍ ദൈവം തിരികെ എടുത്തു എന്ന് കരുതി സമാധാനിക്കുക...”


അത്രയും പറഞ്ഞു നിര്‍ത്തുമ്പോള്‍...സിസ്റര്‍ നിവെധിതയുറെ കണ്ണുകള്‍ നിറഞ്ഞു തുളുംപുന്നത് ഞാന്‍ കണ്ടു...


“സിസ്റര്‍ പറഞ്ഞതാണ് അതിന്റെ സത്യം...നമുക്ക് തിരികെ പോവാം...ഇനി തനിക്ക് സരിതയും...സരിതക്ക് താനും...നിങ്ങള്ക്ക് ഈ ഓമനയും.....അത് മതി..”


എന്റെ കണ്ണുകള്‍...ഒരിക്കല്‍ക്കൂടി...ആ ക്യാമ്പിലെ...ഓരോ മൂലയിലും പരതി..എന്റെ കയ്യില്‍ നാസ്സര്‍ പിടിച്ചു...എന്റെ തോളില്‍ തട്ടി...തിരികെ നടക്കാന്‍ ആവശ്യപ്പെട്ടു..


കാര്‍ പതിയെ നീങ്ങി..ദേവി പട്ടിണത്തിലെ..ക്യാമ്പിനു അടുത്തുള്ള കടലോരം..അപ്പോള്‍..അസ്തമയത്തിനു ഉള്ള ഒരുക്കത്തില്‍ ആയിരുന്നു..കാറിന്റെ പിന്നില്‍...നയന സരിതയുടെ മടിയില്‍ തല ചായിച്ചു കടല്‍ കാഴ്ചകള്‍ കാണുകയായിരുന്നു..സരിതയുടെ തല ഞാന്‍ എന്റെ നെഞ്ചിലേക്ക് ചായിച്ചു...അസ്തമയ സൂര്യന്‍ ഞങ്ങള്‍ക്ക് ഒപ്പം വേഗത്തില്‍ നീങ്ങുന്നുണ്ടായിരുന്നു..