Posts

Showing posts from May, 2020

പച്ചക്കുതിര

''ഞാൻ ഒരു പച്ചക്കുതിരയാണ്.ഞാൻ ഒരു കഥ പറയാം.കഥയല്ല, ഞാൻ കണ്ട ജീവിതങ്ങൾ !'' ''നിങ്ങൾക്ക് ബോജാപൂർ നദിയെ പറ്റി അറിയുമോ ? മഹാരാഷ്ട്രയിൽ ആണ് ആ നദി.ആ നദിക്കരയിൽ ഒരു റാം ചന്ദ് താമസം ഉണ്ട്. റാം ചന്ദ് ആഹർവാർ.കുറെ പശുക്കളെയും ആടിനെയും നോക്കി ജീവിക്കുകയാണ് റാമും ഭാര്യ സ്വാതി യും രണ്ട് ചെറിയ മക്കളും..'' ''ഞാൻ രണ്ട് മാസം മുൻപ് റാം ചെത്തി ട്രാക്റ്ററിൽ ഇട്ടുകൊണ്ടുവന്ന പുല്ലുകൾക്കിടയിൽ ഇരുന്നാണ് ആ വാക്കുകൾ കേട്ടത്..'' ''സ്വാതി..എന്തോ ഒരു അസുഖം നമ്മുടെ നാട്ടിൽ വരുന്നുവത്രെ..മക്കൾക്ക് ഇന്ന് കൂടി മാത്രമേ സ്‌കൂളിൽ പഠനം ഉള്ളൂ..രാവിലെ ഫാമിൽ വച്ച് മുതലാളി പറഞ്ഞു...'' ''അതെന്ത് അസുഖം...?'' ''ആ പുല്ലുകൾക്കിടയിൽ നിന്ന് ഞാൻ പറന്ന് അവരുടെ മര പലക വച്ച് ഉണ്ടാക്കിയ വീടിന് ഒരു ഭാഗത്തേക്ക്  പറന്നിരുന്നു..'' ''കാജൽ....ദാ ഒരു പച്ചക്കുതിര...'' റാം ന്റെ മകൻ അക്ഷയ് പെങ്ങളോട് എന്നെ ചൂണ്ടിക്കാട്ടി. ''മക്കളെ അതിനെ പിടിക്കരുത്...പാവം ജീവിയാ..പച്ചക്കുതിര നമ്മുടെ വീട്ടിൽ ലക്ഷ്മിയെ കൊണ്ടുവരുന്ന