അബുകുമയില്‍ ഒരു നാള്‍..

അബുകുമയിലെ ഒരു നാള്‍..

ഈ പുഴ എനിക്ക് ഇവിടെ ജപ്പാനില്‍, ഒരു അനുഭവം ആണ്...എല്ലാ ഒഴിവ് ദിനങ്ങളും ഈ പുഴയോരത്താണ് ഞാന്‍ അനുഭവിച്ച് തീര്‍ക്കുക...

എന്റെ "മഞ്ഞു" തുള്ളിയെ ഞാന്‍ കണ്ടെത്തിയതും ഈ തീരത്താണ്...മഞ്ഞു തുള്ളി എന്ന് പറഞ്ഞത്‌ എന്റെ "കസുമി"! കസുമി ഇവിടെ സെന്ദായില്‍ സ്കുള്‍ ടിച്ചര്‍ ആണ്..

ഇന്ത്യയില്‍ നിന്ന് ജപ്പാനില്‍ എത്തിയിട്ട് ഇന്ന് രണ്ടാം ദിനം ആണ്...ഇനി ഒരു ആഴ്ച കൂടി കഴിഞ്ഞാല്‍ എനിക്ക് ടി സി എസ്സിന്റെ ക്യാമ്പസിലേക്ക് മടങ്ങണം..കസൂമിന് അവളുടെ കുട്ടികള്‍ക്ക്‌ ഒപ്പവും...

എന്റെ യാരിസ് പുഴയരികിലുടെ പതിയെ നിങ്ങുകയാണ്...എന്റെ ഐ പാഡിലെ "മനോരമ" ന്യുസിലെ പ്രതേക വാര്‍ത്ത നോക്കി ഇരിക്കുകയാണ് കസൂമി..."പല്ലന ചെക്കന് സെന്ടായിക്കാരി വധു" എന്ന വാര്‍ത്ത...!

"നീ എന്താ നോക്കുന്നത് എന്റെ മഞ്ഞു തുള്ളി..."

മറുപടി ആയി അവള്‍ ഒന്ന് ചിരിച്ചു..

"നീ നിന്റെ നാനിയെ ഫോട്ടോസ് ഒക്കെ കാണിച്ചോ..?ഈ കതിരോലയും മഞ്ഞ താലിയും കാല്‍ തൊട്ടു വണങ്ങലും ഒക്കെ എന്താ എന്ന് ചോദിച്ചാല്‍ നീ എന്ത് പറയും...?"

ഇവള്‍ ഇങ്ങനെയാ...എന്ത് ചോദിച്ചാലും ഈ ചിരിയും...ഈ നാണവും...എല്ലാം എന്റെ തീരുമാനത്തിനു വിടും...അവള്‍ക് എല്ലാം ഞാന്‍ ആണ്...

"നമുക്ക്‌ കടല്‍ക്കരയിലേക്ക് പോവാം അല്ലെ...ഇന്ന് ഉച്ച മുതല്‍ രാത്രിവരെ അവിടെ ആവാം അല്ലേ.......?"
അബുകുമ പുഴ ഒഴുകി കടലിനോടു ചേരുന്ന ഭാഗം ഒരു ബീച്ചാണ്...അതിനടുത്ത്‌ ഒരു അമ്പലം ഉണ്ട്..."അമേടരാസു ഒമികാമി" അമ്പലം...അതായത്‌ ഒരു സൂര്യ ക്ഷേത്രം...അതിനടുത്ത്‌ എത്തിയപ്പോ കസൂമി കാര്‍ നിര്‍ത്താന്‍ പറഞ്ഞു..

ഞാന്‍ അവള്‍ക്കൊപ്പം അമ്പലത്തിനുള്ളിലെക്ക് നടന്നുകയറി...എനിക്ക് വേണ്ടി അവള്‍ എന്തൊക്കെയോ പ്രാര്തിച്ച്ചു...

തിരികെ നടന്നു കടലോരത്തെക്ക് നടന്നു...ആളൊഴിഞ്ഞ ഒരു ഭാഗത്തേക്ക്‌...

സമയം മൂന്നിനോടു അടുത്ത് കൊണ്ടിരുന്നു...കസൂമിയും ഞാനും ഞങ്ങളുടെ മാത്രമായ സ്വപ്‌നങ്ങള്‍ കണ്ടു കൊണ്ടിരുന്നു...പല്ലനയില്‍ ആറിനു ഓരത്ത് ഞാന്‍ വാങ്ങിയ രണ്ടു ഏക്കറിലെ വെക്കുവാന്‍ പോകുന്ന വീടിനെ പറ്റി ആണ് ഏറെയും സ്വപ്നം കാണാന്‍ ഉണ്ടായിരുന്നത്..

സ്വപ്നം കണ്ടു ഇടക്ക് അവള്‍ എന്റെ മടിയിലേക്ക് ചാഞ്ഞു ....ഞാന്‍ അവളുടെ മുടി ഇഴകളിലൂറെ വിരലുകള്‍ ഓടിച്ചു....അതവള്‍ക്ക് ഏറെ ഇഷ്ടം ആണ്...

കടല്‍ ശാന്തം ആണ്..എന്റെ മനസ്സും...ആദ്യം ആയി പ്രണയം തോന്നിയ പെണ്ണ് സ്വന്തം ആയി, മടിയില്‍ കിടന്നുറങ്ങുമ്പോള്‍ ആര്‍ക്കാണ് മനസ്സ് ശാന്തം ആകാതിരിക്കുക...!

പെട്ടെന്ന് അതി ഭീകരമായ ഒരു ശബ്ദം കേട്ടു...കസൂമി നല്ലത് പോലെ ഞെട്ടി...പിന്നിലേക്ക് നോക്കുമ്പോള്‍...കെട്ടിടങ്ങള്‍ നിന്ന് ആടി ഉലയുന്നു...ഞങ്ങള്‍ എത്തിയ അന്നും ചെറിയ ഭൂകമ്പം ഉണ്ടായിരുന്നു...പക്ഷെ...ഇത് അന്ന് വരെ ഞാന്‍ അനുഭവിച്ച്ചതിലും ഏറ്റവും വലിയ ഒന്ന് തന്നെ ആയിരുന്നു...ഞങ്ങള്‍ ആ കടലോരത്ത്‌ കെട്ടി പുണര്‍ന്നു കുറെ നേരം നിന്ന്...കസൂമി നല്ലത് പോലെ വിറക്കുന്നുണ്ടായിരുന്നു..

എത്രയും പെട്ടെന്ന് വീട്ടിലേക്ക്‌ മടങ്ങാം എന്ന് അവള്‍ പറഞ്ഞു...മെയിന്‍ റോഡില്‍ നല്ല തിരക്കായിരുന്നു...ഫയര്‍ വാഹനങ്ങള്‍ തലങ്ങും വിലങ്ങും ഒടുന്നുന്റായിരുന്നു...ഒരുപാടു ചെറിയ കേട്ടിടങ്ങ്ങ്ങള്‍ തകര്‍ന്നിരുന്നു...

കസൂമിയുറെ നാനിയുടെ വീട് പുഴയുടെ ആരംഭത്തിലുള്ള ഒരു ചെറിയ പട്ടണത്തിലാണ്...കസൂമി കണ്ണടച്ചു പ്രാര്ത്തിക്കുകയായിരുന്നു യാത്രയില്‍ ഉടനീളം...ഇടക്ക് അവള്‍ എന്റെ കൈകളില്‍ മുറുകെ പിടിക്കുന്നുന്റായിരുന്നു...

യാത്ര മെയിന്‍ റോഡില്‍ നിന്ന് ഏദാനോ എന്ന ചെറു പട്ടണത്തിലേക്കുള്ള റോഡിലേക്ക്‌ കടന്നു..എവിടെയും ബഹളം ആണ്...ഈ ബഹളത്തിനിടയില്‍ നിന്ന് കസൂമി ഒരു മുന്നറിയിപ്പ്‌ ശബ്ദം തിരിച്ചറിഞ്ഞു..

അവള്‍ എന്നോടു കാര്‍ നിര്‍ത്താന്‍ പറഞ്ഞു.."സുനാമി ഗ കൈത്റ്റ്‌ ഇരു...നാന്റെ ഓ..വാതാശി-ടാച്ചി നോ സൈക്കറ്സു..വെയര്‍ വെയര്‍ നാ?..."

"സുനാമി വരുന്നു..നമ്മുടെ ജീവിതം...ദൈവമേ എന്താ ഇനി ചെയ്യുക "

ഞാന്‍ വീണ്ടും കാര്‍ സ്ടാര്‍ത്റ്റ്‌ ചെയ്തു വേഗത്തില്‍ നീങ്ങി...എന്റെ മനസ്സ് പുകയുകയാണ്...ജീവിതത്തില്‍ ഒരിക്കല്‍ പോലും അനുഭവിക്കാത്ത കാര്യങ്ങള്‍ സംഭവിക്കാന്‍ പോകുന്നു...ഞങ്ങള്‍ കണ്ട സ്വപ്‌നങ്ങള്‍...ദൈവമേ ഒന്ന് നല്ലതുപോലെ സ്നേഹിച്ചു പോലും ഇല്ലല്ലോ എന്റെ ഈ മഞ്ഞു തുള്ളിയെ....എന്റെ കണ്ണുകള്‍ നിറഞ്ഞു തുളുംപുകയായിരുന്നു...

എല്ലാരും വേഗത്തിലാണ്...എല്ലായിടത്തും അപകടങ്ങള്‍....ഇടക്ക് ഞാന്‍ പുഴയോരത്തെ അല്പം പൊക്കമുള്ള ഭാഗത്ത് എത്തുമ്പോള്‍ ഞാന്‍ അകലേക്ക്‌ നോക്കി...സെന്റായി യിലെ ലൈറ്റ് ഹൌസിന്റെ ഭാഗത്ത്....എന്റെ തല തിരിയുന്നപോലെ തോന്നി...ഞാന്‍ കാറ് നിര്‍ത്തി...കസൂമിയെയും കൊണ്ടു ഞാന്‍ പുഴയോരത്തെക്ക് ഓടി..എന്നെ നല്ലപോലെ കെട്ടിപിടിച്ചു നില്‍ക്കാന്‍ ഞാന്‍ അവളോടു പറഞ്ഞ്ഞ്ഞു....ആര്ത്തുവരുന്ന തിരമാല വളരെ അടുത്ത് എത്തി...ഞാനും എന്റെ മഞ്ഞു തുള്ളിയും പതിയെ കണ്ണുകള്‍ അടച്ചു....ഞങ്ങളുടെ സ്വപ.....

Comments

Popular posts from this blog

അവിചാരിതമായ്‌ എത്തിയ ശലഭങ്ങള്‍..

പാസ്സഞ്ചര്‍

ദര്‍ഭയും തെറ്റിപൂക്കളും