പാലസ്തീനിലെ പ്രാവുകള്‍..

ഇത് ഒരു യാത്ര ആണ്. ഒരുപാടു കാത്തിരുന്ന, മനസ്സില്‍ കാത്തുവെച്ച ഒരു യാത്ര.ഒരുപാടു കാണാന്‍ കൊതിച്ച കാഴ്ചകള്‍ കാണാന്‍ ഒത്തുവന്ന ഒരു അവസരം.

ലഗ്ഗേജ് ക്ളിയരന്സിനായി ക്യൂ വില്‍ നില്‍ക്കുമ്പോള്‍ പുറകില്‍ നിന്ന ആളിന്റെ കയ്യില്‍ നിന്ന് ബാഗിന്റെ പിടി വിട്ടു. വലതു കാല്‍ മുട്ടിന്റെ പിന്‍ഭാഗം നന്നായ്‌ നൊന്തു.

"മന്നിചിടുങ്ങെ സര്‍..മന്നിച്ച്ചിടു.."

" യൂ..ഊര് എങ്ങെ..കൊയംപതോര്‍?"

"നോ..ഐ ആം തിരുമാളവന്‍...ഫ്രം നല്ലൂര്‍..ഇന്‍ ബിറ്റ് വിന്‍ ജാഫ്ന ആന്‍ഡ്‌ കിളിനോച്ചി."

യാത്രക്ക് മുമ്പുള്ള കാത്ത്തിരുപ്പില്‍ എനിക്ക് അയാള്‍ ഒരു നല്ല കൂട്ടായ്‌. അയാള്‍ എ.എഫ.പി യുടെ ഫോട്ടോ ഗ്രാഫര്‍ ആണത്രേ. സിറിയ യിലേക്കുള്ള യാത്രയില്‍ ആണ്. കേട്ടപ്പോള്‍ എനിക്ക് ഒത്തിരി സന്തോഷം തോന്നി..എനിക്കൊപ്പം അമ്മാന്‍ വരെ കൂട്ട് ഉണ്ടാവും.

ദുബായിലെ കുറച്ചു നിമിഷങ്ങള്‍...യാത്രക്ക് മുന്‍പ് മോണിട്ടറില്‍ തെളിയുന്ന ജോര്‍ദാന്റെ വിവരണങ്ങള്‍..ഇനിയും മൂന്നു മണിക്കൂര്‍ യാത്ര.

ആ യാത്രയില്‍ ഞാന്‍ ഓര്‍ക്കുകയായിരുന്നു..എനിക്ക് ഇനി മണിക്കൂറുകള്‍ കഴിഞ്ഞാല്‍ എന്റെ മുസാനിയുറെ അടുത്തേക്ക് എത്താം..ഫാറൂഖ്‌ കോളേജിന്റെ പടവുകള്‍ എത്ര ഓടി കയറി ഇറങ്ങിയ ഞങ്ങള്‍ക്ക്, കോഴിക്കോടിന്റെ ഓര്‍മ്മകളില്‍ ഇടം നേടിയ പാലസ്തീന്‍ വിമോചന യാത്രയുടെ ഒടുക്കം മുസാനി നടത്തിയ പ്രസംഗം, അവന്റെ നോവ്‌ തളം കെട്ടിയ പാട്ടുകള്‍..അവനെ പ്രേമിച്ച സന..എന്തൊക്കെ ഓര്‍മ്മകള്‍..

"സര്‍, ഉണ്കലുറെ പയനത്തെ പറ്റി എന്ന നിനക്കതു..?"

"ഉം..ഇത് ഒരു സ്ടടി ടൂര്‍ എന്നോ...തീര്‍ഥാടനം എന്നോ..എന്ത് വേണേലും കരുതാം. ഞാന്‍ ഒരു പി.എച്ച് .ഡി കൂടി എടുക്കുന്നതിന്റെ ഭാഗം ആണ്...തിരു. ലെവന്ടിന്‍ അറബിക് നെ പറ്റി ഒരു പഠനം. ഞാന്‍ ഒരു അദ്ധ്യാപകന്‍ അല്ലെ..പഠനം തീരുന്നില്ലല്ലോ.പിന്നെ ഒരു പഴയ സുഹൃത്തിനെ തേടിയും എന്ന് കൂട്ടിക്കോ..!"

സംസാരങ്ങള്‍ പലതും യാത്രയില്‍ നടന്നു. അവന്റെ ജീവിതം നേരിട്ട ദുരിതങ്ങള്‍.., അച്ഛന്റെ ദുരൂഹ മരണം, അവനു പ്രഭാകരനോട് ഉണ്ടായിരുന്ന ഇഷ്ടങ്ങള്‍..അങ്ങനെ എന്റെതും അവന്റെതും ഒരുപാടു ഞങ്ങള്‍ പങ്കു വെച്ചു.

ദുബായ്‌ പോലെ വലുത് ഒന്നുമല്ല അമ്മാന്‍ എയര്‍ പോര്‍ട്ട്. എന്നാലും വൃത്തിയായ പെരുമാറ്റങ്ങള്‍. തിരുവിനു ഇനി ജോര്‍ദാന്‍ എക്സ്പ്രെസ്സ് ടൂര്സിറ്റ്‌ ട്രാന്‍സ്പോര്‍ത്ടിന്റെ വക ബസ്സ് വരും..ദാമാസ്കസ്സിലേക്ക്..അതൊക്കെ അവനു എ.എഫ.പി യുടെ വക ബന്ധങ്ങള്‍ വഴി നേരത്തെ റെഡി ആയിരുന്നു.യാത്ര പറഞ്ഞു അവന്‍ പോയ്‌.

ഞാന്‍ അവിടെ എന്റെ യാത്ര പദ്ധതി തയാറാക്കി.മുസാനി പറഞ്ഞു തന്നത് പോലെ, ഇതേ ബസ്സ്‌ സര്‍വീസ് നടത്തുന്ന എയര്‍ പോര്‍ട്ടില്‍ തന്നെ ഉള്ള ഓഫീസിലേക്ക് നടന്നു.

രാവിലെ ആറു മണിക്ക് യാത്ര അബ്ദാലി ബസ്‌ ടെര്‍മിനലില്‍ നിന്ന് ആരംഭിക്കും. അവിടെ അടക്കാനുള്ള പണം അടച്ചു ഞാന്‍ ടെര്‍മിനലില്‍ ഇരുപ്പ് ഉറപ്പിച്ചു. ഇനിയും ഉണ്ട് ഒരു മണിക്കൂര്‍ കൂടി. തൊട്ടു അടുത്തുള്ള നമസ്കാര ഹാളില്‍ പോയ്‌ സുഭഹ് നമസ്ക്കാരം നിര്‍വ്വഹിച്ചു.

യാത്ര പുറപ്പെടും മുന്‍പ് ഒരാള്‍ വന്നു യാത്രയുടെ വിവരണങ്ങള്‍ തന്നു. ആ ബസ്സ്‌ ഇസ്രായേല്‍ യിലെ നസ്രെതിലെക്കുള്ള ബസ്സാണ്. എനിക്ക് അതില്‍ കയറിയാല്‍ രാമല്ലയില്‍ ഇറങ്ങാം. മുപ്പതു ബി.ഡി ആണ് യാത്ര ചെലവ്.

ആ പ്രൌഡ ഗംഭീരം ആയ നഗരത്തില്‍ നിന്ന് യാത്ര ആരംഭിച്ചു. എത്ര മനോഹരമായ തെരുവുകള്‍.. ബസ്സില്‍ ഒരു പഴയ ഈജിപ്ഷ്യന്‍ ഫോക്ക് ഗാനം ഇട്ടിരിക്കുന്നു.

കിംഗ്‌ ഹുസൈന്‍ ബ്രിഡ്ജ് ലെ ചെക്കിംഗ് ടെര്‍മിനലില്‍ എത്തി. ഇവിടെയാണ് കൂലം കുഷമായ ചെക്കിംഗ് നടത്തുക. പല രാജ്യക്കാര്‍ അവരവരുടെ സമയത്ത്തിനായ്‌ കാത്തു നിന്ന്. എന്നെ പോലെ വീണ്ടും ഇസ്രയെലുമായ് ബന്ധം പുലര്‍ത്താത്ത അറബ രാജ്യങ്ങളില്‍ തിരികെ പോകേണ്ടവര്‍ക്ക് പാസ്പോര്‍ട്ടില്‍ സീല്‍ ചെയ്യില്ല..അതിനായ്‌ ഒരു പ്രതേക അപേക്ഷ ഫോറം സമര്‍പ്പിക്കണം,അതും വാങ്ങി പൂരിപ്പിച്ചു നല്‍കി..അവരുടെ എല്ലാ കോപ്രായങ്ങളും കഴിഞ്ഞു, ശരീരവും ബാഗും സര്‍വ്വ സാധനങ്ങളും പരിശോധിച്ചതിനു ശേഷം യാത്ര പുനരാരംഭിച്ചു.

രണ്ടു മണിക്കൂര്‍ യാത്ര ആണ്. ദൂരെ നെബോ പര്‍വ്വതങ്ങള്‍ തല ഉയര്‍ത്തി നില്‍ക്കുന്നത് മനസ്സ്‌ അത്രയും നേരം മന്ദത നല്‍കിയതിനു ഒരു ആശ്വാസം ആയി. പക്ഷെ വരണ്ടു മരിക്കാറായ ജോര്‍ദാന്‍ ആണ് എനിക്ക് വിഷമം ഏറെ നല്‍കിയത്. എത്ര സംസ്ക്കാരങ്ങള്‍ക്ക് ജന്മം നല്‍കിയ നദി ആണത്..!

രാമല്ലയില്‍ എനിക്ക് ഇറങ്ങേണ്ട സ്ഥലം ആയപ്പോള്‍ ഡ്രൈവര്‍ അന്നൌന്സിലൂറെ പറഞ്ഞു തന്നു. എന്നെ കാത്തു മുസാനി ഇല്ലായിരുന്നു. പക്ഷെ ഞാന്‍ കാത്തിരുന്നത് അവനെ ആയിരുന്നു. ഒരു ഇരുപതു വയസ്സ് തോന്നിക്കുന്ന ഒരു പയ്യന്‍ വന്നു എന്റെ കൈ പിടിച്ചു കുലുക്കി സലാം പറഞ്ഞു.

"അന സയാനി.അല്‍ മുസ്നി ഹൂ സദീഖ്‌ി"

ഇവന്‍ മുസാനിയുറെ കൂട്ടുകാരനോ..കൊള്ളാം.. ഞാന്‍ മനസ്സില്‍ പറഞ്ഞു.

രാമല്ലയുറെ തെരുവുകള്‍ സജീവം ആണ്. ആയിരക്കണക്കിന് ബോംബിംഗ് ഏറ്റുവാങ്ങിയ തെരുവ് ആണത്. ആയിര കണക്കിന് പോരാളികള്‍ മരിച്ചു വീണ തെരുവ് ആണത്..രക്ത സാക്ഷികളുടെ മണ്ണ്..

ഒരു പഴയ ബി.എം.ഡബ്ലൂ ആണവന്‍ ഓടിക്കുന്നത്. എന്റെ കണ്ണുകള്‍ തെരുവിലൂടെ ഒഴുകുകയാണ്.. എന്നെ അത്ഭുതപ്പെടുത്തുന്ന കാഴ്ചകള്‍..

"ലിമധ് ലാ തഹധതൂന മുസാനി..?"

അവന്റെ ചോദ്യം എന്നെ കാഴ്ച കാണുന്ന പ്രവര്‍ത്തിയില്‍ നിന്ന് പിന്തിരിപ്പിച്ചു. അതെ മുസാനി എവിടെയാണ്..ഞാന്‍ അവനോടു ചോദിച്ചു.

"മുസാനി...റിയാദിലാണ്. എന്ന് വരും എന്നറിയില്ല..ഞാന്‍ ഫോണ്‍ ചെയ്തു നിനക്ക് തരാം..സംസാരിക്കു.." അവന്‍ ഫോണ്‍ ഡയല്‍ ചെയ്തു എനിക്ക് തന്നു.

റിങ്ങുകള്‍ക്ക് ഒടുവില്‍ ആ ശബ്ദം ഞാന്‍ കേട്ടൂ..ഒന്‍പതു വര്‍ഷങ്ങള്‍ക്കു ശേഷം..ഒത്തിരി ഒത്തിരി പഴയതുപോലെ ബ്ല ബ്ല എന്നൊക്കെ പറഞ്ഞു എങ്കിലും അവന്റെ വാക്കുകള്‍ക്കിടയില്‍ എന്നെ എന്തോ മറക്കുന്നത് പോലെ തോന്നി..രണ്ടു ദിവസത്തിനു ഉള്ളില്‍ കാണാം എന്ന് പറഞ്ഞു ഫോണ്‍ വെച്ചു.

ത്വൈബ്‌ എന്ന രാമല്ലയോടു ചേര്‍ന്ന് നില്‍ക്കുന്ന ഒരു സ്ഥലത്താണ് മുസാനിയുറെ വീട്. സ്വതവേ അല്പം താഴ്ന്ന ഭാഗം ആണ് റാമല്ല എങ്കിലും ഈ ത്വൈബ്‌ അല്പം പൊക്കം ഏറിയ ഭാഗം ആണ്.

മുകളിലെ നിലയില്‍ ആണ് എനിക്ക് താമസം ഒരുക്കിയിരുന്നത്. രണ്ടു നാള്‍ അവന്‍ ആയിരുന്നു എനിക്ക് കൂട്ട്..എല്ലാരും സൌദിയില്‍ ആണ് എന്ന് മാത്രം അവനില്‍ നിന്ന് അറിയാന്‍ കഴിഞ്ഞു. രണ്ടു നാളും ഭക്ഷണം സമയ സമയത്ത് സയാന്‍ കൊണ്ടു തരും.

ടൌണിലെ ഹൃദയ ഭാഗത്ത് ഒരു കള്ചെരല്‍ സെന്റര്‍ ഉണ്ടെന്നു സയാന്‍ പറഞ്ഞത് പ്രകാരം അവനേം കൂട്ടി അവിടെ പോയ്‌. തിരികെ വരുമ്പോള്‍ വീടിനു പുറത്ത് നിറയെ വണ്ടികള്‍. ആഹ്ലാധതോടെ ഞാന്‍ അകത്തേക്ക് കയറി..അറബ മര്യാദയോടെ സ്ത്രീകള്‍ എന്നെ കണ്ടു അകത്തേക്ക്‌ നീങ്ങി നിന്ന്. മുസാനി എന്നെ കണ്ടതും ഓടി എന്റെ അരികിലേക്ക്‌ വന്നു..എന്റെ തോളുകള്‍ നനയുന്നത് അറിഞ്ഞു ഞാന്‍ അവനെ മാറ്റി നിര്‍ത്തി ചോദിച്ചു..അവനു പറയാന്‍ തന്നെ കഴിയുന്നില്ലായിരുന്നു.

"നീ അപ്പൊ ഈ കയറി വന്നപ്പോള്‍ അവിടെ സ്ത്രീകള്‍ക്കിടയില്‍ നിന്ന നമ്മുടെ സൈനബ് നെ കണ്ടില്ല...?"

"ഇല്ല..എന്റെ കണ്ണുകള്‍ നിന്നെയാ തേടിയത്..പറയൂ..സൈനബ് നു എന്ത് പറ്റി..?"

"എന്റെ ആസിഫ്‌..എന്റെ മുത്താണ് അവള്‍..നിനക്ക് അറിയാമല്ലോ എനിക്ക് അവള്‍ ഇത്രക്ക് പ്രിയപ്പെട്ടവള്‍ ആണെന്ന്...നമ്മളെ ഒക്കെ വിട്ടു പോവുകയാണ് അവള്‍..!! ഇനി കൊണ്ടു പോകാന്‍ ആശുപത്രികള്‍ ഇനി ലോകത് ബാക്കി ഇല്ല..!!"

"മജ്ജയില്‍ കാന്‍സര്‍ ആണ് ആ കുഞ്ഞിനു..."

പറഞ്ഞത് സയാന്‍ ആണ്.

ഒന്നും മിണ്ടാന്‍ കഴിയാത്ത കുറെ മണിക്കൂറുകള്‍. ഇത്രയ്ക്കു കഷ്ടം സഹിച്ചു ഞാന്‍ ഇവിടെ എത്തിയത് ഈ വലിയ നോവ്‌ കൂടി സഹിക്കുവാന്‍ ആണല്ലോ നാഥ എന്ന് സാക്ഷാല്‍ ദൈവത്തെ വിളിച്ചു ഞാന്‍ പിറു പിറുത്ത് കൊണ്ടിരുന്നു.

അല്പം കഴിഞ്ഞു കുടുംബാംഗങ്ങള്‍ ഒത്തു ചേര്‍ന്ന് സംസാരിക്കുന്നതും, എനിക്ക് താമസം ഒരുക്കിയ മുകളിലെ നിലയിലെ മറൊരു മുറി എല്ലാം ശരിയാക്കുന്നതും ഞാന്‍ ശ്രദ്ധിച്ചു.

" സൈനബ് നു ആ മുറിയില്‍ കിടന്നാല്‍ മതിയെന്ന് വാശി.. അതാ അവിടെ എല്ലാം ശരിയാക്കുന്നത്.."

ഞാന്‍ സൈനബ് നെ പറ്റി ഓര്‍ക്കുകയായിരുന്നു. പണ്ടു കോഴിക്കോട് ഞങ്ങളുടെ ഹോസ്ട്ടലിലെ മുറിയിലെ ഭിത്തിയില്‍ സൈനബ് ന്റെ ഫോട്ടോ ഒട്ടിയിരുന്നു..മൂക്കിനു താഴെ ഒരു പോട്ടിനോളം വലിയ മറുക് ഉള്ള രണ്ടു വയസ്സുകാരിയുടെ പടം. അവള്‍ ആദ്യം പറഞ്ഞ വാക്ക്, അവള്‍ മൂളുന്ന പാട്ട്..സൈനബ്റെ വിശേഷം പറയാത്ത ഒരു ചര്‍ച്ചയും ഒരു ദിവസം പോലും ഉണ്ടായിട്ടില്ല.

തിരക്കുകള്‍ ഒക്കെ ഒഴിഞ്ഞു..അടുത്ത ബന്ധുക്കള്‍ മാത്രം അവശേഷിച്ചപ്പോള്‍..മുസാനി എല്ലാം എന്നോടു പങ്കു വെച്ചു..കുഞ്ഞിന്റെ അസുഖം അറിയാന്‍ ഒരല്പം വ്യ്കിയത്രേ..! ഇസ്രയേലിന്റെ നെറികെട്ട ആയുധങ്ങള്‍ ഇങ്ങനെ ആയിരകണക്കിന് കുഞ്ഞുങ്ങളെ അവിടെ ഈ ക്യാന്‍സറിനു വിധേയരാക്കുന്നു എന്ന വിവരം..എന്നെ നൊമ്പരപ്പെടുത്തി..തലമുറകളോളം നീളുന്ന ദ്രോഹങ്ങള്‍..!

തൊട്ടു അടുത്ത ദിവസം ഞാന്‍ സൈനബ് കിടന്ന മുറിയില്‍ എത്തി..അവളുടെ ഉമ്മ ആ മുറിയില്‍ ഉണ്ടായിരുന്നു..പതിനൊന്നു വയസ്സ് ഉണ്ട് എങ്കിലും അസുഖം വരുത്തിയ അവളുടെ മുഖഭാവം എനിക്ക് താങ്ങാന്‍ കഴിയുന്നതില്‍ ഏറെ ആയിരുന്നു.

അവളുടെ വാക്കുകള്‍, അവള്‍ വരച്ച ചിത്രങ്ങള്‍, അങ്ങനെ അങ്ങനെ ഓരോ ദിവസവും സൈനബ് എന്നെ അത്ഭുതപ്പെടുത്തുകയായിരുന്നു.ദൈവത്തിന്റെ അത്ഭുതങ്ങലായ ഇത്തരം കുട്ടികള്‍ അധികം ജീവിക്കില്ല എന്ന് നാട്ടു ചൊല്ല് എനിക്ക് ഓര്‍മ്മ വന്നു.

ഒരിക്കല്‍ അവള്‍ എഴുതിയ ജോര്‍ദാന്‍ നദിയെ പറ്റി ഉള്ള കവിത കേട്ട് ഞാന്‍ പൊട്ടി കരഞ്ഞു..അന്ന് അവള്‍ എല്ലാരോടും ആ കാര്യം പറഞ്ഞു.

മുസാനിക്ക് ഓരോ ദിവസവും കഴിയുമ്പോള്‍ എന്നോടു സ്നേഹം അധികരിക്കുന്നത് കണ്ടു തമാശക്ക് ഞാന്‍ അവനോടു കാര്യം തിരക്കി..

"ആസിഫ്‌..നീ ഇപ്പൊ ചെയ്യുന്നത് ഞങ്ങള്‍ക്ക് ഒരു വലിയ സഹായം ആണ്...റിയാദില്‍ കിംഗ്‌ ഫഹദ്‌ ഹോസ്പിറ്റലില്‍ വെച്ച് ആ ടോക്റെര്സ് പറഞ്ഞത് ഇനി ഏറിയാല്‍ ഒരു ആഴ്ച എന്നാണു..ഇത് ഇന്ന് ഇരുപതു ദിവസം കഴിയുന്നു. എന്റെ സൈനബ് കൂടുതല്‍ കൂടുതല്‍ സന്തോഷവതിയാണ് നീയുമായി സംസാരിക്കുമ്പോള്‍..അവളുടെ അസുഖത്തിന്റെ തീവ്രത നമ്മളെക്കാള്‍ അവള്‍ക്കു നന്നായ്‌ അറിയാം..നീ എന്നും ഇവിടെ ഉണ്ടാവണം..എനിക്ക് എന്റെ സൈനബ് മതി.."

എനിക്കും അങ്ങനെ തന്നെ ആയിരുന്നു. ഒരിക്കല്‍ കാണാതെ ഈ കുഞ്ഞിന്റെ കൊണ്ച്ചലുകള്‍ ഞാന്‍ നെഞ്ചില്‍ ഏറ്റു വാങ്ങിയിരുന്നു. ഇന്ന് നേരിട്ട് അവള്‍ക്കു ഏറ്റവും വേണ്ട സമയത്ത് എനിക്ക് അതിനു കഴിയിരുന്നു. നിമിത്തം ആണിത്.

"അങ്കിള്‍..ഈ ബെഡ് ഒന്ന് തിരികെ..ആ ജനാല്യോടു ചേര്‍ന്ന് ഇടാമോ..?"

ഞാനും മുസാനിയും ചേര്‍ന്ന് അവള്‍ പറഞ്ഞത് പോലെ ചെയ്തു കൊടുത്തു.

" ദാ...നോക്കൂ...അങ്ങ് അകലെ...ആ താഴ്വാരത്തില്‍ തിളങ്ങുന്നത് കാണാമോ..?"

ഞാന്‍ അവള്‍ പറഞ്ഞ ഭാഗത്തേക്ക് നോക്കി..

"അവിടെയാ തിളങ്ങുന്നത് എന്താണ് എന്നറിയുമോ..?"

അവള്‍ പറഞ്ഞ തിളക്കം എന്ത് എന്ന് എനിക്ക് മനസ്സിലായില്ല എങ്കിലും ഞാന്‍ അറിയില്ല...മോള്‍ പറയൂ എന്ന ഭാവത്തോടെ തല കുലുക്കി..

"അത് നമ്മുടെ അഖ്സ മസ്ജിദ്‌ ആണ്..ആ സ്വര്‍ണ്ണ താഴിക ക്കുടം കാണുന്നില്ലേ.. അത് ഇങ്ങനെ കാണുന്നത് ഒരു സന്തോഷം അല്ലെ..അങ്കിളിനു അറിയുമോ..ഇടക്കിടക്ക് ഈ ജനാലയ്ക്കു അരികില്‍ പ്രാവുകള്‍ വരും..എനിക്ക് തോന്നുന്നത്..അതൊക്കെ ആ മകുടത്തിനു അരികില്‍ നിന്ന് പറന്നു വരുന്നത് ആണെന്ന്..അതിലോന്നിനു ഇന്നലെ ഞാന്‍ ഒരു പ്രതേകത കണ്ടു...ഇന്നും വരുമായിരിക്കും.."

ഞാന്‍ ആ ജനാലയിലൂടെ ദൂരേക്ക്‌ നോക്കി...അങ്ങകലെ..പടു കൂറ്റന്‍ മതില്‍ ഇസ്രായേല്‍ പണിയുകയാണ്..ഒരു ജനതയെ തീണ്ടാ പാടു അകലെ നിര്‍ത്താന്‍..

"അങ്കിള്‍..എനിക്ക് ഇപ്പൊ ഭയം ആണ്...എന്റെ സന്തോഷം ആ കാഴ്ച ആണ്..ഒരു ദിവസം ആ മതിലുകള്‍ എന്റെ കാഴ്ചകള്‍ ഇല്ലാതാക്കും...അല്ലെ..?"

എനിക്ക് ആ ചോദ്യത്തിന് മറുപടി നല്‍കാനുള്ള ശക്തി ഇല്ലായിരുന്നു. ഞാന്‍ ഒന്നും പറയാതെ താഴേക്ക്‌ ഇറങ്ങി..

ഒന്നും പറയാതെ താഴെ പഴയ കല്ലുകള്‍ പാകിയ വഴിയിലൂടെ ഞാന്‍ ചുമ്മാ കുറച്ചു ദൂരം നടന്നു.

പിന്നെയും ദിവസങ്ങള്‍..ഇടക്കിടക്ക് എന്റെ റിസര്‍ച്ചിന്റെ ചില ചില ജോലികള്‍..കൂടുതലും എന്റെ സൈനബ് മായുള്ള കൂട്ടുകള്‍...!

ഞാന്‍ ചെന്നതിനു ശേഷം മുസാനിയുറെ പൂന്തോട്ടത്തില്‍ എന്റെ ശ്രദ്ധയുടെ ഭാഗമായി ഒരു റോസ പൂവ് ഉണ്ടായിരുന്നു.ആ കാര്യം സൈനബ് അറിഞ്ഞിരുന്നു.. ആ പൂ മൊട്ടു കാട്ടുവാനുള്ള വ്യഗ്രതയില്‍ ഞാന്‍ ആ ചെടി ചട്ടിയും എടുത്തു മുകളിലെ മുറിയിലേക്ക് നടന്നു.

പടി ഏറുമ്പോള്‍ പ്രാവുകള്‍ കുറുകുന്ന ശബ്ദം ഞാന്‍ കേട്ടിരുന്നു.. അവള്‍ കൂടുതല്‍ സന്തോഷിക്കും എന്ന തോന്നലോടെ എന്റെ ശബ്ദം കേട്ട് ഭയന്ന് പ്രാവുകള്‍ പറന്നു പോവണ്ട എന്ന ധാരണയോടെ ഞാന്‍ പതിയെ നടന്നു..ആദ്യം തന്നെ എന്റെ കണ്ണുകളില്‍ അവള്‍ പറഞ്ഞ ഒത്തിരി പ്രത്യേകത ഉള്ള ആ പ്രാവിനെ ഞാന്‍ കണ്ടു...ശരിയാണ്..കാലുകളില്‍ കുഞ്ഞു കുഞ്ഞു തൂവലുകള്‍..! എന്റെ സാന്നിധ്യം തൊട്ടു അടുത്ത് ഉണ്ടായിട്ടും അവറ്റകള്‍ ഭയം ഇല്ലാതെ അവിടെ തന്നെ തത്തി കളിച്ചു നടന്നു...ഞാന്‍ ആ ജനാലയിലൂടെ ദൂരേക്ക്‌ നോക്കി..ഞാന്‍ ഉള്‍ഭയത്തോടെ ആ കാഴ്ച കണ്ടു ഒന്ന് നടുങ്ങി..മറഞ്ഞു..ആ വലിയ മതില്‍ കെട്ടുകള്‍ എന്റെ സൈനബിന്റെ കാഴ്ചകള്‍ മാറ്റിയിരിക്കുന്നു..!

ഞാന്‍ വികാരധീനനായ്‌ തിരികെ കട്ടിലിനു അടുത്തേക്ക് നീങ്ങി..അവള്‍ ഒരു ചെറു ചിരിയോടെ ആ ജനാലയിലേക്ക് നോക്കി കിടക്കുകയായിരുന്നു. ഞാന്‍ വീണ്ടും ആ തുറന്ന ജനാലയിലേക്ക് നോക്കി..ആ പ്രാവുകള്‍ കൂട്ടത്തോടെ അവള്‍ പണ്ടു കാട്ടി തരാരുള്ള ആ ദിശയിലേക്ക് പറന്നു പോയ്‌.

Comments

കഥ മനോഹരമായിരുന്നു..ആശംസകള്‍:)
Shah Haripad said…
This comment has been removed by the author.
Shah Haripad said…
നന്ദി മേല്പത്തൂര്‍.. തുടര്‍ന്നും ഈ വഴികളില്‍ ഒരു സഞ്ചാരം ഉണ്ടാവണം എന്ന് അഭ്യര്‍ത്ഥിക്കുന്നു..!

Popular posts from this blog

അവിചാരിതമായ്‌ എത്തിയ ശലഭങ്ങള്‍..

ദര്‍ഭയും തെറ്റിപൂക്കളും

പാസ്സഞ്ചര്‍