Sunday, August 28, 2011

അവിചാരിതമായ്‌ എത്തിയ ശലഭങ്ങള്‍..

ബസ്സ്‌ ഇറങ്ങി വളരെ ദൂരം കഴിഞ്ഞിരിക്കുന്നു. കടവിലേക്ക് ഇനി അധികം ഇല്ലെന്നാണ് അയാള്‍ പറഞ്ഞത്. ഇതുവരെ ഇത്രയും റിസ്ക്‌ എടുത്ത്‌ യാത്ര അധികം ചെയ്തിട്ടില്ല. അല്ലെങ്കിലും എനിക്ക് ഈ യാത്ര ഇങ്ങനെ ചെയ്തല്ലേ പറ്റൂ..


കയ്യില്‍ ഒരു ചെറിയ പൊതിയുമായ് ഒരാള്‍ നടക്കുന്നുണ്ട്. ഞാന്‍ അയാളെ ശ്രദ്ദ ക്ഷണിക്കും വിധം ശബ്ദം ഉണ്ടാക്കി നടന്നു. അയാള്‍ തിരികെ നോക്കുമ്പോള്‍ ഒന്ന് നില്‍ക്കുവാന്‍ എന്ന വിധം ആംഗ്യം കാട്ടി.


“ആരാ..പ്പോ ഈ സമയത്ത്..ഈ കടവിലേക്ക്...ദൂരെ ന്നു ആണെന്ന് തോന്നുന്നൂല്ലോ...”


“എന്റെ പേര് വിവേക്‌...ഈ വഴി തന്നെ അല്ലെ കടവിലേക്ക്..? ഞാന്‍ അക്കരക്കാ...പുതിയ വില്ലേജ്‌ ഓഫീസറാ...”


അയാള്‍ ഭവ്യത യോടെ മടക്കി കുത്ത് അഴിച്ചു കൊണ്ട് അരികിലേക്ക് വന്നു.


“ഞാന്‍...ന്റെ പേര് ഉദയന്‍...അല്പം പാര്‍ട്ടീ പ്രവര്‍ത്തനം ഒക്കെ ആയി ..ങ്ങനെ..”


അയാള്‍ എന്റെ ബാഗും കയ്യിലെ ഒരു ക്യാരീ ബാഗും ഒക്കെ വാങ്ങാനായി കൈകള്‍ നീട്ടി...


“അല്ല...ഒട്ടും പ്രതീക്ഷിക്കാത്ത ഒരു വരവ് ആണല്ലോ..സാധാരണ ഈ സ്ഥലത്ത്..ഈ വില്ലേജില്‍ അങ്ങനെ ആരും പോസ്റ്റിങ്ങ്‌ വാങ്ങാറില്ല..അവസാനം ആയി ഒരാള്‍ ഇവിടെ വന്നത് തന്നെ നാല് കൊല്ലം മുന്‍പാ...അതും അതിനു മുന്‍പ് വന്നവരും എല്ലാം ആ സക്കറിയ സാറിന്റെ ആളുകള്‍ മാത്രം..ചിലര് വരുന്നത് പോലും ഞങ്ങള്‍ അറിയുക കൂടി ഇല്ല..ഇതിപ്പോ..സാറിന്റെ വരവ് കണ്ടിട്ട് സക്കറിയ സാര്‍ അറിഞ്ഞിട്ടേ ഇല്ലാന്ന് തോന്നുന്നു..”


ഞാന്‍ അയാളുടെ വാക്കുകള്‍ക്കു ഒരു ചിരി കൊണ്ട് മാത്രം മറുപടി നല്‍കി.


കടവിലെക്കുള്ള വഴി കൂടുതല്‍ വ്യക്തമായി..പുഴയും. മണിമൂലി പുഴ അങ്ങനെ വളഞ്ഞു പുളഞ്ഞു ഒഴുകുന്നത്‌ കാണുവാന്‍ ഒരു വല്ലാത്ത അനുഭൂതി തന്നെ.


“ഡോ..സഖാവേ..ഇതാരാ ഈ നേരത്ത് തനിക്ക് ഒരു കൂട്ടാളി...”


“ഉം..തന്റെ പതിവ് സൂക്കേട് കൂടുതല്‍ വിളമ്പണ്ട..ഇത് നമുക്ക് പുതുതായ്‌ വന്ന സാറ...വില്ലേജ്‌ ഓഫീസര്‍.”


“ഇത് മജീദ്‌...ഈ കടവില്‍ ഇങ്ങനെ ഒരാളെ ഉള്ളൂ..സോറ പറയാനും..അടി കൂടാനും..കട്ടന്‍ ബീഡി വലിക്കാനും...അങ്ങനെ ഒക്കെ.”


“സാര്‍ ഇങ്ങോട്ടിരിക്ക്...ചെറ്യ രാവുന്ന്യാര് അങ്ങോട്ട്‌ പോയിട്ടേ ഉള്ളൂ...വല്ല്യ രാവുന്ന്യാര് ഇപ്പൊ ഇങ്ങേത്തും..നമ്മുടെ ആ തുരുത്തുമായ്‌ ഈ ലോകത്തിനു ആകെ ബന്ധം ഈ രണ്ടു പേര് കാരണമാ..ചെര്യോനും വല്ല്യോനും..എട്ടന്റെം അനിയന്റെം മക്കളാ..കുലത്തൊഴില് പോലെ രണ്ടാള്‍ക്കും ഈ പണി തന്നെ മതി...വേറെ ഒരു പണിക്കും പോവൂല്ല..ദാ വരുന്നുണ്ട്..”


തോണിയില്‍ ബാഗും ഒക്കെ എടുത്തു വെച്ചത് മജീദും ഉദയനും ചേര്‍ന്നാണ്..ഞാന്‍ തോണിയില്‍ കയറി..


“നന്നായ്‌ പിടിച്ചോളൂ...ട്ടോ...ശീലം ഇല്ലാ ന്നു വെച്ചാല്‍...”


“ഞാന്‍ നല്ല കുട്ടനാട്ടുകാരനാ....അങ്ങനെ എന്നെ കൊച്ച്ചാക്കന്ട...രാവുണ്ണി ഏട്ടാ..”


ദൂരെ തോണി അടുക്കേണ്ട കടവില്‍ കുറച്ചു ആളുകള്‍ കൂടി നില്‍ക്കുന്നുട്...ഉദയന്‍ അങ്ങോട്ട്‌ തന്നെ ശ്രദ്ധിക്കുന്നത് കണ്ടു രാവുണ്ണി പറഞ്ഞു...


“അത് ആ ഭ്രാന്തി തള്ളയാ..രാക്കമ്മ..ആരോ ഒരാള്‍ ഇന്ന് വരുമെന്ന് പറഞ്ഞു ഭയങ്കര ബഹളമാ...രാവിലെ മുതല്‍...”


കൌതുകത്തോടെ ഞാന്‍ ഉദയന്റെ മുഖത്തേക്ക് നോക്കി..


“അവര്‍ ഒത്തിരി പ്രായം ഉള്ള ഒരു സ്ത്രീ യാ...ആദിവാസി സ്ത്രീയാ...മുകളില്‍ നിന്ന് ചില സമയത്തൊക്കെ കാടു ഇറങ്ങി വരും.. അവര്‍ക്ക്‌ ഒരു ചെറിയ അമ്പലം പോലെ ഒന്നുണ്ടായിരുന്നു. അവിടുത്തെ പ്രതിഷ്ഠ കഴിഞ്ഞ മാസം കളവു പോയ്‌..അന്ന് മുതല്‍ അവര്‍ ഈ സ്ഥലത്ത് തന്നെ ഉണ്ട്...ഒരാള്‍ വരും ഒരാള്‍ വരും...അന്ന് എന്റെ തേവരെ കിട്ടുമെന്നും പറഞ്ഞു കരഞ്ഞ് കൊണ്ട് നടപ്പാ...”


തോണി കരയിലേക്ക് അടുക്കുകയാണ്. ഞാന്‍ ആ അമ്മയെ കണ്ടു..കണ്ണില്‍ ഒത്തിരി പ്രതീക്ഷ്കലോടെ അവര്‍ ഞങ്ങളുടെ തോണിയിലേക്ക് നോക്കുകയാണ്. കൂടിയ ആളുകള്‍ എല്ലാം എന്റെ മുഖത്തേക്കും..കാരണം സാധാരണ ആ നാട്ടിലേക്ക് ഒരു അന്യ നാട്ടുകാരന്‍ വരുന്നത് വളരെ അപൂര്‍വ്വം ആണ്.


ഞാന്‍ തോണിയില്‍ നിന്ന് ഇറങ്ങിയതും ആ അമ്മ വന്നു എന്റെ കാലിലേക്ക് ഒരൊറ്റ വീഴ്ച. സത്യത്തില്‍ ഞാന്‍ ഒന്ന് പതറി. അവര്‍ അവരുടെ ഏതോ ഒരു ഭാഷയില്‍ എന്തൊക്കെയോ പുലമ്പി...ഉദയന്‍ വന്നു അവരെ പിടിച്ചു എഴുന്നേല്‍പ്പിച്ചു..ഉദയന്‍ എന്നെ നോക്കി എന്തെങ്കിലും പറഞ്ഞു തടിതപ്പാന്‍ നോക്കാന്‍ പറഞ്ഞു.


ഞാന്‍ അമ്മയെ രണ്ടു കൈ കൊണ്ടും എഴുന്നേല്‍പ്പിച്ചു...അവരുടെ സങ്കടങ്ങള്‍ എല്ലാം കേട്ടു...ഉടന്‍ തന്നെ അവരുടെ തേവരെ എവിടെ നിന്നായാലും കൊണ്ട് തരാം എന്ന് പറഞ്ഞു ഉദയനൊപ്പം കടവില്‍ നിന്നുള്ള വഴിയില്‍ മുന്നോട്ടു നീങ്ങി.


ഞങ്ങള്‍ക്കൊപ്പം അവിടെ കൂടി നിന്നവരും...ഒട്ടുമിക്ക ആളുകളും അറിഞ്ഞിരുന്നു..ഞാന്‍ അവിടെ പുതുതായ്‌ വന്ന വില്ലേജു ഓഫീസര്‍ ആണെന്ന്.


“സത്യത്തില്‍...എനിക്കിപ്പോഴും അങ്ങോട്ട്‌ വിശ്വാസം വരുന്നില്ല സര്‍..ഇത്രയും ദുരിതം സഹിച്ചു സാറിനെ പോലുള്ള ഒരാള്‍ ഈ ആരും കയറാത്ത ഒരു നാട്ടിലേക്ക് സ്ഥലം മാറ്റം വാങ്ങി വരുന്നതിന്റെ ഉദ്ദേശ്യം അങ്ങോട്ട്‌...ക്ഷമിക്കണം..ഞാന്‍ തെറ്റായ് കരുതി പറഞ്ഞതല്ല..”


“അതൊക്കെ എന്റെ മാത്രം കാര്യങ്ങള്‍ ആണ്...ഉദയാ..എന്റെ ഭാഷയില്‍ മാത്രം പറഞ്ഞാല്‍..ഒരു തരം രക്ഷപെടല്‍..എല്ലാ തിരക്കില്‍ നിന്നും...എല്ലാ സങ്കടങ്ങളില്‍ നിന്നും..കുറച്ചു നാളുകള്‍ എങ്കിലും..”


“ഇനിയുമുണ്ടോ..അധികം..ഓഫീസിലേക്ക്..?”


“അയ്യോ...ഞാന്‍ ആ കാര്യം പറയാന്‍ മറന്നു..ഒരു ഓഫീസ് ഒന്നും ഇവിടെ ഇല്ല. പണ്ട് ഇവിടെ ഇങ്ങനെ ഒരു സ്ഥാപനം അനുവധിച്ചു തരുമ്പോള്‍ ഹാജിയാര് തന്ന ഒരു നല്ല കെട്ടിടം ഉണ്ടായിരുന്നു. ഇന്ന് ആ കെട്ടിടം ഉണ്ട്. ഓഫീസ് ഒന്നും തന്നെ ഇല്ല്ല.. ഫയല്‍ ഒക്കെ ആ സക്കറിയ സാറിന്റെ വീട്ടിലാ.. ആ കെട്ടിടം പാമ്പും കുറുക്കനും ഒക്കെ കയ്യേറി ഒരു യക്ഷി പറമ്പ് പോലെയാ...”


നടന്നു ഞങ്ങള്‍ ആ കെട്ടിടത്തിനു മുന്നിലെത്തി. പത്ത് മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് എഴുതപ്പെട്ട ആ വരികള്‍ മാത്രം കെട്ടിടത്തിന്റെ മുകളില്‍ കാണാം..മണിമൂലി വില്ലെജെ ഓഫീസ്. ഉദയന്‍ പറഞ്ഞതിലും ഭീകരം ആണ് കണ്ട കാഴ്ച..അങ്ങനെ ഒരു കെട്ടിടം അവിടെ ഉണ്ടോ എന്ന് ചില ഭാഗത്ത്‌ നിന്ന് നോക്കിയാല്‍ കാണുവാന്‍ കഴിയില്ലായിരുന്നു.അത്രക്കും കയ്പന്‍ പഠവലതിന്റെയും ചുണ്ണാമ്പ് വള്ളി കളുടെയും വള്ളി പഠര്‍പ്പുകള്‍ മാത്രം..


“ആരെയാ ഇതൊക്കെ ഒന്ന് വെട്ടി വെടിപ്പാക്കാന്‍...ഈ സമയത്ത് ആരെ എങ്കിലും കിട്ടുമോ...ഉദയാ..”


“സാര്‍ ഇവിടെ താമസിക്കാനാണോ..അയ്യോ വേണ്ടാ...നമുക്ക് ആ ഹാജിയാരുടെ അടുത്തൊന്നു പോകാം...അദ്ദേഹം എന്തെങ്കിലും ഒരു വഴി കാട്ടി തരും..ഇന്നിപ്പോ വേണ്ട...”


“അതൊന്നും പറ്റില്ല...തനിക്ക് പറ്റുമെങ്കില്‍..ആരെ എങ്കിലും കുറച്ചു പേരെ പറഞ്ഞു വിടുക..അല്ലെങ്കില്‍ നല്ല രണ്ടു വെട്ടുകത്തി സംഘടിപ്പിച്ചു തരുക...”


ഉദയന്‍ അവിടെ കൂടി നിന്നവരില്‍ നിന്ന് തന്നെ ഒന്ന് രണ്ടു പേരെ എവിടേക്കോ പറഞ്ഞു വിട്ടു..അല്‍പ സമയം കഴിഞ്ഞപ്പോള്‍ തന്നെ അഞ്ചാറു പേര്‍ ആയുധങ്ങളും ആയി വന്നു വെട്ടി തെളിക്കുവാന്‍ തുടങ്ങി.


ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തന്നെ ആ മുറ്റത്തിനു ഒരു പ്രകാശം കൈവന്നു. അത്യാവശ്യം ഒരു മുറി നന്നായ്‌ തന്നെ തൂത്ത് വാരി കഴുകി താമസ യോഗ്യം ആക്കി. ബാക്കി പണികള്‍ നാളെ ചെയ്യാം എന്ന ഉറപ്പില്‍ എല്ലാവരും പോയ്‌. ഉദയന്‍ മാത്രം നേരം വയ്കും വരെ എനിക്കൊപ്പം ഉണ്ടായിരുന്നു.


ടോര്‍ച്ചും മെഴുക് തിരിയും ഒക്കെ കരുതിയത്‌ കൊണ്ട് ഇരുട്ട് പടര്‍ന്നു തുടങ്ങുമ്പോഴും ഒരു ഒറ്റപ്പെടല്‍ തോന്നിയില്ല.


സന്ധ്യക്ക് വെളിയില്‍ ഇരിക്കുമ്പോള്‍..വഴിയിലൂടെ പോകുന്നവര്‍ക്ക് ഒരു കാഴ്ച തന്നെ ആയിരുന്നു ഞാന്‍. കാരണം അവരുടെ ഓര്‍മ്മയില്‍ പോലും ആ വീട്ടില്‍, ഓഫീസില്‍ നിന്ന് ഒരു വെട്ടമോ..വെളിച്ചമോ ആരും കണ്ടിട്ടില്ല...ഒരു ആളനക്കം പോലും..!


ഒരു ജീപ്പ് വന്നു വെളിയില്‍ നില്‍ക്കുന്നത് കണ്ടു ഞാന്‍ അങ്ങോട്ട്‌ വഴികാട്ടാന്‍ ടോര്‍ച്ച് വെളിച്ചം കാട്ടി കൊടുത്തു.


തൊഴു കൈ കളോടെ രണ്ടു പേര്‍ അകത്തേക്ക് കയറി വന്നു.


“ന്റെ പേര് സക്കറിയ..സാര്‍ വന്നൂന്ന് അറിഞ്ഞത് ഇപ്പൊ ഈ വേലായുധന്‍ വന്നു പറയുമ്പോഴ...ഇന്ന് മരുന്നടി ഒള്ള ദിവസമാണെ...എസ്റെട്ടീന്നു വിട്ടു നില്‍ക്കാനേ പറ്റില്ല..എന്നാലും എന്നെ ഒരു വാക്ക് അറിയിച്ചിരുന്നെങ്കില്‍ എന്റെ വീട്ടില്‍ താമസിക്കാരുന്നു..ഉഗ്ര വിഷമുള്ള ഇനങ്ങള്‍ ഒക്കെ ഉള്ള ഇടമാ...”


“അറിയിചില്ലാ എന്നൊന്നും പറയേണ്ട...അറിയിക്കേണ്ട വിധം എങ്ങനെ ആണോ...അങ്ങനെ തന്നെ ഞാന്‍ അറിയിച്ചിരുന്നു..അത് എന്തെങ്കിലും ആകട്ടെ..ഇതുവരെ നടന്നത്...നടന്നു പോയത് ഒക്കെ ഞാന്‍ കുത്തി തിരുകി ചോദിക്കില്ല..കാരണം താന്കള്‍ അങ്ങ് സെക്ക്രട്ടരിയെട്റ്റ്‌ വരെ പലര്‍ക്കും വേണ്ടപ്പെട്ട ആള്‍ ആണെന്ന് എനിക്ക് നന്നായിട്ട് അറിയാം. അതുകൊണ്ട് വേണ്ട കരുതല്‍ ഒക്കെ വേണ്ട വിധം എടുത്തു തന്നെ ആണ് ഈ സാഹസത്തിനു ഞാന്‍ ഒരുങ്ങി വന്നത്. മര്യാദക്ക് ഒരു കാര്യം ഞാന്‍ പറയാം, നാളെ മുതല്‍ മണിമൂലി വില്ലേജു ഓഫീസ് ഈ കെട്ടിടത്തിലാണ്. അതുകൊണ്ട് എല്ലാ ഫയലും ഇവിടെ തന്നെ ഉണ്ടാവണം...”


ഒന്നും മിണ്ടാതെ കുറച്ചു നേരം ഇരുവരും അവിടെ തന്നെ നിന്നിട്ട്...അല്പം കഴിഞ്ഞു മടങ്ങി പോയ്‌. അവര്‍ പോയതിനു ശേഷം അത്രയ്ക്ക് കടുപ്പിച്ച് പറയെണ്ടിരുന്നില്ല എന്ന് മനസ്സ് പറഞ്ഞു. തിരുവനന്തപുരത്ത് വെച്ച് സുകേഷ് പറഞ്ഞ സക്കറിയ യുടെ കഥകള്‍ മനസ്സിലേക്ക് എത്തിയിരുന്നത് കൊണ്ട് ഒന്നും മനസ്സിനെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല.


ഒരുപാടു യാത്ര ചെയ്തതിന്റെ ക്ഷീണം ഉണ്ടായിരുന്നത് കൊണ്ട് നേരത്തെ കിടന്നു. ഉദയന്‍ സംഘടിപ്പിച്ചു തന്ന മണ്ണെണ്ണ എല്ലാ ഭാഗത്തും ഒഴിച്ചത് കൊണ്ട് ഇഴ ജന്തുക്കള്‍ ഒന്നും വരില്ല എന്ന ഉറപ്പില്‍ തറയില്‍ വെറുതെ ഒരു പേപ്പറും വിരിച്ചു കിടന്നു.


ഉറക്കം കണ്ണിലേക്ക് എത്തി തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ..ഒരു വലിയ ശബ്ദം കേട്ട് പെട്ടെന്ന് എഴുന്നേറ്റു..അടുത്ത് ടോര്‍ച്ച് ഉണ്ടായിരുന്നത് എത്തി പിടിച്ചു..പുറത്തേക്കു ഇറങ്ങാന്‍ ഒരു ചെറിയ ഭയം തോന്നി..സാഹചര്യം ഒന്ന് ചെറുതായ് വില ഇരുത്തുംപോള്‍ കുറച്ചധികം ആളുകള്‍ ഉള്ളതായ്‌ തോന്നി. കാടും പടലും ഒക്കെ വെട്ടി ഒതുക്കുംപോള്‍ ഉദയന്‍ വെട്ടി കയ്യില്‍ ഏല്‍പ്പിച്ചിരുന്ന പേരയുടെ ഒരു കമ്പ് മുറിയില്‍ ഉണ്ടായിരുന്നു. അത് ഞാന്‍ കയ്യില്‍ കരുതി..പതിയെ പുറത്തേക്കു ഇറങ്ങി.


സക്കറിയ എന്തും ചെയ്യാന്‍ മടി ഇല്ലാത്തവന്‍ ആണെന്ന് പലരും പറഞ്ഞത് കൊണ്ട്...എന്നെ പുകക്കാന്‍ അയാള്‍ ആളിനെ പറഞ്ഞു വിട്ടതാവും എന്ന് മനസ്സില്‍ ഉറപ്പിച്ചു..ഇരുട്ടിന്റെ മറവില്‍ നിന്ന് രണ്ടു മൂന്നു പേര്‍ ചാടി വീണത്‌ ഒരുമിച്ചായിരുന്നു. കരുതി നിന്നത് കൊണ്ടും...കയ്യില്‍ ഭേദപ്പെട്ട ഒരു പേര കമ്പ് ഉള്ളത് കൊണ്ടും..ആരെയും ഒന്നും നോക്കാനും ശ്രദ്ടിക്കാനും ഒന്നുമില്ലാത്തത് കൊണ്ടും ഞാന്‍ ഇടം വലം നോക്കാതെ അടിച്ചു..ഇരുട്ടിന്റെ മറവില്‍ എന്നെ അപായപ്പെടുത്താന്‍ വന്നവര്‍ എന്റെ കയ്യില്‍ ഇങ്ങനെ ഒരു ആയുധം ഉണ്ടാകും എന്ന് കരുതിയതും ഇല്ല എന്ന് എനിക്ക് മനസ്സിലായി.


ചുരുങ്ങിയ സമയം കൊണ്ട് വന്നവരില്‍ മൂന്നു പേര്‍ ഓടി പോയ്‌..ഒരാളുടെ തലയില്‍ ആണ് അടി കിട്ടിയത്..നല്ല പോലെ ചോര പോകുന്നുണ്ടായിരുന്നു. കയ്യില്‍ കരുതിയ തോര്‍ത്ത്‌ എടുത്തു കെട്ടിയിട്ടു അയാളെ മുറിയിലെ ഒരു തൂണില്‍ കിട്ടിയ വള്ളികളും ചരടും ഒക്കെ കൊണ്ട് കെട്ടിയിട്ടു..അന്ന് ആ രാത്രി ഞാന്‍ ഉറങ്ങാതെ കാവല്‍ നിന്ന്...എപ്പോഴും ഒരു ആപത്തു ഭയന്ന് കൊണ്ട്.


നേരം പര പരാന്നു വെളുക്കുമ്പോള്‍ തന്നെ ഉദയന്‍ എന്നെ തേടി എത്തി. വന്നു കാണുമ്പോള്‍ കണ്ട കാഴ്ച കണ്ടു അയാള്‍ അതിശയിച്ചു. പിന്നെ നാട്ടുകാര്‍ ഓടി കൂടാന്‍ അധികം സമയം വേണ്ടി വന്നില്ല. വന്നവര്‍ പലരും മേലുപദ്രവം ഏല്‍പ്പിക്കാന്‍ അവനുമേല്‍ മുതിരുന്നെന്കിലും ഞാന്‍ തടഞ്ഞു. നാട്ടുകാരുടെ മുന്നില്‍ വെച്ച് ചോദ്യം ചെയ്തതില്‍ നിന്ന്...അവന്‍ സക്കറിയ പറഞ്ഞു വിട്ട ആള്‍ അല്ലെന്നു മനസ്സിലായ്‌. കേട്ടത് നാട്ടുകാരെയും എന്നെയും അതുഭ്ത പ്പെടുത്തുന്ന ഒരു വാര്‍ത്ത‍ ആയിരുന്നു.


രാക്കമ്മയുടെ കോവിലില്‍ നിന്ന് കടത്തിയ മൂര്‍ത്തി യെ അവര്‍ക്ക് നാട്ടില്‍ നിന്ന് അതുവരെയും കടത്താന്‍ കഴിഞ്ഞിരുന്നില്ല. വിലയെ ചൊല്ലി ഉണ്ടായ തര്‍ക്കം കാരണം അവര്‍ ആ മൂര്‍ത്തിയെ ആ ആരും കയറാതെ കിടന്നിരുന്ന ഓഫീസ് കെട്ടിടത്തിന്റെ മച്ചില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. പെട്ടെന്ന് ഞാന്‍ താമസം ആയപ്പോള്‍...അത് നഷ്ടപ്പെടുമോ എന്നാ തോന്നലില്‍ രാത്രി അത് കൈവശപ്പെടുത്താന്‍ എത്തിയതായിരുന്നു അവര്‍..അതിനിടയിലാണ് അങ്ങനെ ഒക്കെ സംഭവിച്ചത്.


അന്ന് രാക്കമ്മ ഒത്തിരി സന്തോഷിച്ച ഒരു ദിവസം ആയിരുന്നു. തന്റെ മൂര്‍ത്തിയെ തിരികെ കിട്ടുവാന്‍ കാരണക്കാരന്‍ ആയത് ഞാന്‍ ആയത് കാരണം അന്ന് മുഴുവന്‍ ആ ഓഫീസ് കേട്ടിടതിനടുത്ത് അവര്‍ പൂജയും ജപവും ഒക്കെ ആയ അങ്ങ് കഴിഞ്ഞു. സന്ധ്യ അടുത്തപ്പോള്‍ അവര്‍ മൂര്‍ത്തിയും കൊണ്ട് മല കയറി.


ഇതിനിടയില്‍..രാവിലെ തന്നെ സക്കറിയ യും പീയുണ്‍ വേലായുധനും എല്ലാ ഫയലുകളും ആയി ഹാജര്‍ ആയി. വര്‍ഷങ്ങള്‍ കൊണ്ട് കൈവശം വെച്ചിരുന്ന സാമ്രാജ്യം പോയതിന്റെ ജാള്യത നല്ല പോലെ ഉണ്ടായിരുന്നിട്ടും ഒരു ഭാവവും ഇല്ലാതെ തികഞ്ഞ ഒരു കള്ളനെ പോലെ എന്റെ മുന്നില്‍ പല വേഷവും കെട്ടി.


ഓഫീസ് നില്‍ക്കുന്ന സ്ഥലതിനോട് ചേര്‍ന്ന് കിടക്കുന്ന കമുക് തോട്ടം സക്കറിയ യുടേത് ആയിരുന്നു. അയാള്‍ വില്ലേജു ഓഫീസ് സ്ഥലം കൈയ്യേറി എന്ന പരാതി ഉദയന്‍ പറഞ്ഞത് കൊണ്ട് തൊട്ടു അടുത്ത ദിവസം അതിന്റെ രേഖകളും അസ്സല്‍ പ്രമാണങ്ങളും ഒക്കെ നല്‍കണം എന്ന് പറഞ്ഞു സക്കറിയ പോകുന്നതിനു മുന്‍പ് ഒരു നോട്ടീസ് നല്‍കിയതിനാല്‍..ഇറങ്ങാന്‍ നേരം സക്കറിയയുടെ മുഖം ശരിക്കും കടന്നല്‍ കുത്തിയത് മാതിരി തോന്നിച്ചു.


ആ ഒരു പ്രവര്‍ത്തി നാട്ടുകാരുടെ മുന്നില്‍ വളരെ പെട്ടെന്ന് എനിക്ക് ഒരു നല്ല പേര് നല്‍കി. ഞാന്‍ സക്കറിയ എന്നാ ഭൂ ജന്മിയുടെ കൂട്ടി കൊടുപ്പുകാരന്‍ അല്ല എന്ന ഒരു തോന്നല്‍ പകരാന്‍ ആ സംഭവം കാരണം ആയ്.


പതിയെ പതിയെ സക്കറിയ യില്‍ നിന്ന് ശത്രതയും വിദ്വേഷവും ഒക്കെ മാറി തുടങ്ങി.


ഒരു ആഴ്ച കഴിഞ്ഞു ഓഫീസില്‍ ഇരിക്കുമ്പോള്‍ ഉദയാന് ഒപ്പം ഒരാള്‍ എന്നെ കാണാന്‍ എത്തി..തൂവെള്ള ഷര്‍ട്ടും മുണ്ടും ഒക്കെ ഇട്ട അറുപതിന് അടുത്ത് പ്രായം തോന്നിക്കുന്ന ഒരാള്‍.


“ഇത്...അന്ന് ഞാന്‍ വരുമ്പോഴേ പറഞ്ഞില്ലേ...ഈ നാട്ടിലെ ഒരു ഹാജിയാരെ പറ്റി..ഇതാണ്..വല്യകത്തു അഹമ്മദ്‌ ഹാജി..ഇദ്ദേഹത്തിന്റെ ഉപ്പയുടെ കാലത്ത് സര്‍ക്കാരിന് കൊടുത്ത സ്ഥലത്ത് ആണ് ഈ കെട്ടിടം ഒക്കെ നില്‍ക്കുന്നത്...ഇത് മാത്രം അല്ല..താഴത്തെ എല്‍.പി.സ്കൂളും ഒക്കെ നില്‍ക്കുനത്..”


“ഉം..ഉദയന്‍ പറഞ്ഞിരുന്നു..ഞാനും അല്പം തിരക്കിലായിരുന്നു..ആദ്യം എല്ലാവരെയും പോലെ ഞാനും കരുതി..മുന്‍ഗാമികള്‍ ചെയ്തത് പോലെ...നാട്ടുകാരുടെ കണ്ണില്‍ പൊടി ഇട്ടിട്ടു പോകും എന്ന് കരുതി..കഴിഞ്ഞ ദിവസം സാറിന്റെ കാര്യങ്ങള്‍ ഒക്കെ ഈ ഉദയന്‍ വന്നു പറയുമ്പോള്‍ കാണണം എന്ന് തോന്നി..”


ആ നാടും നാട്ടാരും ഒക്കെ ആയ് പതിയെ പതിയെ ഞാന്‍ ഒരു നല്ല ആത്മ ബന്ടതിന്റെ ആരംഭത്തിലേക്ക് കടന്നു.


വര്‍ഷങ്ങളായി പൊതു രംഗത്ത്‌ നിന്നും ഒട്ടും സജീവം അല്ലാതിരുന്ന ഹാജിയാര്‍ എല്ലാ നല്ല സംരംഭങ്ങള്‍ക്കും നേതൃത്വം വഹിക്കാന്‍ മുന്‍പോട്ടു വന്നു..ഓഫീസ് കെട്ടിടത്തിനു വര്‍ഷങ്ങളായി നഷ്ടമായിരുന്ന വ്യ്ദ്യുതി പുനസ്ഥാപിക്കാന്‍, വയനാട് കലക്ട്രേറ്റ്‌ മായി ബന്ധപ്പെടുത്തി എന്തൊക്കെ ഫണ്ടുകള്‍ സംഘടിപ്പിച്ചു എടുക്കാന്‍ കഴിയുമോ...അതെല്ലാം...സ്കൂളിന്റെ ശോചനീയമായ അവസ്ഥ ഒന്ന് മാറ്റാന്‍...അങ്ങനെ ഞാനും നാടും നാട്ടുകാരും ഒക്കെ ആയി ദിവസങ്ങള്‍ക്കുള്ളില്‍ ഒരു വല്ലാത്ത ബന്ധം ഉടലെടുത്തു.


നാളുകള്‍...ആഴ്ചകള്‍...പിന്നെ മാസങ്ങള്‍...സന്തോഷത്തിന്റെ പകലുകള്‍ ആയിരുന്നു മണിമൂലി ദേശക്കാര്‍ക്ക് അന്നെല്ലാം.


സ്കൂളിലെ ഒന്ന് രണ്ടു കാര്യങ്ങളുടെ ചര്‍ച്ചകള്‍ക്ക് ഹെഡ്‌ മാസ്ടരുമായ്‌ ഇരിക്കുമ്പോള്‍...വേലായുധന്‍ വന്നു,,സര്‍ അത്യാവശ്യമായ്‌ ഓഫീസിലേക്ക് വരണം,,നാട്ടീന്നു ആരൊക്കെയോ കാണുവാന്‍ വന്നിട്ടുണ്ട് എന്ന് പറഞ്ഞത്.


തിരികെ നടക്കുമ്പോള്‍..മനസ്സില്‍...ഒത്തിരി ചോദ്യങ്ങള്‍ ആയിരുന്നു..നാട്ടീന്നു ഇത്രയും ദൂരെ...ഇങ്ങനെ ഒരു ദേശത്ത്...ആരാവും.


ദൂരെ നിന്ന് തന്നെ ഞാന്‍ കണ്ടു..എന്നെയും കാത്തു ആ രണ്ടു കണ്ണുകള്‍..കാത്തു നില്‍ക്കുന്നത്.


ഇവള്‍ അല്ലാതെ എന്നെ ഇങ്ങനെ അന്വേഷിച്ചു വരാന്‍ ഈ ലോകത്ത് വേറെ ആര് ഇരിക്കാനാണ്.


“പരിഭവിക്കാനോ എന്നെ കുറ്റപ്പെടുത്താനോ ആണെങ്കില്‍...വേണ്ട...ഞാന്‍ ആ ഒരു ലോകത് നിന്ന് ഈ മൂന്നു മാസങ്ങള്‍ അനുഭവിച്ചത് ഒക്കെയും ഇത്തിരി സമയം കൊണ്ട് ഉടക്കാന്‍ എനിക്ക് വയ്യ..”


അവള്‍ ഒന്നും മിണ്ടിയില്ല..കുറെ നേരം ആ കണ്ണുകള്‍ എന്റെ കണ്ണുകളിലേക്ക് ഉറ്റ് നോക്കുന്നത് ഞാന്‍ കണ്ടു.


തിരക്കിട്ട് സ്കൂളില്‍ നിന്ന് വന്നത് കേട്ട് ഉദയനും കൂടെ രഘു മാഷും ഓഫീസിലേക്ക് വന്നു.

“ആരാ സാറേ ഇവരൊക്കെ..നാട്ടീന്നാ...?”


“ഇത് സരിത..കോളേജു വാദ്യാരാ...കൂടെ വന്നത് അവളുടെ സഹോദരന്‍...സഞ്ജു..പഠിക്കുവാ..”


അപ്പോഴത്തെ മുഖഭാവം മനസ്സിലാക്കിയിട്ടാവും പിന്നെ ആരും ഒന്നും ചോദിച്ചില്ല.കുറച്ചു കഴിഞ്ഞു ഉദയനും മാഷും മടങ്ങി.


വയ്കുന്നേരം വരെ...തിരികെ ആലപുഴയിലേക്ക് ഒരു സ്ഥലമാറ്റത്തെ പറ്റി ഒക്കെ വ്യംഗ്യം ആയി സൂചിപ്പിച്ചിട്ടു ..മനസ്സില്ലാ മനസ്സോടെ അവള്‍ മടങ്ങി..


അന്ന് ഉറങ്ങാന്‍ ഒട്ടും കഴിഞ്ഞില്ല. ഞാന്‍ ആരെ ഒക്കെ ആണ് വേദനിപ്പിച്ചു കൊണ്ടിരിക്കുന്നത്...ഈ വേദനകള്‍ക്ക് ഇടയിലേക്ക് സരിതയുടെ ജീവിതം വലിചിഴക്കുന്നതിന്റെ സാംഗത്യം ഓര്‍ത്തു എനിക്ക് ഉറങ്ങാന്‍ കഴിയുന്നില്ല. പ്രായം വല്ലാതെ ഒരു ഓട്ടപാച്ചിലില്‍ ആണ്..അമ്മയുടെ കണ്ണ് നീര്‍ മറ്റൊരു സങ്കടം...അമ്മയുടെ കണ്ണുനീരിലും വലുതാണ്‌ സരിതയുടെ കാര്യത്തിലെ നീറ്റലുകള്‍..


പിറ്റേന്ന് രാവിലെ സ്കൂളില്‍ വെച്ച് തുടര്‍ന്നു നടന്ന ഒരു മീറ്റിംഗ് ന്റെ അവസാനം എന്നെ ഒറ്റയ്ക്ക് കിട്ടുമ്പോള്‍ രഘു മാഷ്‌ തലേന്ന് വന്നവരുടെ വിഷയം സംസാരത്തില്‍ എടുത്തിട്ടു..മാഷ്‌ അങ്ങനെ ആണ്.


“ഇതുവരെ ചില തുറന്നു പറച്ചിലുകള്‍ ഉണ്ടായിട്ടില്ല. ഞാന്‍ ഒരു വലിയ കളവാണ്.. മാഷെ..! ആ വലിയ കളവിന്റെ ഒരു ഭാഗം ആണ് ഈ മണിമൂല ദേശത്തേക്ക് എന്റെ വരവ് തന്നെ. സരിത..അവള്‍ എനിക്ക് വെറും ഒരു കൂട്ടുകാരി മാത്രമല്ല..ഒരു പക്ഷെ അവള്‍ ഇല്ലായിരുന്നു എങ്കില്‍ ഇങ്ങനെ ഒരു വിവേക്‌ ഈ ഭൂമിയില്‍ ഉണ്ടാകുമായിരുന്നില്ല..എന്നിട്ടും..ഞാന്‍ അവലോടു എന്റെ ഒരു കടമയും നിര്‍വഹിക്കുന്നില്ല...ഒരു പരാതിയും ഇല്ലാതെ ഇന്നും അവള്‍...”


“ചെറുപ്പം മുതല്‍ തുല്ല്യ ദുഃഖം പങ്കുവെച്ചു വളര്‍ന്നവരാണ് ഞാനും അവളും. അവളുടെ പ്രസവത്തെ തുടര്‍ന്നു അമ്മ മരിച്ചു പോയ്‌..എന്റെ അമ്മയെയും ചേച്ചിയും എന്നെയും ഇട്ടിട്ടു അച്ഛനും ചെറുപ്പത്തില്‍ സ്ഥലം വിട്ടു പോയ്‌...അനാഥത്വം എന്താണ് എന്ന് ചില ചില ഘട്ടങ്ങളില്‍ നല്ലപോലെ ഞങ്ങള്‍ പങ്കു വെച്ചിട്ടുണ്ട്...”


“എനിക്ക് ഇത്രയും ഒക്കെയേ പറയാന്‍ പറ്റൂ...മാഷേ..ഇനിയും ഞാന്‍ പറയാന്‍ തുടര്‍ന്നാല്‍...ഈ രണ്ടു മൂന്നു മാസം ഞാന്‍ ആര്‍ജ്ജിച്ച ശക്തിയും എല്ലാം ഒരു നിമിഷം കൊണ്ട് ഈ പുഴപോലെ ആര്‍ത്തു ഒലിച്ചു അങ്ങ് പോകും..”


എന്റെ വാക്ക് കേട്ട് അയാള്‍ പതിയെ നടന്നു നീങ്ങി...


തിരികെ വരുമ്പോള്‍..വെറുതെ ഹാജിയാരുടെ വീട്ടില്‍ ഒന്ന് കയറി..ഒപ്പം ഉദയനും ഉണ്ടായിരുന്നു. നല്ല ആതിഥ്യം..! നല്ല ശാന്തത ആണ് ആ വീടിനു..മുറ്റത്ത് ഒരു ചെറിയ കുട്ടി ഓടി കളിക്കുനുന്റായിരുന്നു..പുറത്തേക്കു മറ്റു ആരെയും കണ്ടില്ല.


ഓഫീസിലേക്ക് മടങ്ങുമ്പോള്‍...ഹാജിയാരുടെ കൂടുതല്‍ വിവരങ്ങള്‍ ഉദയന്‍ ഞാന്‍ ചോദിക്കാതെ തന്നെ പറഞ്ഞു തന്നു.


ഒരേ ഒരു മകന്‍ ആയിരുന്നു അത്രേ ഹാജിയാര്‍ക്ക് ഉണ്ടായിരുന്നത്. നല്ല മനുഷ്യര്‍ക്ക്‌ ദൈവം ഒരുപാട് പരീക്ഷണങ്ങള്‍ നല്‍കും എന്ന് പറയും പോലെ സൌദിയില്‍ വെച്ചുണ്ടായ ഒരു അപകടത്തില്‍ ആ മകന്‍ മരണപ്പെട്ടു..അന്ന് ആ വണ്ടിയില്‍ മരുമകളും ഉണ്ടായിരുന്നു.എന്തോ ഭാഗ്യം..അത് മാത്രം വലിയ പരുക്കൊടെ രക്ഷപെട്ടു..ആ മരണം ഉണ്ടാക്കിയ ഷോക്ക്‌ ഹാജിയാര്‍ക്ക് ചില്ലറ അല്ല..അതോടെ മരുമകള്‍..മാനസികമായി അസ്വാസ്ഥ്യങ്ങള്‍ കാണിച്ചു തുടങ്ങി..ആ അപകടസമയത് ആ പെണ്‍കുട്ടി ഗര്‍ഭിണി ആയിരുന്നു..എന്തൊക്കെയോ ദൈവാധീനം...പ്രസവം ഒക്കെ ഒരു വിധം നടന്നു കിട്ടി...ഇപ്പൊ പതിയെ പതിയെ ആ കുട്ടി ജീവിതത്തിലേക്ക് തിരികെ വരുകയാണ്..


കംമ്മ്യൂനിസ്റ്റ്റ്‌ കാരനായ ഉദയന്റെ വാക്കുകളിലെ ദൈവ ഭയം ഞാന്‍ തമാശയോടെ ഓര്‍ത്തു..!


“ഹാജിയാരുടെ പെങ്ങളുടെ മകന്‍ ഒരു ഡോക്ടര്‍ നാസര്‍ ഉണ്ട്..ഊട്ടിയിലെ ഒരു ഹോസ്പിറ്റലിലെ മാനസിക രോഗ ശുശ്രൂഷകന്‍ ആണ്..അയാളുടെ സഹായം കൊണ്ടാണ് ഈ പെണ്‍കുട്ടി ഇങ്ങനെ എങ്കിലും ഒക്കെ ആയത്...ഇടക്കിടക്ക് ഇവിടെ വരും...ഒരു നല്ല ചങ്ങാതിയാ..ഈ നാട് ഇങ്ങനെ ആയത് കാരണം പിന്നെ...ഇങ്ങോട്ട് വരാതെ ഇരിക്കുകയായിരുന്നു...ഇനി ഈ സാറിന്റെ വിവരം ഒക്കെ അറിഞ്ഞിട്ടുന്റെന്കില്‍...വരുമായിരിക്കും.”


നന്മകളും സന്തോഷങ്ങളും നിറഞ്ഞ ദിവസങ്ങള്‍ പിന്നെയും കടന്നു പോയ്‌.


കാലവര്‍ഷം അതിന്റെ എല്ലാ ഭാവത്തോടെ മനിമൂലയെ അതിശയിപ്പിക്കാന്‍ ആരംഭിച്ചു. മഴക്കാലം മണി മൂല ക്കാര്‍ക്ക് ഭയത്തിന്റെ കാലമാണ്. പിന്നെ അങ്ങ് ഒറ്റപ്പെടല്‍ ആണ്...ഉരുള്‍പൊട്ടല്‍ ഒരു സ്ഥിര സംഭവം ആകും..മല വെള്ള പാച്ചിലില്‍ മരണങ്ങള്‍ ഒരു സ്ഥിരാമായ വാര്‍ത്ത ആകും..


ഇത്തവണയും ഒന്നിനും ഒരു കുറവ് ഉണ്ടായില്ല...മണിമൂല എല്ലാരെയും ഭയപ്പെടുത്തി ഒഴുക്ക് ആരംഭിച്ചു.. മജീദ്‌ ഇക്കയും രാവുന്നിമാരും ഒക്കെ മനിമൂലയിലെ കൂരകളില്‍ ഒതുക്കപ്പെട്ടു..പുറത്തേക്കു ഇറങ്ങാന്‍ പോലും ഭയക്കുന്ന താണ്ടവം.


പതിവില്‍ നിന്ന് വ്യത്യസ്ഥം ആയി ഞാന്‍ ദുരിതാശ്വാസത്തിന്റെ പുതിയ മാര്‍ഗ്ഗം വല്ലതും ഉണ്ടോ എന്ന് നേരത്തെ തന്നെ ഒരു പഠനം നടതിയിരുന്നതിനാല്‍..സ്കൂള്‍ ഒരു മാര്‍ഗ്ഗം ആക്കി,,,ഹാജിയാരുടെ ഒക്കെ സഹായത്തോടെ ഒരു ഭേദപ്പെട്ട ക്യാമ്പ്‌ തുടങ്ങി....മുകളില്‍ താമസിക്കുന്ന ആദിവാസികളും..തമിഴ് ആളുകളും ഒക്കെ ആണ്...കൂടുതലും ആ സഹായം ഏറ്റുവാങ്ങിയത്.


ഏതാണ്ട് ഒന്ന് ഒന്നര ആഴച്ചയോളം ആ ക്യാമ്പ് അവിടെ നിന്നിരുന്നു. കലക്ട്രേറ്റ് യില്‍ നിന്നും കിട്ടാവുന്ന സഹായങ്ങള്‍ ഇതിനിടയില്‍ ബോധ്യപ്പെടുത്തി നേടാന്‍ കഴിഞ്ഞു. ആദ്യമായ്‌ ആ മണി മൂലയില്‍ നടന്ന ഒരു ദുരിതാശ്വാസ ക്യാമ്പ് ആയിരുന്നതിനാല്‍ നല്ല ജന സഹായം നേടുവാന്‍ കഴിഞ്ഞു.


അങ്ങനെ ഒരു സഹായം ചെയ്തതിന്റെ വലിയ പങ്കു എനിക്ക് ആയത് കൊണ്ട്...പൊതു ജനത്തിന്റെ കൂടുതല്‍ സ്നേഹം ഏറ്റുവാങ്ങാന്‍ ഒരു ഭാഗ്യം ഉണ്ടായ. അവര്‍ക്കൊപ്പം എന്നോ വന്നു ചേരേണ്ട ഒരു ഭാഗ്യം ആണ് ഞാന്‍ എന്ന ഒരു തോന്നല്‍ ആണ് എല്ലാവര്ക്കും ഉള്ളതെന്ന് എനിക്ക് തോന്നി.


ക്യാമ്പ് ഒന്നര ആഴ്ച കഴിയാറാകുമ്പോള്‍ വളരെ കുറച്ചു ആളുകള്‍ മാത്രം ആണ് ഉണ്ടായിരുന്നത്. അവസാന ദിവസം ആകുമ്പോള്‍..അന്ന് രാവിലെ രഘു മാഷ്‌ പറഞ്ഞത്..രണ്ടു ആദിവാസി കുടുംബം മാത്രമാണ് ഉള്ളത്..അവര്‍ വയ്കുന്നേരം തന്നെ മല കയറും...അതോടെ തൊട്ടു അടുത്ത ദിവസം തന്നെ സ്കൂള്‍ പഠന സൗകര്യം ആരംഭിക്കാം എന്നായിരുന്നു..അങ്ങനെ അതിന്റ് കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തി അന്നത്തെ ദിവസം അങ്ങനെ പോയ്‌..


പിറ്റേന്ന് രാവിലെ..ആറമണി ആകുമ്പോള്‍..തന്നെ ഉദയന്റെ വിളി കേട്ടാണ് ഞാന്‍ ഉണരുന്നത്. പുറത്തു ഇറങ്ങുമ്പോള്‍..അയാള്‍ക്കൊപ്പം മറ്റു രണ്ടു മൂന്നു പേര്‍ കൂടി ഉണ്ട്.


“ഇന്നലെ ആ ക്യാമ്പ് ഒഴിയുമ്പോള്‍..സര്‍ ഉണ്ടായിരുന്നില്ലേ..”?


“ഇല്ല..ഞാന്‍ അങ്ങോട്ട്‌ പോകേണ്ടി വന്നില്ല...ഒക്കെ, രഘുമാഷ്‌ ചെയ്തോളാം എന്ന് പറഞ്ഞത് കാരണം..അല്ലാ...എന്താ..?”


“അല്ല സാര്‍...അവിടെ എല്ലാരും പോയ്‌..പക്ഷെ..ഒരു ചെറിയ പെണ്‍കുട്ടി മാത്രം..നമ്മള്‍ ഒന്നും ആ തിരക്കില്‍ ഒട്ടും ശ്രദ്ടിചിട്ടുണ്ടാവില്ല...കണ്ടാല്‍..ഭ്രാന്തിയെ പോലെ...തലമുടി ഒക്കെ...ഇങ്ങനെ കൂന്തിച്ചു...ചോദിച്ചാലോ...ഒന്നും മിണ്ടുന്നും ഇല്ല...”


അവര്‍ക്കൊപ്പം കൂടെ നടക്കുമ്പോള്‍...മനസ്സില്‍ എന്തോ ഒരു പതര്‍ച്ച അനുഭവപ്പെട്ടു..ശ്വാസം മുട്ടും പോലെ..


“ആദിവാസി കുട്ടികള്‍ അല്ല...അല്ലാ..ഏതു ആണ്..എന്താണ് എന്നോകെ അറിയണം എങ്കില്‍...എന്തെങ്കിലും ഒന്ന് വാ തുറന്നു മിണ്ടാണ്ടേ...നമ്മളെ കാണുമ്പോള്‍..ഓടി...ഭയന്ന്...പിറകിലോട്ട് മാറുകയാണ്..”


“ഇനീ ഇപ്പൊ എന്താ ചെയ്യേണ്ടത്...ആരോട് പറയും...പെണ്ണല്ലേ..അങ്ങനെ വെറുതെ ഒരു തീരുമാനം എടുക്കാന്‍ പറ്റില്ലല്ലോ...”


ഉദയന്‍ ഇങ്ങനെ ഓരോന്ന് പറയുമ്പോഴും...എന്റെ മനസ്സില്‍..പുറത്തു പറയാന്‍ കഴിയാത്ത ഒരു വികാരം അല അടിക്കുകയായിരുന്നു.


സ്കൂളിന്റെ മുറ്റത്ത്‌ സാമാന്യം നല്ലത് പോലെ ആളു കൂടി നില്‍ക്കുന്നുണ്ട്. ആകെ ഭയന്ന്...സ്കൂളിന്റെ വരാന്തയില്‍...തൂണിനു പിറകില്‍..ഒരു പത്തോ പതിനൊന്നോ..പ്രായം വരുന്ന ഒരു ചെറിയ പെണ്‍കുട്ടി...


കൂടി നില്‍ക്കുന്ന അത്രയും ആളുകളെ അവള്‍ മാറി മാറി നോക്കുന്നുണ്ട്. ഞാന്‍ അവളുടെ അരികിലേക്ക് പതിയെ നടന്നു..

“സൂക്ഷിക്കണം..സര്‍..മ്മടെ ചായ സുമതിയെ ഒരു വലിയ കല്ല്‌ എടുത്ത്‌ ഒരൊറ്റ ഏറു..കൈ മുറിഞ്ഞു..എന്തൊരു പാടു ആണെന്ന് നോക്കണേ..വന്നോളും ഓരോ ശവങ്ങള്‍...”


അവളിലേക്ക് അടുക്കുംതോറും എന്റെ മനസ്സ് വല്ലാതെ, പറഞ്ഞു വിവരിക്കുവാന്‍ കഴിയാത്ത എന്തോ ഒരു വികാരത്തിലേക്ക് പോവുകയായിരുന്നു. ഞാന്‍ അടുത്ത് എത്തിയിട്ടും അവള്‍ ഒന്നും ചെയ്തില്ല..പക്ഷെ കൂടുതല്‍ കൂടുതല്‍ പിറകിലേക്ക് മാറി കൊണ്ടിരുന്നു..ഞാന്‍ അടുത്തു പൊയ് ഇരുന്നു. അവളെ ഞാന്‍ അടുക്കലേക്ക് മാടി വിളിച്ചു. ദിവസങ്ങള്‍ ആയിട്ടുണ്ടാവും കുളിച്ചിട്ടു..തലമുടി എല്ലാം വല്ലാതെ ജട പിടിച്ചിട്ടുണ്ട്..


ഞാന്‍ കൈ എത്തി അവളുടെ തലമുടിയില്‍ പതിയെ കൈ ഓടിച്ചു..നെറ്റിയില്‍ പതിയെ തടവി..കയ്യില്‍ പിടിച്ചു ഞാന്‍ അരികിലേക്ക് ഇരുത്തി..


“നീ ഏതാ മോളെ..”...?


അവള്‍ ഭയന്ന്...എന്റെ കണ്ണുകളിലേക്ക് ഉറ്റ് നോക്കി കൊണ്ടിരുന്നു...ആ കണ്ണുകളില്‍ നിന്ന് എന്തോ ഒരു ഊര്‍ജ്ജം എന്റെ സിരകളിലേക്ക് പകര്‍ന്നു കയറുന്നത് ഞാന്‍ അറിഞ്ഞു..!


ഞാന്‍ അവളെ അവിടെ നിന്ന് പതിയെ എഴുന്നേല്‍പ്പിച്ചു..അവള്‍ക്ക് അപ്പോള്‍ ഒരല്‍പം ഭയം മാറിയതായി തോന്നിച്ചു...സംഭവങ്ങള്‍ ഒക്കെ അറിഞ്ഞു ആ സമയം, ഹാജിയാര്‍ അവിടെ എത്തിയിരുന്നു...


“സര്‍ ഒരു കാര്യം ചെയ്യ്‌..നമുക്ക് എന്റെ വീട്ടിലേക്കു പോവാം..ഇവിടെ ഇങ്ങനെ നിന്നാല്‍..നാട്ടുകാര് അങ്ങനെ കൂടി ഒന്നിനും ഒരു തീരുമാനം ഉണ്ടാവില്ല..”


ഞങ്ങള്‍ പതിയെ ഹാജിയാരുടെ വീട്ടിലേക്കു നടന്നു.യാത്രക്കിടയില്‍ ഞാന്‍ പലതും അവളോടു ചോദിച്ചു കൊണ്ടിരുന്നു..പക്ഷെ എന്റെ കൈകളില്‍ മുറുകെ പിടിച്ചത് അല്ലാതെ ഒന്നും മിണ്ടിയില്ല.


ഹാജിയാര്‍ ഉള്ളില്‍ ചെന്ന് മരുമകളോട് എന്തോ പറഞ്ഞു...ആ പെണ്‍കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങി വന്നു എന്റെ കയ്യില്‍ നിന്നും ആ കുട്ടിയെ ഏറ്റു വാങ്ങി അകത്തേക്ക് പോയ്‌..ഒരല്പം മടി കാട്ടിയിട്ടും ഹാജിയാരുടെ മരുമകളുടെ മിടുക്ക് കാരണം അവള്‍ പെട്ടെന്ന് വഴങ്ങി.


പത്ത് പതിഞ്ഞന്ച്ചു മിനിറ്റ്‌ കഴിഞ്ഞു കുളിയും കഴിഞ്ഞു ഒരു നല്ല ഫ്രോക്കും അണിഞ്ഞു എത്തിയ ആ കുട്ടിയെ കണ്ടിട്ട് തിരിച്ച് അറിയാനെ കഴിഞ്ഞില്ല.


എല്ലാവരും എന്തൊക്കെ മാറിയും മറിച്ചും ചോദിച്ചിട്ടും...ഒന്നും പറഞ്ഞില്ല....സത്യത്തില്‍ എല്ലാവര്ക്കും അതൊരു സങ്കടം ആയി..


“സര്‍..ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നല്ലേ..ഇതിപ്പോ എന്ത് ചെയ്യും...ഈ കുട്ടിയെ എന്ത് ചെയ്യാനാ...ഉദ്ദേശ്യം..? സമയം പോയ്ക്കൊണ്ട് ഇരിക്കുവാ...”


ഉദയന്റെ ചോദ്യം എന്നെ സംബന്ധിച്ച് ഒരു ഞെട്ടല്‍ ഉളവാക്കുന്നതായിരുന്നു...ആ ചോദ്യം കേട്ടപ്പോള്‍...അറിയാതെ ഇടനെന്ചില്‍ ഒരു പിടച്ചില്‍...

“അതെ..പോലീസില്‍...വേണ്ട...അതൊന്നും വേണ്ട...പെണ്‍കുട്ടി അല്ലെ...അല്ലാതെ വേറെ എന്ത് മാര്‍ഗ്ഗമാ ഉള്ളത്..വല്ല മഠത്തിലും..”


ഹാജിയാര്‍ അത്രയും പറഞ്ഞു നിര്‍ത്തി...


ഞാന്‍ ഒന്നും മിണ്ടാതെ ആ കുഞ്ഞിന്റെ മുഖത്തേക്ക് നോക്കി ഇരിക്കുവായിരുന്നു..


“സര്‍ എന്താ ഒന്നും മിണ്ടാതെ..സര്‍ എന്തെങ്കിലും പറ...ഞങ്ങള്‍ അതുപോലെ ചെയ്യാം..”


കുറെ നേരം ആരും ഒന്നും സംസാരിച്ചില്ല..


“ഒന്നും സംസാരിക്കാതെ ഇരിക്കുന്ന ഒരു കുട്ടി...എന്താണ് ഏതാണ് എന്ന് ഒന്നും അറിയില്ല...നാട്ടുകാരുടെ ഒരു വില ഇരുത്ത ലില്‍ ഇത് ഒരു ആദിവാസി കുട്ടി ഒന്നുമല്ല..എവിടെ നിന്നോ വന്നു എത്തപ്പെട്ട ഒരു അനാഥ...ആ സത്യം എന്താണ് എന്ന് അറിയുന്നത് വരെ എങ്കിലും നമുക്ക് ഈ കുഞ്ഞിനെ നമുക്കിടയില്‍ വളര്‍ത്തിയെ പറ്റൂ....അത് എവിടെ എന്ന് മാത്രമേ എനിക്ക് ചോദിക്കാന്‍ ഉള്ളൂ..”


“അതിനു സര്‍ ഒന്നിനും വിഷമിക്കേണ്ട....ഞാന്‍ നോക്കിക്കോളാം...ഞാന്‍ ഒന്ന് കൂടി പറഞ്ഞോട്ടെ...എന്റെ മനസ്സില്‍ തോന്നിയതാ..എന്റെ ഒരു പെങ്ങളുടെ മകന്‍ ഉണ്ട്..സര്‍ നു അറിയില്ല...”


“സര്‍ നു അറിയാം...അന്ന് പറഞ്ഞ ഡോക്ടര്‍ നാസര്‍ നെ പറ്റിയാ...”


“ഉം...അയാളെ ഒന്ന് വരുത്താം...അവനു എന്തെങ്കിലും ഈ കാര്യത്തില്‍ ചെയ്യാന്‍ പറ്റും..”


എനിക്ക് അന്ന് മാത്രമല്ല..നാസ്സര്‍ വരുന്ന ദിനം വരെ... സന്തോഷത്തിന്റെ ദിനങ്ങള്‍ ആയിരുന്നു. രാവിലെ എഴുന്നേല്‍ക്കുന്നത് തന്നെ അവളെ കാണുവാന്‍ ആണ് എന്ന ഒരു തോന്നല്‍ ആയിരുന്നു..


ഉച്ചക്ക് ശേഷം ഹാജിയാരുടെ വീട്ടില്‍ പോയാല്‍...രണ്ടു മണിക്കൂര്‍ വരെ ചുമ്മ ഞാന്‍ എന്തെങ്കിലും ഒക്കെ അവളോടു പറഞ്ഞു കൊണ്ടിരിക്കും...ചിലത് ഒക്കെ കേട്ട് ചെറുതായി ഒന്ന് ചിരിക്കും..


രാത്രി കിടന്നുറങ്ങുമ്പോള്‍ വല്ലാതെ ഭയന്ന് നിലവിളിക്കാറുണ്ട് എന്ന് ഹാജിയാര്‍ പറഞ്ഞു...ആ കാഴ്ച ഒരു വല്ലാത്ത കാഴച്ചയാണ് എന്ന് മരുമകളും ഇടയില്‍ പറഞ്ഞു..


“എന്തോ ദുരൂഹമായ ഒരു കാരണം ഉണ്ട് ഈ കുട്ടിക്ക് പിന്നില്‍...അവളുടെ ജീവിതത്തിനു പിന്നില്‍..എന്തോ എന്റെ മനസ്സ് പറയുന്നു...”


ഹാജിയാര്‍ അങ്ങനെ പറയുമ്പോള്‍...എന്റെ മനസ്സ് ഒന്ന് വല്ലാതെ പിടച്ചു..


നാല് അഞ്ചു ദിവസം കഴിഞ്ഞിട്ടുണ്ടാവും...ഓഫീസിലേക്ക് ഉദയന് ഒപ്പം പെട്ടെന്ന് ഒരാള്‍ കടന്നു വന്നു..ഒപ്പം ആ പെണ്‍കുട്ടിയും..!

ഞാന്‍ ഊഹിച്ചു..


“ഞാന്‍ നാസര്‍ ആണ്..ഈ നാട്ടിനെ നന്നാക്കിയ ഒരു വല്ല്യ മനുഷ്യനാണ് ഇപ്പൊ ഞാന്‍ കൈ തരാന്‍ പോകുന്നത്...”


എന്ന് പറഞ്ഞു എന്റെ രണ്ടു കൈകളും പിടിച്ചു നന്നായി കുലുക്കി.


“ കുറച്ചു നേരം ആയതെ ഉള്ളൂ...ഊട്ടി നിന്നുള്ള യാത്ര അല്ലെ..അങ്ങനെ വന്നപ്പോ...മാമയുടെ വീട്ടിലെ പുതിയ അതിഥി യെ കണ്ടു...കുറെ നേരം പണിപെട്ടപ്പോ ...പതിയെ എന്റെ കൂടെ അങ്ങ് കൂടി....വിരോധം ഇല്ലെങ്കില്‍...നമുക്ക് ഒന്ന് നടക്കാന്‍ ഇറങ്ങാം..”


ഞങ്ങള്‍...പുഴവക്കിലേക്ക് നടന്നു..


“ഈ നടപ്പ്...ഒരു തരത്തില്‍...ഇവളുടെ ചലനങ്ങള്‍ പഠിക്കാന്‍ മാത്രമാണ്..ഈ കുഞ്ഞിനു സംസാരിക്കാന്‍ കഴിയും..എന്റെ നിഗമനം അത് തന്നെ ആണ്..എന്തോ ഒരു വല്ലാത്ത കുഴഞ്ഞു മറിയല്‍ ഈ കുഞ്ഞിന്റെ ലൈഫില്‍ നടന്നിട്ടുണ്ട്...ആ ഷോക്ക്‌ ആ മുഖത്ത് ഞാന്‍ ആദ്യമേ വായിച്ചറിഞ്ഞു..ചിലപ്പോ കുറച്ചു ദിവസം എടുക്കും..”


പുഴവക്കിലെ കുറ്റിചെടികളില്‍ പൂത്തു നില്ക്കുന വയലറ്റ് പൂക്കള്‍ മാത്രം അവള്‍ ശേഖരിച്ചു...ഇടയ്ക്കു പുഴയില്‍ ഇറങ്ങി...അങ്ങോട്ടും ഇങ്ങോട്ടും ഓടി നടന്നു...ചെറിയ മീനുകളെ പിടിക്കാന്‍ നോക്കി...


“ഈ ഒരു സാഹചര്യത്തില്‍ എന്തെങ്കിലും മാറ്റം ഉണ്ടാകുമോ എന്ന് എനിക്ക് ഉറപ്പു പറയാന്‍ കഴിയില്ല..ഞാന്‍ നാളെ രാവിലെ..ഈ മോളെയും കൂട്ടി എന്റെ ക്ളിനിക്കിലെക്ക് പൊക്കോട്ടെ..മാറ്റം എന്തുണ്ടായാലും ഞാന്‍ അറിയിക്കാം..”


ഞങ്ങള്‍ തിരികെ നടന്നു...ഓഫീസിലെ മുറ്റത്ത് നിന്ന് അവള്‍ കണ്ണില്‍ നിന്ന് മറയും വരെ ഞാന്‍ കൈ കാട്ടി...അവള്‍ എന്റെ മുഖത്ത് നിന്ന് കണ്ണ് പറിക്കാതെ എന്നെ നോക്കി കൊണ്ടിരുന്നു..


അന്ന് ആ രാത്രി എത്ര ശ്രമിച്ചിട്ടും എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല...കണ്ണ് അടക്കുവാന്‍ ശ്രമിക്കുമ്പോള്‍...ആ കുഞ്ഞിന്റെ മുഖം എന്റെ മനസ്സിലേക്ക് ഓടി വന്നു...രാത്രി തന്നെ ഹാജിയാരുടെ വീട്ടിലേക്കു പോയാലോ എന്ന് പോലും ചിന്തിച്ചു...രാവിലെ തന്നെ എഴുന്നേറ്റു ഓഫീസിന്റെ മുറ്റത്ത് വഴിയുടെ വക്കില്‍ പോയ്‌ നിന്ന്.


ഏതാണ്ട് എട്ടു മണി ആകുമ്പോള്‍..ഹാജിയരും മരുമകളും അതിന്റെ കുട്ടിയും പിന്നെ നമ്മുടെ ആ പെണ്‍കുട്ടിയും കൂടി പോകുവാന്‍ എത്തി...നാസരുടെ തോളില്‍ ആണ് പെണ്‍കുട്ടി...ഒരൊറ്റ ദിവസം കൊണ്ട് അവര്‍ തമ്മില്‍ അത്രയ്ക്ക് അടുത്തുവോ എന്ന് തോന്നിച്ചു..


“അപ്പൊ എല്ലാം പറഞ്ഞ പോലെ...ഇവര്‍ രണ്ടു ദിവസം എനിക്കൊപ്പം അവിടെ ഉണ്ടാവും..പിന്നെ എന്റെ ഈ കുഞ്ഞുവാവ എന്ത് പറയുന്നുവോ...അത് അപ്പൊ തന്നെ ഞാന്‍ അറിയിക്കാം..”


പതിയെ അവര്‍ നടന്നു നീങ്ങി..ഞാനും എനിക്കൊപ്പം ഉദയനും..പിന്നെ ഒന്ന് രണ്ടു പേരും പുഴ കടവിലേക്ക് നടന്നു.. നാസരുടെ തോളില്‍ ഇരിന്നു എന്റെ മുഖത്തേക്ക് മാത്രമാണ് ആ കുഞ്ഞു നോക്കിയിരുന്നത്. എന്തോ എന്റെ മുഖം നന്നേ വിഷാദം ആയിരുന്നത് കൊണ്ട്....അത് ഒട്ടും ആ കുഞ്ഞു പെണ്‍കുട്ടി ഇഷ്ടപ്പെടുന്നില്ല എന്ന് എനിക്ക് തോന്നി..പുഴവക്കിലെക്ക് അടുക്കുമ്പോള്‍..ഞാന്‍ നാസരുറെ അടുത്തേക്ക് നടന്നു...ആ കുട്ടിയെ ഞാന്‍ കയ്യില്‍ വാങ്ങി..അവള്‍ അപ്പോള്‍ എന്റെ കവിളില്‍ ഒരുമ്മ തന്നു..


“ദാ..നോക്ക് മാമ...വിവേക്‌ സര്‍ നു മാത്രം അവള്‍ ഒരുമ്മ നല്‍കിയിരിക്കുന്നു..ഒരു നല്ല മാറ്റം ആണത്..അവള്‍ക്കു എല്ലാവരും വേണ്ടപ്പെട്ടവര്‍ ആണ് ഇതൊക്കെ എന്ന് തോന്നി തുടങ്ങി ഇരിക്കുന്നു...പടച്ചവന്‍ തന്നെ തുണ...ഇതിനെ കണ്ടപ്പോള്‍ മുതല്‍...എനിക്ക് ഇതുവരെ തോന്നാത്ത ഒരു വല്ലാത്ത ഫീലിംഗ് ഈ കുട്ടിയോട് തോന്നുന്നു...എന്താണ് എന്ന് എനിക്ക് പറയാന്‍ പറ്റുന്നില്ല...എത്രയോ കേസ് ഞാന്‍ കണ്ടതാ...ഇത്...”


അവള്‍ വലിയ രാവുന്നിയെട്ടന്റെ തോണി യിലേക്ക് കയറി..പതിയെ പുഴയില്‍ തോണി നീങ്ങി തുടങ്ങി...


എന്റെ കണ്ണുകള്‍ നനഞ്ഞുവോ...ഉവ്വ്..അത് അവള്‍ മാത്രം കണ്ടു..


അവളുടെയും കണ്ണുകള്‍ നനഞു...അത് നാസര്‍ കണ്ടു...നാസര്‍ എല്ലാരെയും നോക്കി കൈ വീശി കാട്ടി..ഒപ്പം അവളും..അങ്ങ് ദൂരെ മറയും വരെ ഞാന്‍ ആ തോണി നോക്കി നിന്ന്..


തിരികെ നടക്കുമ്പോള്‍..മനസ്സ് വല്ലാതെ നീറുകയായിരുന്നു..ഓഫീസില്‍ ചെന്ന് എത്തും വരെ...കൂടെ നടന്നു വന്നവരോട് ഒന്നും ഞാന്‍ മിണ്ടിയില്ല.


ദിനങ്ങള്‍...മൂന്നും നാലും കടന്നു പോയ്‌...മൂന്നു ദിനം കഴിഞ്ഞു ഹാജിയാരും മരുമകളും തിരികെ എത്തി..


ഒരു ആഴ്ച കഴിഞ്ഞിട്ടുണ്ടാവും..ഉച്ചക്ക് ഓഫീസില്‍ ഇരിക്കുമ്പോള്‍..ഹാജിയാര്‍ വളരെ വേഗം നടന്നു വരുന്നത് കണ്ടു...ഞാന്‍ വേഗം ഇറങ്ങി ചെന്ന്...


“സന്തോഷം കൊണ്ട് അവിടെ ഇരിക്കാന്‍ കഴിഞ്ഞില്ല...നാസ്സര്‍ വിളിച്ചു...മ്മടെ മോള്‍ മിണ്ടീന്നു...പക്ഷെ..നമ്മള്‍ വിചാരിക്കുംപോലെ ഒന്നും അല്ലാ...അതിലും വലിയ ദുരൂഹതആണ് ആ കുട്ടിക്ക് ചുറ്റും...മിണ്ടിയത് തമിഴ് പോലെ ഒരു ഭാഷയിലാ...എന്നാ നമ്മള്‍ ഒക്കെ കേട്ടിരിക്കുന്ന തമ്ഴു പോലെ അല്ലാന്നു..ഏതായാലും സര്‍ അവിടെ വരെ ഒന്ന് ചെല്ലാന്‍ പറഞ്ഞു നാളെ തന്നെ...”


“പേര് വല്ലതും പറഞ്ഞോ...നാസര്‍..”


“ഉവ്..നയന എന്ന്..”


നയന......നയന....മനസ്സിലേക്ക് ആ പേര് അങ്ങ് പതിയുക ആയിരുന്നു..


അന്ന് എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല...എങ്ങനെ എങ്കിലും ഒന്ന് നേരം വെളുത്ത് കിട്ടിയാല്‍ മതി എന്നായിരുന്നു...രാവിലെ തന്നെ കുളിച്ചു അതിരാവിലെ തന്നെ കടത്ത് കടന്നു..ഗൂഡല്ലൂരിലേക്ക് ഉള്ള ബസ്സ് കയറി...ഊട്ടിയിലേക്ക് പോയ്‌..


കാണുമ്പോള്‍ എന്താണ് നല്‍കേണ്ടത്...എന്താണ് സംസാരിക്കേണ്ടത് എന്നൊക്കെ ഓര്‍ത്തു എന്റെ മനസ്സ് വെമ്പുകയായിരുന്നു..നിറയെ ചോക്ക്ലേറ്റ് ഉം...നിറയെ റോസാ പൂക്കളും വാങ്ങി..നാസര്‍ ന്റെ ക്ലിനിക്കില്‍ എത്തുമ്പോള്‍..സമയം ഉച്ചയോടു അടുക്കുന്നുണ്ടായിരുന്നു. ആ ക്ലിനിക്ക് ഒറ്റ നോട്ടത്തില്‍ ഒരു ക്ലിനിക്ക്‌ എന്ന് തോന്നുകില്ല...ഒരു വലിയ പൂന്തോട്ടത്തിനു നടുവില്‍ ഒരു കെട്ടിടം..


എല്ലാതരം പൂക്കളും നിറയെ ഉണ്ട്...നിറയെ ശലഭങ്ങളും..ചെടികള്‍ക്കിടയില്‍..അവിടെയും ഇവിടെയും ഒക്കെ ആയി ആളുകള്‍ ഇരിക്കുന്നുണ്ട്...


എന്റെ കണ്ണുകള്‍...ആ ആശുപത്രി കെട്ടിടത്തിലേക്ക്‌ നടക്കുമ്പോഴും ആ പൂക്കള്‍ക്ക് ഇടയില്‍ പരതുകയായിരുന്നു..നയന മോള്ക്കായ്‌..


“ഞാന്‍ കരുതി...ഇതിലും നേരത്തെ എത്തുമെന്ന്..സര്‍ നെ ഞാന്‍ സമ്മതിച്ചിരിക്കുന്നു...!”


“ആളിനെ അങ്ങനെ നോക്കണ്ട....അവിടെ അല്ല...ഇവിടെ ഒരു നല്ല കൂട്ടുകാരി ഉണ്ട് അവള്‍ക്കു...ഒരു സുലോചന അമ്മ ഉണ്ട്...തിരുവല്ല ക്കാരിയാ..ഇപ്പൊ അസുഖം ഒന്നുമില്ല...ആരും വരാനില്ലാത്തത് കൊണ്ട് കഴിഞ്ഞ രണ്ടു വര്‍ഷമായി ഇവിടെ തന്നെയാ...ഏതായാലും ഭാഷ ഒന്നും രണ്ടാള്‍ക്കും പ്രശനം അല്ലാ...നല്ല കൂട്ടാ...ദാ...അവിടെ പിന്നില്‍...വാക മരചോട്ടിനു പിന്നില്‍ ഉണ്ട്...”


“സര്‍...വാ...ആദ്യം കേസ് റിപ്പോര്‍ട്ട് ഒന്ന് പഠിക്ക്...ഒരു അനാഥ അല്ലെ..നാളെ ഇവള്‍ക്ക് ഒരു രക്ഷകര്താവ് വന്നാല്‍...ഒരു ഗവണ്‍മെന്റ്‌ സ്ടാഫ് എന്നാ നിലയില്‍...വേണ്ട രീതിയില്‍..ഈ കുറ്റി വളരെണ്ട ഇടത്ത് വളരെണ്ടാതല്ലേ...സര്‍ ന്റെ ഏരിയ യില്‍ റിപ്പോര്‍റ്റ് ചെയ്ത കേസ് എന്ന നിലയില്‍...വെരി ഇമ്പോര്ട്ടന്റ്റ്...!”


“ഞാന്‍ ആദ്യ ദിവസങ്ങളില്‍...ഒത്തിരി കഷ്ടപ്പെട്ട്..പിന്നെ...എല്ലാരുടെയും പ്രാര്‍ത്ഥന യുടെ ഒക്കെ ഫലം... അവള്‍ മിണ്ടി...ആദ്യം എനിക്ക് ഒന്നും മനസ്സിലായില്ല...ഒരേ സമയം രണ്ടു ഭാഷകളില്‍ സംസാരിക്കുവാന്‍ തുടങ്ങിയാല്‍ എന്ത് ചെയ്യും...! തമിഴ് പോലെ എന്നെ ഒള്ളൂ..തമിഴ് ആണേല്‍...നമുക്ക് മനസ്സിലാകുമല്ലോ..ഇവിടെ സെക്ക്യൂരിറ്റി യില്‍ ജോലി ചെയ്യുന്ന ഒരു സെല്‍വം ഉണ്ട്...പണ്ട് ഇതിയാന്‍ ദുബായില്‍ ഒക്കെ ഉണ്ടായിരുന്ന സമയത്ത് നിറയെ ലങ്കന്‍ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു അത്രേ..അങ്ങനെ സിംഹളയും ലങ്കന്‍ തമിഴും ഒക്കെ നല്ല പോലെ അറിയാം...സെല്‍വം ആണ് ഇത് നയന പറയുന്നത് സിംഹള കലര്‍ന്ന തമിഴ് ആണെന്ന് കണ്ടു പിടിച്ചത്..”


പറഞ്ഞു തീരുമ്പോള്‍..എന്റെ കാലുകളില്‍...ഒരു തരാം വിറയല്‍ അനുഭവപ്പെടും പോലെ തോന്നി..അത് ശരീരം മുഴുവന്‍ വ്യാപിക്കും പോലെ തോന്നിച്ചു...ഒരു ഘട്ടത്തില്‍ ഞാന്‍ താഴെ വീഴുമോ എന്ന് പോലും ശങ്കിച്ചു...ഞാന്‍ പതിയെ നടന്നു..ജനാല ക്ക് അരികില്‍ ചെന്ന് ആ വാക മര ചുവട്ടില്‍ ആ അമ്മയ്ക്കൊപ്പം ഓടി കളിക്കുന്ന നയന യെ നോക്കി നിന്ന്...


നാസര്‍ താന്‍ നടത്തിയ ചികില്‍സ യുടെ വിശദീകരണം നടത്തുകയായിരുന്നു...ഞാന്‍ പലതും കേട്ടതേ ഇല്ലാ..ഇടയ്ക്കു നാസര്‍ തന്നെ ആണത് ശ്രദ്ദിച്ചത്...


“വിവേക്‌..എന്ത് പറ്റി...നയനേ വിളിപ്പിക്കണോ...”


“നാസര്‍...അവള്‍ എല്ലാം പറഞ്ഞത് താന്കള്‍ കേട്ടതല്ലേ...അവളുടെ അമ്മയെ പറ്റി അവള്‍ എന്താണ് പറഞ്ഞത്...”


“അതും ആകെ കണ്ഫൂഷന്‍ ആയിരുന്നു,...രണ്ടു പേരുകള്‍ ആണ് പറയുന്നത്...എപ്പോ ചോദിച്ചാലും പറയുന്നത്...”അഞ്ജന" എന്നാണു...ഇടക്കിടക്ക് “അരുണ" എന്ന് പറയും...സംഗതി രണ്ടും ഒന്ന് തന്നെ ആണ് എന്നാണു സെല്‍വം പറയുന്നത്...ഒരു പക്ഷെ ആ അമ്മക്ക് രണ്ടു പേരുകള്‍ ഉണ്ടാവും...അതിന്റെ അമ്മയോ...വേണ്ടപെട്ടവര്‍ ഒക്കെ വിളിക്കുന്ന മറ്റൊരു വിളിപ്പേര്‍...അത് ഈ കുഞ്ഞും ആവര്ത്തിക്കുന്നതാവാം...”


എന്റെ കയ്യില്‍ ഇരുന്ന ചോക്ലേറ്റ് ന്റെ പൊതി താഴേക്ക്‌ വീണു....അത് എടുക്കാന്‍ ഒരുങ്ങുമ്പോള്‍....തല ചുറ്റും പോലെ തോന്നി...ഞാന്‍ വീഴും മുന്‍പ് നാസറിനെ പിടിച്ചു...അയാള്‍...എന്നെ അവിടെ കിടന്നിരുന്ന ഒരു ബെഡ് യിലേക്ക് പതിയെ കിടത്തി...ബി.പി..നോക്കുവാന്‍ ഒരുങ്ങി..


“എന്റെ പടച്ചോനെ....ഇതെന്താ...നല്ലപോലെ..വ്യത്യാസം കാട്ടുന്നല്ലോ...അതുമല്ല...നന്നായി വിയര്‍ക്കുന്നല്ലോ...എന്ത് പറ്റി...വിവേക്‌ സാറെ...”


“നാസ്സര്‍..ഞാന്‍ ഒന്ന് അപേക്ഷിക്കുകയാണ്...ഇപ്പൊ...എന്നെ ഒന്ന് മയക്കാനുള്ള വല്ല ഇന്ജെക്ഷനും തരുമോ...എനിക്ക് എന്തോ വല്ലാതെ വരുന്നു...ചിലപ്പോ...ചിലപ്പോ..എനിക്ക് ഭ്രാന്ത്‌ പിടിക്കുംപോലെ...ആവും...”


“എന്ത് പറ്റി....എന്ത് പറ്റി...പറയൂ...പ്ലീസ്‌...”


“ഇപ്പൊ എന്നെ ഒന്നും പറയാന്‍ നിര്‍ബന്ധിക്കല്ലേ.....പ്ലീസ്‌...”


നാസ്സര്‍...എന്തോ ഒരു മരുന്ന് എനിക്ക് കഴിക്കുവാന്‍ തന്നു...


“മയങ്ങാന്‍ ഒന്നുമല്ല...ഇത് ബി.പി...ഒന്ന് സ്റെഡി ആകുവാന്‍ ഉള്ള മരുന്നാണ്..മയക്കവും തോന്നും..ഏതായാലും ഒന്ന് റെസ്റ്റ് എടുക്കു..യാത്രയുടെ താവും...”


കുറച്ചു കഴിഞ്ഞു എനിക്ക് നല്ലപോലെ മയക്കം തോന്നി..


ഉണരുമ്പോള്‍.....നാസര്‍ അടുത്ത് തന്നെ ഉണ്ട്..അയാളുടെ മുഖം വല്ലാതെ ഇരിക്കുന്നത് പോലെ എനിക്ക് തോന്നി...ഞാന്‍ ബെഡ് യില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോള്‍...അയാള്‍ അടുത്തു വന്നു...എന്റെ തലയില്‍ തലോടി...കിടന്നോളൂ...എന്ന് പറഞ്ഞു....എന്നിട്ട് അയാള്‍...ജനാലയ്ക്കു അരികില്‍ പോയ്‌..ദൂരേക്ക്‌ നോക്കി നിന്ന്..


“സര്‍ നു ഡോക്ടര്‍.ചന്ദ്രപാല്‍ നെ അറിയുമോ..?”


ആ ചോദ്യം കേട്ട്...ഞാന്‍ ബെഡ് യില്‍ നിന്ന് പെട്ടെന്ന് എഴെന്നെറ്റു പോയ്‌..വേഗം നടന്നു നാസരുറെ അരികില്‍ ചെന്ന് അയാളെ തോളില്‍ പിടിച്ചു എനിക്ക് അഭിമുഖം ആയി നിര്‍ത്തി..


“എന്താ നാസര്‍...എന്താണ് അങ്ങനെ ചോദിച്ചത്...? “


“ഒരു നിമിഷം...”


അയാള്‍...ഫോണ്‍ എടുത്തു ആര്‍ക്കോ...വിളിച്ചു...ഇത്ര ഇടം വരെ വരുവാന്‍ ആവശ്യപ്പെട്ടു..


“ഒരു വല്ലാത്ത നിമിഷം ആണ്...എനിക്ക് എന്ത് പറയണം എന്ന് അറിയില്ല..ഇങ്ങനെ നിമിത്തങ്ങള്‍...ഒന്നൊന്നായി ഒരാളുടെ ജീവിതത്തിലേക്ക് വരുന്നത് ഇതിനു മുന്‍പ് ഞാന്‍ അനുഭവിച്ചിട്ടില്ല..കണ്ടിട്ടില്ല..സര്‍...ഇവിടെ എന്തോ പറയാന്‍ ഉണ്ടായിട്ടും..മനസ്സില്‍ ഒതുക്കി...ഇവിടെ കിടക്കുമ്പോള്‍...എന്റെ സഹ പ്രവര്‍ത്തകന്‍..ചന്ദ്ര...പതിവില്ലാതെ എന്നെ കാണാന്‍ എത്തി...ഇവിടെ എന്റെ റൂമില്‍ കിടന്ന സര്‍ ന്റെ മുഖം കണ്ടതും...അയാള്‍ ഞെട്ടി പോയ്‌....അങ്ങനെ അദ്ദേഹം തന്റെ പഴയ പത്ത് വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള തന്റെ പഴയ രോഗിയുടെ കഥ എന്നോട് പറഞ്ഞു...”


“ഞാന്‍ അനുഭവിച്ച അപ്പോഴത്തെ മാനസിക അവസ്ഥ എനിക്ക് മാത്രമേ അറിയൂ...വിവേകിന് അങ്ങനെയും ഒരു കാലമോ..!”


“അതുമല്ല...ചന്ദ്രു ന്റെ വിവരണത്തില്‍..താന്കള്‍ അന്ന് ധാരാപുരത്ത് മറ്റോ ആയിരുന്നു എന്നായിരുന്നു..അവിടെ നിന്ന് കോയമ്പത്തൂരില്‍ അയാളുടെ ഹോസ്പിറ്റലില്‍ എത്തുമ്പോള്‍...തന്റെ കൂടെ ഒരു കൂട്ടുകാരി മാത്രം ആയിരുന്നു ഉണ്ടായിരുന്നത് എന്നും പറഞ്ഞു...ഒരു മാസത്തെ ചികിത്സയും കഴിഞ്ഞു അവള്‍ തന്നെ ആണ് താങ്കളെ കൂട്ടി കൊണ്ട് പോയത് എന്നും...”


“താന്കള്‍...അത്രയും സമയം ഉണരാതെ കിടക്കണേ.എന്ന പ്രാര്‍ത്ഥന ആയിരുന്നു എനിക്കപ്പോ...എന്താണ് എന്നോ...ഇപ്പൊ ഞാന്‍ കുറച്ചു മുന്‍പ് കണ്ടത് അന്നത്തെ തണുത്തു താങ്കള്ടെ ഉപ ബോധ മനസ്സില്‍ ഉറങ്ങി കിടന്ന ആ പഴയ അസുഖത്തിന്റെ ഒരു ആരംഭം ആണ്...അത് ആ സമയം എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല...അപ്പോഴും ഭാഗ്യം ആ സമയം ചന്ദ്രു ന്റെ രൂപത്തില്‍ എത്തി...”


“ഇപോ ഞാന്‍ പലതും അങ്ങോട്ട്‌ പറഞ്ഞപ്പോള്‍...താങ്കളുടെ മനസ്സ് തണുക്കുന്നു എന്ന് ഞാന്‍ മനസ്സിലാക്കുന്നു...ചന്ദ്രു പറഞ്ഞിരുന്നു....വിവേക്‌...അന്ന് ആ അസുഖത്തിന് അടിപ്പെടാന്‍ കാരണം...ഒരു സ്നേഹ ബന്ധത്തിന്റെ തകര്‍ച്ചയാണ് എന്ന്..താന്കള്‍ സ്നേഹിച്ച ഒരു കട്ടി...താങ്കളെ വിട്ടു എങ്ങോ പോയെന്നു,...അങ്ങനെ എന്തൊക്കെയോ...അയാള്‍ക്ക്‌ അത്രയ്ക്ക് ഒക്കെയേ...അറിയൂ...എനിക്ക് എന്താണ് എന്ന് അറിയണം..”


ഞാന്‍ ബെഡ് യില്‍ നിന്ന് എഴുന്നേറ്റു...പുറത്തേക്ക് ഇറങ്ങി...വാക മരത്തിനു ചുറ്റും കെട്ടിയിരുന്ന സിമന്‍റ് തറയില്‍ അപ്പോഴും സുലോചന അമ്മയുടെ മടിയില്‍ തലവെച്ചു നയന ഉറങ്ങുകയായിരുന്നു....ഞാന്‍ അവളുടെ അരികിലേക്ക് നടക്കുമ്പോള്‍..എന്റെ കാലുകള്‍ വേച്ചിരുന്നു..എന്റെ മനസ്സ് എന്തെന്നറിയാത്ത ഒരു വേലിയേറ്റത്തില്‍ ആയിരുന്നു...അവളുടെ അരികിലേക്ക് അടുക്കും തോറും..എന്റെ നടത്തത്തിനു വേഗത കൂടി....ഞാന്‍ കരഞ്ഞു തുടങ്ങി...പിന്നെ അതുറക്കെ ആയി...എന്റെ ഭാവ മാറ്റം കണ്ടു...സുലോചന അമ്മ ഭയന്ന്...അവര്‍ പിറകിലേക്ക് മാറി..മടിയില്‍ കിടന്ന നയന...പെട്ടെന്ന് ഉണര്‍ന്നു...നോക്കുമ്പോള്‍..അവള്‍ക്കു തൊട്ടു മുന്നില്‍...നിറകണ്ണുകലോടെ ഞാന്‍..ആദ്യം അവള്‍ ഒന്ന് ഭയന്ന്...പിന്നെ ഞാന്‍ കൈകള്‍ നീട്ടിയപ്പോള്‍...എന്റെ അരികിലേക്ക് ഓടി വന്നു...ഞാന്‍ അവളെ കോരി എടുത്തു..കണ്ണുകളിലും..നെറ്റിയിലും...മാറി മാറി...ഉമ്മ വെച്ചു...പിന്നെ ഞാന്‍ കാട്ടിയതൊക്കെ യാന്ത്രികം ആയിരുന്നു...അവളെയും കൊണ്ട് ഞാന്‍ തിരികെ ആശുപത്രി കെട്ടിടത്തിലേക്ക് ഓടി..ചോക്ലേറ്റ് പൊതി അവിടെ ഇരിക്കുകയായിരുന്നു...നയന അത്ഭുതം കൊണ്ട്...എന്നെ തന്നേ നോക്കി ഇരുന്നു...


നാസ്സര്‍ വന്നു...എന്റെ കയ്യില്‍ നിന്ന്...നയനയെ വാങ്ങിയിട്ട്...എന്നെ വന്നു കെട്ടി പിടിച്ചു..


“വിവേക്‌...എന്താ ഇത് കൊച്ചു കുട്ടികളെ..പോലെ....എനിക്ക് ഒന്നും പറയാന്‍ കഴിയുന്നില്ല..”


“നാസര്‍...ഇത് ആരാണ് എന്ന് അറിയാമോ...എനിക്ക് എന്ത് കൊണ്ട് അന്ന് ചന്ദ്ര സാറിനു അടുക്കല്‍ ചികില്‍സക്ക് പോവേണ്ടി വന്നു എന്നറിയാമോ..താന്കള്‍ ചോദിച്ചില്ലേ...എന്റെ നയന കാരണം..എന്റെ ഈ മോള്‍ കാരണം,,,ഇത് എന്റെ രക്തമാ....എന്റെ പോന്നു മോള്‍...”


“വിശ്വാസം വരുന്നില്ല അല്ല്ലേ...വിശ്വസിക്കണം...അവള്‍ അമ്മയുടെ പേര്‍...”അരുണ" എന്ന് പറഞ്ഞൂ എന്ന് പറഞ്ഞില്ലേ...അത് ഞാന്‍ മാത്രം വിളിച്ചിരുന്ന വിളി ആണ്....എന്റെ അരുണ....പന്ത്രണ്ടു വര്ഷം മുന്‍പ്...എന്നെ വിട്ടു പോയ എന്റെ അരുണക്കും അവളുടെ വയറ്റില്‍ അന്ന് ഉണ്ടായിരുന്ന ഈ പോന്നു മോള്‍ക്കും വേണ്ടിയാ..അന്ന് എന്റെ മനസ്സ്‌ പതറിയത്...


“ഒരിക്കലും തിരികെ കിട്ടില്ല എന്ന് തോന്നിയപ്പോ...ഞാന്‍ അന്ന് തകര്‍ന്നു പോയ്‌..ചന്ദ്രു വും ...എന്റെ സരിതയും അന്നില്ല എങ്കില്‍...ഇന്ന് ഈ രൂപത്തില്‍ ഞാന്‍ ഉണ്ടാവില്ലായിരുന്നു...”


ഞാന്‍ എന്റെ നയനക്കും നാസരിനും ഒപ്പം...ആ പൂന്തോട്ടതിലൂടെ നടന്നു...


“എല്ലാം ഞാന്‍ പറയാം..ഒരു പക്ഷെ...ഇത് താങ്കളെ പോലെ...ഒരു മാനസിക രോഗ ചികില്സകനോട് പറയുന്നത് തന്നെ എനിക്ക് നല്ലതാണ്...കാരണം...ഞാന്‍ ഈ അസുഖക്കാരന്‍ ആണല്ലോ...എന്റെ മനസ്സിലെ...പത്ത് പന്ത്രണ്ടു കൊല്ല കാലത്തെ ഒരു ഭാരം ഇറക്കി വെക്കുന്നത് തന്നെ വലിയ കാര്യം....എല്ലാം..ഞാന്‍ പറയാം...എല്ലാം...”


“എന്റെ വീട് അങ്ങ് തകഴിയില്‍ ആണ്. അച്ഛന്‍ പട്ടാളക്കാരന്‍ ആയിരുന്നു..ഞാനും എനിക്ക് ഒരു ചേച്ചിയും...ചെറുപ്പത്തില്‍ തന്നെ സ്വര ചേര്‍ച്ച ഇല്ലാത്ത അമ്മയുടെയും അച്ഛന്റെയും മകന്‍ ആയിട്ടാണ് ഞാന്‍ വളര്‍ന്നത്‌,..ആ ചേര്‍ച്ചക്കുറവ് അധികം നീണ്ടു നിന്നില്ല..ഒരിക്കല്‍ അച്ഛന്‍ ഞങ്ങളെ ഒക്കെ വിട്ടു...ചെങ്ങന്നൂര് ഒരു സ്ത്രീയുമായ്‌ താമസം തുടങ്ങി...”


“പിന്നെ കഷ്ടപ്പാടിന്റെ ദിനങ്ങള്‍ ആയിരുന്നു..എന്റെ അമ്മ ഒത്തിരി കഷ്ടപ്പെട്ട് ഞങ്ങളെ വളര്‍ത്തി..പഠിപ്പിച്ചു..ഒരു വിധം അങ്ങനെ പോയ്‌..ഡിഗ്രിക്ക് പഠിക്കുമ്പോള്‍..വീട്ടിലെ സാഹചര്യം ഓര്‍ത്തും..ചേച്ചിയുടെ ജീവിതത്തിനു എന്തെങ്കിലും ആവട്ടെ എന്ന് കരുതിയും...അമ്മയുടെ വാക്ക് കേള്‍ക്കാതെ..പഠനം ഇടയ്ക്കു നിര്‍ത്തി..ഞാന്‍ പൂനക്ക് പോയ്‌.അവിടെ ഒരു റബ്ബര്‍ വല്ക്കനൈസിംഗ് കംമ്പനീല്‍ ജോലി കിട്ടി...ഒത്തിരി കഷ്ടങ്ങള്‍ സഹിച്ചു ഞാന്‍ അവിടെ നിന്ന്...പക്ഷെ...എന്റെ ആരോഗ്യ സ്ഥിതിയും കഷ്ടപ്പാടും കൂടി ശരിയായ് വന്നില്ല...തിരികെ വരേണ്ടി വന്നു.”


“കുറ്റപ്പെടുത്തലുകളും..ശകാരവും...! പണ്ട് എന്റെ കൂടെ പഠിച്ചിരുന്ന ഒരു രമേഷിനെ ഇതിനിടയില്‍ കണ്ടത് കാരണം ഒരു ഒന്ന് രണ്ടു മാസം കഴിഞ്ഞു ഞാന്‍ കൊയംപതൂരിനു വന്നു.അവനു തിരുപ്പൂര്‍ അടുത്ത് ധാരപുരത്ത് ഒരു കമ്പനിയില്‍ ജോലി ആണ്. തുണി കമ്പനിയാണ് എന്നും..ഒരു പാട് കമ്പനികള്‍ ഉണ്ടെന്നും വന്നാല്‍ എവിടെ എങ്കിലും ജോലി വാങ്ങി തരാം എന്നൊക്കെ പറഞ്ഞപ്പോ...ആ ആഴ്ച തന്നെ നാട്ടീന്നു കൊയംപതൂരിനു വണ്ടി കയറി.”


“അന്ന് സരിത എം.എഡ നു പഠിക്കുകയാണ്..അവള്‍ എനിക്ക് മുന്നില്‍ ഒരു അത്ഭുതം ആയി അന്ന് പഠനം തുടരുകയായിരുന്നു. എന്റെ ജീവിതം പോലെ അവളുടെതും..നിറയെ വെല്ലുവിളികള്‍..! എന്നിട്ടും അവള്‍ പഠനം തുടര്‍ന്നു..ഒപ്പം...അവള്‍ക്കു ഞാനും എനിക്ക് അവളും എന്ന് ഉറപ്പിച്ചിരുന്ന നാളുകള്‍...ഈ യാത്രകള്‍...നേരിടുന്ന വെല്ലുവിളികള്‍...ഇതൊക്കെ അവള്‍ക്കും കൂടിയാണ് എന്ന് മനസ്സ് പറഞ്ഞിരുന്ന നാളുകള്‍..”


“ഒരു കാലം തെറ്റി പെയ്ത മഴക്കാലത്ത് ആണ് ഞാന്‍ കോവൈ യില്‍ ഗാന്ധിപുരം ബസ്‌ സ്ടാണ്ടില്‍ ഇറങ്ങുന്നത്.. ആദ്യമായ്‌ എത്തിയ എനിക്ക് അത്ഭുതമായ്‌ ബസുകള്‍ക്ക് എല്ലാം നമ്പരുകള്‍...! തമിഴ് ഒന്നും വായിച്ചു നോക്കിയിട്ട് മനസ്സിലാവുന്നില്ല. കയ്യില്‍ രമേശ്‌ എഴുതി തന്ന അഡ്രസ്സ് മാത്രം...എല്ലാവര്ക്കും തിരക്ക് മാത്രം..ഞാന്‍ കുറെ നേരം അങ്ങോട്ടും ഇങ്ങോട്ടും നടന്നത് മാതം മിച്ചം..ഓരോ തവണ ഞാന്‍ ആ ഭാഗത്തും ഈ ഭാഗത്തും എനിക്ക് പോവേണ്ട ബസ്സ് തിരയുംപോഴും എന്റെ കണ്ണുകളിലേക്ക് നോക്കി നിന്നിരുന്ന ഒരു കൊലുന്നനെ ഉള്ള ഒരു പെണ്‍കുട്ടിയെ ഞാന്‍ ശ്രദ്ടിച്ചിരുന്നു...രണ്ടു ഭാഗമായി തിരിക്കുന്ന ഡിവൈടര്‍ നു മുകളില്‍ നിന്നിരുന്ന അവള്‍ എന്റെ അരികിലേക്ക് നടന്നു വന്നു..”


“എനുങ്ങെ..എങ്കെ പോണം..”


“എനിക്ക് ധാരപുരം.”


“ഓ...ധരാപുരമാ..എനക്കും അന്ത വളിതാന്‍ പോണം..മംഗള റോഡു വളി പോന ബസ്സില്‍ ഏറാതുങ്ങെ....നാലാം നമ്പര്‍ ബസ്സ് വരും...അതിലെറ്...”


എനിക്ക് അത്ഭുതം തോന്നി...ഒരു പെണ്‍കുട്ടി...ഞാന്‍ ചോദിക്കാതെ..എനിക്ക് സഹായവുമായി എത്തുന്നു...ദൈവം നല്ലത് വരുത്തട്ടെ..ഇവള്‍ക്ക് എന്ന് മനസ്സില്‍ പ്രാര്‍ഥിച്ചു.


“നാലാം നമ്പര്‍ ബസ്സ് വന്നു...അവള്‍ പറഞ്ഞത് പോലെ..ഞാന്‍ അതില്‍ കയറി...അല്പം കഴിഞ്ഞു യാത്ര തുടങ്ങി...ഡ്രൈവര്‍ നു തൊട്ടു പിന്നില്‍ അവള്‍ നില്‍പ്പുണ്ട്..എനിക്ക് ബസ്സിനു ഇടയില്‍ ഒരു സീറ്റ് കിട്ടി..ഇടക്കിടക്ക് അവള്‍ തിരിഞ്ഞു നോക്കും...ഒരേ ഒരു പരിചിത മുഖം അത് മാത്രം ആയിരുന്നതിനാല്‍...ഞാന്‍ ഇടയ്ക്കു ഇടയ്ക്കു അവളെ ശ്രദ്ദിക്കും..”


“അവിനാശി കഴിഞ്ഞപ്പോള്‍..ബസ്സ് പഞ്ചര്‍ ആയി..എല്ലാവരും പുറത്ത് ഇറങ്ങി..! എന്റ അരികിലേക്ക് അവള്‍ വന്നു.”

“ശെട്ടാ....നാന്‍ വേറെ ബസ്സില്‍ ഏറി പോവും..നീങ്ക...ഇതിലെ ഉക്കാര്..ശരി വരട്ടുമാ....”


അവള്‍ പോകുവാന്‍ നേരം...


“പേര് എന്താ..? “


അവള്‍ കേട്ടതും ഒന്ന് ചിരിച്ചു...” അഞ്ജനാ..”


“എനിക്ക് കൂട്ടുകാര്‍ ആരും ഇല്ല...ആദ്യമായ്‌...ഫസ്റ്റ് ടൈം...ഇവിടെ വരുന്നത്...ഐ ഡോണ്ട് നോ തമിഴ്...”


“പുരിയത്...നീങ്ക സോന്നതെല്ലാം പുരിയത്...ഒരു പേപ്പര്‍ ഇരുന്താല്‍ കൊടുങ്ങെ...എന്നുടെ കമ്പനി അദ്ദ്രസ് തരാം..ഫ്രീ ആകുമ്പോ കൂപ്പിടുങ്ങെ...നീങ്ക ഒരു നല്ലവനാകലാം എന്നാ ഒരു നംബിക്ക...”


“അവള്‍ ഞാന്‍ കൊടുത്ത പേപ്പറില്‍ അഡ്രസ്സും ഫോണ്‍ നമ്പരും എഴുതി തന്നു...ഞാന്‍ അത് പേഴ്സില്‍ ഭദ്രമായ്‌ വെച്ചു. അവള്‍ തൊട്ടു പുറകില്‍ വന്ന ബസ്സില്‍ കയറി പോയ്‌...എന്റെ ബസ്സ് നാന്നാവാന്‍ പത്ത് മിനിട്ടോളം പിന്നെയും വേണ്ടി വന്നു.”


“രമേശ്‌ പറഞ്ഞത് പോലെ...അവന്റെ കമ്പനിയില്‍ തന്നെ എനിക്കും ജോലി ആയി..യൂറോപ്പിലും ഗള്‍ഫിലും ഒക്കെ ചെറിയ കുട്ടികളുടെ ഡ്രസ് കയറ്റി അയക്കുന്ന ഒരു എക്സ്പോര്‍ട്ട് കമ്പനിയാണ് അത്. സുഖ ജീവിതം. വലിയ ജോലികള്‍ ഒന്നും ഇല്ല..നൂറു കണക്കിന് തൊഴിലാളികള്‍ പണി എടുക്കുന്ന ഒരു വലിയ സ്ഥാപനത്തില്‍ പ്രൊഡക്ഷന്‍ ജോലികള്‍ നോക്കണം...അത് മാത്രം ആണ് ജോലി..വളരെ പെട്ടെന്ന് തന്നെ കാര്യങ്ങള്‍ പഠിച്ചെടുത്തത് കാരണം...ഉടമസ്ഥര്‍ക്ക് എന്നോടു വലിയ കാര്യമായി..”


“ദിവസങ്ങള്‍...പെട്ടെന്ന് അങ്ങനെ കടന്നു പോയ്‌...ആദ്യ ശമ്പളവും കിട്ടി. അമ്മക്ക് ഒരു പങ്കു അയക്കാം എന്ന് കരുതി..പോസ്റ്റ്‌ ഓഫീസില്‍ മണി ഓര്‍ഡര്‍ ഫോം വാങ്ങി...പണം കൊടുക്കാന്‍ പേഴ്സില്‍ നിന്ന് പണം എടുക്കുമ്പോള്‍...അഞ്ജന എഴുതി തന്ന ആ ചെറിയ പേപ്പര്‍ കഷ്ണം താഴേക്കു വീണു. അത് കണ്ടപ്പോള്‍..തന്നെ ഞാന്‍ സ്വയം ശപിച്ചു...ഒരു മാസത്തിനിടയില്‍ ആ പാവത്തിനെ ഞാന്‍ ഒന്ന് വിളിക്കാന്‍ മരന്നുവല്ലോ എന്ന് ഓര്‍ത്തു...”


“പണവും അടച്ചു...തിരികെ വരുമ്പോള്‍..ഒരു ബൂത്തില്‍ നിന്ന് ഞാന്‍ അഞ്ജന തന്ന ഫോണ്‍ നമ്പരിലേക്ക് ഡയല്‍ ചെയ്തു..നാല് അഞ്ചു ബല്ലുകള്‍ക്ക് ശേഷം...ഒരു ആള്‍ വന്നു ഫോണ്‍ എടുത്തു..”


“യാര്..അന്ജനാകലാ....ശരി...ഒരു നിമിഷം...”


“കുറച്ചു നേരം എനിക്ക് ഒന്നും സംസാരിക്കാന്‍ തോന്നിയില്ല...പിന്നെ...ഞാന്‍ പതിയെ പറഞ്ഞു...”


“ഞാന്‍ വിവേക്‌ ആണ്...ന്യാപകം ഉണ്ടോ..?”


“ആമാ..ആ കുരല്‍ കേട്ടാലേ എനക്ക് തെരിയും..എന്നാച്ച്...ഒരു മാതം...നാന്‍ നെനച്...ഒരു വേള എന്നെ മറന്തിരിക്കുമോ..”

“ഇല്ല..മറന്നില്ല...എന്തോ...കഴിഞ്ഞില്ല...”


“പിന്നെ ആ വിളികള്‍...ഒരു ആഴ്ച പോലും മുടക്കിയില്ല...പിന്നെ ആഴച്ചയില്‍...രണ്ടും മൂനുമൊക്കെ ആയ്...പിന്നെ പിന്നെ..ദിവസവും വിളി ആയി..പിന്നെ അത് ദിവസം...മൂന്നും നാലും തവണ ഒക്കെ ആയി..”


“എന്താണ് എനിക്കും അന്ജനക്കും ഇടയില്‍ സംഭവിക്കുന്നത് എന്ന് ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും അറിയില്ലായിരുന്നു..എനിക്കുള്ളതെല്ലാം ഞാന്‍ അവള്‍ക്കു മുന്നില്‍ ഷേര്‍ ചെയ്യുമായിരുന്നു...തിരുപ്പൂരിലെ യാന്ത്രികമായ ജീവിതങ്ങല്‍ക്കിടയില്‍ എല്ലാം പങ്കു വെക്കാന്‍ ഒരു നല്ല സുഹൃത്തിനെ ഞാന്‍ അവളില്‍ കണ്ടു...അവളിലൂടെ ഞാന്‍ തമിഴ്‌ എന്ന ഭാഷയില്‍ അല്പം ഒക്കെ ജ്ഞാനി ആകുവാന്‍ ആരംഭിച്ചു.”


“മാസങ്ങള്‍ അങ്ങനെ കടന്നു പോയ്‌...ഇതിനിടയില്‍ ഒരിക്കല്‍ പോലും പരസ്പരം കണ്ടിരുന്നില്ല..അടുത്തു തന്നെ ഉണ്ടായിട്ടും..പോയ്‌ കാണുവാന്‍ എന്റെ തിരക്കുകള്‍ അനുവദിച്ചില്ല എന്നതാണ് സത്യം...അങ്ങനെ ഒരു നവംബര്‍ മാസം എത്തി...മഴക്കാലവും...ദീപാവലി യുടെ ആഘോഷങ്ങളും ഒന്നിചെത്തിയ ഒരു കാലം.”


“ദീപാവലിയുടെ ഒരു വാരം നീണ്ട അവധി ദിനങ്ങള്‍ തീരുന്ന ഒരു ദിവസം...രാവിലെ അഞ്ജന എന്റെ കമ്പനി ഫോണ്‍ നമ്പരിലേക്ക് വിളിച്ചു..അവള്‍ ആ സ്ഥലത്ത് വരുന്നുണ്ട് എന്ന്..”


“പുറത്ത് നല്ല മഴ ഉണ്ടായിരുന്നു...ഞാന്‍ കമ്പനിക്ക് മുന്നില്‍..തന്നെ നില്‍ക്കുകയാണ്...അപ്പോള്‍..ആകെ നനഞ്ഞു അവള്‍ വന്നു....തനുത്തിട്ടു അവളുടെ ചുണ്ടുകള്‍ വിറക്കുന്നത് ഞാന്‍ കണ്ടു. ഒരു മഞ്ഞ ഹാഫ്‌ സാരിയില്‍ അവള്‍ അന്ന് ആദ്യം കണ്ടതില് നിന്ന് ഒരുപാട് സൌന്ദര്യം ആര്ജ്ജിച്ചിരുന്നു എന്ന് എനിക്ക് തോന്നി...”


“എന്താ ഈ കാട്ടിയത്..എന്തിനാ ഈ പെരുമഴ നനജത്....കാച്ചല്‍ വരും...ശരി ശരി..എന്റെ റൂം..മുകളിലാ...പോയ്‌...തല തുവര്ത്തൂ...”


“ഞാന്‍ മുകളിലെ..മുറി കാട്ടി കൊടുത്തു...തിരികെ താഴെ വരുമ്പോള്‍..കളര്‍ ദൈയിംഗ് ഷെട് വാങ്ങാന്‍ ആ യൂണിറ്റിന്റെ ആളു താഴെ....അതിന്റെ സാമ്പിള്‍..എന്റെ ബോസ്സ് നാട്ടില്‍ പോകുന്നതിനു മുന്‍പ് എന്റെ കൈവശം തന്നത് മുറിയില്‍ ആയിരുന്നു....ഒരു നിമിഷം..ഈ ടെന്‍ഷനില്‍..അഞ്ജന മുറിയില്‍ ഉള്ളത് ഓര്‍ത്തില്ല...ഞാന്‍ അതെടുക്കാന്‍ പെട്ടെന്ന് മുറി തുറന്നു അകത്തേക്ക് കയറി..”


“എന്റെ ഒരു വരവ് അവളും ആ സമയം പ്രതീക്ഷിച്ചില്ല...നനഞ്ഞിരുന്ന സാരി...മാറില്‍ നിന്ന് എടുത്തു പിഴിഞ്ഞ് കൊണ്ടിരിക്കുകയായിരുന്നു...ആ കാഴ്ച എന്നെ ഒരു നിമിഷം മറ്റൊരു ലോകത്തേക്ക് നയിച്ചു..അവളും..എന്റെ മുഖത്തെ ഭാവ പകര്ച്ച്ചയില്‍ പകച്ചു നില്‍ക്കുകയായിരുന്നു...ഞാന്‍ അവളിലേക്ക് അടുത്ത്..അന്ജനയെ എന്നിലേക്ക് ഞാന്‍ വലിച്ചു അടുപ്പിച്ചു...അവള്‍...ഒരു നിമിഷം ഒന്ന് പതറി..പക്ഷെ...എന്റെ ആദ്യം ചുംബനം..അവളെ...ഒരു എതിര്‍പ്പും..കാട്ടാതെ...എന്നിലേക്ക് എത്തിച്ചു...”


“ഞങ്ങള്‍ എല്ലാം മറന്നു..ആദ്യമായ്‌ അനുഭവിക്കുന്ന ആ മാസ്മരികതയില്‍...ഞങ്ങള്‍ ഇരുവരും ലയിച്ചു ഒന്നുമാത്രം ആയി...അല്‍പ സമയം കഴിഞ്ഞു....ഞങ്ങള്‍ വേര്പെടുമ്പോള്‍...മാത്രം ആണ്...എന്താണ് ഞങ്ങള്‍ക്ക് ഇടയില്‍ സംഭവിച്ചത് എന്ന ഓര്‍മ്മ എനിക്ക് ഉണ്ടായത്...പെട്ടെന്ന്...ഞാന്‍ അവളെ എന്റെ കയ്യില്‍ കോരി എടുത്തു...എന്റെ മനസ്സ് അന്നുവരെ എന്റെ ജീവിതത്തില്‍ അനുഭവിക്കാത്ത ഒരു അവസ്ഥയിലേക്ക് മാറി..എനിക്ക് പലതും ഓര്‍മ്മയിലേക്ക് വന്നപ്പോള്‍...സഹിക്കാന്‍ കഴിഞ്ഞില്ല...ഞാന്‍ അവളെ എന്നോട് ചേര്‍ത്ത് പിടിച്ചു പൊട്ടി പൊട്ടി കരഞ്ഞു...


“ഞാന്‍ പാപിയാണ്...ഞാന്‍ പാപിയാണ്...എന്നോട് നീ ക്ഷമിക്കൂ..അഞ്ജു...”


“അവളും...എന്നോട് ചേര്‍ന്ന്...ഒരു വല്ലാത്ത നിമിഷം ആയിരുന്നു...എനിക്ക് അത്...അവളും..അവളുടെ പൊട്ടി കരച്ചിലില്‍...എനിക്ക് ഒന്നും മനസ്സിലാവാത്ത രീതിയില്‍ എന്തൊക്കെയോ പറഞ്ഞു കരഞ്ഞു...”


“ഒടുവില്‍...ഞാന്‍ അവളെ...എഴുന്നേല്‍പ്പിച്ചു...റൂമില്‍ ഉണ്ടായിരുന്ന ഒരു ബ്ലെട് എടുത്തു എന്റെ കൈത്തണ്ട മുറിച്ചു..ആ ചോര എടുത്തു...അവളുടെ നെറുകയില്‍..പകര്‍ന്നിട്ടു ഞാന്‍ പറഞ്ഞു...”


“എനിക്ക് ഇനി നീ ആണ്...എല്ലാം...ഞാന്‍ നിന്നെ ആര്‍ക്കും നല്‍കില്ല...നിനക്ക് ഞാനും അങ്ങനെ തന്നെ ആവണം...”


“അവള്‍ ഓടി വന്നു എന്നെ കെട്ടി അങ്ങ് പിടിച്ചു...തുരുതുരാന്നു ഉമ്മകള്‍ തന്നു...അതില്‍...ഒരു വലിയ കരാര്‍ രൂപപ്പെടുന്നത് ഞങ്ങള്‍ ഇരുവരും അറിഞ്ഞില്ല..”


“തൊട്ടു അടുത്ത ദിവസം...അടുത്തുള്ള അയ്യപ്പന്‍ കോവിലില്‍ പോയ്‌...പ്രാര്‍ത്ഥനകള്‍ മാത്രം സാക്ഷിയാക്കി ഒരു മഞ്ഞ ചരട് ഞാന്‍ കഴുത്തില്‍ കെട്ടി കൊടുത്തു..പക്ഷെ ഞാനും അവളും ഒന്നിക്കുന്ന സാഹചര്യങ്ങളില്‍ മാത്രം അത് എടുത്തു അവള്‍ അണിയും.”


“പിന്നെ...വീണ്ടും തിരക്കുകളിലേക്ക് കടന്നു..അതുവരെ ഇല്ലാത്ത ഒരു ജീവിതം ആയിരുന്നു ഞങ്ങള്‍ക്ക്. ഞാന്‍ ഈ കാര്യങ്ങള്‍ എല്ലാം...രമേഷിനോട് സൂചിപ്പിച്ചു തുടങ്ങി...അവനു സരിതയുമായി എനിക്കുള്ള ബന്ധം അറിയാവുന്നത് കൊണ്ട്...ഈ പ്രേമം ഒരു തമാശ ആവും എന്ന് മാത്രം അവന്‍ കരുതി..”


“ആഴ്ചകള്‍ കടന്നു പോയ്‌..ഒരു ദിവസം...എന്റെ ബോസ്സിന്റെ ബാങ്ക് കാര്യങ്ങള്‍ ശരിയാക്കുവാന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയുടെ മുന്നിലെ കാത്തു നില്‍പ്പില്‍...പെട്ടെന്ന് എന്റെ കണ്ണുകളെ പുറകില്‍ നിന്ന് വന്നു അഞ്ജന കെട്ടി പിടിച്ചു..എന്നിട്ട് ചെവിയില്‍...പതിയെ പറഞ്ഞു..”


“ ഞാന്‍ ഒരു ഹാപ്പി ന്യൂസ് സോല്ലട്ടുമാ..നാന്‍ അണ്ണനെ തേടി...കമ്പനിക്ക് കാലേ പോയ്‌..രമേശ്‌ അണ്ണന്‍ താന്‍ ...സോല്ലിയത്...ഇന്കൈ...”


“എന്താ...ഹാപ്പി...ന്യൂസ്...”


“കണ്ണ് അടക്കു,,,”


“അവള്‍ എന്റെ കൈകള്‍ പിടിച്ചു...അവളുടെ വയറ്റില്‍ വെച്ചു...”


“എന്റെ മനസ്സ് ഒരുനിമിഷം ഒന്ന് പിടഞ്ഞു...”


“ആമാ...നമുക്ക്,..ഒരു കുളന്ത..പിറക്ക പോവതു...ഇന്ന് കാലേ ഒരു മയക്കം വന്ത്രിച്ച്...എനക്ക് ഒരു സന്ദേഹം...ആര്‍ക്കും തെരിയാമേ...ലാബ് യില്‍ പോയ്‌..ചെക്ക്‌ പണ്ണിയാച്...”


“എന്റെ മനസ്സിലെ.....പിടച്ചില്‍..ഒരു വലിയ പിടച്ചില്‍ ആയി മാറുവാന്‍ അധികം സമയം വേണ്ടി വന്നില്ല...എന്റെ മനസ്സിലേക്ക് ഓരോ ഓരോ കാഴ്ചകള്‍..എത്തുകയായിരുന്നു...അമ്മയുടെ ദൈന്യ മുഖം...ചേച്ചിയുടെ ഇനിയും നടക്കാതെ പോവുന്ന കല്ല്യാണ ആലോചനകള്‍...സരിതയുടെ മുഖം...ഇപ്പൊ...ഒന്നുമറിയാതെ....ഒരു പൂമ്പാറ്റയെ പോലെ ഒത്തിരി സന്തോഷവുമായി പാറി നടക്കുന്ന എന്റെ അഞ്ജന...”


“അവളെയും കൂട്ടി...ഞാന്‍ തിരികെ കമ്പനിക്ക് വന്നു...ബോസ്സ് ഇല്ലാത്തതിനാല്‍..ധൈര്യം ആയി കമ്പനിയില്‍ കൊണ്ട് വരാമായിരുന്നു. ഞാന്‍ രമേശ്‌ നെ വിളിച്ചു...അതുവരെ നടന്നതും..അവനു അറിയാത്തതും ആയ എല്ലാ കാര്യങ്ങളും ഞാന്‍ അവള്‍ കേള്‍ക്കാതെ പറഞ്ഞു...”


“നിനക്ക്..ഭ്രാന്ത്‌ ആണോ...നീ ഇതുവരെ..അവള്‍ ആരാണ് എന്നോ...എന്താണ് എന്നോ...തിരക്കിയിട്ടുണ്ടോ.....ഇത്രയും ച്ചുറ്റിയല്ലോ...ഞാന്‍ ഒരു തമാശ പോലെ മാത്രം ആണ് ഇതൊക്കെ കണ്ടത്..നിന്നെ കാത്തു ഒരുത്തി അവിടെ ഉണ്ടല്ലോ...നീ അതോര്ത്തോ...എന്തിനു...ആ തള്ളയെ ഓര്‍ത്തോ..”


“കുററപ്പെടുതാനല്ല..എനിക്ക് ഒരു വഴി പറഞ്ഞു താ...എനിക്ക് വഴിയില്‍ ഇട്ടു...ഇവളെ ഉപേക്ഷിക്കുവാന്‍ കഴിയില്ല...ഇപ്പൊ അവള്‍ എന്റെ കുഞ്ഞിന്റെ അമ്മയാണ്..”


“പിന്നെ...അവള്‍ ആരാണ് എന്ന്...അത് അവള്‍ എന്നോട് തുറന്നു പറഞ്ഞിട്ടില്ല...അത് ശരിയാണ്..ഇനി അത് അറിഞ്ഞിട്ടും എന്തിനാ...എനിക്ക് അവളും...അവള്‍ക്കു ഞാനും ഇല്ലാതെ ഒരിക്കലും ജീവിക്കാന്‍ കഴിയില്ല.”


“സരിത...ഞാന്‍ കാട്ടിയത് ചതി തന്നെ...ഇപ്പൊ ഞാന്‍ നിന്നോട് പറഞ്ഞത് പോലെ...അവളോടും ഞാന്‍ സത്യം പറയും...എന്നിട്ട് ഞാന്‍ എന്റെ അന്ജനയെ നാട്ടില്‍ കൂട്ടി കൊണ്ട് പോവും...”


“നീ എന്ത് വേണമെങ്കിലും കാണിച്ചോ...എന്നോട് ഒന്നും ചോദിച്ചിട്ട് അല്ലല്ലോ...ഇത്ര ഒക്കെ കാട്ടി കൂട്ടിയത്....ഇനി വരുന്നത് ഒക്കെ നീ ഒറ്റയ്ക്ക് സഹിച്ചോ.....


“അന്ന് അവളെയും കൊണ്ട്...നഗരം ചുറ്റി...അവള്‍ക്കു വേണ്ട പലതും വാങ്ങി കൊടുത്തു..ഓരോ മാസവും...അമ്മയ്ക്കും കുഞ്ഞിനും വേണ്ട ആഹാരങ്ങള്‍..മരുന്നുകള്‍...അങ്ങനെ..സന്തോഷത്തിന്റെ ദിനങ്ങള്‍ മാത്രം ആയിരുന്നു...പിന്നീട് വന്നത്...”


ഇടയ്ക്കു പലപ്പോഴും..ഞാന്‍ അവളുടെ ബന്ധുക്കളെയും...ബന്ധങ്ങളെയും ഒക്കെ ചോദിക്കുമ്പോള്‍...അതി വിദഗ്ദമായി എന്നില്‍ നിന്ന് അവള്‍ ഓടി ഒളിക്കും...


“ഇനി എതുക്ക്...അണ്ണാ...ആരും ഒന്നും കേള്‍ക്കാന്‍ വരാത്...ഇപ്പൊ..എന്നെ...ഈ കുളന്ത യെ...അത് മറ്റും യോസിക്കുങ്ങെ...”


നാല് മാസം ആയി...എനിക്ക് നാളുകള്‍...വര്‍ദ്ടിക്കും തോറും...ടെന്‍ഷന്‍ വര്‍ദ്ടിച്ചു വരികയായിരുന്നു..


“നമുക്ക് എന്നുടെ ഊരുക്ക് പോലാം...അന്ജൂ...അങ്കെ..അമ്മ ഇരുക്ക്...ഓനാക്ക്‌ ഇപ്പൊ ഒരു അമ്മവുറെ കെയര്‍ വേണം...”


“അപ്പൊ...എല്ലാം അവര്‍ക്ക് തെരിയുമല്ലോ...ഏന്‍...അപ്പൊ..പ്രോബ്ലം വരാതാ....”


“ശരി...നമുക്ക്...ഒരു വീട്...ഔട്ടരില്‍....എടുക്കാം...അത് നല്ലതാകുമേ...”


“അവള്‍ ഒന്നും മിണ്ടിയില്ല...അന്നും പലതും പറഞ്ഞു...പിരിഞ്ഞു...”


“പിന്നെയും...ഒരു മാസം...അവള്‍ ജോലി ചെയ്തിരുന്ന കംപന്യില്‍ നിന്നും മനപൂര്‍വ്വം ജോലി മതിയാക്കി...യാത്ര...ഒഴിവാക്കി...കൂടുതലും വീട്ടില്‍ തന്നെ ഇരിക്കാന്‍...ഞാന്‍ പറഞ്ഞു...അവള്‍ ഇടയ്ക്കു ഇടയ്ക്കു എന്നെ വിളിക്കും...ജോലി മതിയാക്കിയതോടെ...എനിക്ക് വിളിക്കാന്‍ അവസരം ഇല്ലാതെ ആയി..”


“അവളുടെ വിളിക്കായി ഞാന്‍ കാത്തിരിക്കാന്‍ തുടങ്ങി...അതും പലപ്പോഴും വിളി കുറയുമ്പോള്‍...ഞാന്‍ ഒത്തിരി വഴക്ക് പറയും...താമസിക്കുന്ന സ്ഥലം എവിടെ എന്ന് കൃത്യം ആയി പറഞ്ഞു തരാതതിനാല്‍...അതും ഒരു ബുദ്ദിമുട്ട് ആയി..”


“ഒരു ദിവസം അവള്‍...രാവിലെ എന്നെ വിളിച്ചു...”


“ഇന്ന് മദ്ധ്യാഹ്നം ...പുതു ബസ്ടാണ്ട് വര മുടിയുമാ...ഒരു അര്‍ജന്റ് മാറ്റര്‍ പേശണം...”


“ഞാന്‍ ഉച്ചക്ക്...അവള്‍ പറഞ്ഞ സ്ഥലത്ത് ചെന്നൂ..അവള്‍ എന്നെയും കൂട്ടി...കരൂര്‍ പോകുന്ന ഒരു ബസ്സിലേക്ക് കയറി...യാത്രക്ക് ഇടയില്‍...ഞാന്‍ പലതും ചോദിച്ചു കൊണ്ടിരുന്നു...അവള്‍ ഒന്നും മറുപടി പറഞ്ഞിരുന്നില്ല...”


“തിരുപ്പൂരിന്റെ തിരക്കുകള്‍ നിന്ന് അകന്നു...വരണ്ട...ഗ്രാമ റോഡിലേക്ക് ബസ്സ് നീങ്ങി..ആകെ ചോളം...പൂത്തു നില്‍ക്കുന്ന പാടങ്ങള്‍ മാത്രം..”


“അവളുടെ മുഖം...ആകെ ഭയന്ന് ഇരിക്കുന്നത് പോലെ തോന്നിച്ചു...! ബസ്സില്‍...അവസാനം ഞാനും അവളും മാത്രം ആയി...”


“ബസ്സ്..ഒരു വലിയ ആല്‍ മരം നിക്കുന്ന ഇടത്ത് നിര്‍ത്തി..എന്റെ കൈകളില്‍ പിടിച്ചു...പാടത്തിനു നടുക്ക് കൂടിയുള്ള...വരമ്പിലൂടെ നടന്നു..ആരും ഇല്ലാത്ത ഒരു സ്ഥലം.അങ്ങ് അകലെ...കുറച്ചു പുല്ലു മേഞ്ഞ കുടിലുകള്‍ മാത്രം...”

“ഒരു നായ വല്ലാതെ കുറയ്ക്കുന്നുണ്ട്...കുടിലിനു അടുത്ത് എത്തും തോറും..ഒരു നൂറൂ വയസ്സ് തോന്നിക്കുന്ന ഒരു കിഴവി...ഏതോ ഒരു ഭാഷയില്‍...ആരെയോ ഒക്കെ പഴിക്കുന്നു...”


“അന്ജനയെ കണ്ടതും...പിന്നെ അവളെ നോക്കി..എന്തൊക്കെയോ...പറഞ്ഞു...അവര്‍ എന്താണ് പറയുന്നത് എന്ന് എത്ര ശ്രമിച്ചിട്ടും മനസ്സിലായില്ല.”


“എന്നൊടു ഒരു കട്ടിലില്‍ ഇരിക്കാന്‍ പറഞ്ഞിട്ട്..അവള്‍..അതിലെ ഒരു കുടിലിലേക്ക് കയറി..ഞാന്‍ പരിസരം മുഴുവന്‍ ശ്രദിച്ചു...ഇവിടെ അടുത്ത ദിവസം വരെ ആരോ താമസിച്ചത് പോലെ തോന്നിച്ചു...നിറയെ പ്രാവുകള്‍...അവിടെയും ഇവിടെയും ഒക്കെ പാറി പറന്നിരുന്നു...”


“കുടിലില്‍..തൂക്കി ഇട്ടിരുന്ന ഫോട്ടോകള്‍..എന്റെ കണ്ണുകളില്‍ ഉടക്കി...ഞാന്‍ എഴുന്നേറ്റ് കുടിലിനു അടുക്കല്‍ ചെന്ന് നോക്കി..”


“ഒന്നില്‍...ആയുധ ധാരി ആയ വേലുപ്പിള്ള പ്രഭാകരന്‍,...മറ്റൊന്നില്‍..അതുപോലെ ആയുധ ധാരി ആയ ഒരു ചെറുപ്പക്കാരന്‍...അടുത്തതില്‍...ഒരു കുടുംബ ഫോട്ടോ...അതില്‍...അഞ്ജനയും...ഈ ആയുധ ധാരിയായ ചെറുപ്പക്കാരനും..അച്ഛനും അമ്മയും...”


“ഞാന്‍ അത് കയ്യിലെടുത്തു...”


“എന്‍..അപ്പ...അമ്മ...അണ്ണന്‍...”


“അപ്പൊ നീ...ഈ നാട് പൊണണല്ലേ...!!!”


“എന്നില്‍...അതിശയവും...സങ്കടവും..എല്ലാം കൂടി സമ്മേളിക്കുകയായിരുന്നു..”


“അല്ല...എന്റെ ഊര് ഇന്കൈ അല്ല...ഇലൈന്കാവില്‍...മാന്നാര്‍ കേള്‍വി പെട്ടിരിക്കയാ..? അങ്കെ...ഉപ്പുക്കുളം എന്ന ഒരു നഗരത്തില്‍..”


“എനക്ക് അപ്പാ താന്‍ എല്ലാം...അവര്‍ ഒരു വാധ്യാര്‍..അണ്ണന്‍ ഒരു എന്ജനീരിംഗ് സ്ടുടന്റ്റ്‌..എനക്ക് പതിമൂന്നു വയസ്സ് ഇരിക്കുമ്പോ..ഒരു നൈറ്റ്...ആര്‍മി..വീട്ടില്‍ വന്നു...അപ്പാവേ...കൂട്ടീട്ടു പോയ്‌...കൂട്ടി പോവുമ്പോ..ആര്‍ക്കും തെരിയാത്..ഒരു വാരം..അപ്പാവേ...പറ്റി ഒന്നുമേ തെരിയാത്...ഒരു നാള്‍...കാലേ..അമ്മാ...അഴുന്ന സൌണ്ട് കേട്ട്...നാന്‍..പൊയ്.......!”


‘അവള്‍...എന്റെ അരികിലേക്ക്...ചേര്‍ന്നിരുന്നു...കരഞ്ഞു...”


“അണ്ണന്‍...പിന്നെ കൊല്ലെജുക്ക് പോയതെ ഇല്ല...പിന്നെ...എന്‍ ഊരില്‍...എന്നുടെ ലൈഫില്‍...സമാധാനം എന്ത് എന്ന് തെരിയാത്...”


‘അണ്ണന്‍...ഈഴം ആര്‍മിയില്‍ ചേര്‍ന്ന്...പോരാട്ടം ആരംഭിച്ച്ച്ചു..എനക്കും ട്രെയിനിംഗ് കേടച്ച്ചിരുക്ക്....”


“പോരാട്ടം...ഡെയിലി പോരാട്ടം...കടസ്സിയില്‍..അണ്ണന്‍..താന്‍..എന്നെ...അമ്മവേ..എല്ലാരെയും കൂട്ടി...ഒരു ബോട്ടില്‍...ഇന്കൈ.ആനപ്പി വെച്ചത്...ഒരു രണ്ടു വര്ഷം മുന്നാലെ....ബോട്ടില്‍...വരുമ്പോ..ലൈറ്റ് ഒന്നും കേടയാതല്ലോ...കാലേല്‍..തമിഴ്നാട് വരുമ്പോ...അമ്മ മട്ടും എനക്കിട്ടു ഇല്ല...നൈറ്റ്..അവര്‍....കടലില്‍ കുതിചിരിക്കലാം...”


“ഇന്കൈ..ഒരു മാസം ദേവിപട്ടണത്ത്...കാമ്പില്‍..പിന്നെ...എന്കള്‍ക്ക് ഇന്കൈ...നിറയെ ആളുകള്‍ ഇരുക്ക്...അന്നന്റെ ഒരു ക്ലോസ്...അണ്ണന്‍..ഇന്കൈ...കോവൈ യില്‍ ഇരുക്ക്..അവരുതാന്‍...എനക്ക് ഇന്കൈ..വേല വാങ്ങി തന്നത്...”


ഞാന്‍ അവള്‍ പറഞ്ഞത് എല്ലാം കേട്ടിരുന്നു..


“ഇപ്പൊ നാന്‍ അണ്ണനെ എതുക്ക് കൂപ്പിട്ട് എന്ന് കേട്ടാ..കോപം വര കൂടാത്....!”


“എനക്ക് തിര്കെ...ഉപ്പുക്കുളം...പോകണം...എന്നുടെ അണ്ണന്‍ തിരുമ്പി കൂപ്പിട്ടിരുക്ക്...എനക്ക് പോവണം...”


“എന്ത്...”


“ആദ്യം അത് കേള്‍ക്കുമ്പോ..തലയില്‍...എന്തോ...അതി ശക്തമായി എന്തോ വന്നു ഇടി കൊളും പോലെ ആയിരുന്നു...”


“നീ എന്താ പറഞ്ഞത്..?പോകാനോ...എങ്ങോട്ട്.....പോകാന്‍ പറ്റില്ല...എങ്ങും..എന്നെ വിട്ടു നിനക്ക് പറ്റുമോ...പറ്റില്ല...നീ പോകില്ല...”


“അണ്ണാ...നാന്‍..മുതലേ..സോല്ലിയാച്ചു..കൊപപ്പെടാതെ..നിമ്മതിയായ്‌ കേളുങ്ങെ..എനക്ക് പൊയിത്താ ആകണം....”


“എനക്കും ഇത്തന...ആളുകള്‍ക്കും...എന്കലുടെ...പോരാട്ടം താന്‍ മുഖ്യം..എന്കള്‍ക്ക്...പിറന്ന നാട് താന്‍ മുഖ്യം...അണ്ണന്‍...ഈ കുളന്ത..എനക്ക് ഇതൊക്കെ മറന്നു തന്നെ ആകണം..അപ്പടി...അല്ലെന്നാ...എനക്ക് അപ്പവുക്കും...അമ്മവുക്കും...ഒന്നുമില്ലായ്...തിരുമ്പി..നല്‍കാന്‍...”..!


“നീ എന്ത് പറഞ്ഞാലും...നീ ഇപ്പൊ തന്നെ ഒരുങ്ങു...നമുക്ക് ഈ നാട്ടില്‍ നിന്ന് തന്നെ എങ്ങോട്ട് എങ്കിലും പോകാം..നീ പറയുന്നത് ഒന്നും എനിക്ക് മനസ്സിലാവില്ല...എനിക്ക് അതിന്റെ കാര്യവും ഇല്ല...ബാ...പോകാം...അല്ലെങ്കില്‍..നമുക്ക് നമ്മുടെ നാട്ടില്‍ ..അമ്മയുടെ അടുക്കല്‍ പോവാം...വേഗം റെഡി ആവു...”


“അവള്‍ ഒന്നും പറയാതെ...എന്നെ കെട്ടി പിടിച്ചു....ഒരുപാടു കരഞ്ഞു..എനിക്കും ഒന്നും കഴിയാത്ത അവസ്ഥ...”


“നേരം സന്ധ്യ ആകുമ്പോള്‍...ഞാന്‍ ഒരു തീരുമാനത്തില്‍ എത്തിയിരുന്നു. അടുത്ത ദിവസം...എല്ലാം ശരിയാക്കി...രാവിലെ വന്നു അന്ജൂനെ കൂട്ടി നാട്ടിലേക്ക് പോവാം..എന്ന്..അങ്ങനെ ഞാന്‍ അവിടെ നിന്ന് തിരികെ മടങ്ങി.”


“തിരികെ കമ്പനിയില്‍ എത്തി...രമേശ്‌ നോട് കാര്യങ്ങള്‍ എല്ലാം പറഞ്ഞു..”


“എടാ...ഇത് കടവുള്‍ കൊണ്ട് തന്ന ഒരു അവസരമാ....നീ രക്ഷപ്പെട്...അവള്‍ പോകട്ടെ...”


“പിന്നെ എന്താണ് അവന്‍ പറഞ്ഞത് എന്ന് കേള്‍ക്കാന്‍ നില്‍ക്കാതെ ഞാന്‍ അവിടെ നിന്ന് റൂമിലേക്ക്‌ പോയ്‌..ആ രാത്രി ഞാന്‍ ഉറങ്ങിയില്ല...നേരം പുലരാന്‍ താമസിക്കുന്നത് ഓര്‍ത്തു ഞാന്‍ സ്വയം പഴിച്ചു കിടന്നു..”


“നന്നേ രാവിലെ തന്നെ ഞാന്‍ കരൂര്‍ നുള്ള ബസ്സില്‍ കയറി..തലേ ദിവസം ഇറങ്ങിയ സ്റ്റോപ്പ്‌ യില്‍ ഇറങ്ങി...ആ വരമ്പിലൂടെ നടന്നു...പ്രാവുകള്‍ അങ്ങും ഇങ്ങും പാറി നടക്കുന്നു...ആ നായ പഴയതിനേക്കാള്‍ നല്ലതുപോലെ ശബ്ദം ഉണ്ടാക്കുന്നു...കുടില്‍ അടുക്കുംതോറും...ആ കിഴവിയെ അവിടെ എങ്ങും കണ്ടില്ല...അടുക്കുംതോറും..എനിക്ക് സംശയം ആയി...കുടിലിനുള്ളില്‍..തൊട്ടു അടുത്തുള്ള കുടിലുകളില്‍ എല്ലാം ഞാന്‍ പരതി...ആരെയും കണ്ടില്ല....പിന്നെ തിരികെ ഞാന്‍ നടക്കുക അല്ലായിരുന്നു...എന്റെ കാലുകള്‍ എവിടെ ഒക്കെയോ...തട്ടി മുറിന്ജിരുന്നു..തിരികെ എങ്ങനെ ഒക്കെ ആണ് ഞാന്‍ കമ്പനിയില്‍ എത്തിയത് എന്ന് എനിക്കറിയില്ല..അപ്പോഴേക്കും.എന്റെ മനസ്സ് ആകെ മാറി മറിഞ്ഞിരുന്നു..പതിയെ സ്വബോധം നഷ്ടപ്പെട്ട ഒരു ഭ്രാന്തനെ പോലെ ഞാന്‍ മാറി യിരുന്നു..”


“രമേശ്‌ ആണ്...എന്നെ ആദ്യം കോയമ്പത്തൂര്‍ ലെ ഡോകടര്‍ ചന്ദ്രു ന്റെ അടുക്കല്‍ എത്തിക്കുന്നത്...അവന്‍ സരിതയെ വിളിച്ചു നടന്നത് എല്ലാം പറഞ്ഞു...അങ്ങനെ അവള്‍ ഇവിടെ എത്തി...പിന്നെ ഒരു മാസം...ഒരു മാസം കൊണ്ട് ഞാന്‍ ഏതാണ്ട് പഴയ രൂപത്തിലും സ്വഭാവത്തിലും ഒക്കെ മാറി തുടങ്ങി...അതും...സരിത എന്ന ഒരൊറ്റ കൂട്ടുകാരി ഉള്ളത് കൊണ്ട് മാത്രം...”


“അന്ന് സരിത യുടെ ഒക്കെ യോഗം വക കോളേജില്‍ അവള്‍ക്കു ഒരു ജോലി ആയിരുന്നു..അവള്‍ എന്നെ നാട്ടിലേക്ക് കൂട്ടി കൊണ്ട് വന്നു...അമ്മയെയും ചേച്ചിയെയും ഒക്കെ കാര്യങ്ങള്‍ നല്ലത് പോലെ പറഞ്ഞു മനസ്സിലാക്കി...എന്നെ ഒന്നിനും വിഷമിപ്പിക്കാതെ...എന്റെ കാര്യങ്ങളില്‍ അവള്‍ നല്ലത് പോലെ ഇടപെട്ടു..ഇടയ്ക്കു വെച്ച് നിര്‍ത്തി വെച്ച പഠനം ഒക്കെ ഒരു ചേഞ്ചിനു അവള്‍ മുന്‍കൈ എടുത്തു ആരംഭിച്ചു.എല്ലാം ഒന്ന് മറക്കാന്‍ എന്റെ മനസ്സും ഒരുപാടു കൊതിച്ചു...ഒരു നല്ല ജോലിക്ക് വേണ്ടി ഞാനും അവളും ശ്രമിച്ചു...അങ്ങനെ ഒരിക്കല്‍ എഴുതിയ ഒരു പി.എസ.സി പരീക്ഷയില്‍..ഞാന്‍ ലിസ്റ്റില്‍ കടന്നു കയറി..അങ്ങനെ ഈ മേഘലയിലേക്ക് വന്നു..”


“അപ്പൊ...ഓക്കേ..ജോലി കിട്ടിയതൊക്കെ ശരി തന്നെ...ഇവിടെ മണിമൂല യില്‍ വരാനുള്ള കാരണം...?”


“അത്...അന്നത്തെ ഈ കാര്യങ്ങള്‍ ഒക്കെ കഴിഞ്ഞു...ഞാന്‍ തികച്ചും നോര്‍മല്‍..ആയി എങ്കിലും...എന്റെ മനസ്സില്‍...ഇടയ്ക്കിടയ്ക്ക് ഇതെല്ലാം ഒരു ദുസ്വപ്നം ആയി എപ്പോഴും കൂടെ ഉണ്ടായിരുന്നു...അങ്ങനെ ഇരിക്കുമ്പോള്‍...വീണ്ടും ശ്രീലങ്കയില്‍ യുദ്ദം ആരംഭിച്ചു...ആ വാര്‍ത്തകള്‍..എനിക്ക് സഹിക്കാന്‍ കഴിയുന്നതിലും വലുതായിരുന്നു...ഓരോ ദിവസവും രാജപക്സെ യുടെ സേന തമിഴ് വംശജര്‍ക്ക് എതിരെ വിജയങ്ങള്‍ കൈവരിക്കുന്ന വാര്‍ത്തകള്‍....ആ ഫോട്ടോകള്‍...എല്ലാം എന്റെ മാനസിക നില തകര്‍ക്കുന്നത് ആയിരുന്നു.വീണ്ടും ഞാന്‍ എല്ലാവരോടും അകലം പാലിക്കാന്‍ തുടങ്ങി..എന്റെ തന്നെ സ്വകാര്യമായ ജീവിതത്തിലേക്ക് ഞാന്‍ ചുരുങ്ങാന്‍ തുടങ്ങി..സത്യത്തില്‍...ഈ വര്ഷം തന്നെ സരിതയെ എന്റെ ജീവിതത്തിലേക്ക് ഒരു താലി നല്‍കി സ്വീകരിക്കുവാന്‍ ഞങ്ങള്‍ ഇരിവരും പ്ലാന്‍ ചെയ്യുന്ന ഒരു ഘട്ടത്തില്‍ ആണ്...ഈ ലങ്കന്‍ യുദ്ദം പൊട്ടി പുറപ്പെടുന്നത്...അങ്ങനെ...അതും...! “


“ഒരു ഒറ്റപ്പെടലിന്...അല്ലെങ്കില്‍...എല്ലാം ഒന്ന് മറക്കാന്‍ ഒരിടം..ഞാന്‍ കൊതിച്ചു...സെക്കരട്ടരിയെട്റ്റ്‌ യില്‍..എനിക്ക് വേണ്ടപ്പെട്ട ഒരു കൂട്ടുകാരന്‍ വഴിയാണ് ഞാന്‍ മണിമൂല തിരഞ്ഞെടുക്കുന്നത്.....! അത് ഇങ്ങനെ ഒക്കെ ആയി തീരുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയില്ല...!”


“അതെ...തന്റെ സ്നേഹം...സത്യം ഉള്ള സ്നേഹം ആയിരുന്നു...അതിന്റെ ഗുണമാ....ഈ കണ്ടതൊക്കെ...”


“സര്‍...ചന്ദ്രു സര്‍ വന്നിട്ടുണ്ട്...” ഒരു നഴ്സ് വന്നു പറഞ്ഞിട്ട് പോയ്‌..


“ഞാന്‍ പറഞ്ഞിട്ട് വന്നതാ...അദ്ദേഹം കൂടി വേണം.....!”


“വിവേക്‌..ഈ കഥകള്‍ ഒക്കെ പറയുന്നതിനിടയില്‍..സെല്‍വത്തോടു നമ്മുടെ നയന മോള്‍ പറഞ്ഞത് ഒക്കെ കേള്‍ക്കണ്ടേ...ദാ...അവിടെ അവര്‍ രണ്ടു പേരും കൂടി വലിയ ചര്‍ച്ചയിലാ...ഒക്കെ അവള്‍ അറിയാതെ ഷൂട്ട്‌ ചെയ്യുന്നുണ്ട്...”


ചന്ദ്രു വും...നാസ്സരും...ഞാനും കൂടി നയനയും സെല്വവും...നില്‍ക്കുന്ന ഭാഗത്തേക്ക് നടന്നു...


“സര്‍..അതിന്റെ അമ്മ ഇവിടെ തന്നെ ഉണ്ട് എന്നാ പറയുന്നത്...അതായത്...കടല്‍ കടന്നു വന്നതിനു ശേഷം..ഒരുപാട് ആളുകള്‍ തിങ്ങി പാര്‍ത്തിരുന്ന ഒരു സ്ഥലത്ത് താമസിച്ചുവെന്നും...ആ ബഹളത്തിനു ഇടയില്‍...ഒരുപാട് ആളുകള്‍ രക്ഷപെട്ടു പുറത്തേക്ക്‌ പോയതായും...അങ്ങനെ അവളെ..ഒരു താടി വെച്ച ഒരു പ്രായം ചെന്ന ആളു കൂട്ടി പല സ്ഥലത്തും കറങ്ങിയെന്നും...ഒടുവില്‍..ഗൂഡല്ലൂര്‍ ഭാഗത്തുള്ള ഒരു എസ്റ്റേറ്റില്‍ ജോലിക്ക് അയാള്‍ കുറെ നാള്‍ നിന്നുവെന്നും..പിന്നെ എങ്ങനെ ആണ് മണിമൂല യില്‍ എത്തിയത് എന്ന ഒരു കൃത്യ ഉത്തരം അവള്‍ക്കു നല്‍കാന്‍ പറ്റുന്നില്ല എന്ന് ഒക്കെ പറഞ്ഞു...”


“അമ്മ ഇവിടെ തന്നെ ഉണ്ട് ...എന്ന് പറഞ്ഞു എങ്കില്‍...ഒരു പക്ഷെ...രാമനാഥപുരം, തൂത്തുക്കുടി ഭാഗത്ത്‌ ഒക്കെ ഈ അഭയാര്‍ത്ഥികള്‍ക്ക് താമസിക്കുവാന്‍....നമ്മുടെ സര്‍ക്കാര്‍ വകയും...റെഡ്ക്രോസ് വക ക്യാമ്പ് ഒക്കെ നിറയെ ഉണ്ടല്ലോ..നമുക്ക് ആ വഴിക്ക് ഒന്ന് നോക്കിയാലോ..നാസ്സര്‍..”


“നോക്കാം...എന്റെ ഒരു ക്ലോസ് ഫ്രണ്ട്...ന്റെ പെങ്ങള്‍ അവിടെ രേട്ക്രോസ്സിനു വേണ്ടി ജോലി ചെയ്യുന്നുണ്ട്...ഒരു ക്യാമ്പിന്റെ ഇന്‍ചാര്‍ജ് ആണ് അവര്‍...നമുക്ക് ഒന്ന് പോയ്‌ നോക്കാം..ഇപ്പൊ നയന...ഇനി വിവേകിന് തന്റെ അരുണ.....അല്ല...അഞ്ജന..യെ തന്നെ കിട്ടികൂടായ്ക ഇല്ലല്ലോ..”


“അതിനു മുന്‍പ്...ഒരാള്‍ കൂടി എത്തണം...സരിത...അന്ജനയെ തിരികെ കിട്ടിയാലും..ഇല്ലെങ്കിലും അവള്‍ക്കു തന്നെ നല്ലത് പോലെ അറിയാം...സൊ...ആ കുട്ടി...നമുക്കൊപ്പം ചേരണം...”


ഡോകടര്‍ ചന്ദ്രപാല്‍ അങ്ങനെ പറഞ്ഞപ്പോള്‍...എനിക്ക് തിരികെ ഒന്നും പറയാന്‍ കഴിഞ്ഞില്ല...എന്റെ കയ്യില്‍ നിന്ന് സരിതയുടെ നമ്പര്‍ വാങ്ങി...മണിമൂലയില്‍ നടന്നത് മുതല്‍...അന്ന് വരെ നടന്നതൊക്കെ വിവരിച്ചു...അവള്‍ വരാം എന്ന വാക്ക് വാങ്ങി...ചന്ദ്രപാല്‍...!


“തന്റെ ജീവിതം എന്നെ ഒക്കെ സംബന്ധിച്ച് ഒരു അത്ഭുതം തന്നെ ആണ്...എന്തൊക്കെ മാറ്റങ്ങള്‍ ആണ് തന്റെ ലൈഫില്‍ നടക്കുന്നത്...ഇതിനിടയില്‍...ഇതാ ഇപ്പൊ സംസാരിച്ച സരിത യെ പോലുള്ള നല്ല സുഹൃത്തുക്കള്‍...ഭാഗ്യവാന്‍ ആണ് താന്‍..”


അടുത്ത ദിവസം..ഉച്ചയോടെ സരിത എത്തി..നയനയുമായി അവള്‍ പെട്ടെന്ന് അടുത്തൂ..എനിക്ക് അവളോടു ഒന്നും സംസാരിക്കുവാന്‍ കഴിഞ്ഞില്ല...എന്റെ മാസനിക അവസ്ഥയെ പറ്റി അവള്‍ക്കു നല്ല ഗ്രാഹ്യം ഉള്ളത് കൊണ്ട് അവള്‍ എന്നോടും അധികം ഒന്നും മിണ്ടിയില്ല..നാസ്സര്‍ ഉം...ചന്ദ്രപാലും..ഞാനും സരിതയും മോളും ആയി...കാറില്‍..യാത്ര തുടങ്ങി...


വണ്ടി മധുരയും സിവഗംഗയും താണ്ടി...രാമനാതപുരത്ത് പ്രവേശിച്ചു..ഉപ്പൂരിലും ദേവിപട്ടിണത്തിലും റെഡ്‌ ക്രോസ് വക ക്യാമ്പുകള്‍ ഉണ്ട്...ആദ്യം ഉപ്പൂരില്‍ എത്തി...അത് ഒരു ചെറിയ ക്യാമ്പ് ആയിരുന്നു..അവിടെ കുറെ രേജിസ്ടാര്‍ യിലും മറ്റും അഞ്ജന എന്ന പേരുകള്‍ തിരഞ്ഞു...ആകെ ഉണ്ടായിരുന്ന സ്ത്രീകളില്‍ ആ പേര് ഉള്ളത് മൂന്നു പേര്‍ മാത്രം ആയിരുന്നു...അവര്‍ ആകട്ടെ..എന്റെ അഞ്ജു അല്ലായിരുന്നു..


അടുത്തത് ദേവിപട്ടിണത്തില്‍ ആയിരുന്നു...അവിടെ കുറച്ചുകൂടി വലിയ ക്യാമ്പ് ആയിരുന്നു..അവിടെ ആണ്...നാസ്സരിന്റെ ഒരു കൂട്ടുകാരന്റെ പെങ്ങള്‍...സിസ്റര്‍ നിവേദിത ജോലി ചെയ്തിരുന്നത്...അവര്‍ എല്ലാ സഹായവും ആയി ഞങ്ങള്‍ക്ക് ഒപ്പം ഉണ്ടായിരുന്നു..


“അത് ഒരു വല്ലാത്ത ഒരു സമയം ആയിരുന്നു...ഒരു രാത്രി തന്നെ വന്നു ചേരുന്നത് ഇരുപതോളം ബോട്ടുകളില്‍..ആയിരങ്ങള്‍ ആയിരുന്നു...എത്ര പേര്‍ക്ക് ഗുരുതരമായ പരുക്കുകള്‍ ഉണ്ടെന്നോ...മരണാസന്നാര്‍ എത്ര പേര്‍ ഉണ്ടെന്നോ തിട്ടപ്പെടുത്താന്‍ കഴിയാത്ത അത്ര ആളുകള്‍...കുട്ടികളുടെ കാര്യാണ് കഷ്ടം...ഒരു നാല്പതു പേര്‍ എങ്കിലും ആ ആഴ്ച തന്നെ ഇവിടെ കിടന്നു മരിച്ചിട്ടുണ്ട്...ഗുരുതരമായി പരിക്ക് എല്ക്കുന്നവര്‍ സത്യത്തില്‍ പിന്നെ ജീവിക്കാനേ പാടില്ല എന്ന് തോന്നും...അത്രയ്ക്ക് ദുരിതമാണ് ഓരോ ബോംബിംഗ് അവര്‍ക്ക് സമ്മാനിക്കുന്നത്..”


“അഞ്ജന എന്ന പേരില്‍ ഒരുപാട് പേര്‍ വന്നിടുണ്ട്...അതുകൊണ്ട്...ഏതായാലും നമുക്ക് രജിസ്റ്റര്‍ യില്‍ നോക്കാം..”


ഞങ്ങള്‍ ഓരോ പേജിലും നോക്കി നോക്കി വന്നു...അവിടെ അപ്പോള്‍..പതിമൂന്നു അന്ജനമാരും...ഏഴു അരുണ നാമം ഉള്ളവരും ഉണ്ടായിരുന്നു...അതില്‍...ആദ്യം അഞ്ജന നാമം ഉള്ളവരെ നോക്കി നടന്നു...ആരും എന്റെ അഞ്ജന ആയിരുന്നില്ല...


പിന്നെ അരുണ നാമം ഉള്ളവരെ നോക്കി...അതില്‍ ഒരു അരുണ...ഒരു പ്രത്യേക സെല്ലില്‍ അടച്ചിട്ടിരിക്കുകയായിരുന്നു...കാരണം...അവള്‍ക്കു അത്രയ്ക്ക് മാനസിക പ്രശനം ഉള്ള സ്ത്രീ ആണ് എന്ന് സിസ്റര്‍ പറഞ്ഞു...


“അത് ഒരു വല്ലാത്ത കേസ് ആയിരുന്നു...വരുമ്പോള്‍...ശരീരം മുഴുവന്‍ വേദന കൊണ്ട് പുളയുക ആയിരുന്നു അവര്‍...ജലാടിന്‍ സ്ടിക്കുകള്‍ ശരീരം മുഴുവന്‍ തുളച്ചു കയറി...അവസാനം...അവരുടെ രണ്ടു കൈകളും മുറിച്ചു മാറ്റി...അതിനു ശേഷം...പിന്നെ മനസ്സ് നല്ലതുപോലെ അങ്ങ് തകര്‍ന്നു...ഇപ്പൊ ഭയങ്കര ബഹളമാ...ആരെ കണ്ടാലും വലിയ ബഹളമാ...അത് കൊണ്ട് അങ്ങോട്ട്‌ ആരെയും കയട്ടാറില്ല..”


ഞാന്‍ ഒത്തിരി നിര്‍ബന്ധിച്ചു എങ്കിലും ആ സ്ത്രീ വഴങ്ങിയില്ല..


“ഇനി എന്തിനാണ്...വിവെക...അലഞ്ഞു തിരിയുന്നത്..താങ്കള്‍ക്കു ദൈവം...തിരികെ തരേണ്ട ഏറ്റവും വലിയ സ്വത്ത് തിരികെ തന്നിട്ടുണ്ട്....ഇതാ തന്റെ ഈ നയന കുട്ടി..ഇതിനു മുന്‍പ് നമ്മുടെ ഒക്കെ വന്യം ആയ സ്വപ്നത്തില്‍ പോലും ഇതുപോലെ ഒരു കൂടി കാഴ്ച കണ്ടിട്ടുണ്ടാവുമോ...ഇല്ല...ഇനി തനിക്ക് ഈ നയന യും...ഈ സരിത കുട്ടിയും ഉണ്ട്....എന്റെ ഒരു സ്വകാര്യ ആഗ്രഹം എന്താണ് എന്ന് വെച്ചാല്‍..നിങ്ങള്‍...ഇനി അന്ജനയെ തിരയേണ്ട..അവളെ ഒരുപാട് പേരുടെ കൂട്ടത്തില്‍ ദൈവം തിരികെ എടുത്തു എന്ന് കരുതി സമാധാനിക്കുക...”


അത്രയും പറഞ്ഞു നിര്‍ത്തുമ്പോള്‍...സിസ്റര്‍ നിവെധിതയുറെ കണ്ണുകള്‍ നിറഞ്ഞു തുളുംപുന്നത് ഞാന്‍ കണ്ടു...


“സിസ്റര്‍ പറഞ്ഞതാണ് അതിന്റെ സത്യം...നമുക്ക് തിരികെ പോവാം...ഇനി തനിക്ക് സരിതയും...സരിതക്ക് താനും...നിങ്ങള്ക്ക് ഈ ഓമനയും.....അത് മതി..”


എന്റെ കണ്ണുകള്‍...ഒരിക്കല്‍ക്കൂടി...ആ ക്യാമ്പിലെ...ഓരോ മൂലയിലും പരതി..എന്റെ കയ്യില്‍ നാസ്സര്‍ പിടിച്ചു...എന്റെ തോളില്‍ തട്ടി...തിരികെ നടക്കാന്‍ ആവശ്യപ്പെട്ടു..


കാര്‍ പതിയെ നീങ്ങി..ദേവി പട്ടിണത്തിലെ..ക്യാമ്പിനു അടുത്തുള്ള കടലോരം..അപ്പോള്‍..അസ്തമയത്തിനു ഉള്ള ഒരുക്കത്തില്‍ ആയിരുന്നു..കാറിന്റെ പിന്നില്‍...നയന സരിതയുടെ മടിയില്‍ തല ചായിച്ചു കടല്‍ കാഴ്ചകള്‍ കാണുകയായിരുന്നു..സരിതയുടെ തല ഞാന്‍ എന്റെ നെഞ്ചിലേക്ക് ചായിച്ചു...അസ്തമയ സൂര്യന്‍ ഞങ്ങള്‍ക്ക് ഒപ്പം വേഗത്തില്‍ നീങ്ങുന്നുണ്ടായിരുന്നു..

3 comments:

Pheba Jacob said...

Neenta katha vayichu, nannayittundu . Pakshe enikku shayude thamasha niranja kochu kathakalanu kooduthal ishtam :).

shah.a.m said...

ഫീബ നന്ദി...!

താന്‍ എന്താ എഴുതും എന്ന് പറഞ്ഞിട്ട് പിന്നെ നിര്‍ത്തിയത്..? എഴുത്ത്‌ ആരംഭിക്കൂ..!

Binu Sivam said...

ഒറ്റയിരുപ്പിന് വായിച്ചു. വളരെ മനോഹരമായ ഒരു കഥ...