Posts

Showing posts from June, 2011

പാലസ്തീനിലെ പ്രാവുകള്‍..

ഇത് ഒരു യാത്ര ആണ്. ഒരുപാടു കാത്തിരുന്ന, മനസ്സില്‍ കാത്തുവെച്ച ഒരു യാത്ര.ഒരുപാടു കാണാന്‍ കൊതിച്ച കാഴ്ചകള്‍ കാണാന്‍ ഒത്തുവന്ന ഒരു അവസരം. ലഗ്ഗേജ് ക്ളിയരന്സിനായി ക്യൂ വില്‍ നില്‍ക്കുമ്പോള്‍ പുറകില്‍ നിന്ന ആളിന്റെ കയ്യില്‍ നിന്ന് ബാഗിന്റെ പിടി വിട്ടു. വലതു കാല്‍ മുട്ടിന്റെ പിന്‍ഭാഗം നന്നായ്‌ നൊന്തു. "മന്നിചിടുങ്ങെ സര്‍..മന്നിച്ച്ചിടു.." " യൂ..ഊര് എങ്ങെ..കൊയംപതോര്‍?" "നോ..ഐ ആം തിരുമാളവന്‍...ഫ്രം നല്ലൂര്‍..ഇന്‍ ബിറ്റ് വിന്‍ ജാഫ്ന ആന്‍ഡ്‌ കിളിനോച്ചി." യാത്രക്ക് മുമ്പുള്ള കാത്ത്തിരുപ്പില്‍ എനിക്ക് അയാള്‍ ഒരു നല്ല കൂട്ടായ്‌. അയാള്‍ എ.എഫ.പി യുടെ ഫോട്ടോ ഗ്രാഫര്‍ ആണത്രേ. സിറിയ യിലേക്കുള്ള യാത്രയില്‍ ആണ്. കേട്ടപ്പോള്‍ എനിക്ക് ഒത്തിരി സന്തോഷം തോന്നി..എനിക്കൊപ്പം അമ്മാന്‍ വരെ കൂട്ട് ഉണ്ടാവും. ദുബായിലെ കുറച്ചു നിമിഷങ്ങള്‍...യാത്രക്ക് മുന്‍പ് മോണിട്ടറില്‍ തെളിയുന്ന ജോര്‍ദാന്റെ വിവരണങ്ങള്‍..ഇനിയും മൂന്നു മണിക്കൂര്‍ യാത്ര. ആ യാത്രയില്‍ ഞാന്‍ ഓര്‍ക്കുകയായിരുന്നു..എനിക്ക് ഇനി മണിക്കൂറുകള്‍ കഴിഞ്ഞാല്‍ എന്റെ മുസാനിയുറെ അടുത്തേക്ക് എത്താം..ഫാറൂഖ്‌ കോളേജിന്റെ പടവുകള്‍ എത്ര ഓടി കയറി

കുമിളകള്‍ ഉണ്ടാകുന്നത്..

കുമിളകള്‍ ഉണ്ടാകുന്നത്... ഈ തുരുമ്പു പിടിച്ച ജനാല കമ്പികള്‍ക്കു ഇടയിലൂടെ ഈ കൊച്ചിയെ എത്ര കണ്ടാലും മതിയാവില്ല.അകലെ , പോര്ട്ടിലേക്ക് അടുക്കുന്ന ഒരു ചെറു ബോട്ടില്‍ "സ്നേഹ തീരം" എന്ന് എഴുതിയിരിക്കുന്നു. ഈ ലോഡ്ജും ഒരു "സ്നേഹ തീരം" തന്നെ. ആ സാമ്യം വല്ലാതെ എന്നെ ആകര്‍ഷിച്ചു. ഈ "സ്നേഹ തീരം' ത്തില്‍ ഞാന്‍ എത്തിയിട്ട് എത്ര വര്‍ഷമായ്‌. ഒരു ക്രിസ്മസ് കാലത്താണ് ഞാന്‍ കൊച്ചിയില്‍ ആദ്യമായ്‌ എത്തുന്നത്. ഒരു ഇരുപതു കൊല്ലങ്ങള്‍ക്ക് മുന്‍പ്..അല്ല കൃത്യമായ്‌ പറഞ്ഞാല്‍..ഇരുപത്തിമൂന്നു കൊല്ലങ്ങള്‍ക്ക് മുന്‍പ്. എന്നെ നിങ്ങള്ക്ക് അറിയുമോ..? അല്ലെങ്കിലും എന്നെ പോലെ ഒരു സ്ത്രീക്ക് പേര് നിര്‍ബന്ധം ആണോ.? പലരും എന്നോടു ചോദിച്ചിട്ടുണ്ട്..അറിഞ്ഞിട്ടും അവര്‍ക്ക് പ്രതേകിച്ചു കാര്യങ്ങള്‍ ഒന്നുമില്ലാഞ്ഞിട്ടും..! എന്നാല്‍ ഞാന്‍ ഇപ്പൊ എന്റെ യഥാര്‍ത്ഥ പേര് പറയാം. തുളസി. ഈ തുലാ മാസം ആകുമ്പോള്‍ എനിക്ക് വയസു നാല്പത്തി ഏഴു..ആ കാര്യം മാത്രം എനിക്ക് തന്നെ പലപ്പോഴും വിശ്വാസം വരാറില്ല. ഇനി എന്നെ പറ്റി പറയാം അല്ലെ..? ഞാന്‍ ഈ മഹാ നഗരത്തില്‍ വന്നതൊക്കെ.. "നീ ജനല്‍ തുറന്നു എന്നാ സ്വപ്നം കാണുവാ..?അല്ലേ

അബുകുമയില്‍ ഒരു നാള്‍..

അബുകുമയിലെ ഒരു നാള്‍.. ഈ പുഴ എനിക്ക് ഇവിടെ ജപ്പാനില്‍, ഒരു അനുഭവം ആണ്...എല്ലാ ഒഴിവ് ദിനങ്ങളും ഈ പുഴയോരത്താണ് ഞാന്‍ അനുഭവിച്ച് തീര്‍ക്കുക... എന്റെ "മഞ്ഞു" തുള്ളിയെ ഞാന്‍ കണ്ടെത്തിയതും ഈ തീരത്താണ്...മഞ്ഞു തുള്ളി എന്ന് പറഞ്ഞത്‌ എന്റെ "കസുമി"! കസുമി ഇവിടെ സെന്ദായില്‍ സ്കുള്‍ ടിച്ചര്‍ ആണ്.. ഇന്ത്യയില്‍ നിന്ന് ജപ്പാനില്‍ എത്തിയിട്ട് ഇന്ന് രണ്ടാം ദിനം ആണ്...ഇനി ഒരു ആഴ്ച കൂടി കഴിഞ്ഞാല്‍ എനിക്ക് ടി സി എസ്സിന്റെ ക്യാമ്പസിലേക്ക് മടങ്ങണം..കസൂമിന് അവളുടെ കുട്ടികള്‍ക്ക്‌ ഒപ്പവും... എന്റെ യാരിസ് പുഴയരികിലുടെ പതിയെ നിങ്ങുകയാണ്...എന്റെ ഐ പാഡിലെ "മനോരമ" ന്യുസിലെ പ്രതേക വാര്‍ത്ത നോക്കി ഇരിക്കുകയാണ് കസൂമി..."പല്ലന ചെക്കന് സെന്ടായിക്കാരി വധു" എന്ന വാര്‍ത്ത...! "നീ എന്താ നോക്കുന്നത് എന്റെ മഞ്ഞു തുള്ളി..." മറുപടി ആയി അവള്‍ ഒന്ന് ചിരിച്ചു.. "നീ നിന്റെ നാനിയെ ഫോട്ടോസ് ഒക്കെ കാണിച്ചോ..?ഈ കതിരോലയും മഞ്ഞ താലിയും കാല്‍ തൊട്ടു വണങ്ങലും ഒക്കെ എന്താ എന്ന് ചോദിച്ചാല്‍ നീ എന്ത് പറയും...?" ഇവള്‍ ഇങ്ങനെയാ...എന്ത് ചോദിച്ചാലും ഈ ചിരിയും...ഈ നാണവും...എല്ലാം എന്റെ ത

രണ്ടു മൈനകള്‍.

രണ്ടു മൈനകള്‍.... മാര്‍ച്ച് 27 2011 ഈ ഇടനാഴികള്‍ക്ക് എത്ര ഓര്‍മ്മകള്‍ പങ്കുവെക്കാന്‍ ഉണ്ടാകും..എത്ര നിലവിളികള്‍...എത്ര മരണങ്ങള്‍..! കാത്തിരുപ്പ് തുടങ്ങിയിട്ട് ഒരു പാടു നേരമായ്‌..കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയുടെ എല്ലാ വിഷമതകളും തലപൊക്കി തുടങ്ങിയിരിക്കുന്നു..സത്യത്തില്‍ ഒരു ആശ്ചര്യം തോന്നിയത് ആര്‍.സി.സിയിലെ മറ്റു വാര്‍ഡുകള്‍ അപേക്ഷിച്ചു ഈ വാര്‍ഡു തരുന്ന ശാന്തതയാണ്. സമയം ഇപ്പോള്‍ തന്നെ രണ്ടു മണിക്കൂര്‍ കഴിഞ്ഞിരിക്കുന്നു..താഴെ നിന്ന് പറഞ്ഞത് അകത്തു താങ്കളെ പറ്റി പറഞ്ഞിട്ട് ഉണ്ട് എന്നായിരുന്നു..പക്ഷെ ആരും ഇത് വരെ എന്നെ തേടി എത്തിയില്ല..! അങ്ങനെ മനസ്സില്‍ വിചാരിച്ചത് കൊണ്ടാവും ഒരു അല്പം വയസ്സായ നഴ്സ് ഐ.സി.യുവിന് പുറത്തേക്കു ഇറങ്ങി..പുറത്തു ഞാന്‍ അല്ലാതെ വേറെ ആരും ഇല്ല.. എന്റെ അടുത്തു വന്നു നിന്ന്.."ചെറിയാന്‍ സാറിന്റെ....?" "ആരും അല്ല...അല്ല ആണ്..നല്ല സുഹൃത്ത്..." "സാറിനെ തിരക്കി വേറെ ആരും ഇതുവരെ വന്നിട്ടില്ല...ഒരു വല്ലാത്ത അവസ്ഥ തന്നെ...ഇനി....!" അവര്‍ അതും പറഞ്ഞു മുന്നോട്ടു നീങ്ങി...അല്പം നേരം കഴിഞ്ഞു തിരികെ വന്നു.."പറയാന്‍ മറന്നു..സര്‍